Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ യാത്ര: മലയാളികളുടെ സ്ഥിരം സങ്കേതം, ഈ അഞ്ച് സ്ഥലങ്ങൾ കാണാതെ മടങ്ങരുത്

ബാംഗ്ലൂർ യാത്ര: മലയാളികളുടെ സ്ഥിരം സങ്കേതം, ഈ അഞ്ച് സ്ഥലങ്ങൾ കാണാതെ മടങ്ങരുത്

കാണാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. എത്ര ദിവസമെടുത്താലും കണ്ടുതീർക്കേണ്ട കാഴ്ചകൾ. ഇതിലെവിടെയൊക്കെ പോകണം എന്നതായിരിക്കും ബാംഗ്ലൂരിൽ താമസിക്കുന്ന, പ്രത്യേകിച്ച് പുതിയ ആളാണെങ്കിൽ അലട്ടുന്ന സംശയം. ആവേശത്തിൽ ആദ്യം നന്ദി ഹിൽസിൽ തന്നെയാവും യാത്ര തുടങ്ങുക. പിന്നീട്
ബാംഗ്ലൂർ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ പെട്ടന്നു കാാൻ പറ്റിയ കുറച്ചിടങ്ങൾ പരിചയപ്പെട്ടാലോ..

ഒരുപാട് ദൂരത്തിലൊന്നും പോകാതെ, ബാംഗ്ലൂർ നഗരത്തിനുള്ളിൽ നിന്നു തന്നെ കണ്ടുതീർക്കാൻ പറ്റിയ ലക്ഷ്യസ്ഥാനങ്ങളാണ് ഇന്നിവിടെ പരിചയപ്പെടുന്നുന്നത്. ഇതിൽ പലതും നമുക്ക് സുപിരിചിതമായ സ്ഥലങ്ങളായിരിക്കും എന്നതിൽ സംശയം വേണ്ട. എന്നിരുന്നാലും ബാംഗ്ലൂരിൽ ഉള്ള ഒരാളെന്ന നിലയിൽ നിങ്ങള് തീര്‍ച്ചയായും കണ്ടിരിക്കേണ്ട 5 സ്ഥലങ്ങൾ ഇതാ...

Bangalore One Day Travel:

1. ലാൽ ബാഗ്

നന്ദി ഹിൽസ് പോലെ തന്നെ സഞ്ചാരികളുടെയിടയിൽ സഞ്ചാരികൾ ഏറ്റെടുത്ത ഇടമാണ് ലാൽ ബാഗ്. വാരാന്ത്യമെന്നോ വർക്കിങ് ഡേയ്സ് എന്ന വ്യത്യാസമോ ഇല്ലാതെ ആളുകൾ കുടുംബമായും കൂട്ടുകാരുമൊക്കം എല്ലാം എത്തിച്ചേരുന്ന ഇടം. മടുപ്പിക്കുന്ന ബ്ലോക്കിൽ നിന്നകന്ന് മരങ്ങളുടെ പച്ചപ്പിൽ കുറച്ചുനേരം ചെലവഴിക്കാനാകും എന്നതു തന്നെയാണ് ഇതിന്റെ പ്രത്യേകത. കൂടാതെ എല്ലാവർക്കും ഒന്നിച്ചിരിക്കുവാനും സമയം ചെലവഴിക്കുവാനും പറ്റിയ സ്ഥലവും കൂടിയാണിത്.

കുട്ടികളെ സംബന്ധിച്ചെടുത്തോളം സ്വതന്ത്ര്യമായി കളിക്കാൻ ഇതിലും പലിയ സ്ഥലം വേറെയില്ല. സുരക്ഷിതമായി കുഞ്ഞുങ്ങളെയും കൊണ്ട് വരാം എന്നതും ലാൽ ബാഗിന്‍റെ ആകർഷണമാണ്. 240 ഏക്കർ സ്ഥലത്തായാണ് ലാൽ ബാഗ് എന്ന ഉദ്യാനം വ്യാപിച്ചു കിടക്കുന്നത്. മൈസൂർ രാജാവായ ഹൈദരാലി ആരംഭിച്ച ലാൽ ബാഗ് നിർമ്മാണം പൂർത്തിയാക്കിയത് മകനായ ടിപ്പു സുൽത്താൻ ആണെന്നാണ് ചരിത്രം പറയുന്നത്. ഗ്ലാസ് ഹൗസ്, ഫ്ലോറൽ ക്ലോക്ക്, കായൽ, കെംപെ ഗൗഡ ഗോപുരം,ടോപ്പിയറി തോട്ടം,സിൽക് കോട്ടൺ മരം തുടങ്ങി നിരവധി ആകർഷണങ്ങൾ ഇവിടെയുണ്ട്.

Lal Bagh

PC:Kprateek88

2. കബ്ബൺ പാർക്ക്

ലാൽ ബാഗ് പോലെ തന്നെ, എന്നാൽ അതിനേക്കാൾ വിസ്തൃതിയും മരങ്ങളും കാഴ്ചകളും നടപ്പാതയും ഒക്കെയുള്ള മറ്റൊരു പാർക്കാണ് കബ്ബൻ പാര്ക്ക്. നഗരത്തിനു നടുവിൽ ഒരു പച്ച തുരുത്തുപോലെ നിലകൊള്ളുന്ന കബ്ബൺ പാർക്ക് ഏതു സമയവും ചിലവഴിക്കാൻ പറ്റിയ സ്ഥലമാണ്. കുട്ടികൾക്ക് കളിസ്ഥലങ്ങളും മുതിർന്നവർക്ക് നടപ്പാതകളും ആയി മടിയില്ലാതെ, മടുപ്പിക്കാതെ ഇവിടെ സമയം ചെലവഴിക്കാം. വാരാന്ത്യങ്ങളിൽ കുട്ടികളെയും കൂട്ടി കളിക്കാന്‍ പറ്റിയ, കുടുംബത്തിലെല്ലാവർക്കും ഒന്നിച്ചു കൂടാൻ പറ്റിയ ഇടം കൂടിയാണ് കബ്ബൺ പാർക്ക്.

300 ഏക്കർ വിസ്തൃതിയിൽ കിടക്കുന്ന പാർക്കിൽ കുട്ടികളെയും കൂട്ടി വന്നാൽ അവർക്ക് കളിക്കാൻ ഇഷ്ടംപോലെ കാര്യങ്ങളുണ്ട്. ടോയ് ട്രെയിനും ചെറിയ ആക്റ്റിവിറ്റികളും ഒക്കെ ചേരുമ്പോൾ അത് രസകരമായ ഒരനുഭവമായിരിക്കും. ഒരു ദിവസം മുഴുവനും നടന്നു കണ്ടാലും തീരാത്തത്രയും കാഴ്ചകൾ കബ്ബൺ പാര്‍ക്കിലുണ്ട്. വാരാന്ത്യങ്ങളിലാണ് ഇവിടെ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്.

3. വിധാൻ സൗധ

കർണ്ണാടകയുടെ നിയമസഭാ മന്ദിരമായ വിധാൻ സൗധയാണ് ബാംഗ്ലൂരിൽ തീർച്ചയായും കാണേണ്ട മറ്റൊരിടം. ഇതിനുള്ളിലേക്ക് കടക്കുവാൻ പ്രത്യേകം അനുമതി ആവശ്യമാണെങ്കിലും പുറമേ നിന്നെങ്കിലും ഒരിക്കൽ ഇതിന്റെ കാഴ്ച കാണേണ്ടതു തന്നെയാണ്.
സാംപൻഡി രാമനഗറിൽ ഡോ. അംബേദ്കർ വീഥിയിലാണ് ആധുനിക കർണ്ണാടകയുടെ മുഖമുദ്രകളിലൊന്നായ വിധാൻ സൗധയുള്ളത്. വിധാൻ സൗധയ്ക്ക് എതിർവശത്തായാണ് കർണ്ണാടക ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്.
1951 ൽ നിർമ്മാണം ആരംഭിച്ച് 1956 ലാണ് നിർമ്മാണം പൂർത്തിയാക്കുന്നത്

1952ല്‍ കെങ്കാല്‍ ഹനുമന്തയ്യ നിര്‍മിച്ചതാണ് വിധാന്‍ സൗധ കെട്ടിടം.
40 മീറ്റർ ഉയരമുള്ള വിധാന് സൗധ, 60 ഏക്കർ സ്ഥലത്തിനുള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ്. ദ്രാവിഡിയൻ, ഇൻഡോ-ഇസ്ലാമിക് വാസ്തു വിദ്യകളുടെ ഒരു സമന്വയമാണ് ഈ കെട്ടിടം ഇന്ത്യയിലെ ഏറ്റവും വലിയ നിയമസഭാ മന്ദിരങ്ങളിൽ ഒന്നും കൂടിയാണ്.

4. ടിപ്പു സുൽത്താൻ സമ്മർ പാലസ്

ബാംഗ്ലൂരിൽ ഏറ്റവും കൂടുതൽ ആളുകൾ പോകുന്ന മറ്റൊരു ലക്ഷ്യസ്ഥാനമാണ് ടിപ്പു സുൽത്താൻ സമ്മർ പാലസ്. ഗവിപുരം സമ്മർ പാലസ് എന്നും അറിയപ്പെടുന്ന ഇതിന്റെ നിർമ്മാണം ആരംഭിച്ചത് ഹൈദരാലി ആയിരുന്നുവെങ്കിലും പൂർത്തിയാക്കിയത് ടിപ്പു സുൽത്താൻ ആണെന്നാണ് ചരിത്രം പറയുന്നത്.ഇൻഡോ- ഇസ്ലാമിക് വാസ്തു വിദ്യയിൽ നിർമ്മിച്ച കൊട്ടാരം പൂർണ്ണമായും തേക്കിൻ തടിയിലാണ് തീർത്തിരിക്കുന്നത്. കെ ആർ മാർക്കറ്റ് മെട്രോ സ്റ്റേഷനിൽ നിന്നു 100 മീറ്റർ അകലത്തിലുള്ള ഈ വേനൽക്കാല വസതി കാലാസിപ്പാളയത്താണുള്ളത്. . മജസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്ന് മൂന്ന് കിലോമീറ്റർ വരണം ഇവിടെയെത്തുവാൻ.

Summer Palace

PC:Nikkul

‌‌‌‌‌‌‌5.ബാംഗ്ലൂർ പാലസ്

ബാംഗ്ലൂരിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും വലിയ അതിശയമാണ് ബാംഗ്ലൂർ പാലസ്. ഇംഗ്ലണ്ടിലെ വിൻഡ്സർ കാസിലിന്റെ അതേ മാതൃകയിൽ നിർമ്മിച്ച ഈ കൊട്ടാരം പല സിനിമകളിലൂടെയും നമ്മൾ കണ്ടിട്ടുണ്ട്. 454 ഏക്കർ സ്ഥലത്തായാണ് ഈ കൊട്ടാരവും പരിസരവും വ്യാപിച്ചു കിടക്കുന്നത്. മൈസൂർ രാജകുടുംബാംഗങ്ങളുടെ കീഴിലാണ് ഇന്ന് ഈ കൊട്ടാരമുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+