Search
  • Follow NativePlanet
Share
» »മിസോറാം എന്നാൽ ഇതൊക്കെയാണ്!

മിസോറാം എന്നാൽ ഇതൊക്കെയാണ്!

വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും മനോഹരമായ നാടുകളിൽ ഒന്ന്..മലയാളികൾക്കു മിസോറാമിനെ അറിയുവാൻ വിശേഷണങ്ങൾ അധികമൊന്നും വേണ്ട. സപ്തസഹോദരിമാരിലെ പ്രധാനപ്പെട്ട ഇടമാണെങ്കിലും മലകയറ്റക്കാരുടെ സ്വർഗ്ഗമാണിത്. ആകാശത്തോളം ഉയർന്നു നിൽക്കുന്ന കുന്നുകളും ശ്വാസം പോലും അടക്കി മാത്രം നോക്കുവാൻ കഴിയുന്ന താഴ്വരകളും ഒക്കെയായി മിസോറാം സഞ്ചാരികളെ കാത്തിരിക്കുകയാണ്...

 മലമുകളിലെ മനുഷ്യർ

മലമുകളിലെ മനുഷ്യർ

മിസോകൾ എന്നറിയപ്പെടുന്ന വിഭാഗത്തിലുള്ള ആളുകളാണ് മിസോറാമിൽ വസിക്കുന്നത്. മംഗളോയിഡ് വംശത്തിൽപെട്ട ഇവർ വ്യത്യസ്ത ഗോത്രങ്ങളായാണ് വസിക്കുന്നത്. ഓരോ ഗോത്രത്തിനും പ്രത്യേകം ഭാഷയും ആചാരങ്ങളും സംസ്കാരങ്ങളും ഉണ്ട്. എന്നാൽ പുറത്തുള്ള ആളുകളോട് മറ്റൊരു ഭാഷയിലാണ് അവർ സംസാരിക്കുന്നത്. മിസോ എന്നാൽ മലമുകളിലെ മനുഷ്യർ എന്നാണ് അർഥം.

PC:Ezralalsim10

അസമിലെ ജില്ല

അസമിലെ ജില്ല

മിസോറാമിനെക്കുറിച്ച് എഴുതപ്പെട്ട ചരിത്രങ്ങൾ അത്രയധികമൊന്നുമില്ല. കാലങ്ങളോളം ബ്രിട്ടീഷുകാർ ഭരിച്ച ഈ നാടിന്റെ ചരിത്രം 18-ാം നൂറ്റാണ്ടു മുതൽ മാത്രമേ എഴുതപ്പെട്ടിട്ടുള്ളൂ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് അസമിലെ ഒരു ജില്ലമാത്രമായിരുന്നുവത്രെ മിസോറാം.

PC:Lalnunfela Hlawndo

ഐസ്വാൾ

ഐസ്വാൾ

മിസോറാമിൻറെ തലസ്ഥാനവും ഇവിടുത്തെ ഏറ്റവും വലിയ പട്ടണവുമാണ് ഐസ്വാൾ. സമുദ്ര നിരപ്പിൽ നിന്നും 1132 മീറ്റർ ഉയരത്തിൽ കുന്നുകളാലും മലകളാലും ചുറ്റപ്പെട്ടാണ് ഇവിടമുള്ളത്. പ്രകൃതി ഭംഗി നിറ‍ഞ്ഞ കാഴ്ചകളാണ് മറ്റേതു മിസോ നഗരങ്ങളെയും പോലെ ഐസ്വാളിന്റെയും പ്രത്യേകത.

ഡർട്ലാങ് ഹിൽസ്, തംജിൽ ലേക്ക്,പൈഖായ്, മിനി സൂവോളജിക്കൽ ഗാർഡൻ, മിസോറാം സ്റ്റേറ്റ് മ്യൂസിയം, കാൻലങ് വൈൽഡ് ലൈഫ് സാങ്ച്വറി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ

PC:Garima Singh

ചാംപായ്

ചാംപായ്

മിസോറാമിലെ എട്ടു ജില്ലകളിൽ ഒന്നാണ് ചാംപായ്. മിസോറാമിന്റെ ഫ്രൂട്ട് ബൗൾ എന്നറിയപ്പെടുന്ന ഇവിടെ എത്തിയാൽ സമതലങ്ങളാണ് പ്രധാന കാഴ്ച. അതിർത്തി കടന്ന് മ്യാൻമാറിലെ കാഴ്ചകളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ഈ നാടിൻരെ അതിപുരാതന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന സ്മാരകങ്ങളും അവശിഷ്ടങ്ങളും ചാംപായിയുടെ പലഭാഗത്തും കാണാം.

മർലെൻ ദേശീയോദ്യാനം, റിഹ് ദിൽ ലേക്ക്, പാങ്പൂയി പീക്ക്, ലങ്തെങ് വന്യജീവി സങ്കേതം തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

PC:Bogman

ലങ്ലേയ്

ലങ്ലേയ്

സമുദ്രനിരപ്പിൽ നിന്നും ഐസ്വാളിനേക്കാളും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലങ്ലേയാണ് ഇവിടുത്തെ മറ്റൊരു പ്രധാന ഇടം. പാലത്തിൻരെ രൂപത്തിലുള്ള ഒരു പാറയിൽ നിന്നുമാണ് ഈ സ്ഥലത്തിന് പേരു ലഭിക്കുന്നത്. മിസറാമിലെ ഭംഗിയുള്ള കാഴ്ചകൾ കാണമമെഹ്കിൽ അതിനു പറ്റിയ ഇടം കൂടിയാണ് ലങ്ലേയ്. ലങ്ലേയ് ബ്രിഡ്ജ് ഓഫ് റോക്ക്, സസാ വന്യജീവി സങ്കേതം, അരുവികൾ തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

PC:Dan Markeye

സെർചിപ്

സെർചിപ്

മിസോറാമിലെ ഏറ്റവും ഉയരത്തിൽ നിന്നും പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ നാടാണ് സെർചിപ്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒട്ടേറെ സസ്യങ്ങളെയും ജന്തുക്കളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

മ്യാൻമാറുമായി അതിർത്തി പങ്കിടുന്ന ജില്ല കൂടിയാണ് സെർചിപ്.

PC:Didini Tochhawng

പലക് ദിൽ

പലക് ദിൽ

ഐസ്വാളിൽ നിന്നും 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പലക് ദിലാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.

അപൂർവ്വങ്ങളായ സസ്യങ്ങളെയും മറ്റും കാണാൻ സാധിക്കുന്ന ഇവിടം പിൻടെയിൽ ഡക്കുകൾ ദേശാടനത്തിനായി എത്തുന്ന സ്ഥലം കൂടിയാണ്.

സപ്ത സഹോദരിമാരിലെ സപ്താത്ഭുതങ്ങള്‍

ഉയരംകൂടുംതോറും സ്വാദും വിലയും കൂടുന്ന ചായ ഇതാ ഇവിടെയുണ്ട്!!

ആസാമിൽ കാണേണ്ട കാഴ്ചകൾ ഇതൊക്കയാണ്! കണ്ടില്ലെങ്കിൽ പിന്നെ..!

PC:Jayanta Pal

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more