» »ഏഷ്യയിലെ ഏറ്റവും വലിയ കയാക്കിങ് ഫെസ്റ്റിവല്‍

ഏഷ്യയിലെ ഏറ്റവും വലിയ കയാക്കിങ് ഫെസ്റ്റിവല്‍

Written By: Elizabath

ഏഷ്യയിലെ ഏറ്റവും വലിയ കയാക്കിങ് ഫെസ്റ്റിവല്‍ നടക്കുന്നത് എവിടെയാണെന്ന് അറിയാമോ? ഒത്തിരിയൊന്നും ആലോചിച്ച് പോകേണ്ട. നമ്മുടെ സ്വന്തം കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയാണ് കായികകായികപ്രേമികള്‍ ഒത്തിരിയൊന്നും കേട്ടും കണ്ടും പരിചയിച്ചിട്ടില്ലാത്ത അതിസാഹസികത നിറഞ്ഞ കയാക്കിങ്ങിനു വേദിയാകുന്നത്. മലബാര്‍ റിവര്‍ ഫെസ്റ്റ് എന്നറിയപ്പെടുന്ന ഈ പരിപാടിയില്‍ പങ്കെടുക്കാനും കാണാനുമായി ആയിരക്കണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്.

Malabar River Fest, Asia's biggest kayaking festival.

റിവര്‍ റാഫ്റ്റിങ്ങിനനു പറ്റിയ ഇന്ത്യയിലെ സ്ഥലങ്ങള്‍

ഏഷ്യയിലെ ഏറ്റവും വലിയ കയാക്കിങ് ഫെസ്റ്റിവല്‍

PC: Dhruvaraj S

മലബാര്‍ റിവര്‍ ഫെസ്റ്റ്
കേരള ടൂറിസം വകുപ്പും കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ പഞ്ചായത്തും ചേര്‍ന്നു നടത്തുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലില്‍ ആയിരക്കണക്കിന് സാഹസിക പ്രിയരാണ് പങ്കെടുക്കാനും മത്സരങ്ങള്‍ വീക്ഷിക്കാനും മലബാറിന്റെ മണ്‍സൂണ്‍ ലഹരി നേരിട്ട് അറിയാനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തുന്നത്.
ഇവിടെ നടക്കുന്ന കയാക്കിങ് മത്സരങ്ങളില്‍ പങ്കെടുക്കാനായി മാത്രം പതിനൊന്നോളം രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണുള്ളത്.

ഏഷ്യയിലെ ഏറ്റവും വലിയ കയാക്കിങ് ഫെസ്റ്റിവല്‍

PC: Vladimir Pustovit

കയാക്കിങ് എന്നാല്‍
പ്രത്യേകം തയ്യാറാക്കിയ ബോട്ടിലൂടെ കുത്തൊഴുക്കും പാറക്കല്ലുകളും ചുഴിയും നിറഞ്ഞ നദിയിലൂടെ നടത്തുന്ന റെയ്‌സാണ് കയാക്കിങ് എന്നു എളുപ്പത്തില്‍ പറയാം.

കയാക്കിങ് നടത്തുന്നത്

കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴ, ചക്കിട്ടപ്പാറ പഞ്ചായത്തിലെ മീന്‍ത്തുള്ളിപ്പാറ, തിരുവമ്പാടി പഞ്ചായത്തിലെ ഇരുവഞ്ഞിപ്പുഴ എന്നിവിടങ്ങളിലായാണ് കയാക്കിങ് സംഘടിപ്പിക്കുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ കയാക്കിങ് ഫെസ്റ്റിവല്‍

PC: Vladimir Pustovit

റിവര്‍ റാഫ്റ്റിങ്

തുഷാരഗിരിയിലെ അരിപ്പാറ വെള്ളച്ചാട്ടത്തിനു സമീപമുള്ള ഇരുവഞ്ഞിപ്പുഴയിലാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവലിലെ ഏറ്റവും ആവേശം നിറഞ്ഞ ഇനമായ റിവര്‍ റാഫ്റ്റിങ് നടക്കുന്നത്.
നദിയിലൂടെ റാഫ്റ്റിനെ നിയന്ത്രിച്ച് തുഴഞ്ഞു പോകുന്നതാണ് ലളിതമായി പറഞ്ഞാല്‍ റിവര്‍ റാഫ്റ്റിങ്. എന്നാല്‍ നദിയുടെ സ്വഭാവവും ഒഴുക്കിന്റെ വേഗതയും കാലാവസ്ഥയും അനുസരിച്ച് റാഫ്റ്റിങ്ങിനെ പല ഗ്രേഡുകളായി തിരിച്ചിട്ടുണ്ട്.

ഏഷ്യയിലെ ഏറ്റവും വലിയ കയാക്കിങ് ഫെസ്റ്റിവല്‍

PC: Thank you for visiting my page

കാണാന്‍ പോകാം
2017 ജൂലൈ 20,21,22,23 തിയ്യതികളിലാണ് കയാക്കിങ് മത്സരങ്ങള്‍ നടക്കുന്നത്. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം 21 ന് നടക്കും.