Search
  • Follow NativePlanet
Share
» »കേരളത്തിലെ യുവാക്കൾക്കിഷ്ടം ഈ റോഡുകൾ

കേരളത്തിലെ യുവാക്കൾക്കിഷ്ടം ഈ റോഡുകൾ

കേരളത്തിലെ യൂത്തന്മാരോ‌ട് ചെയ്യുവാൻ ഏറ്റവും താല്പര്യമുള്ള കാര്യം എന്താണ് എന്നു ചോദിച്ചാൽ ഉത്തരത്തിന് അധികമൊന്നും കാത്തു നിൽക്കേണ്ടി വരില്ല. ട്രിപ്പിങ്ങും പിന്നെ ഫൂഡും. മുന്നിൽ കാണുന്ന നാടുകളെല്ലാം കറങ്ങി ഇഷ്‌‌ട ഭക്ഷണം തേ‌ടി നടത്തുന്ന യാത്രകൾ എന്നും മനസ്സിൽ സൂക്ഷിക്കുവാൻ കഴിയുന്ന ഓർമ്മകളായിരിക്കും സമ്മാനിക്കുക. മിക്കവരും യാത്രകൾക്ക് ലഡാക്കും മണാലിയുമൊക്കെ തിരഞ്ഞെടുക്കുമ്പോള്‍ കുറേ പയ്യൻസ് കേരളത്തിൽ തന്നെ ല‍ഡാക്കും മണാലിയും കണ്ടു പിടിക്കും. പിന്നെ കാണാൻ ന്നമുടെ നാട്ടിൽ ഇടങ്ങൾക്കു കുറവൊന്നുമില്ലലോ... ഇതാ കേരളത്തിൽ യുവാക്കൾക്കി‌ടയിൽ സൂപ്പർ ഹിറ്റായി മാറിയിരിക്കുന്ന കിടുകിടിലൻ റോഡുകൾ പരിചയപ്പെ‌ടാം.

മൂന്നാറിൽ നിന്നും മാങ്കുളത്തേയ്ക്ക്

മൂന്നാറിൽ നിന്നും മാങ്കുളത്തേയ്ക്ക്

മൂന്നാറിലൊരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കാത്ത ഒരു യൂത്തനും നമ്മുടെ നാട്ടിൽ കാണില്ല. അതും കൂട്ടുകാരൊത്ത് ഒരടിപൊളി ട്രിപ്പ്. മിക്കപ്പോഴും മൂന്നാർ കാണുന്നത് നടക്കുമെങ്കിലും അടുത്തുള്ള ഇടങ്ങൾ യാത്രയിൽ വിട്ടുപോകാണാണ് പതിവ്. ഇത്തവണ അതിനൊരു മാറ്റമാകാം. മൂന്നാറിൽ നിന്നും നേരെ മാങ്കുളത്തിനു വിടാം. കേരളത്തില്‍ ഏറ്റവും മികച്ച രീതിയിൽ സ്വയം പര്യാപ്തത നേടിയ മാങ്കുളം ഇടുക്കി ജില്ലയുൊെ മനോഹാരിത ക്ലോസപ്പിൽ കാണിച്ചു തരുന്ന ഇടമാണ്. ഗ്രാമഭംഗിയും കാഴ്ചകളും മാത്രമല്ല, ആനയിറങ്ങുന്ന കുളവും ഏലത്തോട്ടവും അതിനുള്ളിലെ താമസവും ഒക്കെയാണ് ഇവിടെ ആസ്വദിക്കുവാനുള്ളത്. ഈ നാ‌ടിന്റെ ഭംഗി കാണാം എമ്മത് തന്നെയാണ് ഇവിടേക്കുള്ള യാത്രയുടെ ഹൈലൈറ്റ്.

അടിവാരം- വൈത്തിരി

അടിവാരം- വൈത്തിരി

കോഴിക്കോടുകാരുടെയും വയനാടുകാരുടെയും നൊസ്റ്റാൾജിക് യാത്രകളിൽ നിറഞ്ഞു നിൽക്കുന്നതാണ് അടിവാരത്തു നിന്നും ചുരം കയറി വയനാടിന്റെ കവാടമായ വൈത്തിരിയിലേക്കുള്ള യാത്ര. ചുരത്തിന്‍റെ തണുപ്പിലലിഞ്ഞ് കോ‌മഞ്ഞിറങ്ങുന്ന വഴികള്‍ വളഞ്ഞു പുളഞ്ഞു കയറി കരിന്തണ്ടന്‍റെ സ്മരണകളുറങ്ങുന്ന വയനാട്ടിലേക്കുള്ള യാത്ര. ബസിൽ പോയാലും ജീപ്പിലോ കാറിലോ ആണ് യാത്രയെങ്കിലും ഇതിന് ഒരു പ്രത്യേക സുഖം തന്നെയാണ്. എന്നാൽ യുവാക്കളിൽ മിക്കവരും ബൈക്കിലുള്ള യാത്രയാണ് തിരഞ്ഞെടുക്കുക.

താമരശ്ശേരി- സുൽത്താൻ ബത്തേരി

താമരശ്ശേരി- സുൽത്താൻ ബത്തേരി

വയനാട്ടിലെ ഓരോ കോണുകളും കൊതിപ്പിക്കുന്ന കാഴ്ചകളാൽ സമ്പന്നമാണ്. അതിലേറ്റവും പ്രിയപ്പെ‌‌‌ട്ട ഒരു റോഡ് തിരഞ്ഞെടുക്കുവാൻ പറഞ്ഞാൽ കുഴയുമെങ്കിലും യുവാക്കൾക്ക് ഉത്തരം റെ‌‌‌ഡിമണിയാണ്. അങ്ങ് താമരശ്ശേരിയിൽ നിന്നു യാത്ര തുടങ്ങി ചുരം കയറി ചുരം വെട്ടിയ കരിന്തണ്ടനെ ചങ്ങലമരത്തിൽ കണ്ട് കൽപ്പറ്റ കറങ്ങി സുൽത്താൻ ബത്തേരിയിലേക്കൊരു യാത്ര. കോഴിക്കോ‌ട് കാഴ്ചകളും ചുരവും രണ്ട് നാടുകളിലെയും ഭക്ഷണവും കോ‌ടമഞ്ഞും ഒക്കെ അനുഭവിച്ച് പോകുന്നത് വ്യത്യസ്തമായ ഒരനുഭവമായിരിക്കും സമ്മാനിക്കുക.

നിലമ്പൂർ- നാടുകാണി

നിലമ്പൂർ- നാടുകാണി

പച്ചപ്പ് വാരിവിതറിയ വഴിയിലൂടെ പ്രകൃതിയെ അറിഞ്ഞുള്ള യാത്രയാണ് നിലമ്പൂർ- നാടുകാണി യാത്ര യുവാക്കളുടെ മറ്റൊരു ഇഷ്‌ടമാകുന്നത്. ഇരുവശവും തിങ്ങിനിറഞ്ഞു നിൽക്കുന്ന മരങ്ങളും എപ്പോൾ വഴിതിരിച്ചു വിട്ടാലും കണ്ടെത്താവുന്ന അടിപൊളി സ്ഥലങ്ങളും കാടും ഈ നാടിന്റെ പ്രത്യേകതകളാണ്. വെള്ളച്ചാട്ടങ്ങളും കാടും തോട്ടങ്ങളും ഒക്കെയായി വളരെ വ്യത്യസ്തമായ ഒരനുഭവമായിരിക്കും ഇത്. വെറുതേയിരിക്കുമ്പോൾ ഒരു യാത്ര പോയി വന്നാലോ എന്നു തോന്നിയാൽ കൂടുതൽ ആലോചിക്കാതെ ഈ വഴി തിരഞ്ഞെടുക്കാം.

മൂന്നാർ- വട്ടവട

മൂന്നാർ- വട്ടവട

മൂന്നാറിന്‍റെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് ഇവിടെ എത്തിയശേഷം പോയികാണുവാനുള്ള, അല്ലെങ്കിൽ മൂന്നാർ എത്തിയാൽ മാത്രം പോകുവാൻ സാധിക്കുന്ന ഇടങ്ങളാണ്. ചിന്നക്കനാലും മാങ്കുളവും മറയൂരും ഒക്കെ അത്തരത്തിൽ കുറച്ചിടങ്ങളാണ്. അതിലൊന്നാണ് വട്ടവട. തട്ടുതട്ടായി തിരിച്ച കൃഷിയി‌‌‌‌ടങ്ങളും അവി‌‌ടെ കൃഷി ചെയ്യുന്ന പാശ്ചാത്യ വിളവുകളും തനി നാടൻ കാഴ്ചകളും അവിടേക്കു ചുറ്റിയിറങ്ങി പോകുന്ന യാത്രയുമൊക്കെയാണ് വട്ടവടയെ പിള്ളേർ സെറ്റിന്റെ മനസ്സിൽ കയറ്റിയിരിക്കുന്നത്. മൂന്നാറിൽ നിന്നും ടോപ്സ്റ്റേഷൻ കന്ന് പാമ്പാടുംചോദ ദേശീയോദ്യാനം വഴി കടന്നു പോകുന്ന ഈ പാത യാത്രകളെ സ്നേഹിക്കുന്നവർക്ക് മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും സമ്മാനിക്കുക.

ഇരിട്ടി- ആറളം

ഇരിട്ടി- ആറളം

കണ്ണൂരിലെ യുവാക്കളോട് ഇഷ്ടവഴി ചോദിച്ചാല്‍ ചോദിക്കുന്നയാള്‍ കുടുങ്ങും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ... മുഴപ്പിലങ്ങാടും പാലക്കയം തട്ടും പൈതൽമലയുമൊക്കെ ലിസ്‌റ്റിൽ ഒന്നിനു പിറകേ മറ്റൊന്നായി ഇടംപിടിക്കും. എന്നാൽ വ്യത്യസ്ഥതയുള്ള മറ്റൊരു റോഡും ഇവിടെയുണ്ട്. ഇരട്ടപ്പുഴകളുടെ നാട് എന്നറിയപ്പെടുന്ന ഇരിട്ടിയിൽ നിന്നും ആറളം ഫാമിലേക്കുള്ള യാത്രകൾ. വലിയ തിരക്കും ബഹളങ്ങളുമില്ലാത്ത വഴിയിലൂൊെ സാവധാനം കാഴ്ചകൾ കണ്ൊ് സമയമെടുത്ത് പൂർത്തിയാക്കുവാൻ പറ്റിയ ഒരു യാത്രയായിരിക്കും ഇതെന്ന കാര്യത്തിൽ സം‌ശയമില്ല. വേനൽക്കാലത്ത് നാടെ‌ങ്ങും കരിഞ്ഞുണങ്ങി നിൽക്കുമ്പോൾ അല്പം പച്ചപ്പാണ് കാണേണ്ടതെങ്കിൽ ആറളം തിരഞ്ഞെടുക്കാം. കേരളത്തില‌ ഏറ്റവും മികച്ച വന്യജീവി സങ്കേതങ്ങളിലൊന്നാണ് ആറളം. വന്യജീവി സങ്കേതത്തിനുള്ളിലൂടെയുള്ള യാത്രകളും അവിടുത്തെ വെള്ളച്ചാട്ടവും ഒക്കെയാണ് പ്രധാന ആകർഷണങ്ങൾ.

കുടയത്തൂർ-വാഗമൺ

കുടയത്തൂർ-വാഗമൺ

കേരളത്തിന്റെ ഹോളിവുഡ് എന്നറിയപ്പെടുന്ന ഇൊമാണ് ഇടുക്കിയുടെ ഭാഗമായ ത‍ൊടുപുഴയും പരിസര പ്രദേശങ്ങളും. മലയാള സിനിമയിൽ ഏറ്റവുമധിതകം സിനിമാ ചിത്രീകരണങ്ങള്‍ നടക്കുന്ന ഇൊമായതിനാലാണ് തൊടുപുഴയ്ക്ക് ഈ പേരുവീണത്. അതിൽത്തന്നെ ഏറ്റവും പ്രസിദ്ധമായ ഇടമാണ് കുടയത്തൂർ. അതിമനോഹരമായ ഗ്രാമഭംഗിയാണ് ഈ ലൊക്കേഷന്റെ പ്രത്യേകത. ഇവിടെ നിന്നും മുട്ടം എനന് സ്ഥലം വഴിവാഗമണ്ണിലേക്കൊരു റൂട്ടുണ്ട്. ഇന്ന് കോൊ്ൊയത്തു പോകുവാൻ പറ്റിയതിൽ ഏറ്റവും മികച്ച കാഴ്ചകളും അനുഭവങ്ങളും പ്രത്യേകതകളും ഒക്കെ സമ്മാനിക്കുന്ന ഇടമാണിത്.

കോഴിക്കോട്- കക്കായംപൊയിൽ

കോഴിക്കോട്- കക്കായംപൊയിൽ

കോഴിക്കോട് ജില്ലയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് കക്കടാംപൊയിൽ. കേരളത്തിന്റെ ഊട്ടി എന്നും മലബാറുകാരുടെ ഊട്ടി എന്നുമൊക്കെ സഞ്ചാരികൾ സ്നേഹപൂർവ്വം വിളിക്കുന്ന കക്കടാംപൊയിൽ പ്രകൃതിമനോഹരമായ കാഴ്ചകൾക്കാണ് പ്രസിദ്ധമായിരിക്കുന്നത്. മലപ്പുറത്തോട് ചേർന്നു നില്‍ക്കുന്ന ഇവിടെ നിന്നും പോകുവാൻ പറ്റിയ ഇടങ്ങൾ ഒരുപാടുണ്ട്. കോഴിപ്പാറ വെള്ളച്ചാട്ടം, ആഢ്യൻപാറ വെള്ളച്ചാട്ടം, നിലമ്പൂർ തുടങ്ങിയ ഇടങ്ങൾ ഇവി‌ടെ നിന്നും എളുപ്പത്തിൽ പോകാൻ സാധിക്കും. കോഴിക്കോടിനെയും മലപ്പറത്തെയും ഒറ്റയാത്രയിലൂ‌ടെ പരിചയപ്പെടുവാൻ പറ്റിയ റൂട്ടും ഇതുതന്നെയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X