Search
  • Follow NativePlanet
Share
» »ഗേള്‍ ഗ്യാങ്ങിനൊപ്പം യാത്ര ചെയ്യാം... പാരീസ് മുതല്‍ ബാങ്കോക്ക് വരെ.. കി‌ടിലന്‍ ഇടങ്ങളിതാ

ഗേള്‍ ഗ്യാങ്ങിനൊപ്പം യാത്ര ചെയ്യാം... പാരീസ് മുതല്‍ ബാങ്കോക്ക് വരെ.. കി‌ടിലന്‍ ഇടങ്ങളിതാ

പെണ്‍സംഘത്തോടു ചേര്‍ന്നുള്ള നീണ്ട യാത്രകള്‍... എളുപ്പത്തില്‍ സംഭവിക്കുന്ന ഒരു കാര്യമല്ലെങ്കിലും ജീവിതത്തില്‍ പ‌െണ്‍കുട്ടികള്‍ ഒരിക്കെലങ്കിലും പോയിരിക്കേണ്ട ഒന്നാണിത്. എന്തും പറയുകയും ചെയ്യുകയും ചെയ്യാവുന്ന ഒരു കൂട്ടം ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ക്കൊപ്പം ദൂരങ്ങളിലേക്കുള്ള യാത്രയ്ക്ക് തരുവാന്‍ കഴിയുന്ന ഊര്‍ജ്ജവും സന്തോഷവും മറ്റൊന്നിനും പകരം തരുവാന്‍ സാധിക്കില്ല,
പെണ്‍കുട്ടികള്‍ ചേര്‍ന്നുള്ള നീണ്ട യാത്രകള്‍... സംസാരിച്ചും രസിച്ചും ഷോപ്പിങ് നടത്തിയും ഇഷ്ടമുള്ളിടത്തുകൂടി കറങ്ങിയും രാവേറെ നടന്നും ഒക്കെ ഈ ദിവസങ്ങളെ അടയാളപ്പെടുത്താം, ഇതാ ഗേള്‍ ഗ്യാങിന് യാത്ര ചെയ്യുവാന്‍ പറ്റിയ ഇടങ്ങള്‍ പരിചയപ്പെടാം...

ഹവായി

ഹവായി

ആവേശത്തോടെ യാത്രകള്‍ക്ക് കാത്തിരിക്കുന്ന പെണ്‍കൂട്ടങ്ങള്‍ക്ക് അര്‍മ്മാദിക്കുവാന്‍ പറ്റിയ ഇടങ്ങളിലൊന്ന് ഹവായി ആണ്. ലോകത്തിന്‍റെ മഴവില്‍ തലസ്ഥാനം എന്നറിയപ്പെടുന്ന വായി പരിധിയില്ലാത്ത ആനന്ദമാണ് സഞ്ചാരികള്‍ക്ക് നല്കുന്നത്. കാടും മലയും വെള്ളച്ചാട്ടങ്ങളും മാത്രമല്ല, വെള്ളത്തിലെ സാഹസിക വിനോദങ്ങളും ഹവായിയുടെ പ്രത്യേകതയാണ്. സര്‍ഫിങ്, സ്നോര്‍ക്കലിങ്, ഡൈവിങ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. പസഫികിന്റെ കാഴ്ചകള്‍ കാണാം എന്നതും തികച്ചും വ്യത്യസ്തമായ മറ്റൊരു ജീവിതം പരിചയപ്പെടാം എന്നുള്ളതും പസഫിക്കിലെ ഈ ദ്വീപിന്റെ പ്രത്യേകതയാണ്.

ഗോവ

ഗോവ

ഗേള്‍ ഗ്യാങ്ങിന്റെ ഒരു അടിച്ചുപൊളി യാത്രയ്ക്ക് പറ്റിയ മികച്ച ഇടമാണ് ഗോവ. ഗോവയില്‍ എവിടെയും ആഹ്ലാദിക്കുവാനുള്ള കാരണങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്. എല്ലാത്തിനുമുപരി, നിങ്ങളുടെ ചങ്ങാതിമാരുമായി പാർട്ടി നടത്തുന്നതിനുള്ള ഏറ്റവും മികച്ച സ്ഥലമാണിത്. കടൽത്തീരത്ത് അവരോടൊപ്പമുള്ള ഒരു ഗ്രൂപ്പ്ഫിയേക്കാൾ മികച്ചത് മറ്റെന്താണ്? പാര്‍ട്ടികളും നൈറ്റ് മാര്‍ക്കറ്റും എല്ലാം ചേര്‍ന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കൊപ്പം നടത്തുന്ന ഈ യാത്ര ജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങളില്‍ ഒന്നുകൂടി ആയേക്കാം.

പാരീസ്

പാരീസ്

ലോകഫാഷന്‍ തലസ്ഥാനമായ പാരീസിലേക്കൊരു യാത്രയേക്കാള്‍ മികച്ചതായി കൂടുതല്‍ കാര്യങ്ങളൊന്നുമില്ല. ചിക്രത്തില്‍ കണ്ടറിഞ്ഞ പാരീസ് നഗരത്തിന്റെ ദൃശ്യങ്ങള്‍ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കൊപ്പം കണ്ടാനന്ദിക്കുക എന്നത് ഓര്‍ക്കുന്നത് പോലും ഊര്‍ജ്ജം നല്കുന്ന ഒന്നാണ്. ബൊട്ടീക്കുകള്‍. രുചികരമായ ഭക്ഷമം ലഭിക്കുന്ന കഫേകള്‍, മ്യൂസിയം. കാഴ്ചകള്‍, തെരുവുകളിലൂടെയുള്ള നടത്തം, തമാശകള്‍, ഫോട്ടോ എടുപ്പ് എന്നിങ്ങനെ നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കുവാന്‍ വേണ്ടതെല്ലാം പാരീസിലുണ്ട്. എന്തേ നേരത്തെ ഇങ്ങനെയൊരു യാത്രാ പ്ലാന്‍ ചെയ്തില്ല എന്നോര്‍ത്തു മാത്രമേ ഈ യാത്രയില്‍ നിങ്ങള്‍ ഖേദിക്കൂ.

 മേഘാലയ

മേഘാലയ

പ്രകൃതിയോട് ചേര്‍ന്നുള്ള യാത്രകളാണ് വേണ്ടതെങ്കില്‍ മേഘാലയ തിരഞ്ഞെടുക്കാം. ജയന്തിയ ഹിൽസിലെ നാർട്ടിയാങ് മോണോലിത്ത്സ്, മനോഹരമായ ക്രാങ് സൂരി വെള്ളച്ചാട്ടം, ഡബിൾ ഡെക്കർ ലിവിംഗ് റൂട്ട് ബ്രിഡ്ജുകൾ, ക്രെം രൂപാസോർ ഗുഹകൾ എന്നിവ സന്ദർശിക്കാം അല്ലെങ്കിൽ ജോവായ് ഗ്രാമപ്രദേശങ്ങളിലൂടെ ചൂടുള്ള വായു ബലൂണിംഗ് ആസ്വദിക്കാം. ഗുവാഹത്തിയിൽ നിന്ന് മേഘാലയയിലേക്കുള്ള റോഡ് യാത്ര ആഴത്തിലുള്ള കൊക്കകള്‍, പച്ചപ്പ് നിറഞ്ഞ സസ്യജാലങ്ങൾ, മട്ടുപ്പാവുകൾ, സജീവമായ അരുവികൾ എന്നിവയിലൂടെ ആയിരിക്കും നിങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത്.

ബാങ്കോക്ക്

ബാങ്കോക്ക്


സാധാരണയായി ആണ്‍കുട്ടികളുടെയും പുരുഷന്മാരുടെയും യാത്രാ ഡെസ്റ്റിനേഷനായി അറിയപ്പെടുന്ന ബാങ്കോക്ക് യഥാര്‍ത്ഥത്തില്‍ ആര്‍ക്കും പോയി ആഹ്ലാദിക്കുവാന്‍ പറ്റിയ ഇടമാണ്. പല ഹോളിവുഡ് സിനിമകളിലൂടെയും പരിചിതമായ ലൊക്കേഷനുകള്‍ നേരില്‍ കാണുവാന്‍ ബാങ്കോക്ക് സഹായിക്കുന്നു, മികച്ച തെരുവ് ഭക്ഷണവും കാഴ്ചകളും ഒക്കെ ഈ യാത്രയുടെ ഭാഗമാണ്. ലക്ഷ്യമില്ലാതെ മുന്നിലെ വഴിയിലൂടെ അലഞ്ഞു തിരിയുവാന്‍ ഏറ്റവും യോജിച്ച ഇടമാണിത്.

ബാര്‍സിലോണ

ബാര്‍സിലോണ

പാരമ്പര്യവും ആധുനികതയും കൃത്യമായ രീതിയില്‍ ചേരുന്ന നാടാണ് ബാര്‍സിലോണ. മെഡിറ്ററേനിയൻ കടലിൽ സ്ഥിതിചെയ്യുന്ന ഇവിടം യാത്രകളില്‍ ആഹ്ലാദവും വ്യത്യസ്സതയും തേടുന്ന പെണ്‍കൂട്ടങ്ങള്‍ക്ക് ധൈര്യമായി തിരഞ്ഞെടുക്കാം. 2000 വർഷം പഴക്കമുള്ള വാസ്തുവിദ്യാ ചരിത്രവും വളർന്നുവരുന്ന ഡൈനിംഗ് സംസ്കാരവും ഉള്ള ബാഴ്‌സലോണ നല്കുന്ന അനുഭവങ്ങള്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ കഴിയുന്ന ഒന്നായിരിക്കും. ലളിതമായ സുഗന്ധമുള്ള ഭക്ഷണം മുതൽ സങ്കീർണ്ണവും ഗംഭീരവുമായ വിഭവങ്ങൾ വരെ ബാഴ്സിലോണയുടെ മെനുവില്‍ കാണാം.

കയറ്റത്തില്‍ തനിയെ മുകളിലോട്ട് കയറുന്ന വണ്ടിയും മുകളിലേക്ക് പോകുന്ന വെള്ളച്ചാട്ടവും!!പ്രകൃതിയു‌ടെ വികൃതികള്‍കയറ്റത്തില്‍ തനിയെ മുകളിലോട്ട് കയറുന്ന വണ്ടിയും മുകളിലേക്ക് പോകുന്ന വെള്ളച്ചാട്ടവും!!പ്രകൃതിയു‌ടെ വികൃതികള്‍

ലാസ് വേഗാസ്

ലാസ് വേഗാസ്

ബാച്ചിലോറേറ്റുകൾക്കോ ​​പാർട്ടി യാത്രകൾക്കോ ​​ഉള്ള നിശ്ചിത ലക്ഷ്യസ്ഥാനമാണ് ലാസ് വേഗാസ്. രുഭൂമിയിലെ ഈ നഗരം ആഹ്ലാഗം മാത്രമാണ് സഞ്ചാരികള്‍ക്ക് നല്കുന്നത്. . ലാസ് വെഗാസ് സ്ട്രിപ്പ് ഭാഗ്യത്തിന്റെയും ആവേശത്തിന്റെയും വാഗ്ദാനങ്ങളുമായി തിളങ്ങുന്നു. , ലാസ് വെഗാസ് മെഗാസ്റ്റാർ വിനോദത്തിനും പേരുകേട്ടതാണ്.

ടിപ്പുവിന്‍റെ ശ്രീരംഗപട്ടണ മുതല്‍ മണ്ണിനടിയിലെ തലക്കാട് വരെ! കന്നഡ ചരിത്രം മാറ്റിയെഴുതിയ ഇടങ്ങളിലൂടെടിപ്പുവിന്‍റെ ശ്രീരംഗപട്ടണ മുതല്‍ മണ്ണിനടിയിലെ തലക്കാട് വരെ! കന്നഡ ചരിത്രം മാറ്റിയെഴുതിയ ഇടങ്ങളിലൂടെ

 ശ്രീലങ്ക

ശ്രീലങ്ക

അനന്തമായ ബീച്ചുകളും ഐതിഹാസിക ക്ഷേത്രങ്ങളും ആണ് ശ്രീലങ്കന്‍ കാഴ്ചകളില്‍ പ്രധാനപ്പെട്ടത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങള്‍, പുരാതന സൈറ്റുകൾ, അതിമനോഹരമായ ബീച്ചുകൾ, മനോഹരമായ കെട്ടിടങ്ങൾ എന്നിവ കണ്ട് ഇവിടെ സമയം ചിലവഴിക്കാം. എന്നാല്‍ ഇതുമാത്രമല്ല ഇവിടെയുള്ളത്. ഡൈവിംഗ്, പാരാസെയിലിംഗ്, സ്നോർക്കെലിംഗ് എന്നിവയ്ക്കും ഇവിടെ നിറയെ സാധ്യതകളുണ്ട്. സൈക്ലിങും റാഫ്ടിങ്ങും ട്രക്കിങ്ങും ഹൈക്കിങ്ങിനുമെല്ലാം ഇവിടെ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്.

കാടിനുള്ളിലൂടെ നടന്നുകയറിയെത്തുന്ന വെള്ളച്ചാട്ടങ്ങള്‍! തൂവാനം മുതല്‍ വെലികി സ്ലാപ് വരെകാടിനുള്ളിലൂടെ നടന്നുകയറിയെത്തുന്ന വെള്ളച്ചാട്ടങ്ങള്‍! തൂവാനം മുതല്‍ വെലികി സ്ലാപ് വരെ

Read more about: travel travel tips world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X