Search
  • Follow NativePlanet
Share
» »ഫലം തരുന്ന പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രം, മകയിരം രാശിക്കാർക്ക് പോകാം ഇവിടെ

ഫലം തരുന്ന പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രം, മകയിരം രാശിക്കാർക്ക് പോകാം ഇവിടെ

ഇതാ മകയിരം രാശിക്കാർ പോയിരിക്കേണ്ട അവരുടെ ജന്മനക്ഷത്ര ക്ഷേത്രമെന്ന് നോക്കാം

ക്ഷേത്രദർശനം നടത്തുന്നതിന് വളരെ പ്രാധാന്യം നല്കുന്നവരാണ് ഹൈന്ദവ വിശ്വാസികൾ. വിശേഷദിവസങ്ങളിൽ മാത്രമല്ല, സാധിക്കുമ്പോഴൊക്കെയും ആളുകൾ ക്ഷേത്രങ്ങളിലേക്ക് വരുന്നു. പലപ്പോഴും അടുത്തുള്ള ക്ഷേത്രത്തിലേക്കായിരിക്കും മിക്കവരും പോവുക. എന്നാൽ നിങ്ങളുടെ ജന്മ നക്ഷത്രത്തിന് അനുസരിച്ചുള്ള ക്ഷേത്രദർശനം തരുന്ന ഫലങ്ങൾ അളവില്ലാത്തതാണ്. ഇതാ മകയിരം രാശിക്കാർ പോയിരിക്കേണ്ട അവരുടെ ജന്മനക്ഷത്ര ക്ഷേത്രമെന്ന് നോക്കാം

മകയിരം

മകയിരം

പാർവ്വതി ദേവിയുടെ ജന്മ നക്ഷത്രമാണ് മകയിരം എന്നാണ് വിശ്വാസം. ദേവഗണ നക്ഷത്രമായ ഇതിൽ ജനിക്കുന്ന ആളുകൾ സ്വന്തം പരിശ്രമം കൊണ്ട് ജീവിതത്തില്‍ വളരെ ഉന്നതിയിൽ എത്തന്നവരാണ്. ചെറുപ്പകാലത്ത് കഷ്ടപാടുകൾ അധികം സഹിക്കേണ്ടി വന്നാൽപോലും പിന്നീട് സുഖജീവിതമായിരിക്കും. മുന്നുംപിന്നും നോക്കാതെ ആളുകളെ അതേപടി വിശ്വസിക്കുന്ന നക്ഷത്രക്കാരാണിവർ. ഇതു ജീവിതത്തിൽ പല ദുഖങ്ങൾക്കും കാരണമാകും. ഏതെങ്കിലും കാര്യം ഇവർ ഏറ്റെടുത്തിട്ടുണ്ടെങ്കിൽ നൂറുശതമാനം കഠിനാധ്വാനവും ആത്മാർത്ഥതും ഇവരിൽ നിന്നും പ്രതീക്ഷിക്കാം. മുൻകോപം എന്നും മകയിരംകാരുടെ ജീവിതത്തിൽ ഒരു വില്ലനായിരിക്കും. അടുപ്പമുള്ള പലരും ഈ മുൻകോപം കാരണം അകന്നുപോകുവാൻ സാധ്യതയുണ്ട്. തങ്ങളുടെ വാക്ചാരുതിയാൽ ആളുകളെ വശത്താക്കുവാനും ഇവർക്ക് സാധിക്കും. സംഭാഷണത്തിൽ മിതത്വം പാലിക്കാത്തതും അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെയുള്ള സംഭാഷണങ്ങളും ശത്രുക്കളെ സൃഷ്ടിക്കും.

മകയിരം നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം

മകയിരം നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രം

കോട്ടയം ചങ്ങനാശ്ശേരിക്ക് സമീപമുള്ള പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം ആണ് മകയിരം നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രമായി അറിയപ്പെടുന്നത്. മകയിരം രാശിക്കാർ ഇവിടം സന്ദർശിച്ചാൽ നല്ലതാണെന്നും ജന്മനക്ഷത്രത്തിന്‍റെ ദോഷങ്ങൾ നീക്കുവാൻ സന്ദർശനം ഉപകാരപ്രദമായേക്കും എന്നുമാണ് വിശ്വാസം.

PC:RajeshUnuppally

പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം

പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം

കേരളത്തിലെ പുരാതനമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളിൽ ഒന്നാണ് പെരുന്ന ക്ഷേത്രം. കിഴക്കോട്ട് ജർശനം നല്കി നിൽക്കുന്ന സുബ്രഹ്മണ്യൻ അത്യുഗ്ര ഭാവത്തിലാണുള്ളത്. താരകാസുരനെ വധിച്ച ശേഷം നിൽക്കുന്ന കോപാകുലമായ ഭാവമാണ് ഇതെന്നാണ് വിശ്വസിക്കപ്പെടുന്നത്. കയ്യിലെ വേലിനും പ്രത്യേകതയുണ്ട്. തലകീഴായാണ് വേൽ പിടിച്ചിട്ടുള്ളത്.

PC:keralatourism

പെരുന്നയും ഉമ്പിഴിയും

പെരുന്നയും ഉമ്പിഴിയും

പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥാപിച്ചതിനെക്കുറിച്ച് കഥകളും ഉപകഥകളും കുറേ നിലവിൽക്കുന്നു. പ്രധാനമായും സാത്വികർ വസിച്ചിരുന്ന പെരുന്ന ഗ്രാമക്കാരോട് ദുർമന്ത്രവാദികളും കരുണയില്ലാത്തവരും ആയിരുന്ന ഉമ്പിഴി ഗ്രാമക്കാർക്കുണ്ടായിരുന്ന കലഹമാണ് ക്ഷേത്രം സ്ഥാപിതമാകുന്നതിന് കാരണമായത്. പലതരത്തിലുള്ള ദുഷ്പ്രവർത്തികൾ പെരുന്നക്കാർക്കെതിരെ ഉമ്പിഴി ഗ്രാമക്കാർ ചെയ്തു. അവസാനം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥാപിക്കുന്നത് പരിഹാരമാകുമെന്ന് വിശ്വാസത്തിലാണ് ക്ഷേത്രം വരുന്നത്.

അച്ചന്‍കോവിലാറ്റിലെ വിഗ്രഹം

അച്ചന്‍കോവിലാറ്റിലെ വിഗ്രഹം

ദേവദർശനം അറിയാൻ പഴനി ദണ്ഡായുധപാണി ക്ഷേത്രത്തിൽ ഒരു നമ്പൂതിരി ഭജനത്തിനു പോവുകയും സ്വപ്നത്തിൽ പത്തനംതിട്ട കൊടുന്തറയ്ക്ക് സമീപം അച്ചൻകോവിലാറ്റിൽ തന്റെ വിഗ്രഹം കാണുവാൻ കഴിയുമെന്നും അതെടുത്തു പെരുന്നയിൽ പ്രതിഷ്ഠിയ്ക്കണമെന്നും സുബ്രഹ്മണ്യസ്വാമി പറഞ്ഞു. സ്വപ്നത്തിലെ നിർദ്ദേശം അനുസരിച്ച് പോയ അവർ വിഗ്രഹം കണ്ടെത്തി. പ്രതിഷ്ഠയോട് അടുത്തപ്പോള്‌ തങ്ങള്‍ പരാജയപ്പെടുവാൻ പോവുകയാണെന്ന് മനസ്സിലാക്കിയ ഉമ്പിഴിക്കാർ ദുർപൂജകൾ ചെയ്തു. എന്നാൽ പെരുന്നയിലെ ഒരാൾ സ്വജീവൻ നല്കി അതിനെ തടുത്തു. ഒടുവിൽ പ്രതിഷ്ഠ പൂർത്തിയാക്കി. കാലക്രമേണ ഉമ്പിഴി നശിച്ചുപോയി എന്നാണ് വിശ്വാസം.

ക്ഷേത്രത്തിലെത്തിയാൽ

ക്ഷേത്രത്തിലെത്തിയാൽ

തമിഴ് ശൈലിയില് പൂർത്തിയാക്കിയിരിക്കുന്ന കിഴക്കേ ഗോപുരം ആണ് പ്രധാന കാഴ്ച. ഗണപതി, ശിവൻ, ശ്രീകൃഷ്ണൻ, നാഗദൈവങ്ങൾ എന്നിവരാണ് ഉപദേവതകൾ. 1937 ൽ മഹാത്മാ ഗാന്ധി ഈ ക്ഷേത്രം ദർശിച്ചിട്ടുണ്ട്.

ഉന്നതിക്കും അഭിവൃദ്ധിക്കും പോകാം, രോഹിണി നക്ഷത്രക്കാർ സന്ദർശിക്കണം ഈ ക്ഷേത്രംഉന്നതിക്കും അഭിവൃദ്ധിക്കും പോകാം, രോഹിണി നക്ഷത്രക്കാർ സന്ദർശിക്കണം ഈ ക്ഷേത്രം

മൃത്യുഞ്ജയഭാവത്തിൽ ശിവനെ ആരാധിക്കാം, കീർത്തി നേടാൻ ഭരണി നക്ഷത്രക്കാർ പോകണം തൃക്കടവൂർ ക്ഷേത്രത്തിൽമൃത്യുഞ്ജയഭാവത്തിൽ ശിവനെ ആരാധിക്കാം, കീർത്തി നേടാൻ ഭരണി നക്ഷത്രക്കാർ പോകണം തൃക്കടവൂർ ക്ഷേത്രത്തിൽ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X