» »സംഗീതപ്രേമികളേ ഇതിലേ...!

സംഗീതപ്രേമികളേ ഇതിലേ...!

Written By: Elizabath

സംഗീതം ഇഷ്ടമില്ലാത്ത ആരും കാണില്ല. എങ്കില്‍, വെറുതെ ഇരുന്ന് ഫോണില്‍ പാട്ടു കേട്ട് ആസ്വദിക്കുന്നതിനു പകരം മറ്റൊരു വഴി നോക്കിയാലോ? നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുപാട് സംഗീത പരിപാടികള്‍ നടക്കാറുണ്ട്. വിദേശത്തു നിന്നും സ്വദേശത്തു നിന്നും ധാരാളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന ഇത്തരം സംഗീത പരിപാടികളില്‍ നേരിട്ടു പങ്കെടുത്താല്‍ എങ്ങനെയുണ്ടാവും. നാടന്‍ പാട്ടും റോക്ക് മ്യൂസിക്കും പ്രാദേശിക ഗായകരുമൊക്കെ ചേരുന്ന അടിപൊളി മ്യൂസിക് ഫെസ്റ്റിവലുകള്‍!
ഇതാ, ഇവിടുത്തെ എട്ടു പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ നടക്കുന്ന ലോകോത്തരമായ മ്യൂസിക് ഫെസ്റ്റിവലുകള്‍ നോക്കാം.

ഗോവ

ഗോവ

അവധിക്കാലം ചെലഴിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ എന്നതിലുപരിയായി ഗോവയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മുഖ്യ ഘടകമാണ് ഇവിടുത്തെ മ്യൂസിക് ഫെസ്റ്റിവലുകള്‍. ഡിസംബര്‍ അവസാനത്തോടെ നടക്കുന്ന സണ്‍ബേണ്‍ മ്യൂസിക് ഫെസ്റ്റിവലാണ് ഇതില്‍ പ്രധാനപ്പെട്ടത്.
ചെറുപ്പക്കാര്‍ ധാരാളമായി എത്തുന്ന ഈ ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് ഫെസ്റ്റിവലില്‍ ലോകോത്തര കലാകാരന്‍മാരോടൊപ്പം പ്രാദേശിക ബാന്‍ഡുകളും പങ്കെടുക്കാറുണ്ട്.

PC:Haritha Prasad

ഷില്ലോങ്

ഷില്ലോങ്

ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നായ ഷില്ലോങ് സഞ്ചാരികള്‍ ഒരിക്കെലങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന ഒരിടമാണ്. നിഷ്‌കളങ്കരായ ആളുകളും രുചിയേറുന്ന ഭക്ഷണങ്ങളും മനോഹരമായ സ്ഥലങ്ങളും ചേര്‍ന്ന് ഷില്ലോങിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.
ഇന്ത്യയിലെ ഏറ്റവും മികച്ച മ്യൂസിക് ഫെസ്റ്റിവലുകളില്‍ ഒന്ന് ഷില്ലോങ്ങിലാണ് നടക്കുന്നത്.
ഷില്ലോങ് ഓട്ടം മ്യൂസിക് ഫെസ്റ്റിവല്‍ എന്നറിയപ്പെടുന്ന പരിപാടി എല്ലാ വര്‍ഷവും ഒക്ടോബറിലാണ് നടക്കുക. പ്രാദേശികമായി ആളുകള്‍ ഉത്സവമാക്കുന്ന ഇതില്‍ പങ്കെടുക്കാനായി പുറത്തുനിന്നും നിരവധി ആളുകള്‍ എത്താറുണ്ട്.

PC: Sohanmaheshwar

പൂനെ

പൂനെ

എന്‍.എച്ച്. 7 വീക്കെന്‍ഡര്‍ എന്ന പേരില്‍ പൂനെയില്‍ എല്ലാവര്‍ഷവും അരങ്ങേറുന്ന പ്രശസ്തമായ മ്യൂസിക് ഫെസ്റ്റിവല്‍ നഗരത്തിന്റെ മറ്റൊരു മുഖമാണ് വെളിവാക്കുന്നത്. സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും നാടായ പൂനെയില്‍ ഇതില്‍ പങ്കെടുക്കാനായി രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നും സംഗീത പ്രേമികള്‍ എത്താറുണ്ട്.

PC: Gopal Vijayaraghavan

സീറോ

സീറോ

വടക്കു കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സിറോ മ്യൂസിക് ഫെസ്റ്റിവല്‍ അരുണാചല്‍ പ്രദേശിലെ സിറോ താഴ്വരയിലാണ് നടക്കുക.
ഈ പ്രദേശത്തെ പൗരാണിക സംഗീതത്തോടൊപ്പം ലോക പ്രശസ്ത ബാന്‍ഡുകളും അണിനിരക്കുന്ന ഈ ഫെസ്റ്റിവല്‍ വടക്കേ ഇന്ത്യയിലെ വിനോദസഞ്ചാര രംഗത്തും ഉണര്‍വ് നല്കുന്നു.

PC: Tauno Tõhk

ബെഗളുരു

ബെഗളുരു

ഒരിക്കല്‍ ബെംഗളുരുവില്‍ സംഗീതപരിപാടി അവതരിപ്പിച്ചാല്‍ പിന്നെയും അവിടെ പരിപാടി അവതരിപ്പിക്കാന്‍ ആളുകള്‍ എത്തിക്കൊണ്ടിരിക്കും എന്ന വാക്കു മാത്രം മതി ബെംഗളുരു സംഗീതത്തെ സ്വീകരിച്ചിരിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാന്‍.
വര്‍ഷം മുഴുവനും നിരവധി സംഗീത പരിപാടികളാണ് ഇവിടെ അരങ്ങേറാറുള്ളത്. എന്‍.എച്ച്. സെവന്‍ വീക്കെന്‍ഡര്‍, സ്‌ട്രോം ഫെസ്റ്റിവന്‍, സ്‌ട്രോബെറി ഫീല്‍ഡസ് റോക്ക് ഫെസ്റ്റിവല്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ആഘോഷങ്ങള്‍.

PC:OML

ജയ്‌സാല്‍മീര്‍

ജയ്‌സാല്‍മീര്‍

സുവര്‍ണ്ണ നഗരമെന്ന് അറിയപ്പെടുന്ന ജയ്‌സാല്‍മീര്‍
കോട്ടകളും ക്ഷേത്രങ്ങളും മരുഭൂമികളും കൊണ്ട് മാത്രമല്ല ആളുകളുടെ ഹൃദയത്തില്‍ കയറിയിരിക്കുന്നത്. രാഗസ്ഥാന്‍ എന്ന പേരില്‍ എല്ലാ വര്‍ഷവും മൂന്നു ദിവസങ്ങളിലായി നടത്തുന്ന സംഗീതമേളയും കൊണ്ടാണ്. താമസിച്ച് ഒട്ടക സവാരി നടത്തിക്കൊണ്ടുള്ള ഈ ഫെസ്റ്റിവലില്‍ സംബന്ധിക്കുക എന്നത് അവിസ്മരണീയമായ ഒരനുഭവമായിരിക്കും.

PC: Koshy Koshy

 കൊഹിമ

കൊഹിമ

നാഗാലാന്‍ഡിലെ കൊഹിമയില്‍ നടക്കുന്ന ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ വടക്കു കിഴക്കന്‍ ഇന്ത്യയിലെ മറ്റൊരു പ്രധാന സംഗീത പരിപാടിയാണ്.
16 ഗോത്രങ്ങളുടെയും അതിലധികം ഉപഗോത്രങ്ങളുടെയും നാടായ നാഗാന്‍ഡില്‍ ഇവരെയെല്ലാം തമ്മില്‍ ഒന്നിപ്പിക്കുന്നത് ലക്ഷ്യമിട്ട് തുടങ്ങിയ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ ഇന്ന് അവിടുത്തെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ്.
ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഈ ആഘോഷത്തില്‍ ഇവരുടെ സംഗീതവും നൃത്തവും കൂടാതെ മറ്റുപല ഗോത്രകലകളും കാണാന്‍ സാധിക്കും.

PC: Vikramjit Kakati

ജോധ്പൂര്‍

ജോധ്പൂര്‍


കോട്ടകളും കൊട്ടാരങ്ങളും ചേര്‍ന്ന രാജസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ ജോധ്പൂര്‍ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. എല്ലാ വര്‍ഷവും ഇവിടെ നടത്തപ്പെടുന്ന രാജസ്ഥാന്‍ ഇന്റര്‍നാഷണല്‍ ഫോക് ഫെസ്റ്റിവല്‍ നാടന്‍ കലാകാരന്‍മാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംഘടിപ്പിക്കുന്ന ഒരു പരിപാടിയാണ്. രാജ്യത്തെമ്പാടുനിന്നുമായി 250 നാടന്‍ പാട്ടുകാര്‍ പങ്കെടുക്കുന്ന ഈ പരിപാടി രാജസ്ഥാനിലെ പ്രധാന ഫെസ്റ്റിവലുകളില്‍ ഒന്നാണ്.
PC : Varun Shiv Kapur

Read more about: യാത്ര, north east