Search
  • Follow NativePlanet
Share
» »വിസ്മയ മുതൽ വണ്ടർലാ വരെ...കേരളത്തിലെ അമ്യൂസ്മെന്‍റ് പാർക്കുകളിലൂടെ

വിസ്മയ മുതൽ വണ്ടർലാ വരെ...കേരളത്തിലെ അമ്യൂസ്മെന്‍റ് പാർക്കുകളിലൂടെ

സാഹസികതയും ആവേശവും ആവോളമുള്ള റൈഡുകള്‍ ഇഷ്ടമില്ലാത്തവരില്ല. കുട്ടികളുടെ കാര്യമാണെങ്കിൽ പിന്നെ പറയുകയും വേണ്ട. വാട്ടർ റൈഡുകളും ആകാശത്തേയ്ക്കു കൊണ്ടുപോകുന്ന ജയിന്റ് വീൽ പോലുള്ളവയും കുട്ടികളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളാണ്. സ്ഥിരം സ്കൂളും വീടുമായി മടുത്തിരിക്കുന്ന കുഞ്ഞുങ്ങൾക്ക് ആശ്വാസം നല്കാനൊരു യാത്രയായാലോ. ഇത്തവണ ഏതെങ്കിലും സ്ഥലങ്ങളിലേക്കല്ല..പകരം കേരളത്തിലെ പ്രശസ്തമായ പാർക്കുകളും അമ്യൂസ്മെന്‍റ് പാർക്കുകളും അവർക്ക് പരിചയപ്പെടുത്താം... വിനോദം മാത്രമല്ല, അല്പം പഠനവും നടത്താവുന്ന ഇടങ്ങൾ ഇവിടെയുണ്ട്.

വണ്ടർലാ

വണ്ടർലാ

അമ്യൂസ്മെന്റ് പാർക്ക് എന്നു കേട്ടാൽ ആദ്യം മനസ്സിലെത്തുക വണ്ടർ ലാ ആയിരിക്കും. റൈഡുകളും ഡാൻസും പാട്ടും ബഹളവും ഒക്കെയായി രാവിലെ മുതൽ വൈകിട്ട് വരെ ഉല്ലസിക്കുവാനുള്ളതെല്ലാം ഇവിടെയുണ്ട്. ഒരു വലിയ ടൗണിൽ കയറിയ പ്രതീതിയാണ് ഇതിനുള്ളിലെത്തിലുണ്ടാവുക. കാർ ഡ്രൈവിങ് മുതൽ റെയിൻ ഡാൻസും വേവ് പൂളും സ്കൈ വീലും ബാലരമ കേവും കാറ്റർപില്ലർ ട്രെയിനും ലേസർ ഷോയും വിൻഡ് മില്ലും ഫ്ലെയിങ് ബോട്ടുമെല്ലാം ഇവിടെ ആവേശം വാനോളം ഉയർത്തുന്ന സംഗതികളാണ്. ചെറിയ കുട്ടികൾക്കു മുതൽ സീനിയർ സിറ്റിസൺസിനു വരെ ആസ്വദിക്കുവാനുള്ള കാര്യങ്ങൾ ഇവിടെയുള്ളതിനാൽ കുടുംബമായി ധൈര്യപൂർവ്വം ഇവിടേക്ക് യാത്ര പ്ലാൻ ചെയ്യാം. കൊച്ചി കുമാരപുരത്തിനടുത്ത് പള്ളിക്കരയിലാണ് വണ്ടർ ലാ സ്ഥിതി ചെയ്യുന്നത്.

PC:wonderla

സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക്

സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക്

വേനൽക്കാലങ്ങളിലും വലിയ അവധിയുടെ സമയത്തും ഒക്ക ആളുകൾ പോകുവാൻ തിരഞ്ഞെടുക്കുന്ന പ്രധാന ഇടങ്ങളിലൊന്നാണ് സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക്. തൃശൂർ ചാലക്കുടിക്ക് സമീപം സ്ഥിതി ചെയ്യുനന് സിൽവർ സ്റ്റോം കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഇടമാണ് എന്നതിൽ തർക്കമില്ല. കുട്ടികളെ ആകർഷിക്കുന്ന ഒരുപാട് റൈഡുകൾ ഇവിടെയുണ്ട്. ലൂപ് റോളർ കോസ്റ്റർ, ഫ്ലയിങ് ഡച്ച് മാൻ, സ്ലാം ബോബ്, സ്വിങിങ് റോളർ തുടങ്ങിയവയാണ് ഇവിടുത്തെ പോപ്പുലർ റൈഡുകൾ. കൂടാതെ വാട്ടർ തീം ആയി വരുന്ന റൈഡുകളും ഇവിടെയുണ്ട്. ജുറാസിക് പാർക്ക്, വേവ് പൂൾ, ടർബോ ട്വിസ്റ്റർ, മാസ്റ്റർ ബ്ലാസ്റ്റർ തുടങ്ങിയവ അതിൽ ചിലത് മാത്രമാണ്.

PC:silverstorm

വിസ്മയ വാട്ടർ തീം പാർക്ക്

വിസ്മയ വാട്ടർ തീം പാർക്ക്

മലബാറുകാരുടെ പ്രിയപ്പെട്ട ഇടമാണ് കണ്ണൂരിലെ

വിസ്മയ വാട്ടർ തീം പാർക്ക്. 30 ഏക്കർ സ്ഥലത്തായി ഒട്ടേറെ വിസ്മയങ്ങളുമായാണ് ഈ തീം പാർക്കുള്ളത്. 4-ഡി തിയേറ്റർ, സ്ട്രൈകിങ് കാർ, മിറർ മേസ്, ഹൊറർ റൂംസ് തുടങ്ങിയവ അതിൽ ചിലത് മാത്രമാണ്. മലബാര്‍ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേറ്റീവ് ലിമിറ്റഡിന്റെ കീഴിലാണ് ഇതിന്റെ നടത്തിപ്പും പരിപാലനവും.

PC:vismayakerala

ചാച്ചാ നെഹ്റു ചിൽഡ്രൻസ് മ്യൂസിയം

ചാച്ചാ നെഹ്റു ചിൽഡ്രൻസ് മ്യൂസിയം

തിരുവനന്തപുരത്തുള്ളവർക്ക് കുട്ടികളെയും കൊണ്ട് കറങ്ങുവാൻ പോകാൻ പറ്റിയ ഇടമാണ് ചാച്ചാ നെഹ്റു ചിൽഡ്രൻസ് മ്യൂസിയം. പാവക്കുട്ടികളും മുഖംമൂടികളും ഒക്കെയായി രസിപ്പിക്കുന്ന ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. അഞ്ച് മുറികളാണ് ഇവിടെ കുട്ടികളെ ആകർഷിക്കുവാനായി ഉള്ളത്.

PC:Chacha Nehru Children's Museum

ഫാന്‍റസി പാർക്ക് മലമ്പുഴ

ഫാന്‍റസി പാർക്ക് മലമ്പുഴ

സാഹസികതയെ അതിന്റെ ഏറ്റവും ഉന്നതിയിൽ ആസ്വദിക്കണമെങ്കിൽ മലമ്പുഴയിലെ ഫാന്‍റസി പാർക്ക് തിരഞ്ഞെടുക്കാം. കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന അന്തരീക്ഷവും റൈഡുകളും ഒക്കെ ഇവിടെയുണ്ട്. പശ്ചിമ ഘട്ടത്തിന്റെ മനോഹരമായ കാഴ്ചകളും അടുത്തു തന്നെയുള്ള മലമ്പുഴ അണക്കെട്ടും ഉദ്യാനവും ഒക്കെ ഇവിടേക്കുള്ള യാത്രയുടെ അധിക ഗുണങ്ങളാവുകയും ചെയ്യും.

വാട്ടര്‍ പാർക്ക്, ഡ്രൈ പാർക്ക്,പ്ലാനെറ്റോറിയം എന്നീ മൂന്ന് വിഭാഗങ്ങളാണ് ഇവിടെയുള്ളത്.

ഡ്രീം വേൾഡ് വാട്ടർ തീം പാർക്ക്

ഡ്രീം വേൾഡ് വാട്ടർ തീം പാർക്ക്

അതിരപ്പള്ളി വെള്ളച്ചാട്ടം കഴിഞ്ഞാൽ ഇവിടുത്തെ ആകർഷണമാണ് ഡ്രീം വേൾഡ് വാട്ടർ തീം പാർക്ക്. ത്രില്ലടിപ്പിക്കുന്ന റൈഡുകളും രസിപ്പിക്കുന്ന പരിപാടികളുമാണ് ഇവിടുത്തെ പ്രത്യേകത. കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നല്കുന്ന ഇടമായതിനാൽ കുട്ടികളെയും കൂട്ടി പോകുവാൻ പേടിക്കേണ്ട ആവശ്യമില്ല.

ഫ്ലയിങ് കൊളംബസ്, കാറ്റർപില്ലർ, ഡ്രാഗൺ ട്രെയിൻ, ജംഗിൾ തീം റൈഡ്, ലൂപ് റൈഡ്, ബൂമറാങ്, ഓപ്പൺ റെയിൻ ഡാൻസ് തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

PC:Dream World

അമ്യൂസ്മെന്റ് പാർക്കുകളിൽ പോകുമ്പോൾ

അമ്യൂസ്മെന്റ് പാർക്കുകളിൽ പോകുമ്പോൾ

വാട്ടർ ആക്ടിവിറ്റികളും മറ്റും ധാരാളമുള്ളതിനാൽ അതിനനുസരിച്ചുള്ള വസ്ത്രം വേണം ധരിക്കുവാൻ. കഴിവതും ജീൻസ്, ദുപ്പട്ട, ചുരിദാർ തുടങ്ങിയവ ഒഴിവാക്കുക. നൈലോൺ അല്ലെങ്കിൽ പോളിസ്റ്റർ വസ്ത്രങ്ങൾ ധരിക്കുവാൻ ശ്രദ്ധിക്കുക. കൂടാതെ കയ്യിൽ ഒരു ജോഡി വസ്ത്രം അധികം കരുതാനും മറക്കരുത്.

ശിശുദിനം അടിപൊളിയാക്കാം... കുട്ടിപ്പട്ടാളത്തിനൊപ്പം യാത്ര ചെയ്യാം

നരകത്തിലേക്കുള്ള പാലവും അതിനപ്പുറത്തെ നീലക്കൊടുവേലിയും...ഇല്ലിക്കൽ കല്ല് ഒളിപ്പിച്ച രഹസ്യങ്ങൾ

Read more about: amusement park kerala park
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more