Search
  • Follow NativePlanet
Share
» »ഗോവൻ കാഴ്ചകളിൽ ഈ സ്ഥലം ഒരിക്കലും ഒഴിവാക്കരുത്

ഗോവൻ കാഴ്ചകളിൽ ഈ സ്ഥലം ഒരിക്കലും ഒഴിവാക്കരുത്

ഗോവൻ കാഴ്ചകളില്‍ ഒരിക്കലെങ്കിലും ആർമ്മാദിക്കുവാൻ ആഗ്രഹിക്കാത്തവർ കാണില്ല. രാവ് പകലാക്കുന്ന ബീച്ചുകളും നാവിൽ കപ്പലോടിക്കുന്ന രുചികളും പൗരാണികമായ ദേവാലയങ്ങളും ഇവിടെ കണ്ടും അറിഞ്ഞും തീർക്കാം. എന്നാൽ അതിനുമപ്പുറം മറ്റൊരു ഗോവയുണ്ട്. കാടും മലകളും നിറഞ്ഞ് പഴമയുടെ കഥയുമായി നിൽക്കുന്ന ഗോവ. പുതിയ ഗോവയെ കാണാനിറങ്ങുമ്പോൾ ഒരിക്കലും വിട്ടുപോകരുതാത്ത ധാരാളം ഇടങ്ങൾ ഇവിടുണ്ട്. അത്തരത്തിൽ ഗോവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തന്നെ മാറ്റിമറിക്കുന്ന ഒരിടമുണ്ട്. ഭഗ്‌വാൻ മഹാവീർ ദേശീയോദ്യാനം. ഗോവയുടെ വ്യത്യസ്ത കാഴ്ചകളും അനുഭവങ്ങളും കാണാൻ സഹായിക്കുന്ന ഭഗ്‌വാൻ മഹാവീർ ദേശീയോദ്യാനത്തിന്റെ വിശേഷങ്ങൾ...

ഭഗ്‌വാൻ മഹാവീർ ദേശീയോദ്യാനം

ഭഗ്‌വാൻ മഹാവീർ ദേശീയോദ്യാനം

ഗോവയിലെ വ്യത്യസ്തമായ കാഴ്ചകൾ തേടിപ്പോകുന്നവർ കണ്ടിരിക്കേണ്ട ഇടമാണ് വടക്കൻ ഗോവയിലെ ഭഗ്‌വാൻ മഹാവീർ ദേശീയോദ്യാനം. പനാജിയിൽ നിന്നും 57 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇതിനുള്ളിലെ കാഴ്ചകൾ കണ്ടറിയേണ്ടതു തന്നെയാണ്.

ഗോവയിലെ ഏറ്റവും വലുത്

ഗോവയിലെ ഏറ്റവും വലുത്

പശ്ചിമഘട്ടത്തിന്റെ ഭാഗമായി കിടക്കുന്ന ഈ ദേശീയോദ്യാനം 240 ചതുരശ്ര കിലോമീറ്ററിലാണ് വ്യാപിച്ചു കിടക്കുന്നത്. ഗോവയിലെ ഇന്നുള്ളതിൽ ഏറ്റവും വലിയ സംരക്ഷിത പ്രദേശം കൂടിയാണിത്. ആദ്യ കാലങ്ങളിൽ ഈ സംരക്ഷിത പ്രദേശം മോല്ലം ഗെയിം സാങ്ച്വറി എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 1969 ൽ ഒരു ഒരു വന്യജീവി സങ്കേതമായി ഉയർത്തപ്പെട്ടതിനു ശേഷമാണ് ഭഗവാൻ മഹാവീർ വന്യജീവി സങ്കേതമെന്ന് ഇത് അറിയപ്പെടുവാൻ തുടങ്ങിയത്.

ഇതിൽ 107 ചതുരശ്ര കിലോമീറ്റർ ഇടം ഇതിൻറെ കോർ ഏരിയ ആയാണ് പരിഗണിക്കപ്പെടുന്നത്. ഇതിനെ മോല്ലം നാഷണൽ പാർക്ക് എന്നാണ് വിളിക്കുന്നത്. 1978 ലാണ് ഇത് നിലവിൽ വരുന്നത്.

PC:Dinesh Valke

അപൂർവ്വ ജൈവവൈവിധ്യം

അപൂർവ്വ ജൈവവൈവിധ്യം

അത്യപൂർവ്വമായ ജൈവവൈവിധ്യ കലവറ കൂടിയാണ് ഭഗവാൻ മഹാവീർ വന്യജീവി സങ്കേതം. ഇലപൊഴിയും വനങ്ങളും നിത്യഹരിതവനങ്ങളും ചേർന്നതാണിവിടുത്തെ പ്രകൃതി. കരിമ്പുലി മുതൽ കടുവ, കരടി, പറക്കുംഅണ്ണാൻ, വ്യത്യസ്ത ഇനത്തിലുള്ള പക്ഷികൾ, പൂമ്പാറ്റകൾ, തുടങ്ങിയവയെ ഇവിടെ കാണാം.

PC:Владимир Кочадыков

തുംഡി മഹാദേവ ക്ഷേത്രം

തുംഡി മഹാദേവ ക്ഷേത്രം

12-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട തുംഡി മഹാദേവ ക്ഷേത്രം ഇതിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ്. കഡംബ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം ഇവിടെ എത്തുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഒന്നാണ്. ഐഹോളെ ക്ഷേത്രങ്ങളോട് സാദൃശ്യമുള്ള ഈ ക്ഷേത്രത്തിൽ ശിവലിംഗ മാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:Mahabalaindia

ധൂത് സാഗർ വെള്ളച്ചാട്ടം

ധൂത് സാഗർ വെള്ളച്ചാട്ടം

ഗോവയിൽ കർണാടകയുടെ അതിർത്തിയോട് ചേർന്നാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഭഗവാൻ മഹാവീർ വന്യജീവി സങ്കേതത്തിലാണ് ഈ വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. മാഡ്ഗാവോൺ - ബെൽഗാം റെയിൽപാത കടന്നുപോകുന്നത് ഈ വെള്ളച്ചാട്ടത്തിന് സമീപത്തുകൂടിയാണ്. അതിനാൽ ഈ പാതയിലൂടെ യാത്ര ചെയ്താൽ ധൂത് സാഗർ വെള്ളച്ചാട്ടത്തിന്റെ മനോഹരദൃശ്യം കാണാം.

ധൂത് സാഗർ വെള്ളച്ചാട്ടം കാണാൻ ആളുകൾ ഇവിടേയ്ക്ക് ട്രെക്കിംഗ് നടത്താറുണ്ട്. ധൂത് സാഗറിലേക്ക് ഒന്നിലധികം ട്രെക്കിംഗ് ട്രെയിലുകൾ ഉണ്ട്

PC:Purshi

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

നവംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.

പ്രവേശിക്കുവാൻ

പ്രവേശിക്കുവാൻ

മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 5 രൂപയുമാണ് പ്രവേശന ചാർജ്. സ്റ്റിൽ ക്യാമറയ്ക്ക് 30 രൂപയും വീഡിയോ ക്യാമറയ്ക്ക് 150 രൂപയും ഫീസ് നല്കണം.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഗോവയിലെ സാൻഗ്വേം താലൂക്കിൽ കർണ്ണാടക അതിർത്തിയോട് ചേർന്നാണ് ഭഗ്‌വാൻ മഹാവീർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.

80 കിലോമീറ്റർ അകലെയുള്ള ഡബോലിം വിമാനത്താവളമാണ് ഭഗ്‌വാൻ മഹാവീർ ദേശീയോദ്യാനത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ആറ് കിലോമീറ്റർ അകലെയാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷനായ കോലെം റെയിൽവേ സ്റ്റേഷനുള്ളത്.

ആനകൾ വിരുന്നെത്തുന്ന പാൽക്കുളമേട്

ശിവൻ ധ്യാനം ചെയ്ത ഈ നാടിന്റെ പ്രത്യേകത മറ്റൊന്നാണ്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more