Search
  • Follow NativePlanet
Share
» »മീനച്ചിലാറിനെ നിറച്ചു പോകുന്ന കോട്ടയത്തെ മഴയിടങ്ങൾ

മീനച്ചിലാറിനെ നിറച്ചു പോകുന്ന കോട്ടയത്തെ മഴയിടങ്ങൾ

By Elizabath Joseph

കോട്ടയത്തെ മഴയ്ക്കൊക്കെയും ഒരു പ്രത്യേകതയുണ്ട്. നീണ്ടു മെലിഞ്ഞു നൂൽവണ്ണത്തിൽ പെയ്യുന്ന മഴ മീനച്ചിലാറിനെയും നിറച്ച് പോകുമ്പോൾ ബാക്കിയാകുന്നത് എല്ലായ്പ്പോഴും കുറേ ഓർമ്മകളാണ്. താഴ്നന്നു കിടക്കുന്ന പാലങ്ങളിൽ വെള്ളം കയറുന്നതും ആറു കവിഞ്ഞൊഴുകി വീടിന്റെ മുറ്റത്തുവരെ വെള്ളമെത്തുന്നതും മീനച്ചിലാറിന്റെ മാറുന്ന മുഖവുമെല്ലാം കോട്ടയം മഴയോർമ്മയിൽ പടർന്നു കിടക്കുന്നവയാണ്. സ്വന്തം വീടിന്റെ മുറ്റത്തിരുന്ന് മഴ കാണുന്നതിലും വലിയ കാര്യം വേറെ ഒന്നും തന്നെയില്ലെങ്കിലും കോട്ടയത്ത് കാര്യങ്ങൾ അങ്ങനെയല്ല... കോട്ടയത്തെ പേരുകേട്ട മഴയിടങ്ങൾ അറിയാം...

പാലാ

പാലാ

മീനച്ചിലാറിന്റെ സമൃദ്ധിയിൽ നിലനിൽക്കുന്ന പാലായിലെ മഴയാണ് മഴ. ഇപ്പോ പെയ്യും എന്നു തോന്നിപ്പിക്കുന്ന രീതിയിൽ വന്നു നിൽക്കുന്ന മഴ മേഘങ്ങളും എത്ര പെയ്താലും ഞങ്ങൾക്കൊന്നുമില്ല എന്നു വെല്ലുവിളിച്ച് നിൽക്കുന്ന മീനച്ചിലാറും അതിന്റെ കൈ വഴികളും എല്ലാം പാലായിലെ മഴയെ പ്രിയപ്പെട്ടതാക്കുന്നു. കൊട്ടാരമറ്റവും ഭരണങ്ങാനവും ഏഴാച്ചേരിയിലുമെല്ലാം ഈ തനിനാടൻ മഴയുടെ സൗന്ദര്യം കാണാം.

PC:Thejas Panarkandy

പൂഞ്ഞാർ

പൂഞ്ഞാർ

റബർതോട്ടങ്ങൾക്കിടയിലൂടെ മഴ പെയ്യുന്ന കാഴ്ചയാണ് പൂഞ്ഞാറിന്റെ പ്രത്യേകത. റബറും കാപ്പിയും കുരുമുളകും ഒക്കെ നിറ‍ഞ്ഞു നിൽക്കുന്ന സ്ഥലങ്ങളിലൂടെ, കുത്തിയൊലിച്ചൊഴുകുന്ന ആറിന്‍റെ കാഴ്ചകളും ഇവിടെ കാണാം.

PC:cs97009

മുണ്ടക്കയം

മുണ്ടക്കയം

കോട്ടയത്തെ മഴയുടെ വന്യമായ ഒരു രൂപമാണ് മുണ്ടക്കയത്തിന്റെ പ്രത്യേകത. റോഡിനിരുവശവും തിങ്ങി നിറ‍ഞ്ഞു നിൽക്കുന്ന തോട്ടങ്ങളും അവിടുത്തെ കട്ടിപ്പച്ചപ്പും ഇടമുറിയാതെ പെയ്യുന്ന മഴയും അതൊന്ന് തോരുമ്പോൾ തുടങ്ങുന്ന മരംപെയ്യലും ഒക്കെ മുണ്ടക്കയത്തിന്റെ മാത്രം കാഴ്ചകളാണ്.

PC:Kattapana

ഇലവീഴാപൂഞ്ചിറ

ഇലവീഴാപൂഞ്ചിറ

ആകാശത്തു നിന്നും താഴേക്ക് പതിക്കുന്ന മഴത്തുള്ളിൽ ഒരു തടസ്സവും കൂടാതെ ഭൂമിയിലെത്തുന്ന കാഴ്ചയാണ് ഇലവീഴാപൂഞ്ചിറയുടേത്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഇലകൾ ഒന്നും ഇവിടെ താഴെ വീഴില്ല. മരങ്ങളും ചെടികളും ഒന്നുമില്ലാത്ത ഇവിടെ ആകെയുള്ള പച്ചപ്പ് എന്നു പറയുന്നത് ഭൂമിയോട് ചേർന്നു നിൽക്കുന്ന ചില ചെടികളാണ്. അതുകൊണ്ടുതന്നെ മരങ്ങളിലും ഇലകളിലും ഒന്നും തട്ടാതെ മഴ ഡയറക്ടായി കിട്ടുന്ന ഇടം കൂടിയാണിത്. എന്നാൽ ഇടിയും മിന്നലുമുള്ള സമയങ്ങളിൽ ഇതുവഴിയുള്ള യാത്ര പേടിക്കേണ്ടതു തന്നെയാണ്.

PC:Visakh wiki

വാഗമൺ

വാഗമൺ

മഴക്കാലത്ത് സൂപ്പറായി മുഖം മാറുന്ന മറ്റൊരിടമാണ് വാഗമൺ. കോട്ടയത്തിന്റെ മഴക്കാഴ്ചകളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഇതുതന്നെയാണ്. പാലായിൽനിന്നും ഈരാറ്റുപേട്ട തീക്കോയി വഴി വെള്ളിയാംകുളം കടന്ന് മലകൾ ചീകിയെടുത്ത് നിർമ്മിച്ച വഴിയിലൂടെ കടന്നു പോകുമ്പോൾ കിട്ടുന്ന ഒരു രസം...രസത്തേക്കാളധികമാണ് മഴ തകർത്തു പെയ്യുമ്പോൾ ഈ വഴി പോകുമ്പോൾ ചങ്കു പിടയ്ക്കുന്നത് കേൾക്കാൻ. മഴകൊണ്ട് വാഗമണ്ണിലെത്തിയാലും മഴക്കാഴ്ചകൾ അവിടെ തീരുന്നില്ല. പുൽമേടും മൊട്ടക്കുന്നും പൈൻ ഫോറസ്റ്റും ഒക്കെയായി ഇവിടുത്തെ കാഴ്ചകൾ നിരന്നു കിടക്കുകയാണ്.

PC:Bobinson K B

ചങ്ങനാശ്ശേരി

ചങ്ങനാശ്ശേരി

ഈ കണ്ട മഴകൾ ഒന്നും പോരാ എന്നുള്ളവർക്ക് അ‍ഞ്ചു വിളക്കിന്‍റെ നാടായ ചങ്ങനാശ്ശേരിയിലേക്ക് പോകാം. ഒരുകാലത്ത് തിരുവിതാംകൂറിലഎ ഏറ്റവും വലിയ വ്യാപാര കേന്ദ്രങ്ങളിലൊന്നായിരുന്ന ഇവിടം ഇന്നും ഫവ? പ്രതാപം ഒന്നും അത്രയ്ക്ക് നഷ്ടപ്പെട്ടിട്ടില്ലാത്ത ഇടമാണ്.

PC:Irfanarif12

കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി

നല്ല ഇടിവെട്ട് മഴ പെയ്യുമ്പോൾ കപ്പയും മീനും ഒരു ഗ്ലാസ് കട്ടനുമായി ഇരിക്കുന്നവരെ കാണാൻ പറ്റിയ സ്ഥലമാണ് കാഞ്ഞിരപ്പള്ളി. പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്നു പറയുന്നതുപോലെ എത്ര വലിയ മഴ പെയ്താലും കാലം എത്ര മുന്നോട്ടു പോയാലും കാഞ്ഞിരപ്പള്ളിക്കാരുടെ ഈ സ്വഭാവത്തിന് ഒരു മാറ്റവും കാണത്തില്ല. മീനച്ചിൽ മുതൽ പമ്പ വരെ നീണ്ടു കിടക്കുന്ന വനപ്രദേശവും റബർതോട്ടങ്ങളും ഒക്കെയാണ് കാഞ്ഞിരപ്പള്ളിയുടെ പ്രത്യേകതകൾ.

PC:Theerawat Sangprakarn

ഇല്ലിക്കൽകല്ല്

ഇല്ലിക്കൽകല്ല്

അങ്ങ് അറബിക്കടലിൽ നിന്നും മഴമേഘങ്ങൾ പറന്നിറങ്ങി വന്ന് പൊയ്തൊഴിയുന്നത് കാണണമെങ്കിൽ അതിനു പറ്റിയ ഒരിടമുണ്ട്. ഇല്ലിക്കൽകല്ല്. ന്യൂ ജെനറേഷൻ സഞ്ചാരികൾ ചേർന്ന് എങ്ങും പ്രശസ്തമാക്കിയ ഇവിടം സാഹസിക സഞ്ചാരികൾക്കുള്ള സ്ഥലമാണ്. വളഞ്ഞു പുള‍ഞ്ഞു കിടക്കുന്ന റോഡുകൾ താണ്ടി മലകൾ അതിർത്തി തീർക്കുന്ന ഇല്ലിക്കൽകല്ല് ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ്.

PC:Kkraj08

അടിവാരം

അടിവാരം

വയനാടിനു മാത്രമല്ല, കോട്ടയത്തിനും സ്വന്തമായി ഒരു അടിവാരം ഉണ്ട്. പൂഞ്ഞാറിൽ നിന്നും കുറച്ചകലയായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തെ പ്രകൃതി ഭംഗിയുടെ കാര്യത്തിൽ തോല്പ്പിക്കുവാൻ കോട്ടയത്തെ മറ്റൊരു സ്ഥലത്തിനും പറ്റിലല്. മഴക്കാലമായാൽ ജീവൻവയ്ക്കുന്ന തോടുകളും റോഡരുകിലുടനീളം കാണുന്ന ചെറിയ ഉറവകളും ഒക്കെ ചേർന്ന് അടിവാരത്തെ മഴക്കാലങ്ങളിൽ ഏറെ മനോഹരമാക്കുന്നു.

PC:Sajetpa

Read more about: monsoon travel kerala kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more