» »സ്ത്രീകൾക്ക് പ്രിയപ്പെട്ട ബനാന ബോട്ട് റൈഡ്!

സ്ത്രീകൾക്ക് പ്രിയപ്പെട്ട ബനാന ബോട്ട് റൈഡ്!

By: Anupama Rajeev

സഹസികതയുടെ കാര്യത്തിൽ പുരുക്ഷനോളം താൽപ്പര്യം ‌സ്ത്രീകൾക്കുമു‌ണ്ട്. പെണ്ണായി പിറന്നു എന്ന‌തുകൊണ്ട് പുരുക്ഷന്മാർ ചെയ്യുന്ന ‌സാഹസിക വിനോദങ്ങളിൽ നിന്ന് ‌ന്യൂജെൻ പെൺകുട്ടികൾ മാറി നിൽക്കാറില്ല. എന്നാൽ പുരുക്ഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഇഷ്ട‌പ്പെടുന്ന ചില സാഹസിക വിനോദങ്ങളുണ്ട് അതിൽ ഒന്നാണ് ‌ബനാന ബോട്ട് റൈഡ്.

ഇതൊക്കെയാണ് ഗോവയിലെ ജ‌ലകേളികള്‍

എന്താ‌ണ് ബനാന ബോട്ട് എന്ന് നിങ്ങൾക്ക് അറിയുമോ? ബനാന ബോട്ടിനേക്കുറിച്ചും ബനാന ബോട്ട് റൈഡിന് പേരുകേട്ട ഇന്ത്യയിലെ ചില സ്ഥലങ്ങളേക്കുറിച്ചും വിശദമായി മനസിലാക്കാം.

എന്താണ് ബനാന ബോട്ട്?

എന്താണ് ബനാന ബോട്ട്?

കാഴ്ചയിൽ വാഴപ്പഴത്തിന്റെ രൂപം ഉള്ളതിനാലാണ് ഈ ബോട്ടിന് ബനാന ബോട്ട് എന്ന പേരുണ്ടായത്. വാട്ടർ സ്ലെഡ് എന്നാണ് ഈ ബോ‌‌ട്ടിന്റെ ശ‌രിക്കും പേര്. ആളുകൾ സാഹസിക‌തയ്ക്കും നേരംപോക്കിനുമാണ് ഈ ബോട്ട് ഉപയോഗിക്കുന്നത്.

Photo Courtesy: Svetlana Grechkina

വിവിധ മോഡലുകൾ

വിവിധ മോഡലുകൾ

വാഴപ്പഴം പോലെ മഞ്ഞ‌നിറത്തിലാണ് മിക്ക ബനാന ബോട്ടുകളെങ്കിലും വി‌വിധ തരത്തിലുള്ള ബനാന ബോട്ടുകൾ ഉണ്ട്. മൂന്ന് മുതൽ പത്ത് പേർക്ക് വരെ ഇരിക്കാവുന്നതാണ് ബനാന ബോട്ടുകൾ. നീളമുള്ള ട്യൂബുകളിലാണ് ബോട്ട് ഘടിപ്പിച്ചിരിക്കുന്നത്.
Photo Courtesy: dahon

സുരക്ഷിതം

സുരക്ഷിതം

വാട്ടർ സ്കീയിംഗ്, സർഫിങ് എന്നിവയിൽ എന്നത് പോ‌ലെ തന്നെ ത്രി‌ല്ല് നൽകുന്നതാണ് ബനാനാ ബോ‌ട്ട് റൈഡ്. മാത്രമല്ല വാട്ടർ സ്കീയിംഗ്, സർഫിങ് എന്നിവയെ അപേക്ഷി‌ച്ച് വളരെ അ‌നായാസം റൈഡ് ചെയ്യാവുന്നതും സുരക്ഷിതവുമാണ്. അ‌തുകൊണ്ട് തന്നെയാണ് സ്ത്രീകൾ ബനാന ബോട്ട് റൈഡ് കൂടുതൽ ഇഷ്ടപ്പെടുന്നത്.
Photo Courtesy: Kristin Herrick

യാത്ര

യാത്ര

മോട്ടോർ ബോട്ടുകളുമായി ബന്ധിപ്പിച്ചാണ് ബനാന ബോട്ടുകളിൽ യാത്ര ചെയ്യുന്നത്. മോട്ടോർ ബോട്ടുകൾ വളരെ വേഗത്തിൽ മുന്നോട്ട് ‌പോകുമ്പോൾ ബനാന ബോട്ട് അതിന് പിന്നാലെ പായുന്നു.
Photo Courtesy: Sharps

ഇന്ത്യയിൽ

ഇന്ത്യയിൽ

ഇന്ത്യയിൽ ബനാന ബോട്ട് റൈഡിങിന് പേരുകേട്ട പല സ്ഥലങ്ങൾ ഉണ്ട്. കർണാടകയിലെ ഗോകർണ, ഗോവയിലെ ബാഗ ബീ‌ച്ച്, മഹാരാഷ്ട്രയിലെ രത്നഗിരി എന്നീ ‌സ്ഥലങ്ങളിലൊക്കെ ബനാന ബോട്ട് റൈഡിംഗിന് അവസരമുണ്ട്.
Photo Courtesy: Candra Aditya Wiguna

ഗോവയിൽ

ഗോവയിൽ

ഗോവയിലെ ജലകേളികളിൽ ഏറ്റവും ജനപ്രിയമായ ഒരു ഇനമാണ് ബനാന ബോട്ട് റൈഡിംഗ്. മറ്റു ജലകേളികളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമാണ് എന്നതാണ് ഇതിന് കാരണം. ബാഗ ബീ‌ച്ചാണ് ഇതിന് പേരുകേട്ട സ്ഥലം. മൂന്ന് മുതൽ ആറുപേർക്ക് വരെ ഇരിക്കാവുന്ന ബോട്ടുകൾ ഇവിടെ ലഭ്യമാണ്.
Photo Courtesy: Candra Aditya Wiguna

ഗോകർണ

ഗോകർണ

ഗോകർണയിലെ ഓം ബീച്ചാണ് ബനാന ബോട്ട് റൈഡിന് പ്രശസ്തമായ ഒരു സ്ഥലം. ജനുവരി - ഫെബ്രുവരി മാസങ്ങളും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലുമാണ് ഇവിടെ ബനാന ബോട്ട് റൈ‌ഡിംഗ് നടത്തപ്പെടുന്നത്. ഒരാൾക്ക് മുന്നൂറ് രൂപയാണ് നിരക്ക്.
Photo Courtesy: Ronald Saunders from Warrington, UK

രത്നഗി‌രി

രത്നഗി‌രി

മഹാ‌രാഷ്ട്രയിലെ രത്നഗിരിയാണ് ബനാന ബോട്ട് റൈഡിന് പേരുകേട്ട മറ്റൊരു സ്ഥലം. ഓഷ്യൻ അഡ്വഞ്ചർ എന്ന ക്ലബ്ബാണ് ഇവിടെ ബനാന ബോട്ട് റൈഡ് നടത്തുന്നത്.
Photo Courtesy: Leandro Kibisz

രത്നഗിരിയേക്കുറിച്ച്

രത്നഗിരിയേക്കുറിച്ച്

മഹാരാഷ്ട്രയുടെ തെക്കുപടിഞ്ഞാറുഭാഗത്തായി കിടക്കുന്ന മനോഹരമായ തുറമുഖ നഗരമാണ് രത്‌നഗിരി. അറബിക്കടലിന്റെ തീരം ചേര്‍ന്നുകിടക്കുന്ന രത്‌നഗിരി ടൂറിസം മാപ്പില്‍ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്. മനോഹരമായ ബീച്ചുകളാണ് രത്‌നഗിരിയെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രാക്കി മാറ്റുന്നത്.
Photo Courtesy: Kristina D.C. Hoeppner

ച‌‌രിത്രം

ച‌‌രിത്രം

ഛത്രപതി ശിവജിയുടെ ഭരണകാലത്തിന് ശേഷം രത്‌നഗിരി സതര്‍ രാജാക്കന്മാരുടെ കീഴിലായിരുന്നു. പിന്നീട് 1818ല്‍ ഈ പ്രദേശം ബ്രിട്ടീഷുകാരുടെ അധീനതയിലായി.
Photo Courtesy: vivek Joshi

മഹാഭാരതത്തി‌ൽ

മഹാഭാരതത്തി‌ൽ

മഹാഭാരതത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള സ്ഥലമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. വനവാസക്കാലത്ത് പാണ്ഡവന്മാര്‍ രത്‌നഗിരിയിലും കുറച്ചുകാലം ചെലവഴിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ സമയത്ത് രത്‌നഗിരിയിലെ രാജാവ് പാണ്ഡവര്‍ക്ക് കൗരവര്‍ക്കെതിരെ യുദ്ധം ചെയ്യാനുള്ള സഹായങ്ങള്‍ നല്‍കുകയും യുദ്ധത്തില്‍ പാണ്ഡവപക്ഷത്ത് ചേര്‍ന്നിരുന്നുവെന്നും പറയപ്പെടുന്നു.
Photo Courtesy: Kristina D.C. Hoeppner

ജെയ്ഗഡ് കോട്ട

ജെയ്ഗഡ് കോട്ട

രത്‌നഗിരിയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് ജെയ്ഗഡ് കോട്ട. കടലിലേയ്ക്കിറങ്ങിനില്‍ക്കുന്ന ഈ കോട്ട മനോഹരമായ ഒരു നിര്‍മ്മിതിയാണ്. ഇതിനടുത്തായി ജയ്ഗഡ് ലൈറ്റ് ഹൗസും സ്ഥിതിചെയ്യുന്നു. 600വര്‍ഷം പഴക്കമുള്ള രത്‌നദുര്‍ഗ് ഫോര്‍ട്ട് എന്ന മറ്റൊരു കോട്ടയുമുണ്ട് ഇവിടെ.
Photo Courtesy: Kristina D.C. Hoeppner

ബീച്ചുകൾ

ബീച്ചുകൾ

യാത്രകളില്‍ ബീച്ചുകള്‍ക്ക് പ്രാധാന്യം നല്‍കുന്നവര്‍ക്കെല്ലാം രത്‌നഗിരി മികച്ച ഒഴിവുകാലകേന്ദ്രമാകുമെന്നതില്‍ സംശയം വേണ്ട. കരിമണല്‍ത്തീരമുള്ള മണ്ഡാവി ബീച്ചാണ് രത്‌നഗിരിയിലെ ബീച്ചുകളുടെ റാണി. ഗണപതിപുലെ ബീച്ച്, ഗണേശ്ഗുലെ ബീച്ച് എന്നിവയാണ് മനോഹരമായ മറ്റ് കടല്‍ത്തീരങ്ങള്‍.
Photo Courtesy: Kristina D.C. Hoeppner

ക്ഷേത്രം

ക്ഷേത്രം

ഒരു പുരാതന ഗണപതിക്ഷേത്രവുമുണ്ട് ഗണപതിപുലെ ബീച്ചില്‍. ഇവിടുത്തെ ഗണപതി സ്വയംഭൂവാണെന്നാണ് വിശ്വാസം. നാനൂറോളം വര്‍ഷങ്ങള്‍ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്.
Photo Courtesy: Kristina D.C. Hoeppner

സീഫുഡ്സ്

സീഫുഡ്സ്

കടല്‍ത്തീരങ്ങള്‍ ഏറെയുള്ളതുകൊണ്ടുതന്നെ ഇവിടെ വിവിധതരത്തിലുള്ള കടല്‍വിഭവങ്ങള്‍ ലഭ്യമാണ്. കൊക്കം കറിയെന്ന കടല്‍വിഭവം രത്‌നഗിരിക്കാരുടെയും ഇവിടെയെത്തുന്ന സഞ്ചാരികളുടെയും ഇഷ്ടവിഭവമാണ്. അതായത് കോട്ട, ബീച്ച് കാഴ്ചകളൊക്കെ കഴിഞ്ഞാല്‍ ഫുഡ് ടൂറിസമെന്നൊരു സാധ്യതയും ഇവിടെയുണ്ടെന്ന് അര്‍ത്ഥം. ഭക്ഷണപ്രിയര്‍ക്ക് പ്രത്യേകിച്ചും കടല്‍വിഭവങ്ങളോട് താല്‍പര്യമുള്ളവര്‍ക്ക് വാങ്ങാനും രുചിക്കാനും ഏറെ വിഭവങ്ങള്‍ ലഭിയ്ക്കും ഈ തീരനഗരത്തില്‍.
Photo Courtesy: Vamsi202

ഷോപ്പിംഗ്

ഷോപ്പിംഗ്

കരകൗശലവസ്തുക്കളോട് താല്‍പര്യമുള്ളവര്‍ക്ക് ഷോപ്പിങ്ങിന് നല്ല സ്ഥലമാണ് രത്‌നഗിരി. സമ്മാനങ്ങള്‍ വാങ്ങാനും മറ്റും ഇവിടെ ഇഷ്ടം പോലെ കടകളുണ്ട്.
Photo Courtesy: Udaykumar PR

ദേവ്ഗഡ് ഹാപ്പുസ് എന്ന മാങ്ങ

ദേവ്ഗഡ് ഹാപ്പുസ് എന്ന മാങ്ങ

വേനല്‍ക്കാലത്താണ് രത്‌നഗിരിയിലെത്തുന്നതെങ്കില്‍ ഇവിടുത്തെ മാര്‍ക്കറ്റില്‍ നിറയെ അല്‍ഫോന്‍സാ മാമ്പഴം വാങ്ങാന്‍ കിട്ടും. ദേവ്ഗഡ് ഹാപ്പുസ് എന്നാണ് അല്‍ഫോന്‍സയെ ഇവിടത്തുകാര്‍ വിളിയ്ക്കുന്ന പേര്. പൊതുവേ വിലയേറിയ അല്‍ഫോന്‍സ് വിലക്കുറവില്‍ ഇവിടെനിന്നും രുചിയ്ക്കാം. മാമ്പഴം കൊണ്ടുള്ള പലതരം വിഭവങ്ങളും ഇവിടുത്തെ ചന്തകളില്‍ ലഭിയ്ക്കും.
Photo Courtesy: G patkar at English Wikipedia

വേനൽക്കാലത്ത് പോകരുത്

വേനൽക്കാലത്ത് പോകരുത്

രത്‌നഗിരിയിലെ വേനല്‍ക്കാലം അല്‍പം കഠിനമാണ്. ബീച്ചുകളിലും മറ്റും തിമിര്‍ത്താഘോഷിയ്ക്കണമെന്ന ആഗ്രഹത്തോടെയാണ് പോകുന്നതെങ്കില്‍ വേനല്‍ക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ചൂടില്‍ വിയര്‍ത്തുകുളിച്ചുള്ള സ്ഥലം കാണലും ബീച്ച് ആഘോഷങ്ങളുമൊന്നും അത്ര സുഖകരമാകില്ല.
Photo Courtesy: Apoo8338

മാമ്പഴക്കാലം

മാമ്പഴക്കാലം

എന്നാല്‍ അല്‍ഫോന്‍സാ മാമ്പഴം ലക്ഷ്യം വച്ചാണ് യാത്രയെങ്കില്‍ പിന്നെ മറ്റൊന്നും നോക്കേണ്ട വേനല്‍ക്കാലത്തേ മാര്‍ക്കറ്റില്‍ അല്‍ഫോന്‍സ് സാന്നിധ്യമുണ്ടാവുകയുള്ളു.
Photo Courtesy: Udaykumar PR

മഴക്കാലം

മഴക്കാലം

മഴക്കാലമാണ് രത്‌നഗിരിയെ മനോഹരിയാക്കുന്നത്. മഴനനയാനിഷ്ടമുള്ളവര്‍ മഴക്കാലത്തുതന്നെ രത്‌നഗിരിയിലെത്തണം. മഴക്കാലത്തെ കടലനുഭവങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്.
Photo Courtesy: jimanish

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ചെറുതാണെങ്കിലും മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ രത്‌നഗിരിയിലെത്തുകയെന്നത് ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. രത്‌നഗിരിയില്‍ ഒരു ആഭ്യന്തരവിമാനത്താവളമുണ്ട്. തീവണ്ടിമാര്‍ഗ്ഗവും, റോഡുമാര്‍ഗ്ഗവുമെല്ലാം യാത്രചെയ്യാന്‍ എളുപ്പമാണ്.
Photo Courtesy: Kinshuk Sunil

Please Wait while comments are loading...