Search
  • Follow NativePlanet
Share
» »സ്വന്തം നാട്ടിൽ ടൂറുപോയാലോ?

സ്വന്തം നാട്ടിൽ ടൂറുപോയാലോ?

By Maneesh

ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യാൻ കൊതിക്കുന്നവരാണ് നമ്മൾ എല്ലാവരും. ഇങ്ങനെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളും സഞ്ചരിക്കാനും അവിടുത്തെ കാഴ്ചകൾ കാണാനും ഭാഗ്യം സിദ്ധിച്ചവരാണ് നമ്മിൽ പലരും. പക്ഷെ ഇപ്രാവിശ്യം യാത്ര ചെയ്യാൻ പുതിയ ഒരു സ്ഥലം കണ്ടുപിടിക്കാം. അധികം ചിലവില്ലാത്ത ഒരു യാത്ര ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലം.

സ്ഥലം എവിടേയാണെന്ന് ഓർത്ത് അതിശയിച്ച് നിൽക്കേണ്ട. നിങ്ങൾക്ക് നിങ്ങളുടെ നാട്ടിൽ തന്നെ ഒന്ന് കറങ്ങിയടിക്കാം. കേൾക്കുമ്പോൾ നെറ്റി ചുളിയേണ്ട. കാരണം നിങ്ങൾക്ക് നിങ്ങളുടെ നാട്ടിലെ കാഴ്ചകളെക്കുറിച്ചുള്ള അജ്ഞത തന്നെയാണ് അതിന് കാരണം. അതുകൊണ്ട് അജ്ഞത അകറ്റാൻ നിങ്ങൾ യാത്ര ചെയ്തേ മതിയാകു.

സ്വന്തം നാട്ടിൽ ടൂറുപോയാലോ?

നിങ്ങളുടെ നാട്ടിലൂടെ യാത്ര ചെയ്യാൻ ചില ട്രാവൽ ടിപ്സുകളാണ് ഇവിടെ.

നാടറിയേണ്ടേ? നാട്ടിലേക്ക് പോകാം!

നിങ്ങളുടെ നാട് എന്ന് പറയുന്നത് നിങ്ങളുടെ വീട് മാത്രമല്ല. പ്രധാന നഗരത്തി‌ൽ നിന്ന് നിങ്ങളുടെ വീട്ടിലേക്കുള്ള വഴിമാത്രമല്ല നിങ്ങളുടെ നാട്. നിങ്ങളുടെ നാട്ടിൽ നിങ്ങൾ ഇതുവരെ പോയിട്ടില്ലാത്ത നിരവധി സ്ഥലങ്ങളുണ്ട്. അവിടേക്ക് ഒരു യാത്ര പോകുകയാണെങ്കിൽ അധിക പണചെലവും ഇല്ല. പുതിയ ഒരു നാട്ടിൽ എത്തിയാൽ കിട്ടുന്ന അനുഭൂതിയും ലഭിക്കും.

രുചിയറിയേണ്ടേ? രുചിച്ച് നോക്കാം!
നിങ്ങളുടെ നാട്ടിൽ കിട്ടുന്ന എത്ര തരം പലഹാരങ്ങളുടെ പേരറിയാം നിങ്ങൾക്ക്. പേരറിയാമെങ്കിൽ തന്നെ അവയൊക്കെ രുചിച്ച് നോക്കിയിട്ടുണ്ടോ? ചിലപ്പോൾ ഉണ്ടാകില്ല. നിങ്ങളുടെ വീടിന് തൊട്ടപ്പുറത്തേ ചയക്കടയിൽ കിടുന്ന പലഹാരങ്ങളായിരിക്കും. എന്നിട്ടും നിങ്ങൾ അവയൊന്ന് രുചിച്ച് നോക്കിയിട്ടില്ലെന്ന് പറഞ്ഞാൽ മോശമല്ലേ. നിങ്ങളുടെ നാട്ടിൽ കിട്ടുന്ന, നിങ്ങൾ രുചിച്ച് നോക്കിയിട്ടില്ലാത്ത പലഹാങ്ങൾ തേടി ഒരു യാത്ര ചെയ്യാം. നാവിന് പുതിയ അനുഭവം ആയിരിക്കും.

ഉത്സവങ്ങൾ കൂടാം

നിങ്ങളുടെ നാട്ടിൽ ഏത്രയേറെ ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും ഉണ്ട്. അവിടെയൊക്കെയുള്ള ഉത്സവങ്ങൾ നിങ്ങൾ കൂടിയിട്ടുണ്ടോ? ഇപ്രാവിശ്യം സ്വന്തം നാട്ടിലെ ഉത്സവങ്ങൾ ആഘോഷിക്കാൻ ഒരു യാത്ര നടത്തിയാലോ. വ്യത്യസ്തമായ ഒരു അനുഭവം നിങ്ങൾക്ക് കിട്ടുമെന്ന് കാര്യം ഉറപ്പല്ലേ.

പുതിയതൊന്ന് കണ്ടുപിടിക്ക്

നിങ്ങൾക്ക് വേണമെങ്കിൽ കൊളമ്പസോ, വാസ്കോ ഡ ഗാമയോ ഒക്കെയാകാം. കാരണം നിങ്ങളുടെ നാട്ടിലും അറിയപ്പെടാത്ത സുന്ദരമായ ഒരു സ്ഥലം ഉണ്ടാകും. അത്തരത്തിൽ ചില സ്ഥലങ്ങൾ തേടി ഒരു യാത്ര പോയാലോ. അങ്ങനെ സുന്ദരമായ ഒരു സ്ഥലം കണ്ടു പിടിച്ചാൽ നിങ്ങളെ സുഹൃത്തുക്കളേയും കൂട്ടി ഒന്ന് കറങ്ങാമല്ലോ?

വീട് മാറി താമസിക്കാം

നിങ്ങൾ നാട്ടിൽ എത്തിയാൽ എപ്പോഴും തങ്ങുന്നത് നിങ്ങളുടെ വീട്ടിൽ തന്നെയല്ലേ. ഇത്തവണ നമുക്ക് മറ്റൊരു വീട്ടിൽ താമസിച്ചാലോ. നിങ്ങളുടെ സുഹൃത്തുക്കളുടേയോ മറ്റോ വീട്ടിൽ ഒരു ദിവസം തങ്ങുന്നത്. നിങ്ങൾക്ക് നിങ്ങളുടെ നാടിനേക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റാൻ സഹായിക്കും.

സമയം കിട്ടുമ്പോൾ നാട്ടിൽ ഇത്തരത്തിൽ ഒരു യാത്ര പരീക്ഷിച്ചു നോക്കു. യാത്രകളിൽ ഒരു പുതുമയൊക്കെ വേണ്ടേ

കൂടുതൽ ജനപ്രിയം

രണ്ടാം ഹണിമൂണിന് ഒരുങ്ങുകയാണോ?

ചങ്കൂറ്റമുള്ളവർക്ക് പോകാൻ 5 സ്ഥലങ്ങൾ

നഗരം തൊട്ടുകിടക്കുന്ന ബീച്ചുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X