Search
  • Follow NativePlanet
Share
» »യാത്രകൾ ജോറാക്കാം! അടിച്ചുപൊളിക്കാൻ ബാങ്കോക്കും പട്ടായയും.. വൈകിയിട്ടില്ല!

യാത്രകൾ ജോറാക്കാം! അടിച്ചുപൊളിക്കാൻ ബാങ്കോക്കും പട്ടായയും.. വൈകിയിട്ടില്ല!

തായ്ലൻഡ് കാഴ്ചകൾ കൊതിതീരെ കണ്ട് വരുവാൻ ബാംഗ്ലൂരിൽ നിന്നും പുറപ്പെടുന്ന 'തായ്ലൻഡ് ഡിലൈറ്റ്സ്' പാക്കേജിനെക്കുറിച്ചറിയാം

മനസ്സിലെ യാത്രാ മോഹങ്ങളിൽ തായ്ലൻഡും പട്ടായയും കാണുവാൻ പോകുന്ന ഒരു ദിവസമുണ്ടോ?എങ്കിൽ ആ സ്വപ്നം സാക്ഷാത്കരിക്കുവാൻ ഇതാ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന്‍ (ഐആര്‍സിടിസി) ഒരു പാക്കേജുമായി വന്നിരിക്കുകയാണ്. തായ്ലൻഡ് കാഴ്ചകൾ കൊതിതീരെ കണ്ട് വരുവാൻ ബാംഗ്ലൂരിൽ നിന്നും പുറപ്പെടുന്ന 'തായ്ലൻഡ് ഡിലൈറ്റ്സ്' പാക്കേജിനെക്കുറിച്ചും അതിന്‍‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

തായ്ലൻഡ് കാണേണ്ടെ?

തായ്ലൻഡ് കാണേണ്ടെ?

തായ്ലൻഡ് എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്ന രണ്ടിടങ്ങൾ പട്ടായയും ബാങ്കോക്കുമാണ്. ജീവിതം ആസ്വദിക്കുവാൻ ഇതിലും മികച്ചൊരു ഇടമില്ലെന്ന മട്ടിൽ യുവാക്കൾ ആഹ്ളാദിക്കുവാൻ തിര‍ഞ്ഞെടുക്കുന്ന ഇടം.
ഇന്ത്യക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര യാത്രാ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് തായ്ലന്‍ഡ്. അടിച്ചുപൊളി എന്നതിനപ്പുറം മറ്റൊരു തായ്ലൻഡ് കൂടിയുണ്ട്. ക്ഷേത്രങ്ങളുടെയും ബുദ്ധാശ്രമങ്ങളുടെയും നാട്. നിങ്ങളുടെ യാത്രാ ഇഷ്ടങ്ങൾ എന്താണെങ്കിലും തായ്ലന്‍ഡ് അതിനനുസരിച്ചുള്ള കാഴ്ചകൾ നിങ്ങൾക്ക് തരും.
Mr.Autthaporn Pradidpong/ Unsplash

ഐആർസിടിസിയുടെ തായ്ലൻഡ് പാക്കേജ്

ഐആർസിടിസിയുടെ തായ്ലൻഡ് പാക്കേജ്

'തായ്ലൻഡ് ഡിലൈറ്റ്സ്' എന്നു പേരിട്ടിരിക്കുന്ന ഐആർസിടിസിയുടെ തായ്ലൻഡ് പാക്കേജ് ഈ നാട്ടിലെ പ്രധാന കാഴ്ചകളിലൂടെ നിങ്ങളെ കൊണ്ടുപോകും. ഷെഡ്യൂൾ ചെയ്തിട്ടുള്ള യാത്രാ പ്ലാനിനു പുറമേ, നിങ്ങൾക്ക് സ്വന്തം നിലയിൽ ഇഷ്ടംപോലെ സ്ഥലങ്ങൾ കാണുവാനുള്ള സമയവും സൗകര്യവും ഈ യാത്രയിൽ ലഭിക്കുകയും ചെയ്യും. നാല് രാത്രിയും അഞ്ച് പകലും നീണ്ടുനിൽക്കുന്ന പാക്കേജിൽ എല്ലാ ദിവസത്തെയും രണ്ടു നേരം ഭക്ഷണവും ഉൾപ്പെടുത്തിയിട്ടുമുണ്ട്.

PC:Robin Noguier/ Unsplash

ഒന്നാം ദിവസം

ഒന്നാം ദിവസം

യാത്രക്കാർ ബെംഗളുരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാർച്ച് 18-ാം തിയതി പുലർച്ചെ 3 മണിക്ക് റിപ്പോർട്ട് ചെയ്യണം. 6.30ന് യാത്ര ആരംഭിച്ച് ഉച്ചയ്ക്ക 12.05ന് വിമാനം ബാങ്കോക്ക് സുവർണ്ണഭൂമി എയർപോർട്ടിൽ എത്തിച്ചേരും. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായ ശേഷം നേരെ ഹോട്ടലിലേക്ക് പോി ഭക്ഷണം കഴിച്ച ശേഷം നേരെ പട്ടായയിലേക്ക് പോകും. അവിടെ ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്ത ശേഷം വൈകുന്നേരത്തോടെ അൽകാസർ ഷോയ്ക്കായി പോകും. ഭക്ഷണത്തിനു ശേഷം തിരികെ ഹോട്ടലിലേക്ക് വരും. അന്ന് രാത്രിയിലെ താമസം പട്ടായയിൽ ആയിരിക്കും.

PC:Thanakit Chueachernchom/ Unsplash

രണ്ടാം ദിവസം

രണ്ടാം ദിവസം

യാത്രയുടെ രണ്ടാമത്തെ ദിവസം സ്പീഡ് ബോട്ടിൽ കോറൽ ഐലൻഡിലേക്കുള്ള യാത്രയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടെ നിങ്ങൾക്ക് സ്വന്തം ആക്റ്റിവിറ്റികൾ ആസ്വദിക്കുവാനാണ് സാധിക്കുന്നത്. അതിനു ശേഷം പട്ടായ മെയിൻലാൻഡിലേക്ക് വരും. ഉച്ച ഭക്ഷണത്തിനു ശേഷമുള്ള സമയം നിങ്ങൾക്ക് സമീപ പ്രദേശങ്ങൾ, ലോക്കല്‍ മാർക്കറ്റുകൾ തുടങ്ങിയവ കാണുവാനായി പ്രയോജനപ്പെടുത്താം. ഈ ദിവസവും രാത്രി താമസം പട്ടായയിൽ തന്നെയാവും.

PC:Markus Winkler/ Unsplash

മൂന്നാം ദിവസം

മൂന്നാം ദിവസം

രാവിലെ പട്ടായയിൽ നിന്നും ബാങ്കോക്കിലേക്ക് തിരികെ മടങ്ങും. സിറ്റി ടൂർ കൂടി ഉള്‍പ്പെടുത്തിയ യാത്രയ്ക്കു ശേഷം ഇന്ത്യന്‍ റസ്റ്റോറന്‍റിൽ നിന്നും ഭക്ഷണം കഴിക്കാം. ശേഷം ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും. വൈകിട്ട് ഛോഫറായ നദി ക്രൂസ് ആസ്വദിക്കാം.ബാങ്കോക്കിലെ ഹോട്ടലിൽ രാത്രി താമസം.

വണ്ടിയും ലൈസൻസുമുണ്ടോ? എങ്കിൽ വിട്ടോ! റോഡ് മാർഗം ഇന്ത്യയിൽ നിന്നു പോകാം ഈ രാജ്യങ്ങളിലേക്ക്വണ്ടിയും ലൈസൻസുമുണ്ടോ? എങ്കിൽ വിട്ടോ! റോഡ് മാർഗം ഇന്ത്യയിൽ നിന്നു പോകാം ഈ രാജ്യങ്ങളിലേക്ക്

PC:KC Cuijpers/ Unsplash

നാലാം ദിവസവും അഞ്ചാം ദിവസവും

നാലാം ദിവസവും അഞ്ചാം ദിവസവും

നാലാമത്തെ ദിവസം ഫുൾ ടൂർ ആണ് ഒരുക്കിയിട്ടുള്ളത്. രാവിലെ ഭക്ഷണത്തിനു ശേഷം സഫാരി വേൾഡും മറൈന്‍ പാർക്കുമാണ് സന്ദർശിക്കുന്നത്. ഉച്ചഭക്ഷണം സഫാരി വേൾഡിൽ നിന്നാണ്. അതിനു ശേഷം ഇന്ദ്രാ മാർക്കറ്റിൽ ഷോപ്പിങ്ങിനായിപോകാം. രാത്രി ഭക്ഷണത്തിനു ശേഷം താമസം ബാങ്കോക്കിൽ തന്നെയാണ്.
യാത്രയുടെ അവസാന ദിവസമായ അഞ്ചാം ദിവസം ഭക്ഷണത്തിനു ശേഷം ഹോട്ടലിൽ നിന്നു ചെക്ക് ഔട്ട് ചെയ്ക് വിമാനത്താവളത്തിലേക്ക് പോകും. ഉച്ചയ്ക്ക് 1.05നാണ് മടക്കവിമാനം. അത് വൈകിട്ട് 3.50ന് ബാംഗ്ലൂരിൽ എത്തും.

PC:Tanaphong Toochinda/ Unsplash

യാത്രാ തിയതി

യാത്രാ തിയതി

മാർച്ച് 18-ാം തിയതി ബാഗ്ലൂരിൽ നിന്നും പോയി നാല് രാത്രിയും അഞ്ച് പകലും ചിലവഴിച്ച് 22ന് തിരികെ വരുന്ന രീതിയിൽ ആണ് യാത്ര ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഇൻഡിഗോ എയർലൈൻസിൽ ബാംഗ്ലരിൽ നിന്നു പട്ടായയയിലേക്കും തിരികെയും വരും.
ടിക്കറ്റ് നിരക്ക് പോലുള്ള വിവരങ്ങൾക്ക് ഐആർസിടിസിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങള്‍ക്ക് ഈ ലിങ്ക് സന്ദർശിക്കാം

https://www.irctctourism.com/pacakage_description?packageCode=SBO5

തായ്ലൻഡിനാണോ? ധൈര്യമായി പോകാം! ശ്രദ്ധിക്കേണ്ടത് തിരികെ വരുമ്പോൾ!തായ്ലൻഡിനാണോ? ധൈര്യമായി പോകാം! ശ്രദ്ധിക്കേണ്ടത് തിരികെ വരുമ്പോൾ!

ഇനിയൊരു കാഴ്ചയില്ല! 2023 ലെ യാത്രകളിൽ സന്ദർശിക്കുവാൻ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങൾഇനിയൊരു കാഴ്ചയില്ല! 2023 ലെ യാത്രകളിൽ സന്ദർശിക്കുവാൻ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X