Search
  • Follow NativePlanet
Share
» »എളുപ്പത്തിൽ പോയിവരാൻ ഏഴിടങ്ങൾ

എളുപ്പത്തിൽ പോയിവരാൻ ഏഴിടങ്ങൾ

മടുത്തു നട്ടം തിരിഞ്ഞിരിക്കുമ്പോൾ ചെറിയൊരു യാത്ര പോയാൽ ലഭിക്കുന്ന ആശ്വാസം ഒന്നു വേറെതന്നെയാണ്. അതുവരെയുള്ള എല്ലാ ക്ഷീണവും ഒരൊറ്റ യാത്രകൊണ്ട് തീർക്കാൻ കഴിയുമ്പോൾ പിന്നെ മാറി നിൽക്കേണ്ട കാര്യമില്ലല്ലോ... അതിർത്തി കടന്ന് പോകുന്നതിനു പകരം ഇത്തവണ നമ്മുടെ നാട്ടിലൂടെ തന്നെയൊന്നു കറങ്ങിയാലോ..വളരെ കുറഞ്ഞ ചിലവിൽ എളുപ്പത്തിൽ നമ്മുടെ നാട്ടിൽ നിന്നും പോയി വരുവാൻ സാധിക്കുന്ന കുറച്ച് ഇടങ്ങൾ പരിചയപ്പെടാം...

ബ്രഹ്മഗിരി

ബ്രഹ്മഗിരി

കേരളത്തിൽ ഒരു യാത്ര പോകാൻ തീരുമാനിക്കുമ്പോൾ തന്നെ ആദ്യം പറയേണ്ട ഇടമാണ് ബ്രഹ്മഗിരി. പ്രകൃതിയുടെ എസി റൂം എന്നാണ് വയനാട്ടിലെ ഈ സ്വർഗ്ഗം അറിയപ്പെടുന്നത്. കാടുകളും വെള്ളച്ചാട്ടങ്ങളും ട്രക്കിങ്ങുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന കാര്യം. വയനാടിന്റെ അതിർത്തിയിലായി കർണ്ണാടകയോട് ചേർന്നാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. തിരുനെല്ലി, പക്ഷി പാതാളം, ഇരുപ്പു വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

PC: Prasanna14

വയനാട്

വയനാട്

എത്ര തവണ കണ്ടാലും പൊയ്പ്പോകാത്ത സൗന്ദര്യമാണ് വയനാടിന്റെ പ്രത്യേകത. കേരളത്തിൽ ഒരു പക്ഷേ, എല്ലാവരും ഒരിക്കലെങ്കിലും കണ്ടിരിക്കണം എന്നാഗ്രഹിക്കുന്ന ഇടമാണ് വയനാട് എന്നതിൽ സംശയമില്ല.

കേരളത്തിൽ എവിടെ നിന്നും എളുപ്പത്തിൽ എത്തിപ്പെടുവാൻ പറ്റിയ ഇവിടം നിറയെ കാഴ്ചകൾ കൊണ്ടു സമ്പന്നമാണ്. പൂക്കോട്ട് തടാകവും ചെമ്പ്ര മലയും മീൻമുട്ടി വെള്ളച്ചാട്ടവും നീലിമലയും ബാണാസുര സാഗറും ഒക്ക ഇവിടുത്തെ മനസ്സു നിറയ്ക്കുന്ന കാഴ്ചകളാണ്.

വർക്കല

വർക്കല

നമ്മുടെ നാടിൻരെ പച്ചപ്പും ഹരിതാഭവും ഒക്കെ മതിയെന്നാണെങ്കിൽ അധികദൂരം ഒന്നും പോകേണ്ട.നമമുടെ വർക്കല മതി.. ഗോവയോടും ഗോകർണ്ണയോടും കിടപിടിക്കുന്ന ബീച്ചും ക്ലിഫുമാണ് ഇവിടെയുള്ളത്. ലൈറ്റ് ഹൗസും മലകളും ഇവിടുത്തെ ഭംഗി വർധിപ്പിക്കുന്നു. . ക്ഷേത്ര സന്ദർശനത്തിന് താല്പര്യമുള്ളവർക്കായി വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രവും ഇതിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്.

Kerala Tourism

ലക്കിടി

ലക്കിടി

കേരളത്തിന്റെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലമാണ് വയനാട് ജില്ലയിലെ ലക്കിടി. താമരശ്ശേരി ചുരത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ലക്കിടി വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്നു കൂടിയാണ്. സമുദ്ര നിരപ്പിൽ നിന്നും 700 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC: Jesvettanal

പൊന്മുടി

പൊന്മുടി

തിരുവനന്തപുരത്തെ കാഴ്ചകളില്‍ പ്രധാനപ്പെട്ട ഒന്നാണ് പൊന്‍മുടി. മലദൈവങ്ങള്‍ പൊന്നു സൂക്ഷിക്കുന്ന ഇടമെന്ന നിലയില്‍ വിശ്വാസമുള്ള ഇവിടം സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ആദിമ നിവാസികളായ കാണിവിഭാഗത്തില്‍ പെട്ട ആളുകളാണ് ഈ വിശ്വാസത്തിനു പിന്നില്‍. എന്നാല്‍ ശാസ്ത്രകാരന്‍മാരുടെ വിശദീകരണം അനുസരിച്ച് പണ്ട് ഇവിടെ പണ്ട് ബുദ്ധ-ജൈന സംസ്‌കാരമാണത്രെ നിലനിന്നിരുന്നത്.

Rinijahan

പാലോട്

പാലോട്

തിരുവനന്തപുരത്തെ അധികം അറിയപ്പെടാതെ കിടക്കുന്ന ഇടമാണ് പാലോട്. വാമനപുരം ആറിനും ചിറ്റാറിനും ഇടയിലായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കലക്കയം എന്നറിയപ്പെടുന്ന പാലോട് വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രധാന കാഴ്ച. പാലോടിനടുത്തുള്ള മറ്റൊരു പ്രധാന ആകർഷണമാണ് ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്.

പാണ്ടിപ്പത്ത്

പാണ്ടിപ്പത്ത്

പുറംലോകത്തിന് ഏറെയൊന്നും അറിയില്ലെങ്കിലും നാട്ടുകാരുടെ സ്വർഗ്ഗമാണ് പാണ്ടിപ്പത്ത്. കാടിന്റെ ഭംഗിയിൽ പേപ്പാറ വന്യജീവി സങ്കേതത്തിന്റെ ഭാഗമായിട്ടുള്ള ഇവിടെ പുൽമേടുകളാണ് പ്രധാന ആകർഷണം. കാട്ടുപോത്തുകളുടെ ആവാസ കേന്ദ്രമായി അറിയപ്പെടുന്ന ഇവിടെ എത്തുന്നവർക്ക് ഇവയെ കാണാനും കാടിനെ അറിയാനും മറ്റുമായി പ്രത്യേക പാക്കേജുകൾ ലഭ്യമാണ്. പൊൻമുടി, മീൻമുട്ടി, ബോണക്കാട്, തുടങ്ങിയ സ്ഥലങ്ങൾ അടുത്തു തന്നെയാണ്. തിരുവനന്തപുരത്തു നിന്നും 65 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ട്രക്കിങ്ങിനു താല്പര്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുവേണം എത്തിച്ചേരാൻ.

മഴക്കാല യാത്രയിലെ അരുതുകൾ...സൂക്ഷിച്ചാൽ ദുഖിക്കേണ്ട

തിരുവനന്തപുരത്തെ ഈ ബ്രിട്ടീഷ് എസ്റ്റേറ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

കണ്ണൂരിലെ കാണാത്ത വെള്ളച്ചാട്ടങ്ങൾ തേടിയൊരു യാത്ര!

PC: Koshy K

Read more about: kerala travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X