» »അമിയാസ് ദോ.. അതേ പുല്‍തകിടിക്കുള്ളില്‍ പതിഞ്ഞിരിക്കുന്ന ബംഗസ് താഴ്വരയെന്ന സ്വര്‍ഗം

അമിയാസ് ദോ.. അതേ പുല്‍തകിടിക്കുള്ളില്‍ പതിഞ്ഞിരിക്കുന്ന ബംഗസ് താഴ്വരയെന്ന സ്വര്‍ഗം

Written By: Elizabath Joseph

അമിയാസ് ദോ... അമിയാസ് ദോ.. അമിയാസ് ദോ... ലോകത്തില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇതാണ്... അത് ഇതാണ്... അത് ഇതാണ്... കാശ്മീരെന്ന സ്വര്‍ഗത്തെ പുല്‍കാന്‍ മനസ് വെമ്പാത്ത എത്ര സഞ്ചാരികളുണ്ടാകും നമ്മുക്കിടിയില്‍.. എന്തിന് ഈ ലോകത്തിലെ എല്ലാ സഞ്ചാരികളും ഒരു തവണയെങ്കിലും അവിടുത്തെ മണ്ണില്‍ ചവിട്ടി ആ ശുദ്ധവായു ഒന്ന് ശ്വസിക്കാന്‍ ഏറെ ആഗ്രഹിക്കുന്നവരാണ്. പ്രകൃതി ഭംഗികളാല്‍ സമ്പുഷ്ടമായ ആ നാട് കാണാന്‍ ഇപ്പോഴും വൈകിയെന്നത് എന്തൊരു അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണെന്ന് ഒന്ന് ആലോചിച്ച് നോക്കിയേ. അപ്പോള്‍ പുറപ്പെടുവല്ലേ.. പുല്ലും താഴ്വരയും മഞ്ഞും മലകളും നിറഞ്ഞ ലോകത്തിന്‍റെ സ്വര്‍ഗമെന്ന കാശ്മീരിലേക്ക്.

കാശ്മീരില്‍ എത്തിയാല്‍ എപ്പോള്‍ എങ്ങോട്ട് എന്ന ചിന്തയാകും ആദ്യം നമ്മളെ കുഴയ്ക്കുന്നത്. കാരണം ചുറ്റും കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതി ഭംഗി മാത്രം ആകുമ്പോള്‍ എവിടെ തുടങ്ങണം എന്ന് ഒരു പക്ഷേ പിടികിട്ടിയെന്ന് വരില്ല. മാത്രവുമല്ല ഒറ്റ ഓട്ടത്തില്‍ ഒരു സ്വര്‍ഗവും കൈപ്പിടിയില്‍ ഒതുങ്ങിയ ചരിത്രവും ഇല്ലല്ലോ. അതുകൊണ്ട് തന്നെ കാശ്മീരിനെ മനസില്‍ ചേര്‍ത്ത് വെയ്ക്കാന്‍ ആദ്യം ബംഗസ് താഴ്വരയില്‍‌ നിന്ന് തുടങ്ങാം. അങ്ങനെ അല്ലേ?

മടക്കുകളായി കിടക്കുന്ന ബംഗസ്

മടക്കുകളായി കിടക്കുന്ന ബംഗസ്

ശ്രീനഗറില്‍ നിന്ന് 70 കിമി ദൂരത്തില്‍ കുപ്വാര ജില്ലയിലാണ് ആയിരം അടിയില്‍ നിറഞ്ഞ് നില്‍ക്കുന്ന ബംഗസ് താഴ്വര സ്ഥിതിചെയ്യുന്നത്. ബാഡി ബംഗസ് എന്നാണ് പ്രാദേശികര്‍ ഈ സ്ഥലത്തെ വിളിക്കുന്നത്. ഒറ്റ നോട്ടത്തില്‍ മനസ് പതിയുന്ന ഇടം അങ്ങനെ മാത്രമേ ഈ താഴ്വരയെ വിശേഷിപ്പിക്കാന്‍ ഒരക്കൂ. ചുറ്റും ചെറു കുന്നുകള്‍, മടിതട്ട് പോലെ പമ്മി പതിഞ്‍ ഇരിക്കുന്ന ഭംഗിയുള്ള പുല്‍മേടുകള്‍. പക്ഷെ ഇവിടം സഞ്ചാരികളുടെ പറുദീസയെന്ന് പൂര്‍ണമായും വിളിക്കാനാകില്ല. കാരണം പാക് അധീന കാശ്മീരായ ഈ ഭാഗങ്ങളില്‍ സൈന്യം സദാ നിലയുറപ്പിച്ചിട്ടുണ്ടാകും. യുദ്ധസമാനമായ സാഹചര്യം ഉള്ളത് കൊണ്ട് തന്നെ സഞ്ചാരികള്‍ക്ക് ഇവിടെ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പ്രവേശനം ഇല്ലായിരുന്നു . പക്ഷേ ഇപ്പോള്‍ സ്ഥിതി അങ്ങനെയല്ല. ഇപ്പോള്‍ കൂട്ടമായി അല്ലേങ്കിലും സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. ഒറ്റകാരണമേ അതിന് പിന്നിലൂള്ളൂ. എന്തുണ്ടെങ്കിലും മനസിനെ ശരീരത്തേയും ഒരു പോലെ തണുപ്പിക്കുന്ന അന്തരീക്ഷം ഈ പുല്‍മേട് നല്‍കും.

PC- Wasiq 9320

ചിത്രങ്ങളെ വെല്ലും

ചിത്രങ്ങളെ വെല്ലും

കുന്നുകള്‍ക്കിടയില്‍ വിരിഞ്ഞ് കിടക്കുന്ന പുല്‍ത്തകിടികള്‍, തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന കോണ്‍ഫേര്‍ മരങ്ങള്‍.. നമുക്ക് ചിത്രങ്ങളിലൂടെ മാത്രം കണ്ടുപരിചയമുള്ള ഈ കാഴ്ചകളാണ് ബംഗസ് നമുക്ക് മുന്നില്‍ തുറന്നിടുന്നത്. വേനല്‍ക്കാലത്ത് ആകട്ടെ ഈ കോണ്‍ഫെര്‍ മരങ്ങളെല്ലാം പൂത്തുലഞ്ഞ് നില്‍ക്കുന്ന കാഴ്ച പറഞ്ഞ് അറിയിക്കാന്‍ പറ്റില്ല. ഇവയ്ക്കിടയിലൂടെ ഒഴുകുന്ന കുഞ്ഞ് അരിവികളും നദികളും ഇവയുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടും.

 മഞ്ഞ് കാലമായാല്‍

മഞ്ഞ് കാലമായാല്‍

മഞ്ഞ് കാലമായാല്‍ പിന്നെ പറയണ്ട്. ഒരു മഞ്ഞിന്‍ മേട് അതാവും ബംഗസ് പിന്നെ. ഈ വിരിഞ്ഞ് തുളുമ്പി നിന്ന താഴ്വര മഞ്ഞിനുള്ളില്‍ പതുങ്ങിയിരിക്കും. താഴ്വര മാത്രമോ പുഴയോ അരുവികളെ എന്നില്ല എല്ലാം മഞ്ഞിനുള്ളില്‍ പുതച്ചുമൂടി ഇരിക്കും.

PC- Sachin aadi

സഞ്ചാരികളുടെ പറുദീസ

സഞ്ചാരികളുടെ പറുദീസ

ഈ കാഴ്ചകള്‍ ഒക്കെ നിറഞ്ഞ ഇവിടം സഞ്ചാരികളുടെ പറുദീസയെന്നല്ലാതെ മറ്റെന്ത് വിളിക്കും അല്ലേ. ഋതുഭേദങ്ങള്‍ക്ക് അനുസരിച്ച് ബംഗസിന്‍റെ ഭംഗിക്ക് കോട്ടം തട്ടില്ലെന്നതാണ് മറ്റൊരു പ്രത്യേകത. എങ്കിലും ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെയുള്ള മാസങ്ങളാണ് ഇവിടെ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.

എളുപ്പത്തില്‍ എത്താം

എളുപ്പത്തില്‍ എത്താം

ശ്രീനഗറില്‍ നിന്ന് റോഡ് മാര്‍ഗം ഇവിടെ വളരെ എളുപ്പത്തില്‍ എത്താം. എന്നിരുന്നാലും വഴികള്‍ അപകടം പിടിച്ചതിനാല്‍ പ്രാദേശിക വാഹനങ്ങളുടെ സഹായത്താല്‍ എത്തുന്നതാകും ഗുണം ചെയ്യുക.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...