ഈ വർഷത്തെ ആഘോഷം
വൈശാഖ മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് ബുദ്ധപൂർണ്ണിമ ആഘോഷിക്കുക. ഇംഗ്ലീഷ് കലണ്ടറിൽ ഏപ്രിൽ അല്ലെങ്കിൽ മേയ് മാസത്തിലായിരിക്കും ഇതുണ്ടാ
വുക. 2019 ൽ ബുദ്ധപൂർണ്ണിമ മേയ് 12 ഞായറാഴ്ചയാണ്.
PC:Jean-Pierre Dalbéra
എവിടെയാണിത്?
ഉത്തർപ്രദേശിലെ സാരാനാഥിലാണ് ബുദ്ധപൂർണ്ണിമ ആഘോഷങ്ങൾ നടക്കുക.
ആദ്യ ധർമ്മ പ്രഭാഷണം
ശ്രീ ബുദ്ധൻ തനിക്ക് ബോധോധയം ലഭിച്ചതിന് ശേഷം ആദ്യമായി ധർമ്മ പ്രഭാഷണം നടത്തിയ ഇടം എന്ന നിലയിലാണ് ബുദ്ധമതത്തിൽ സാരാനാഥിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, ബുദ്ധമതത്തിൽ സംഘങ്ങൾ ആദ്യം ഉണ്ടായതും ഇവിടെ വെച്ചാണ്. യഥാർഥ ജ്ഞാനം ലഭിക്കുവാനായി വീടുവിട്ടിറങ്ങിയ മതവിശ്വാസികളെയാണ് സംഘങ്ങൾ എന്നു പറയുന്നത്. ബുദ്ധമതത്തിലെ ഒരു പ്രത്യേക വിഭാഗം തന്നെയാണിവർ. ബുദ്ധമത വിശ്വാസികൾ തങ്ങലുടെ ജീവിത കാലത്ത് സന്ദർശിച്ചിരിക്കേണ്ട നാലു പുണ്യ സ്ഥാനങ്ങളിൽ ഒന്നും ഇവിടമാണ്.
PC:Preeti Prajapati
ആഘോഷം
ബുദ്ധ ഗ്രന്ഥങ്ങൾ പാരായണം ചെയ്തും പ്രഭാഷണങ്ങൾ നടത്തിയുമാണ് ബുദ്ധപൗർണ്ണമി ആഘോഷിക്കുന്നത്. വിശ്വാസികൾക്കും അല്ലാത്തവർക്കും ഒരുപോലെ ഇവിടുത്തെ പ്രഭാഷണങ്ങളിലും പ്രദക്ഷിണങ്ങളിലും പങ്കെടുക്കാം. ലോകത്തിൻരെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ബുദ്ധസന്യാസിമാരും വിശ്വാസികളും ഒരുമിക്കുന്ന ആഘോഷം കൂടിയാണിത്.
PC:Jonas Maria E.
മറ്റിടങ്ങള്‍
ബുദ്ധന്റെ ജീവിതവുമായി അടുത്തു നില്‍ക്കുന്ന പ്രധാന ഇടങ്ങളിലെല്ലാം ബുദ്ധപൂർണ്ണിമ ആഘോഷിക്കുന്നു. സാരാനാഥ് കഴിഞ്ഞാൽ വാരണാസി, ലുംബിനി, ബോധ്ഗയ, കുശിനഗര തുടങ്ങിയ സ്ഥലങ്ങളിലാണ് ആഘോഷം.
PC:Prakash Adhikary
ചൗക്കാൻഡി സ്തൂപാ
ബുദ്ധമതത്തിന്റെ ഇന്നും അലശേഷിക്കുന്ന തിരുശേഷിപ്പായി കരുതപ്പെടുന്ന സ്ഥലമാണ് ചൗക്കാൻഡി സ്തൂപ. നാലാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയിൽ ഗുപ്ത കാലഘട്ടത്തിൽ നിർമ്മിച്ച ഒരു ക്ഷേത്രമായാണ് ഇതിന്റെ തുടക്കം. പിന്നീട് ബോധ് ഗയയിൽ നിന്നും സാരാനാഥിലേക്ക് പോയ ബുദ്ധനും ആദ്യ ശിഷ്യൻമാരും കണ്ടു മുട്ടിയ ഇടം എന്ന നിലയിലാണ് ഇവിടം അറിയപ്പെടുന്നത്. ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഇവിടം സംരക്ഷിക്കപ്പെടുന്നത്. PC:Christopher Walker
നദീസംഗമത്തിലെ വിശുദ്ധ ഇടം
ഉത്തർ പ്രദേശിൽ വാരണാസിയ്ക്ക് സമീപം ഗംഗയും ഗോമതി നദീയും സംഗമിക്കുന്ന സ്ഥാനത്താണ് സാരാനാഥ് സ്ഥിതി ചെയ്യുന്നത്. ബുദ്ധമതത്തെക്കുറിച്ച് പഠിക്കുവാനും അറിയുവാനും അതിന്റെ ഇന്നും നിലനിൽക്കുന്ന ചരിത്ര ഇടങ്ങൾ കണ്ടറിയുവാനുമായി ധാരാളം ആളുകളാണ് ഇവിടെ എത്തുന്നത്.
PC:Dennis Jarvis
അന്താരാഷ്ട്ര തീർഥാടന കേന്ദ്രം
ബുദ്ധമതത്തിന് വേരുകളുള്ള രാജ്യങ്ങളിൽ നിന്നെല്ലാം തീർഥാടനത്തിനായി വിശ്വസാികൾ എത്തിച്ചേരുന്ന ഇടമായി ഇന്ന് സാരാനാഥ് മാറിയിരിക്കുകയാണ്. തായ്ലൻഡ്, ജപ്പാൻ, ശ്രീലങ്ക, തിബറ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നെല്ലാം ബുദ്ധമതത്തിന്റെ വേരുകൾ തിരഞ്ഞ് ഒരുപാടാളുകൾ എത്തുന്നു. മാത്രമല്ല, ഈ രാജ്യങ്ങൾക്കെല്ലാം ഇവിടെ തങ്ങളുടെ ശൈലിയിലും മാതൃകയിലും നിർമ്മിക്കപ്പെട്ട ബുദ്ധ ക്ഷേത്രങ്ങളും ഇവിടെ സ്വന്തമായുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ എത്തുന്നവർക്ക് ബുദ്ധ വാസ്തുവിദ്യയുടെ വിവിധ രാജ്യങ്ങിലുള്ള സ്വീകാര്യതയും മറ്റും നേരിട്ട് കാണുവാൻ സാധിക്കും.
PC:Preeti Prajapati