Search
  • Follow NativePlanet
Share
» »മരത്തിനു പ്രണയലേഖനം എഴുതാം.. സഫലമാക്കാം നിങ്ങളുടെ പ്രണയം.. വിവാഹിതരായത് നൂറിലധികം പേർ!!

മരത്തിനു പ്രണയലേഖനം എഴുതാം.. സഫലമാക്കാം നിങ്ങളുടെ പ്രണയം.. വിവാഹിതരായത് നൂറിലധികം പേർ!!

പ്രണയിക്കുന്നവർക്ക് ഒന്നാകുവാനും ചിലപ്പോൾ ജീവിതത്തിലെ അപ്രതീക്ഷിത പ്രണയത്തെ വരെ കണ്ടെത്തുവാനും സഹായിക്കുന്ന ഒരു മരമുണ്ട്..ബ്രൈഡ്ഗ്രൂംസ് ഓക്ക് ട്രീ

നിങ്ങളുടെ പ്രണയം സഫലമാകുവാൻ ഒരു കത്തെഴുതിയാൽ മാത്രം മതിയെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? പ്രണയം തോന്നിയാലും എങ്ങനെ പറയുമെന്നാലോചിച്ച് ദിവസങ്ങളും ആഴ്ചകളും എന്തിനധികം മാസങ്ങള്‍ വരെ സമയമെടുക്കുന്ന കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. പ്രണയം പറഞ്ഞാലും അത് സ്വീകരിക്കപ്പെടുമോ എന്ന ടെൻഷനും പിന്നീടുണ്ടാകുന്ന സന്തോഷങ്ങളും ഇനി വിചാരിച്ച രീതിയിൽ മുന്നോട്ടുപോയില്ലെങ്കിലുള്ള സങ്കടങ്ങളും എല്ലാം പിന്നീട് ഓർത്തിരിക്കുവാനുള്ള ഒന്നായി മാറും! എന്നാൽ നിങ്ങളുടെ പ്രണയം പൂർണ്ണമാകണമെങ്കിൽ ഒരൊറ്റ കത്തുമതി എന്ന കാര്യം അറിയാമോ? പ്രണയിക്കുന്നവർക്ക് ഒന്നാകുവാനും ചിലപ്പോൾ ജീവിതത്തിലെ അപ്രതീക്ഷിത പ്രണയത്തെ വരെ കണ്ടെത്തുവാനും സാധിക്കുന്ന ഒരു സംഭവമുണ്ട്. കഥയിലെ താരം ഒരു മരമാണ്. എന്നാലോ, വെറുമൊരു മരം അല്ല!

മരത്തിനു പ്രണയലേഖനം എഴുതാം

മരത്തിനു പ്രണയലേഖനം എഴുതാം

Bräutigamseiche,
Dodauer Forst,
23701 Eutin, Germany ഇങ്ങനെ ഒരു വിലാസത്തിൽ ഒരു കത്ത്, അത് പ്രണയലേഖനമോ, പ്രണയം ആഗ്രഹിച്ചുള്ളതോ എന്തുമാകട്ടെ, ഈ മരത്തിന്‍റെ വിലാസത്തിൽ അയക്കുന്ന കത്ത് നിങ്ങളുടെ പ്രണയത്തെ സഫലീകരിക്കും എന്നാണ് വിശ്വാസം. പതിറ്റാണ്ടുകളായി പതിനായിരക്കണക്കിന് കത്തുകളാണ് ഈ മരത്ത തേടിവരുന്നത്. പ്രണയത്തിലെ തടസ്സങ്ങൾ മാറുവാനും ഒന്നിക്കുവാനുമെല്ലാം ആളുകൾ ഈ മരത്തിനു കത്തെഴുതുന്ന ഒരു പതിവിന് പിന്നില്‌‍ കഥകളും കുറേയുണ്ട്.

PC:Fonzie

ബ്രൈഡ്ഗ്രൂംസ് ഓക്ക്

ബ്രൈഡ്ഗ്രൂംസ് ഓക്ക്

ജർമ്മനിയിലെ യൂട്ടിൻ എന്ന സ്ഥലത്താണ് രസകരമായ കഥകളുള്ള ഈ ഓക്ക് മരം സ്ഥിതി ചെയ്യുന്നത്. ബ്രൈഡ്ഗ്രൂംസ് ഓക്ക് എന്നാണ് ഇതിന്റെ പേര്. മരത്തിന്റെ പേരിൽ വരുന്ന കത്തുകൾ കൊണ്ടുവന്ന് മരത്തിലെ പൊത്തിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. മരത്തിന്റെ പോസ്റ്റ് ബോക്സ് ആയ ഈ പൊത്ത് നിലത്തു നിന്നും ഏകദേശം മൂന്ന് മീറ്റർ ഉയരത്തിലാണുള്ളത്. ഇതിലേക്ക് കയറുവാൻ ഒരു ചെറിയ ഗോവണിയും ഇവിടെ കാണാം. ഇതിനുള്ളിൽ ഇടുന്ന കത്തുകൾ ആർക്കു വേണമെങ്കിലും എടുത്തു വായിക്കുവാനും മറുപടി എഴുതുവാനും കഴിയും. ഇവിടെ വന്ന കാത്തു വായിച്ച് മറുപടി എഴുതി പ്രണയം ആരംഭിച്ചവർ വരെയുണ്ട്!

PC:C.Suthorn

കഥകൾ പലത്

കഥകൾ പലത്

ഈ ഓക്ക് മരം എങ്ങനെ പ്രണയിക്കുന്നവരുടെ മരം ആയി എന്നും എന്താണ് ഇതിനു പിന്നിലെ സംഭവമെന്നും വിശദീകരക്കുന്ന നിരവധി കഥകൾ ഇവിടെ പ്രചാരത്തിലുണ്ട്. എന്താണെങ്കിലും ഈ കഥകൾക്ക് അഞ്ച് പതിറ്റാണ്ടിന്‌റെ പഴക്കമുണ്ട്. അതിലൊന്നാമത്തേത്, ഒരിക്കൽ സെൽറ്റക് വിഭാഗത്തിലെ ഒര ഗോത്രത്തലവന്റെ മകനെ കാട്ടിൽ ഒരു മരത്തിൽ കെട്ടിയിട്ടത്രെ! ഒരു ക്രിസ്ത്യന്‍ യുവതി വന്നാണ് ഇയാളെ രക്ഷിച്ചതെന്നും ആ സംഭവത്തിനു ശേഷം ഈ മനുഷ്യൻ ഈ മരം നട്ടുവെന്നും തുടർന്ന് ക്രിസ്തുമതം സ്വീകരിച്ചെന്നുമാണ് വിശ്വാസം. എന്നാൽ ഈ കഥ അക്കാലത്തെ ക്രിസ്ത്യന്‌ മിഷനറിമാർ കെട്ടിച്ചമച്ചതാണെന്നും പറയപ്പെടുന്നു.

PC:Holger.Ellgaard

ഓഹർട്ടിന്റെ പ്രണയം

ഓഹർട്ടിന്റെ പ്രണയം

എന്നാൽ ഈ ഓക്കുമരത്തിന്റെ ചരിത്രത്തിന് സാക്ഷ്യം നല്കുന്ന മറ്റൊരു കഥയും പ്രചാരത്തിലുണ്ട്. അക്കാലത്ത് ഇവിടെയുണ്ടായിരുന്ന ഓഹർട്ട് എന്ന യുവതിക്ക് ഒരു പ്രണയമുണ്ടായിരുന്നു. വീട്ടിൽ എതിർപ്പുകളുയര്‌ന്നിട്ടും മുന്നോട്ടുപോയ ഈ പ്രണയത്തിൽ തന്റെ കാമുകനു കത്തു നല്കുവാൻ ഓഹർട്ട് തിരഞ്ഞെടുത്തത് ഈ മരത്തെയായിരുന്നു. മരത്തിന്റെ പൊത്തുവഴവി പരസ്പരം അവർ കത്തുകൾ കൈമാറി. പിന്നീട് അവരുടെ വിവാഹിതരായയത്രെ. 1891ജൂണ്‍ രണ്ടിനായിരുന്നു ഇവരുടെ വിവാഹം. അപ്പോഴേക്കും ഈ മരം വഴി കത്തുകൾ കൈമാറിയാൽ പ്രണയം തടസ്സങ്ങളില്ലാതെ മുന്നോട്ടുപോകും എന്ന ഒരു വിശ്വാസം ഇവിടുത്തുകാർക്കുണ്ടായത്രെ.

PC:Holger.Ellgaard

നൂറോളം വിവാഹങ്ങൾ

നൂറോളം വിവാഹങ്ങൾ

അനൗദ്യോഗികകണക്കുകൾ അനുസരിച്ച് നൂറോളം വിവാഹങ്ങൾ ഈ മരത്തിന്റെ ചുവട്ടിൽവെച്ച് നടത്തിയിട്ടുണ്ടത്രെ. ഇവിടെ വന്ന കത്തുകള്‌‍ എടുത്തു വായിച്ച് മറുപടി അയച്ച് പ്രണയം കണ്ടെത്തിയവരും ഉണ്ട്. ആഴ്ചയിൽ ആറു ദിവസവും ഇവിടെ കത്തുകൾ എത്തുന്നു. 2006 ൽ ഇവിടെ സേവനം അനുഷ്ഠിച്ച ഒരു പോസ്റ്റ് മാൻ പറയുന്നതനുസരിച്ച്, അക്കാലത്ത് ദിവസം മൂന്നും നാലും തവണ കത്തുകളുമായി ഇവിടെ വരേണ്ടി വന്നിട്ടുണ്ട് എന്നാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ത്രീകളും പുരുഷന്മാരും ഇവിടേക്ക് കത്തയക്കാറുണ്ട്.

PC:Holger.Ellgaard

മരത്തിന്റെ വിവാഹവും

മരത്തിന്റെ വിവാഹവും

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പ്രണയങ്ങളെ വളർത്തിയ ബ്രൈഡ്ഗ്രൂംസ് ഓക്കിന്റെ വിവാഹവും നാട്ടുകാരും അധികൃതരും ചേർന്ന് നടത്തിയിട്ടുണ്ട്. ജർമ്മനിയിലെ തപാൽ വിലാസമുള്ള രണ്ടാമത്തെ വൃക്ഷമായ ഡസൽഡോർഫിലെ ഹിമ്മൽജിസ്റ്റ് ചെസ്റ്റ്നട്ട് മരത്തെയാണ് വിവാഹം ചെയ്തത്. ഈ ചെസ്റ്റ്നട്ട് മരം ഇല്ലാതാ. 2015 വരെ ഈ വിവാഹബന്ധം നീണ്ടുനിന്നുവത്രെ!

PC:Holger.Ellgaard

2023 നിങ്ങളുടെ യാത്രകൾക്കുള്ളതാണ്, എടുക്കാം ഈ തീരുമാനങ്ങൾ, നഷ്ടബോധമുണ്ടാവില്ലെന്നുറപ്പ്2023 നിങ്ങളുടെ യാത്രകൾക്കുള്ളതാണ്, എടുക്കാം ഈ തീരുമാനങ്ങൾ, നഷ്ടബോധമുണ്ടാവില്ലെന്നുറപ്പ്

ജയില്‍ ചാടുന്നത് ഇവി‌‌ടെ ശിക്ഷാര്‍ഗമല്ല!! ജര്‍മ്മനിയുടെ രസകരമായ വിശേഷങ്ങള്‍ജയില്‍ ചാടുന്നത് ഇവി‌‌ടെ ശിക്ഷാര്‍ഗമല്ല!! ജര്‍മ്മനിയുടെ രസകരമായ വിശേഷങ്ങള്‍

Read more about: interesting facts world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X