» »കാനനഛായയില്‍ ബന്ദിപ്പൂര്‍

കാനനഛായയില്‍ ബന്ദിപ്പൂര്‍

Posted By: Elizabath

ഇന്ത്യയിലെ ഏറ്റവും മനോഹരമായ ദേശീയോദ്യാനമാണ് കര്‍ണ്ണാടകയിലെ ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക്.

ഗൂഡല്ലൂര്‍-മൈസൂര്‍ പാതയില്‍ സ്ഥിതി ചെയ്യുന്ന നാഷണല്‍ പാര്‍ക്ക് മൈസൂര്‍ രാജവംശത്തിന്റേതായിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ ജൈവ സംരക്ഷണ മേഖലയായ ഈ ദേശീയോദ്യാനം നഗരത്തിന്റെ മടുപ്പില്‍ നിന്നും രക്ഷപെടാനെത്തുന്നവരുടെ സങ്കേതമാണ്.

1. തുടക്കം മൈസൂര്‍ രാജാവില്‍ നിന്ന്

1. തുടക്കം മൈസൂര്‍ രാജാവില്‍ നിന്ന്

1931ല്‍ മൈസൂര്‍ മഹാരാജാവാണ് വേണുഗോപാല വൈല്‍ഡ് ലൈഫ് പാര്‍ക്ക് എന്ന പേരില്‍ ഇവിടെ സാങ്ച്വറി സ്ഥാപിക്കുന്നത്. പിന്നീട് 1973ല്‍ സര്‍ക്കാര്‍ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു.
pc: Ravi Jandhyala

2. കടുവാ സംരക്ഷണ കേന്ദ്രം

2. കടുവാ സംരക്ഷണ കേന്ദ്രം

കടുവകളെ സംരക്ഷിക്കാനായി ഗവണ്‍മെന്റ് ബന്ദിപ്പൂരില്‍ പ്രത്യേക പരിപാടികള്‍ നടപ്പാക്കി. കര്‍ണ്ണാടകയിലെ ചംരാജ് നഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ഇന്ത്യയിലെ ആദ്യത്തെ ജൈവ സംരക്ഷണ മേഖലയാണ്. 880 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. സര്‍ക്കാരിന്‍രെ പദ്ധതികളുടെ ഭാഗമായി ഇവിടെ കടുവകളുടെ എണ്ണം വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
pc: AJAY CHANDWANI

3. ഇലപൊഴിയും വനം

3. ഇലപൊഴിയും വനം

നീലഗിരി ബയോസ്പിയര്‍ റിസര്‍വ്വിലുള്‍പ്പെട്ട ബന്ദിപ്പൂര്‍ ദേശീയോദ്യാനം ഇലപൊഴിയും വനമാണ്. കുന്നുകളും നീര്‍ച്ചാലുകളും നിറഞ്ഞ ബന്ദിപ്പൂരില്‍ ഈട്ടി, തേക്ക്, മാത്തി, ഹൊന്നെ, നാന്ദി തുടങ്ങിയ വൃക്ഷങ്ങള്‍ ധാരാളമായി വളരുന്നു. വിചിത്രമായ പലവൃക്ഷങ്ങളും ഇവിടെ കണ്ടിട്ടുള്ളതായി റിപ്പോര്‍ട്ട് ഉണ്ട്.
pc: Swaminathan

4. ജൈവവൈവിധ്യം

4. ജൈവവൈവിധ്യം

അപൂര്‍വ്വങ്ങളായ സസ്യങ്ങളും ജന്തുക്കളും ധാരാളമായി ഇവിടെ കാണപ്പെടുന്നുണ്ട്. ലംഗൂര്‍, ബോണെറ്റ് മക്കാക്ക്, കടുവ, പുലി,ആന, വരയന്‍ കഴുതപ്പുലി, നാലുകൊമ്പന്‍മാന്‍ തുടങ്ങിയ മൃഗങ്ങളെ ഇവിടെ യഥേഷ്ടം കാണാം.
180 ഓളം പക്ഷികളെ ഇവിടുന്ന് കണ്ടെത്തിയിട്ടുണ്ട്.
pc: TijsB

5. മൃഗങ്ങളെ സംരക്ഷിക്കാനൊരിടം

5. മൃഗങ്ങളെ സംരക്ഷിക്കാനൊരിടം

മൃഗങ്ങളെ പരിപാലിക്കുന്ന ഒരു സ്ഥലം കൂടിയായാണ് ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക്. പരിക്കേറ്റ മൃഗങ്ങളെ ഇവിടെ ശുശ്രൂഷിക്കാറുണ്ട്.
pc:Raghu261991

6. ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍

6. ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍

കാടിന്റെ വന്യതയില്‍ മൃഗങ്ങളെ കണ്ട് പോരാനൊരിടമാണ് ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക്. ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. ഈ സമയത്ത് ചൂട് കുറഞ്ഞ മിതമായ കാലാവസ്ഥയായിരിക്കും. കാറ്റത്ത് ആടിയുലയുന്ന മുളങ്കൂട്ടം ഇവിടുത്തെ പ്രത്യേക കാഴ്ചയാണ്.
pc: Subharnab Majumdar

7. സന്ദര്‍ശിക്കേണ്ട സമീപ സ്ഥലങ്ങള്‍

7. സന്ദര്‍ശിക്കേണ്ട സമീപ സ്ഥലങ്ങള്‍

ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തിനു സമീപമായാണ് വയനാട് വന്യജീവി സംരക്ഷണ കേന്ദ്രം, മുതുമല വന്യജീവി സംരക്ഷണ കേന്ദ്രം,നാഗര്‍ഹോളെ വന്യജീവി സംരക്ഷണ കേന്ദ്രം എന്നിവ സ്ഥിതി ചെയ്യുന്നത്. കൂടാതെ ഗുണ്ടല്‍പേട്ട് ബന്ദിപ്പൂരിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്.
pc: Kamal Venkit

8. എങ്ങനെ എത്താം

8. എങ്ങനെ എത്താം

കോഴിക്കോട് നിന്നും നിലമ്പൂര്‍-ഗൂഡല്ലൂര്‍ വഴി 137 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു.
ബംഗളുരുവിന്‍ നിന്ന് മൈസൂര്‍ വഴി വരുന്നതാണ് എളുപ്പം.

Read more about: wild life national park