ബാംഗ്ലൂർ യാത്രാ പ്ലാനുകളിൽ പരീക്ഷിക്കാൻ പറ്റിയ കാര്യങ്ങൾ നിരവധിയുണ്ട്. ഇവിടുത്തെ പ്രാദേശിക മാർക്കറ്റുകൾ എക്സ്പ്ലോർ ചെയ്യുന്നതു മുതൽ വിൻഡോ ഷോപ്പിങ്ങും പാർക്കുകളും നൈറ്റ് ലൈഫും പബ്ബുകളും എല്ലാമുണ്ടെങ്കിലും അതിനൊന്നും തരാത്ത തൃപ്തിയും സന്തോഷവും നല്കുന്ന മറ്റൊന്നുണ്ട്, അതാണ് ഡ്രൈവിങ്!
നഗരത്തിരക്കിൽ നിന്നും മെല്ലെ മാറി ഫോറസ്റ്റ് റോഡുകളിലൂടെയുള്ള യാത്ര... രണ്ടു വശവും മരങ്ങൾ നിറഞ്ഞു നിൽക്കുന്ന, ഇടയ്ക്കു കാട്ടുമൃഗങ്ങൾ കൺമുന്നിലെത്തി ദർശനം തരുന്ന, വഴികൾ. കാട്ടാനക്കൂട്ടം റോഡ് ക്രോസ് ചെയ്തു പോകുന്നതും റോഡിനരികിൽ മാൻകൂട്ടങ്ങൾ മേഞ്ഞുനടക്കുന്നതും കണ്ട്, പറ്റുമെങ്കിൽ ഒരു ദിവസം കാടിനുള്ളിൽ താമസിക്കുകയും ചെയ്യാം. അപ്പോൾ പ്ലാൻ ചെയ്യുവല്ലേ... ബാംഗ്ലൂരിൽ നിന്നും കാടിന്റെ കാഴ്ചകൾ കാണാൻ പറ്റിയ സ്ഥലങ്ങൾ നോക്കാം!

1. ബന്ദിപ്പൂർ
ബാംഗ്ലൂരിൽ നിന്നും ഒരു ഫോറസ്റ്റ് ഗെറ്റ്എവേ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് ബന്ദിപ്പൂർ. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വന്യജീവി സങ്കേതങ്ങളിലൊന്നായ ഇവിടം കർണ്ണാടകയിലെ ചാമരാജനഗർ ജില്ലയുടെ ഗുണ്ടല്‍പേട്ട് താലൂക്കിന്‍റെ ഭാഗമാണ്. കാടിനു നടുവിലൂടെയുള്ള റോഡ് വഴിയുള്ള യാത്ര ഇവിടെ ഒരു റോഡ് ട്രിപ്പ് പോലെ ആസ്വദിക്കാം.
രണ്ട് ദിവസം പ്ലാൻ ചെയ്ത യാത്രയാണെങ്കിൽ ഇവിടെ താമസിച്ച് ജംഗിൾ സഫാരി കൂടി ആസ്വദിച്ച് പോകുന്ന വിധത്തില് വരാം. ഒരു റോഡ് ട്രിപ്പ് മാത്രമാണ് നോക്കുന്നതെങ്കിൽ ഒരു പകൽ മതിയാവും. മറിച്ചാണെങ്കിൽ രണ്ട് ദിവസം വേണ്ടി വരും. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഇവിടം സന്ദർശിക്കാന്‍ പറ്റിയ സമയം.
ബാംഗ്ലൂർ-ബന്ദിപ്പൂർ ദേശീയോദ്യാനം ദൂരം- 218 കിമി.

2. മുതുമലെ
ബാംഗ്ലൂരിൽ നിന്നും കാട് കണ്ട് കാട്ടിലൂടെയുള്ള യാത്രകൽക്ക് പോകാൻ പറ്റിയ സ്ഥലമാണ് മുതുമലൈ. നീലഗിരി ബയോസ്ഫിയർ റിസർവിന്‍റെ ഭാഗമായ ഇവിടം തമിഴ്നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്.
മൃഗങ്ങളെ കാണാൻ ബാംഗ്ലൂരിൽ നിന്നും പോകാൻ സാധിക്കുന്ന മികച്ച് യാത്രയാണിത്. എന്നാൽ മൃഗങ്ങളുടെ കാഴ്ച കാണണമെങ്കിൽ ഏറ്റവും നല്ലത് മുതുമലെ ടൈഗർ സഫാരിയാണ്. ദേശീയോദ്യാനത്തിന്റെ കോർ ഏരിയായിൽ കൂടിയുള്ള യാത്ര ഒരുപാട് കാഴ്ചകൾ നല്കും.
ബാംഗ്ലൂർ-മുതുമലൈ ദൂരം- 232 കിമി.
3. ഡണ്ടേലി
കാടിന്‍റെ മികച്ച കാഴ്ചകൾ കണ്ട് പോകാൻ പറ്റിയ യാത്രകളിലൊന്നാണ് ബാംഗ്ലൂർ-ഡണ്ടേലി യാത്ര. രു നീണ്ട റോഡ് ട്രിപ്പോ ബൈക്ക് റൈഡോ ആഗ്രഹിക്കുന്നവർക്ക് ഊർജം നല്കുന്നതാണ് ഇവിടേക്കുള്ള വഴിയും കാഴ്ചകളും. ഇവിടേക്കുള്ള യാത്ര മാത്രമല്ല, ഇവിടെ കാത്തിരിക്കുന്ന സാഹസിക വിനോദങ്ങളും ആക്ടിവിറ്റികളും രസകരമാണ്. പെട്ടന്നുപോയി വരുന്നതിനേക്കാൾ രണ്ടുപകൽ ഡണ്ടേലിയിൽ ചിലവഴിക്കാൻ പാകത്തിന് പോയി വരാം. റിവർ റാഫ്ടിങ്,ട്രെക്കിങ്, ഹൈക്കിങ് തുടങ്ങിയ കാര്യങ്ങള് ഇവിടെ ആസ്വദിക്കാം.
ബാംഗ്ലൂർ-ഡണ്ടേലി ദൂരം- 473 കിമി

4. മസിനഗുഡി
ബാംഗ്ലൂരിൽ നിന്നും പോകാൻ പറ്റിയ കിടിലൻ റോഡ് ട്രിപ്പാണ് മസിനഗുഡിയിലേക്കുള്ളത്. തമിഴ്നാട്ടിലെ മുതുമലെ ദേശീയോദ്യാനത്തിന്‍റെ ഭാഗമായ മസിനഗുഡി കാടിനോടും പ്രകൃതിയോടും അതീവതാല്പര്യമുണ്ടെങ്കിൽ സന്ദർശിക്കേണ്ട സ്ഥലമാണ്. ഒക്ടോബർ മുതൽ മേയ് വരെയാണ് മസിനഗുഡി സന്ദർശിക്കാൻ പറ്റിയ സമയം. ഊട്ടിയിൽ നിന്നും 30 കിമീ ദൂരമേ മസിനഗുഡിയിലേക്കുള്ളൂ.
ബാംഗ്ലൂർ-മസിനഗുഡി ദൂരം- 243 കിമി
5. കബിനി
മികച്ച ഒരു റോഡ് ട്രിപ്പും വന്യമൃഗങ്ങളുട അസാധാരണമായ കുറേ കാഴ്ചകളുമായ് ആഗ്രഹിക്കുന്നതെങ്കിൽ കബിനി മികച്ച ഒരു തെരഞ്ഞെടുപ്പാണ്. പരിസ്ഥിതി പ്രേമികളുടെയും വന്യജീവി സ്നേഹികളുടെയും ഒക്കെ പറുദീസായാണ് ഇവിടം. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിൽ താല്പര്യമുണ്ടെങ്കിൽ ഒരിക്കലെങ്കിലും ഇവിടെ വന്നിരിക്കണം.ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടം സന്ദർശിക്കാൻ നല്ലത്.
തണുപ്പു കൂടിയ സമയം തിരഞ്ഞെടുത്താൽ അത് നിരാശപ്പെടുത്തില്ല.
ജംഗിൾ സഫാരി, ജംഗിള്‍ ലോഡ്ജിലെ താമസം എന്നിങ്ങനെ കുറേ കാര്യങ്ങൾ ഇവിടെ ചെയ്യാനുണ്ട്.
ബാംഗ്ലൂർ - കബിനി ദൂരം- 211 കിമി
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















