Search
  • Follow NativePlanet
Share
» »ഐശ്വര്യവും ആരോഗ്യവും നേടാം.. അശ്വതി നക്ഷത്രക്കാർ ദർശനം നടത്തേണ്ട ശിവക്ഷേത്രം

ഐശ്വര്യവും ആരോഗ്യവും നേടാം.. അശ്വതി നക്ഷത്രക്കാർ ദർശനം നടത്തേണ്ട ശിവക്ഷേത്രം

ഓരോ വ്യക്തിയും എന്തായി തീരണമെന്നും എങ്ങനെ ജീവിക്കണമെന്നും തീരുമാനിക്കുന്നതിന് ജന്മ നക്ഷത്രങ്ങൾക്ക് വലിയ പങ്കുണ്ടെന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. അതുകൊണ്ടുതന്നെ ജന്മനക്ഷത്ര ക്ഷേത്രങ്ങൾ ജീവിതത്തെ പ്രത്യേകം സ്വാധീനിക്കുന്നതിനാല് അതിനനുസരിച്ചുള്ള ദർശനങ്ങൾക്കും പ്രാധാന്യമുണ്ട്. ഇതാ അശ്വതി നക്ഷത്രത്തിൽ ജനിച്ചവർ സന്ദർശിക്കേണ്ട ക്ഷേത്രത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

അശ്വതി നക്ഷത്രം

അശ്വതി നക്ഷത്രം

27 ജന്മ നക്ഷത്ര ക്ഷേത്രങ്ങളിൽ ഒന്നാമത്തേതാണ് അശ്വതി നക്ഷത്രം. അശ്വിതി ദേവതകളുടെ കുതിരയുടെ ആകൃതിയിലാണ് അശ്വതി നക്ഷത്രം കാണപ്പെടുന്നത്. ആരോഗ്യത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും കാര്യത്തിൽ ആകുലതകൾ ഇല്ലാതെ ജീവിക്കുന്നവരാണ് അശ്വതി നക്ഷത്രത്തിൽ ജനിച്ചവർ. തങ്ങളുടെ ലക്ഷ്യത്തിനായി സ്ഥിരോത്സാഹത്തോടെ പ്രയത്നിച്ച് ഒടുവിൽ അത് നേടിയെടുക്കുന്നവരാണ് ഈ രാശിക്കാർ. പുതിയ കാര്യങ്ങൾ കാര്യക്ഷമതയോടെ പരീക്ഷിക്കുവാൻ ഇവർ തയ്യാറാകും. ക്ഷമയോടെ മറ്റുള്ളവരെ കേൾക്കുവാനും അവരോട് പെരുമാറുവാനും അശ്വതി നക്ഷത്രത്തിൽ ജനിച്ചവർ ശ്രദ്ധിക്കാറുണ്ട്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേട്ട് സ്വീകരിക്കുന്ന കാര്യത്തിൽ അല്പം പിന്നിലാണ് ഇവരുള്ളത്. സ്വന്തം താല്പര്യങ്ങൾക്കും തീരുമാനങ്ങൾക്കും ഇവർ മുൻതൂക്കം നല്കുന്നു.

അശ്വതി നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം

അശ്വതി നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം

കണ്ണൂർ തളിപ്പറമ്പിന് സമീപമുള്ള കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം ആണ് അശ്വതി നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രമായി അറിയപ്പെടുന്നു. ഈ ക്ഷേത്രം സന്ദർശിക്കുക വഴി നിങ്ങളുടെ നക്ഷത്രത്തിന് ഏതങ്കിലും തരത്തിൽ ദോഷഫലങ്ങൾ ഉണ്ടെങ്കിൽ അത് വിട്ടുപോകും. അശ്വതി, മൂലം, മകം, എന്നീ നാളുകളിൽ അശ്വതി നക്ഷത്രക്കാർ ക്ഷേത്ര ദർശനം നടത്തണം എന്നാണ് വിശ്വാസം.

PC:keralaculture

കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം

കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം

ശിവനെ വൈദ്യനാഥനായി ആരാധിക്കുന്ന ക്ഷേത്രമാണ് കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം. ഒരുപാട് വിശ്വാസങ്ങളും കഥകളും ക്ഷേത്രവുമായി ബന്ധപ്പെട്ട് നിൽക്കുന്നു. പ്രധാന വിശ്വാസങ്ങളനുസരിച്ച ശിവനും സൂര്യനുമാണ് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് വിൽക്കുന്നത്. ഏതോ ചില വിഷബാധകളാൽ ഒരിക്കൽ സൂര്യന് തന്‍റെ തേജസ് ഇല്ലാതായി. ഇതിനു പരിഹാരമായി ഗരുഡൻ വൈദ്യനാഥ ലിംഗത്തിന്‍റെയും ശിവന്‍റെയും കഥ പറഞ്ഞുകൊടുത്തു. അങ്ങനെ നഷ്ടമായ തേജസ് തിരികെ ലഭിക്കുവാനായി സൂര്യൻ ശിവന്റെ അടുത്തെത്തി ആത്മലിംഗം മേടിച്ച് പ്രാർത്ഥിച്ചുവെന്നും ആ ശിവലിംഗം ഇന്നത്തെ കാഞ്ഞിരങ്ങാട് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചുവെന്നുമാണ് വിശ്വാസം.

രോഗശാന്തിയും കാഞ്ഞിരങ്ങാട് ക്ഷേത്രവും

രോഗശാന്തിയും കാഞ്ഞിരങ്ങാട് ക്ഷേത്രവും

രോഗശാന്തി നേടുവാൻ ഈ ക്ഷേത്രത്തിൽ വന്നു പ്രാർത്ഥിച്ചാൽ മതിയെന്നാണ് പണ്ടുകാലം മുതലുള്ള വിശ്വാസം. കണ്ണുകളുടെ രോഗവും ത്വക്ക് രോഗവും മാറുവാനും ഇവിടെ പ്രാർത്ഥിച്ചാൽ മതിയത്രെ. എന്നാൽ അതിനു മുൻപ് ക്ഷീരധാരയും ജലധാരയും ശിവന് വഴിപാടായി സമർപ്പിക്കേണ്ടതുണ്ട്.
തളിപ്പറമ്പിൽ നിന്നും ആറ് കിലോമീറ്റർ അകലെ ആലക്കോട് റൂട്ടിൽ ആണ് കാഞ്ഞിരങ്ങാട് സ്ഥിതി ചെയ്യുന്നത്.

ഞായറാഴ്ചകളിൽ വരാം

ഞായറാഴ്ചകളിൽ വരാം

കാഞ്ഞിരങ്ങാട് ക്ഷേത്രത്തിൽ പൊതുവേ ഏതു ദിവസം വേണമെങ്കിലും വരുവാൻ സാധിക്കുമെങ്കിലും കൂടുതലും ആളുകൾ ക്ഷേത്രദർശനത്തിനായി ഞായറാഴ്ചകളാണ് തിരഞ്ഞെടുക്കുന്നത്. സൂര്യന്‍റെ തേജസ്സോടു കൂടിയാണ് ഈ ദിവസം വൈദ്യനാഥൻ ഉള്ളതെന്ന വിശ്വാസവുമായി ബന്ധപ്പെട്ടതാണ് ഞായറാഴ്ചകളിലെ ക്ഷേത്ര ദർശനം. ഇതു കൂടാതെ ആറു ഞായർ എന്നൊരു ദിവസം കൂടിയുണ്ട്. മലയാള മാസം ആറാം തിയതി ഞായറാഴ്ച വരുന്നതുണ്ടെങ്കിൽ ആ ദിവസം വൈദ്യനാഥനെ കാണണമത്രെ. ഈ ദിവസം ദർശനം നടത്തുവാൻ സാധിക്കുന്നത് വലിയ പുണ്യമായാണ് വിശ്വാസികൾ കണക്കാക്കുന്നത്. ആറു ഞായർ എന്നാണ് ഇങ്ങനെ വരുന്ന ഞായറാഴ്ചയുടെ പേര്.

ജന്മനക്ഷത്രങ്ങളുടെ ദോഷഫലങ്ങള്‍ മാറുവാന്‍ പോയിരിക്കേണ്ട 27 ജന്മ നക്ഷത്ര ക്ഷേത്രങ്ങള്‍ജന്മനക്ഷത്രങ്ങളുടെ ദോഷഫലങ്ങള്‍ മാറുവാന്‍ പോയിരിക്കേണ്ട 27 ജന്മ നക്ഷത്ര ക്ഷേത്രങ്ങള്‍

ഗുരുവായൂരപ്പന്‍റെ ഓരോ ദര്‍ശനത്തിന്‍റെയും ഫലങ്ങൾ ഇങ്ങനെ: ഇവരെ ഭഗവാന്‍ അനുഗ്രഹിക്കുംഗുരുവായൂരപ്പന്‍റെ ഓരോ ദര്‍ശനത്തിന്‍റെയും ഫലങ്ങൾ ഇങ്ങനെ: ഇവരെ ഭഗവാന്‍ അനുഗ്രഹിക്കും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X