യാത്രകളില്‍ ഏറ്റവും എളുപ്പം ട്രെയിൻ യാത്രയാണ്. സാധാരണക്കാരായ ആളുകളെ സംബന്ധിച്ചെടുത്തോളം ദീർഘദൂര യാത്രകൾ വലിയ ചെലവില്ലാതെ പൂർത്തിയാക്കുവാൻ റെയിൽവേ സഹായിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ നെറ്റ്വർക്ക് ഇന്ത്യയുടേതാണ്. എന്നാൽ ട്രെയിൻ ഓടാത്ത, റെയിൽവേ നെറ്റ് വർക്ക് ഇല്ലാത്ത ലോകരാജ്യങ്ങൾ ഉണ്ട് എന്ന കാര്യം നിങ്ങൾക്കറിയാമോ?
ട്രെയിനില്ലാതെ എങ്ങനെയാണ് എന്നല്ലേ.. അതിനു പകരമായി നിൽക്കുന്ന ഗതാഗത മാർഗ്ഗങ്ങള്‍ ഇവിടെയുണ്ടെങ്കിലും നമുക്ക് ട്രെയിനില്ലാത്തത് ഒരു കുറവായി തോന്നിയേക്കാം. എന്നാൽ രാജ്യത്തിന്‍റെ ഭൂപ്രകൃതിയും കാലാവസ്ഥയും ഉൾപ്പെടെയുള്ള കാരണങ്ങളാണ് ഇവിടെ റെയിൽ നെറ്റ്വര്ക്ക് വരാത്തതിന് പിന്നില്‍. ഇതാ റെയിൽവേ നെറ്റ് വർക്ക് ഇല്ലാത്ത ലോകരാജ്യങ്ങൾ പരിചയപ്പെടാം.

ഭൂട്ടാൻ
ഇന്ത്യയുടെ അയൽരാജ്യങ്ങളിലൊന്നായ ഭൂട്ടാൻ റെയില്‍വേ ശൃംഗല ഇല്ലാത്ത രാജ്യങ്ങളിലൊന്നാണ്. രാജ്യത്തിന്‍റെ കഠിനമായ ഭൂപ്രകൃതി തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. കുത്തനെയുള്ള പർവ്വതങ്ങളും ദുർഘടമായ കുന്നുകളും താഴ്വാരങ്ങളും ഒക്കെയാണ് ഇവിടെ കാണാനുള്ളത്. അതുകൊണ്ടുതന്നെ ഇവിടെ റെയിൽപാത വരികയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. റെയില്‍വേ ഇല്ലെങ്കിലും എല്ലാ ഇടങ്ങളും റോഡ് മാര്‍ഗം കൃത്യമായി ബന്ധിപ്പിച്ചിട്ടുണ്ട്.
മൊണാക്കോ
ഫ്രാൻസ് റിവേരയിൽ സ്ഥിതി ചെയ്യുന്ന മൊണോക്കോ ഒരു ചെറിയ പ്രദേശമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളിലൊന്നാണെങ്കിലും ഇവിടെ റെയിൽ നെറ്റ്വർക്ക് ഇല്ല. സ്ഥലപരിമിതിയും ഇവിടുത്തെ ഭൂപ്രകൃതിയും ആണ് റെയില്‍പാത ഇല്ലാത്തതിനു പിന്നിൽ, എന്നിരുന്നാലും ബസുകളും ടാക്സികളും ഏറ്റവും മികച്ച രീതിയിൽ സൗകര്യങ്ങളോടെ ഇവിടെ സർവീസ് നടത്തുന്നു.
ഐസ്ലാന്‍ഡ്
ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നാണ് ഐസ്ലാൻഡ്.അതിമനോഹരമായ ഭൂപ്രകൃതി, മഞ്ഞുപാളികൾ, ചുടുനീരുറവകൾ എന്നിങ്ങനെ ഒരു സഞ്ചാരിയുടെ മനസ്സിൽ കയറിപ്പറ്റാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. എന്നാൽ റെയിൽവേ നെറ്റ്വർക്ക് മാത്രം ഇവിടെ കാണാൻ സാധിക്കില്ല. വളരെ കുറഞ്ഞ ജനസംഖ്യ, അഗ്നിപർവ്വതങ്ങളുടെ സാന്നിധ്യം, ദുർഘടമായ ഭൂപ്രകൃതി എന്നിങ്ങനെ നിരവധി കാരണങ്ങൾ ഇവിടെ റെയില്‍വേ നെറ്റ്വർക്ക് ഇല്ലാത്തതിന് പിന്നിലുണ്ട്.
മാലദ്വീപ്
ബീച്ച് പ്രേമികളുടെയും ഹണിമൂൺ ആഘോഷിക്കുന്നവരുടെയും പ്രിയപ്പെട്ട സ്ഥലമാണ് മാലദ്വീപ്. സെലബ്രിറ്റികൾ ഉൾപ്പെടെയുള്ളവർ മാലദ്വീപിലെ സ്ഥിരം സന്ദർശകരാണ്. സമുദ്രനിരപ്പിൽ നിന്നും താഴെ സ്ഥിതി ചെയ്യുന്ന മാലദ്വീപ് ഒരു മാലയിൽ കോർത്തു കിടക്കുന്ന ദ്വീപുകൾ പോലെ മനോഹരമാണ്. ഇവിടെയും റെയിൽവേ നെറ്റ്വർക്ക് ഇല്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. സീപ്ലെയിനുകളും ബോട്ടുകളുമാണ് ഇവിടെ ഗതാഗതത്തിന് ഉപയോഗിക്കുന്നത്.
സൈപ്രസ്
റെയിൽവേ നെറ്റ്വർക്ക് ഉണ്ടായിട്ടും അതുപയോഗിക്കാൻ കഴിയാത്ത രാജ്യങ്ങളിലൊന്നാണ് സൈപ്രസ്. ആദ്യം ചില സാമ്പത്തിക കാരണങ്ങളാൽ റെയിൽവേ നിർത്തലാക്കിയെങ്കിലും പിന്നീടത് വീണ്ടും നിർത്തലാക്കി. ഇപ്പോൾ ഇവിടെ ബസും ടാക്സികളുമാണ് ആളുകൾ ഉപയോഗിക്കുന്നത്.
പാപ്പുവാ ന്യൂ ഗിനിയ
റെയിൽവേ നെറ്റ്വർക്ക് ഇല്ലാത്ത മറ്റൊരു രാജ്യമാണ് പാപ്പുവാ ന്യൂ ഗിനിയ. ഇവിടുത്തെ ദുർഘടമായ ഭൂപ്രകൃതി, ഇടതൂർന്ന കാടുകൾ, വിദൂരമായ ദ്വീപുകൾ എന്നിങ്ങനെ ഒരു റെയിൽ നെറ്റ്വർക്ക് ഇല്ലാതിരിക്കാൻ എന്തൊക്കെ കാരണങ്ങൾ ഉണ്ടോ, അതൊക്കെ നിങ്ങള്‍ക്ക് പാപ്പുവാ ന്യൂ ഗിനിയയിൽ കാണാം. അതുകൂടാതെ ഇവിടെയുള്ള റോഡുകളും അത്ര നല്ല അവസ്ഥയിലല്ല. വിമാനം, കപ്പൽ, ബോട്ട് തുടങ്ങിയവയെയാണ് ഇവിടെ ആളുകൾ കൂടുതൽ ആശ്രയിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












