» »ബങ്കീ ജമ്പ് ചെയ്യണോ..വാ പോകാം...

ബങ്കീ ജമ്പ് ചെയ്യണോ..വാ പോകാം...

Written By: Elizabath

ജീവന്‍ കയ്യില്‍ പിടിച്ച് മാത്രം പരീക്ഷിക്കാവുന്ന കിടിലന്‍ സാഹസിക ഐറ്റംസില്‍ ഒന്നാമതാണ് ബങ്കീ ജമ്പ്. എത്ര സാഹസികമാണെന്നു പറഞ്ഞാലും എങ്ങാനും റോപ്പ് പൊട്ടിയാല്‍ തീര്‍ന്നു എന്നൊക്കെ പറഞ്ഞു പലരും പേടിപ്പിക്കുമെങ്കിലും സംഭവം കളര്‍ഫുള്‍ തന്നയാണ് എന്നതില്‍ ഒരു സംശയവും ഇല്ല.
ഇത്രയധികം എക്‌സൈറ്റഡായി ചെയ്യാന്‍ പറ്റിയ മറ്റൊരു വിനോദവും നിലവില്‍ നമ്മുടെ രാജ്യത്തില്ല. ഒരിക്കല്‍ ബങ്കീ ജമ്പ് ചെയ്താല്‍ ബാക്കിയൊക്കെ സിംപിങായി തോന്നുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
ആഹാ! എങ്കില്‍ ഇതൊന്ന് പരീക്ഷിച്ചിട്ടുതന്നെ കാര്യം എന്നല്ലേ.. ഇതാ ഇന്ത്യയില്‍ ബങ്കീ ജമ്പ് ചെയ്യാന്‍ പറ്റിയ സ്ഥലങ്ങള്‍ നോക്കാം. ഇവിടെ പോയാല്‍ ബങ്കീ ജമ്പ് ഒന്നു പയറ്റാതെ വരുന്നത് മോശമാണേ...

ബെംഗളുരു

ബെംഗളുരു

കേരളത്തിലുള്ളവര്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്ന ബങ്കീ ജമ്പ് സൗകര്യമുള്ള സ്ഥലങ്ങളില്‍ ഏറ്റവുമടുത്തുള്ളത് ബെംഗളുരു ആണ്. എന്നാല്‍ സാധാരണ ഫിക്‌സഡ് ആയിട്ടുള്ള പ്ലാറ്റ് ഫോമില്‍ ബങ്കീ ജമ്പ് നടത്തുമ്പോള്‍ ഇവിടെ ക്രെയിന്‍ ഉപയോഗിച്ചുള്‌ല ചാട്ടമാണ് നടത്തുന്നത്.
80 അടി ഉയരത്തില്‍ ക്രെയിനില്‍ ഉറപ്പിച്ച പ്ലാറ്റ്‌ഫോമില്‍ നിന്നാണ് ഇവിടുത്തെ ബങ്കീ ജമ്പ്. ഓസോണ്‍ എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തില്‍
ബെംഗളുരുവിലെ കന്തീരവ സ്റ്റേഡിയത്തിലാണ് ഇത് നടത്തുന്നത്.

PC:lpiepiora

ഋഷികേശ്

ഋഷികേശ്

ഇന്ത്യയില്‍ ഏറ്റവും കുറ്റമറ്റ രീതിയില്‍ പൂര്‍ണ്ണ സാഹസികതയില്‍ ബങ്കീ ജമ്പ് നടത്താന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ് ഋഷികേശിലേക്ക് പോകാം.
83 മീറ്റര്‍ ഉയരത്തില്‍ നിന്നും ഇവിടെ നടത്തുന്ന ബങ്കീ ജമ്പ് ത്രില്ലിങ് ആയിട്ടുള്ള അനുഭവമായിരിക്കും. 12 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇതില്‍ പങ്കെടുക്കാം.

PC:RP Norris

ഡെല്‍ഹി

ഡെല്‍ഹി

ഡെല്‍ഹിയിലില്ലാത്ത വിനോദം എന്താണുള്ളത്. 130 അടി ഉയരത്തില്‍ നിന്നും ക്രയിന്റെ സഹായത്താല്‍ നടത്തുന്ന ബങ്കീ ജമ്പാണ് ഡെല്‍ഹിയിലേത്. ഇവിടെ 14 വയസ്സിനു മുകളില്‍ പ്രായമായവര്‍ക്കാണ് പങ്കെടുക്കാവുന്നത്.

PC:Ashok Prabhakaran

ബങ്കീ ജമ്പ് ചെയ്യണോ..വാ പോകാം...

ഗോവയില്‍ അന്‍ജുന ബീച്ചിനു സമീപത്താണ് വിദ്ശ കമ്പനിയുടെ നേതൃത്വത്തില്‍ ബങ്കി ജമ്പിന് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 80 അടി മാത്രം ഉയരത്തില്‍ നിന്നും നടത്തുന്ന ഇതില്‍ തുടക്കം കുറിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പരീക്ഷിക്കാന്‍ പറ്റിയ സ്ഥലം കൂടിയാണ്.

PC:Youtube

 ജഗ്ദല്‍പൂര്‍

ജഗ്ദല്‍പൂര്‍

ഛത്തീസ്ഗഡിലെ ജഗ്ദല്‍പൂരില്‍ പ്രദേശവാസികള്‍ ആരംഭിച്ച ഇവിടുത്തെ ബങ്കി ജമ്പ് പ്രാധമിക ഘട്ടത്തിലാണ്. എങ്കിലും ഒരു കിടിലന്‍ യാത്രയുടെ എല്ലാ വിധ സുഖങ്ങളും ഇവിടെ അറിയാം.

PC: Youtube

ലൊനാവാല

ലൊനാവാല

പൂനെയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഹില്‍ സ്റ്റേഷനായ ലൊനാവാലയില്‍ ബങ്കി ജമ്പിനെത്തുന്നവര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 150 അടി ഉയരത്തില്‍ നിന്നുള്ള ഇവിടുത്തെ ചാട്ടം ഏഴു മുതല്‍ പത്തു മിനിട്ടു വരെ നീണ്ടു നില്‍ക്കുന്നതാണ്.

PC:Alan Light

Read more about: uttrakhand goa rishikesh

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...