Search
  • Follow NativePlanet
Share
» »ബാംഗ്ലൂരില്‍ നിന്ന് വിശാഖപട്ടണം - അരക്കൂവാലി റോഡിലൂടെ

ബാംഗ്ലൂരില്‍ നിന്ന് വിശാഖപട്ടണം - അരക്കൂവാലി റോഡിലൂടെ

By Maneesh

ഡ്രൈവ് ചെയ്യാന്‍ സുന്ദരമായ ഒരു റോഡ് തിരയുകയാണെങ്കില്‍ നേരെ വിശാഖപട്ടണത്തിലേക്ക് പൊയ്‌ക്കോളൂ, വിശാഖപട്ടണത്ത് നിന്ന് അരക്കൂവാലിയിലേക്കുള്ള യാത്ര സുന്ദരമായ ഡ്രൈവിംഗ് അനുഭവം നിങ്ങള്‍ക്ക് പകര്‍ന്ന് തരുമെന്ന കാര്യത്തില്‍ സംശയം
വേണ്ട.

യാത്ര ഇങ്ങനെ

ബാംഗ്ലൂരിൽ നിന്നാണ് യാത്ര പുറപ്പെടുന്നത്. ബാംഗ്ലൂരിൽ നിന്ന് ഹൈദരബാദിലേക്കാണ് ആദ്യ ദിവസത്തെ യാത്ര. ബാംഗ്ലൂരിൽ നിന്ന് അനന്തപ്പൂർ വഴി ഹൈദരബാദിലേക്ക് 569 കിലോമീറ്റർ ആണ് ദൂരം. എട്ട് മുതൽ പത്ത് മണിക്കൂർ വരെ യാത്ര ചെയ്യണം ഹൈദരബാദിൽ എത്തിച്ചേരാൻ. ബാംഗ്ലൂരിൽ നിന്ന് രാവിലെ അഞ്ച് മണിക്ക് യാത്ര പുറപ്പെട്ടാൽ വൈകുന്നേരം നാലുമണിക്ക് മുൻപെ ഹൈദരബാദിൽ എത്തിച്ചേരാം. ഹൈദരബാദിലെ നഗരപരിധിക്കുള്ളിൽ തങ്ങി അവിടെ തങ്ങി പിറ്റേദിവസമാണ് യാത്ര തുടരേണ്ടത്.

ഹൈദരബാദിലെ ഹോട്ടലുകൾ ബുക്ക് ചെയ്യാം

രണ്ടാം ദിവസം

ഹൈദരബാദിൽ നിന്ന് വിശാഖപട്ടണത്തിലേക്കുള്ള യാത്രയാണ് രണ്ടാം ദിവസം. ഹൈദരബാദിൽ നിന്ന് 589 കിലോമീറ്റർ യാത്രയുണ്ട് വിശാഖപട്ടണത്തേക്ക്. ഏകദേശം ഒൻപത് മുതൽ പത്ത് മണിക്കൂർ യാത്ര ചെയ്യണം. രാവിലെ അഞ്ച് മണിക്ക് യാത്ര പുറപ്പെട്ടാൽ വൈകുന്നേരം നാലുമണിക്ക് മുൻപ് വിശാഖപട്ടണത്ത് എത്തിച്ചേരാം.

മൂന്നാം ദിവസം

മൂന്നാം ദിവസമാണ് നമ്മൾ കാത്തിരുന്ന യാത്ര ആരംഭിക്കുന്നത്. വിശാഖപട്ടണത്ത് നിന്ന് അരക്കൂവാലിയിലേക്കുള്ള യാത്രയാണ് ഇത്. വിശാഖപട്ടണത്തിൽ നിന്ന് 116 കിലോമീറ്റർ ആണ് അരക്കൂവാലിയിലേക്കുള്ള ദൂരം. ഏകദേശം മൂന്ന് മണിക്കൂർ യാത്ര വേണം അവിടെ എത്തിച്ചേരാൻ.

ബാംഗ്ലൂർ ‌- വിശാഖപട്ടണം

ബാംഗ്ലൂരിൽ നിന്ന് ഹൈദരബാദ് പോകാതെ നേരിട്ട് വിശാഖപട്ടണത്തിലേക്ക് പോകാം. ബാംഗ്ലൂരിൽ നിന്ന് കോലാർ - നെല്ലൂർ വഴി വിശാഖപട്ടണത്തിൽ എത്തിച്ചേരാം. 1006 കിലോമീറ്റർ യാത്ര ചെയ്താൽ ഇതുവഴി ബാംഗ്ലൂരിൽ നിന്ന് വിശാഖപട്ടണത്തിൽ എത്താം. ഏകദേശം 15 മണിക്കൂറിൽ അധികം യാത്രയുണ്ട് അവിടെ എത്തിച്ചേരാൻ.

അരക്കൂവാലി റോഡ്

പൂർവഘട്ടത്തിനും ബംഗാൾ ഉൾക്കടലിനും ഇടയിലായാണ് വിശാഖപട്ടണം സ്ഥിതി ചെയ്യുന്നത്. സുന്ദരമായ ഈ നഗരത്തിൽ നിന്ന് പൂർവഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഹിൽസ്റ്റേഷനായ അരക്കൂവാലിയിലേക്കുള്ള റോഡ് ആണ് വിശഖപട്ടണം അരക്കൂവാലി റോഡ്. വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന ഈ റോഡിലൂടെയുള്ള യാത്ര അങ്ങേയറ്റം ത്രില്ലടിപ്പിക്കുന്ന ഒന്നാണ്.

വിശാഖ് ബീച്ച് റോഡ് - കുന്നുകൾക്കും കടലിനും മധ്യേ ഒരു യാത്രവിശാഖ് ബീച്ച് റോഡ് - കുന്നുകൾക്കും കടലിനും മധ്യേ ഒരു യാത്ര

അരക്കൂവാലിയിലെ കാഴ്ചകൾ കാണാം

അരക്കുവാലിയിലെ കാഴ്ചകൾ

അരക്കുവാലിയിലെ കാഴ്ചകൾ

തിരക്കിട്ട ജീവിതത്തിനിടയിൽ ഒന്ന് റിലാക്സ് ചെയ്യാനും ജീവിതം പ്രകൃതി ഭംഗി നുകരാനും പറ്റിയ സ്ഥലമാണ് അരക്കുവാലി. ചെങ്കുത്തായ പാറക്കെട്ടിലൂടെ വെള്ളം ഒലിച്ചിറങ്ങുന്ന സുന്ദരമായ കാഴ്ച കാണാൻ അരക്കുവാലിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ യാത്ര ചെയ്താൽ മതി. അരക്കുവാലിയിലെ കാപ്പിത്തോട്ടങ്ങളുടെ സൗന്ദര്യം ആസ്വദിക്കുന്നതിനോടൊപ്പം അവിടുത്തെ ബോറ ഗുഹ സന്ദർശിക്കാനും മറക്കരുത്. കൂടുതൽ കാര്യങ്ങൾ അടുത്ത സ്ലൈഡുകളിൽ

Photo Courtesy: roadconnoisseur

ബോറ ഗുഹകൾ

ബോറ ഗുഹകൾ

വിശാഖ പട്ടണത്തിൽ നിന്ന് യാത്ര ചെയ്യുമ്പോൾ അരക്കു വാലി എത്തുന്നതിന് 35 കിലോമീറ്റർ മുൻപായാണ് ബോറാഗുഹകൾ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗുഹകളിലോന്നാണ് ഇവിടെയുള്ള ഗുഹകൾ. ഇവിടുത്തുകാരുടെ ഭാഷയില്‍ ഇവ ബോറ ഗുഹലു എന്നറിയപ്പെടുന്നു. സമുദ്ര നിരപ്പില്‍ നിന്നും 2313 അടി ഉയരത്തിലുള്ള ഈ ഗുഹകള്‍ ഇവിടെയുള്ള അനന്തഗിരി കുന്നുകളുടെ ഭാഗമാണ്. ബോറ ഗുഹയേക്കുറിച്ച് കൗതുകകരമായ കാര്യങ്ങൾ വായിക്കാം

Photo Courtesy: Raj srikanth800

ഷൂട്ടിംഗ് സ്ഥലങ്ങൾ

ഷൂട്ടിംഗ് സ്ഥലങ്ങൾ

സിനിമാക്കാരുടെ ഇഷ്ടലൊക്കേഷൻ കൂടിയാണ് അരക്കുവാലി. ഹാപ്പി ഡെയ്സ്, കഥ, ഡാര്‍ലിംഗ് തുടങ്ങിയ തെലുങ്ക് സിനിമകളിലെ മനോഹരമായ ദൃശ്യങ്ങള്‍ നിങ്ങളുടെ മനസുകളില്‍ ഇപ്പോഴും മായാതെ പതിഞ്ഞു കിടക്കുന്നുണ്ടാവും. ആ അപൂര്‍വ്വ സുന്ദരമായ ദൃശ്യങ്ങളില്‍ പലതും ഈ അരക്കു താഴ്വരയില്‍ നിന്ന് ഒപ്പിയെടുത്തതാണ്.

Photo Courtesy: roadconnoisseur

അനന്തഗിരിയിലെ കാപ്പിത്തോട്ടങ്ങൾ

അനന്തഗിരിയിലെ കാപ്പിത്തോട്ടങ്ങൾ

സഞ്ചാരികള്‍ അരക്കു താഴ്വരയിലേക്ക് കാലെടുത്തു കുത്തുമ്പോള്‍ തന്നെ കാപ്പിയുടെ മണം പരക്കുകയായി. ഇവിടെ എത്തിയാല്‍ ആദ്യം കാണേണ്ടത് അനന്തഗിരി കുന്നുകളിലെ ഈ കാപ്പി തോട്ടങ്ങള്‍ തന്നെയാണെന്നതില്‍ ഒരു സംശയവും വേണ്ട. മൈലുകളോളം വ്യാപിച്ചു പരന്നു കിടക്കുന്ന ഈ തോട്ടങ്ങള്‍ പ്രകൃതിയുടെ മനോഹര കാഴ്ചയാണ്. ലോക പ്രശസ്തമായ അരക്കു എമറാൾഡിനെക്കുറിച്ച് അറിയാം

Photo Courtesy: Amartyabag

ട്രെയിൻ യാത്ര

ട്രെയിൻ യാത്ര

അരക്കു റെയിൽവെ സ്റ്റേഷനാണ് അരക്കുവാലിക്ക് അടുത്തുള്ള റെയിൽവെ സ്റ്റേഷൻ. വിശാഖപട്ടണത്ത് നിന്ന് അരക്കുവിലേക്ക് ട്രെയിൻ സർവീസുകൾ ഉണ്ട്. അരക്കുവാലിയുടെ സുന്ദരമായ കാഴ്ചകൾ കണ്ട് ഇവിടെയ്ക്ക് യാത്ര ചെയ്യുന്നത്, അവിസ്മരണീയമായ ഒരു യാത്ര അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്. ട്രെയിൻ സമയവും വിവരങ്ങളും അറിയാം


Photo Courtesy: Sunny8143536003

പദ്മപുരം ഗാർഡൻ

പദ്മപുരം ഗാർഡൻ

പൂര്‍വ ഘട്ടത്തിന്റെ തന്നെ ഭാഗമായ പദ്മപുരം ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ അരക്കു റോഡിനു സമീപം സ്ഥിതി ചെയ്യുന്നു. ഇതിന്റെ നിര്‍മ്മാണത്തിന് പിന്നിലെ രസകരമായ കഥ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സഞ്ചാരികളില്‍ ആവേശമുണര്‍ത്താന്‍ പാകത്തില്‍ ഇവിടെയൊരു ടോയ് ട്രെയിന്‍ ഓടുന്നുണ്ട്. കുട്ടികളോടൊപ്പം മുതിര്‍ന്നവര്‍ക്കും രസകരമായ അനുഭവമാണ് ഈ ട്രെയിനിലെ ഉല്ലാസയാത്ര പകര്‍ന്നു നല്‍കുന്നത്.
Photo Courtesy: Bhaskaranaidu

ട്രൈബൽ മ്യൂസിയം

ട്രൈബൽ മ്യൂസിയം

അരക്കു പ്രദേശത്തിന് ചുറ്റും വസിക്കുന്ന ഗോത്രവര്‍ഗക്കാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നവയാണ് ഈ മ്യൂസിയത്തിലെ വിവിധ കാഴ്ചകള്‍. ഈ ഗോത്ര വിഭാഗത്തിന്റെ ജീവിത രീതിയേയും സംസ്കാരത്തേയും കുറിച്ചുള്ള അറിവ് പുറം ലോകത്തിനു പകര്‍ന്നു നല്‍കുക എന്നൊരു ഉദ്ദേശം കൂടി ഈ മ്യൂസിയത്തിന് പിന്നിലുണ്ട്. പ്രകൃതിയുമായി പൊരുത്തപ്പെട്ടു ജീവിക്കുന്ന ഇവരുടെ നിത്യ ജീവിതത്തിലെ വിവിധ കാഴ്ചകളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ള കളിമണ്‍ ശില്‍പങ്ങളില്‍ പ്രതിഫലിക്കുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: thotfulspot

ട്രൈബൽ ഡാൻസ്

ട്രൈബൽ ഡാൻസ്

അരക്കുവാലിയുടെ പരിസരങ്ങളിൽ കാണപ്പെടുന്ന ആദിവാസി സമൂഹങ്ങളിലെ സ്ത്രീകൾ നടത്തിവരുന്ന പരമ്പരാഗത നൃത്തം. വായ്പ്പാട്ടിന്റെ അകമ്പടിയോടെയാണ് ഇവർ ചുവടു വയ്ക്കുന്നത്.

Photo Courtesy: Rajib Ghosh

മരപ്പാവകൾ

മരപ്പാവകൾ

അരക്കുവാലി സഞ്ചരിക്കുന്നവർക്ക് ഇത്തരത്തിൽ സുന്ദരമായ മരപ്പാവകളെ വാങ്ങാൻ കിട്ടും. മരപ്പാവകൾ നിർമ്മിച്ച് വിൽക്കുന്ന ചിലഷോപ്പുകൾ അരക്കുവാലിയിൽ കാണാനാവും.
Photo Courtesy: Bhaskaranaidu

ബോറ ഗുഹയിലേക്ക്

ബോറ ഗുഹയിലേക്ക്

1807 ല്‍ ജോഗ്രഫിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലുണ്ടായിരുന്ന വില്യം കിംഗ്‌ ജോര്‍ജ് വളരെ അവിചാരിതമായാണ് ഈ പ്രദേശം കണ്ടെത്തിയത്. അതില്‍ പിന്നീടു ഇവിടം ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറുകയായിരുന്നു.
Photo Courtesy: Raj

ഗോസ്താനി നദി

ഗോസ്താനി നദി

ബോറഗുഹയുടെ സമീപത്ത് നിന്ന് പകർത്തിയ ഗോസ്താനി നദിയുടെ ദൃശ്യം. അരക്കു താഴ്വരയിലൂടെയാണ് സുന്ദരമായ ഈ നദി ഒഴുകുന്നത്.

Photo Courtesy: Adityamadhav83

ബോറ റെയിൽ‌വെ സ്റ്റേഷൻ

ബോറ റെയിൽ‌വെ സ്റ്റേഷൻ

വിശാഖപ്പട്ടണത്തിൽ നിന്ന് ട്രെയിനിൽ യാത്ര ചെയുമ്പോൾ അരക്കു റെയിൽവെസ്റ്റേഷനിലേക്ക് യാത്ര ചെയ്യുമ്പോൾ അരക്കു എത്തുന്നതിനു മുൻപായാണ് ബോറ റെയിൽവെ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഇറങ്ങിയാൽ ബോറ ഗുഹകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം.

Photo Courtesy: roadconnoisseur

റെയിൽപാത

റെയിൽപാത

വിശാഖപട്ടണത്തിൽ നിന്ന് അരക്കുവിലേക്ക് നീളുന്ന റെയിൽപാത.
Photo Courtesy: Adityamadhav83

നെൽപ്പാടങ്ങൾ

നെൽപ്പാടങ്ങൾ

അരക്കുവാലിയിലെ നെൽപ്പാടങ്ങൾ.

Photo Courtesy:Raj

സംഗീത ഉപകരണങ്ങൾ

സംഗീത ഉപകരണങ്ങൾ

അരക്കുവാലിയിലെ ട്രൈബൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള പരമ്പരാഗത സംഗീത ഉപകരണങ്ങൾ.
Photo Courtesy: Bhaskaranaidu

മൺപാത്രങ്ങൾ

മൺപാത്രങ്ങൾ

മൺപാത്ര നിർമ്മാണത്തിന് പേരുകേട്ട സ്ഥലമാണ് അരക്കുവാലി. ഇവിടെ നിർമ്മിച്ച മൺപാത്രങ്ങൾ വിൽപ്പനയ്ക്കായി കൊണ്ടുപോകുന്ന കച്ചവടക്കാർ.
Photo Courtesy: Bhaskaranaidu

ടൈഡ

ടൈഡ

പൂര്‍വ ഘട്ടത്തിലെ നിബിഡ വനങ്ങള്‍ക്കു നടുവിലെന്നോണം സ്ഥിതി ചെയ്യുന്ന മനോഹരമായ കൊച്ചു ഗ്രാമമാണ് ടൈഡ. വിശാഖ പട്ടണത് നിന്നും 75 കിലോമീറ്റര്‍ അകലെയായി ടൈഡ സ്ഥിതി ചെയ്യുന്നു. കാപ്പി തോട്ടങ്ങള്‍ക്കും പച്ച വിരിച്ച വനങ്ങള്‍ക്കും മധ്യത്തിലായി പ്രകൃതി ഭംഗി തുളുമ്പുന്ന കാഴ്ച്ചകളൊരുക്കി ഈ ഗ്രാമം സഞ്ചാരികളെ വരവേല്‍ക്കുന്നു.നഗരത്തിലെ തിരക്കില്‍ നിന്നും ടെന്‍ഷനില്‍ നിന്നുമൊക്കെ അകന്നു മാറി സ്വസ്ഥമായി വിഹരിക്കാന്‍ ധാരാളം യാത്രികര്‍ ഇവിടെ എത്താറുണ്ട്. കൂടുതൽ വായിക്കാം

Photo Courtesy: Viswa Chandra

റോഡ്

റോഡ്

അരക്കുവാലിയിലേക്കുള്ള റോഡ്.

Photo Courtesy: Amartyabag

ആദിവാസികൾ

ആദിവാസികൾ

അരക്കുവാലിയിൽ താമസിക്കുന്ന ആദിവാസി സ്ത്രീകൾ

Photo Courtesy: roadconnoisseur

മനോഹാരിത

മനോഹാരിത

അരക്കുവാലിയുടെ മനോഹാരിത

Photo Courtesy: Ankitha veerepalli

കൂടുതൽ

കൂടുതൽ

അരക്കുവാലിയെക്കുറിച്ച് കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Photo Courtesy:Raj

Read more about: road trip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X