Search
  • Follow NativePlanet
Share
» »ബെംഗളൂരുവിൽ നിന്ന് സ്വർണ്ണം തേടിപ്പോകാം..കോലാർ യാത്രയില്‌ വഴിയിൽ കാത്തിരിക്കുന്നത് വിലയേറിയ കാഴ്ചകൾ

ബെംഗളൂരുവിൽ നിന്ന് സ്വർണ്ണം തേടിപ്പോകാം..കോലാർ യാത്രയില്‌ വഴിയിൽ കാത്തിരിക്കുന്നത് വിലയേറിയ കാഴ്ചകൾ

യാത്രകൾക്ക് പല ഉദ്ദേശങ്ങളുണ്ട്. ഇതുവരെ കാണാത്ത സ്ഥലങ്ങൾ കാണുക, ആളുകളെ പരിചയപ്പെടുക, വ്യത്യസ്ത കാലാവസ്ഥയും ഭക്ഷണവും ജീവിതരീചികളും അറിയുക എന്നിങ്ങനെ ലക്ഷ്യങ്ങൾ പലതാണ്. എന്നാൽ ഉത്തവണ തീർത്തും വ്യത്യസ്തമായ, ഇതുവരെ പോകാത്ത ഒരു യാത്രയാണ് ഇന്ന് മലയാളഴം നേറ്റീവ് പ്ലാനറ്റ് വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്. കാഴ്തൾക്കും സൂര്യാസ്തമയങ്ങൾക്കും കുന്നുകൾക്കും കാടുകൾക്കും പകരം നമ്മൾ ഈ യാത്രയിൽ തിരയുന്നത് സ്വർണ്ണമാണ്!

സ്വർണ്ണം തേടിയുള്ള യാത്ര, അതെന്ത് യാത്ര എന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്? കർണ്ണാടകയിലാണെങ്കിൽ സ്വര്‍ണ്ണം എന്നതിനൊപ്പം മനസ്സിലെത്തുന്ന സ്ഥലമാണ് കോലാർ ഗോൾഡ് ഫീൽഡ്.
ചരിത്രത്തിലും സിനിമകളിലും നിറഞ്ഞു നിൽക്കുന്ന അതേ കെജിഎഫ് തന്നെ! ബെംഗളൂരുവിൽ നിന്നും നൂറു കിലോമീറ്ററിൽ താഴെ മാത്രം ദൂരത്ത് സ്ഥിതി ചെയ്യുന്ന കെ ജി എഫ് ഏകദേശം ഒരു നൂറ്റാണ്ടോളം കാലം സ്വർണ്ണഖനനത്തിന് പേരുകേട്ട ഇടമായിരുന്നു. കോലാറിന്‍റെ സ്വർണ്ണ ചരിത്രവും ബെംഗളൂരു- കോലാർ യാത്രയും പരിചയപ്പെടാം.

Bengaluru to Kolar Gold Fields Explore the Abandoned Mining Town

കോലാർ ഗോൾഡ് ഫീൽഡ്

ഇന്ത്യയിലെ ഏറ്റവം പഴക്കം ചെന്ന സ്വർണ്ണഖനിയാണ് കോലാർ ഗോൾഡ് ഫീൽഡ്. പല നൂറ്റാണ്ടുകളിലായി വ്യത്യസ്ത രാവംശങ്ങളെയും ഭരമാധികാരികളെയും പണക്കാരാക്കിയ കോലാർ സ്വര്‍ണ്ണ ഖനി ചോള സാമ്രാജ്യം, വിജയനഗര സാമ്രാജ്യം, മൈസൂർ രാജാക്കന്മാർ തുടങ്ങിയ ശക്തരായ പല ഭരണാധിപന്മാരുടെ കാലത്തിലൂടെയും കടന്നു പോയിട്ടുണ്ട്. ചരിത്രം പറയുന്നതനുസരിച്ച് ബിസി ഒന്നാം നൂറ്റാണ്ടിലും എഡി 900 മുതൽ എഡി 1000 വരെയും പതിനാറാം നൂറ്റാണ്ടിലും പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും ഒക്കെ ഇവിടെ നിന്ന് സ്വർണ്ണം ഖനനം ചെയ്തിരുന്നു.

എന്നാൽ കോലാർ ഖനിയുടെ ചരിത്രം മാറിമറിയുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. ബ്രിട്ടീഷ് മൈനിംഗ് കമ്പനിയായ ജോൺ ടൈലർ കോലാർ ഗോൾഡ് ഫീൽഡിനെ ഏറ്റെടുത്തതോടെ ഇവിടം വളർന്നു. തമിഴ്നാട്ടിലെയും ആന്ധ്രയിലെയും കർണ്ണാടകയിലെയും പല ഇടങ്ങളിൽ നിന്നും ആളുകൾ ഇവിടേക്ക് വന്ന് ഖനിയിലെ തൊഴിലാളികളായി മാറി. ബ്രിട്ടീഷുകാര്‍, ഇന്ത്യക്കാരായ എന്‍ജീനീയർമാർ, ജിയോളജിസ്റ്റുകൾ, സൂപ്പർവൈസർമാർ എന്നിങ്ങനെയുള്ളവരും ഇവിടെ എത്തി.

ലോകത്തിലെ തന്നെ ഏറ്റവും ആഴമുള്ള സ്വർണ്ണഖനികളിൽ ഒന്നാണിത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും മൂന്നു കിലോമീറ്റര്‌ ആഴത്തിൽ നിന്നു വരെ ഇവിടെ സ്വർണ്ണം ഖനനം ചെയ്തെടുത്തിട്ടുണ്ട്. വൈദ്യുതി തന്നെ വളരെ അപൂർവ്വമായിരുന്ന കാലത്ത്, അതായത് 1920 കളിൽ ഇവിടെ വൈദ്യുതി എത്തിയിട്ടുണ്ട്. അക്കാലത്തെ ഏറ്റവും മികച്ച സൗകര്യങ്ങളാണ് കോലാർ സ്വർണ്ണ ഖനിയിൽ ജോൺ ടൈലർ കമ്പനി ഒരുക്കിയിരുന്നത്.

Take a Poll

ഏകദേശം 120 വർഷത്തോളം, അതായത് 1880 മുതൽ 2001 വരെയാണ് കോലാർ സ്വർണ്ണഖനി പ്രവർത്തിച്ചത്.
1956-ൽ കോലാർ സ്വർണ്ണ ഖനികൾ ദേശസാൽക്കരിക്കപ്പെട്ടു. ആകെ 900 ടണ്ണിലധികം സ്വർണ്ണം ഇവിടുന്ന് കുഴിച്ചെടുത്തിട്ടുള്ളത് പിന്നീട് പാരിസ്ഥിതികവും സാമ്പത്തികവുമായ കാരണങ്ങള്‌ ചൂണ്ടിക്കാട്ടി 2001 ഫെബ്രുവരി 28-ന് ഇന്ത്യൻ സർക്കാർ ഖനി അടച്ചുപൂട്ടി. ലാഭകരമായ പ്രവർത്തനം അല്ലായിരുന്നു എന്നതായിരുന്നു കാരണം.

അടച്ചു പൂട്ടി പ്രവർത്തന നിലച്ചുവെങ്കിലും 17,000 കോടിയിലധികം രൂപയുടെ സ്വർണ നിക്ഷേപം കോലാറിലെ സ്വർണ ഖനികളിലുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. കെജി എഫിൽ 14,000 ഏക്കറാണ് ഖനനത്തിനുള്ളത്. ഇതിൽത്തന്നെ ഏകദേശം 4000 ഏക്കറിലാണ് സ്വർണ ഖനനം നടന്നിരുന്നത്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+