» »സമാധാനം വേണ്ടാത്തവര്‍ക്ക് പോകാം ഈ സ്ഥലങ്ങളില്‍

സമാധാനം വേണ്ടാത്തവര്‍ക്ക് പോകാം ഈ സ്ഥലങ്ങളില്‍

Written By: Elizabath

കുറച്ച് സമാധാനവും ശാന്തതയും തേടിയാണ് പലരും യാത്ര ചെയ്യുന്നത്. എന്നാല്‍ ചെറുപ്പക്കാര്‍ നേരെ തിരിച്ചാണ്. അവര്‍ക്ക് വേണ്ടത് ബഹളങ്ങളും ആഘോഷങ്ങളുമാണ്. തുടക്കം മുതല്‍ അവസാനം വരെ നീണ്ടു നില്‍ക്കുന്ന തകര്‍പ്പന്‍ പ്രകടനങ്ങളാണ് ന്യൂ ജെന്‍ യാത്രകളുടെ പ്രത്യേകത. അങ്ങനെയുള്ളപ്പോള്‍ഇത്തരക്കാര്‍ക്ക് പോകാന്‍ സാധാര സ്ഥലങ്ങള്‍ ആവില്ല വേണ്ടിവരിക.
സമാധാനം വേണ്ടാത്തവര്‍ തിരഞ്ഞെടുക്കുന്ന യാത്രാ സ്ഥലങ്ങളെ പരിചയപ്പെടാം...

മുംബൈ

മുംബൈ

ഉറങ്ങാത്ത നഗരം എന്നറിയപ്പെടുന്ന മുംബൈ അക്ഷരാര്‍ത്ഥത്തില്‍ സൂചി കുത്താന്‍ ഇടമില്ലാത്ത സ്ഥലമാണ്. തിക്കും തിരക്കും ബഹളങ്ങളുമായി എല്ലായ്‌പ്പോഴും ഉണര്‍ന്നിരിക്കുന്ന ഇവിടെ സമാധാനം ആഗ്രഹിച്ച് വരാതിരിക്കുന്നതാണ് നല്ലത്. എന്നാല്‍ ബഹളങ്ങളും ആഘോഷങ്ങളും ഇഷ്ടപ്പെടുന്നവര്‍ക്ക് ഇതിലും മികച്ചൊരു സ്ഥലം കാണില്ല.

PC:Rakesh

മൂന്നാര്‍

മൂന്നാര്‍

വിശേഷണങ്ങള്‍ ധാരാളമുള്ള മൂന്നാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ അന്വേഷിച്ചെത്തുന്ന ഇടമാണ്. ബെസ്റ്റ് ഹണിമൂണ്‍ ഡെസ്റ്റിനേഷനായും അവധിദിവസങ്ങള്‍ ചിലവഴിക്കാന്‍ പറ്റിയ സ്ഥലമെന്ന നിലയിലും പ്രശസ്തമായ ഇവിടം എല്ലായ്‌പ്പോഴും സഞ്ചാരികളാല്‍ നിറഞ്ഞ സ്ഥലമാണ്. സീസണിലും അല്ലാത്തപ്പോഴും ഇവിടെ ധാരാളം ആളുകള്‍ എത്തുന്നതിനാല്‍ തിരക്കിട്ടുവേണം സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍.

PC:Aruna

മക് ലിയോഡ് ഗഞ്ച്

മക് ലിയോഡ് ഗഞ്ച്

കാഴ്ചയില്‍ ഏറെ ആകര്‍ഷകവും പ്രകൃതി ഭംഗിയും മനോഹര ദൃശ്യങ്ങളും ഉള്ള സ്ഥലമാണെങ്കിലും സഞ്ചാരികളുടെ തിരക്ക് അനിയന്ത്രിതമായി അനുഭവപ്പെടുന്ന സ്ഥലമാണിത്.

PC:John Hill

ഫോര്‍ട്ട് കൊച്ചി

ഫോര്‍ട്ട് കൊച്ചി

കാഴ്ചകള്‍ കാണാന്‍ ഒത്തിരിയുണ്ടെങ്കിലും തിരക്കിലും തിക്കിലും പെട്ട് ഒന്നും കാമാതെ പോകുന്ന സ്ഥലമാണ് ഫോര്‍ട്ട് കൊച്ചി. വര്‍ഷത്തില്‍ എല്ലാ ദിവസവും വിദേശികളടക്കമുള്ള സഞ്ചാരികളാല്‍ നിറഞ്ഞു നില്‍ക്കുന്ന ഈ സ്ഥലം അടിച്ചു പൊളിക്കാനും ബഹളം വയ്ക്കാനും താല്പര്യമുള്ളവര്‍ക്ക് പറ്റിയ ഇടമാണ്.

PC:Shihab Sha

കോവളം ബീച്ച്

കോവളം ബീച്ച്

കടലിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ് കോവളം. വിദേശ ബീച്ചുകളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ സൗന്ദര്യമുള്ള ഇവിടെ വിദേശികളാണ് കൂടുതലും

PC:Manju Shakya

ഗോവ

ഗോവ

ജീവിതം ആഘോഷമാക്കാന്‍ താല്പര്യമുള്ളവര്‍ തിരഞ്ഞെടുക്കുന്ന ഒന്നാം നമ്പര്‍ ഡെസ്റ്റിനേഷനാണ് ഗോവ. ബഹളങ്ങളും തിരക്കുകളുെ അല്പമെങ്കിലും ആസ്വദിക്കാന്‍ കഴിയുന്നവര്‍ മാത്രമേ ഗോവ തിരഞ്ഞെടുക്കാവൂ. അല്ലാത്ത പക്ഷം ഉള്ള സമാധാനം കൂടി പോയ്ക്കിട്ടും എന്നതില്‍ സംശയമില്ല.

PC: Andy Weisner

കൊല്‍ക്കത്ത

കൊല്‍ക്കത്ത


സന്തോഷത്തിന്റെ നഗരം എന്നറിയപ്പെടുന്ന ഇവിടം ഫോട്ടോയില്‍ കാണുന്നതുപോലെ ശാന്തമായ ഒരിടമലല്. രാവും പകലും ഒരുപോലെ ഉണര്‍ന്നിരിക്കുന്ന ഇവിടം എല്ലായ്‌പ്പോഴും ജനസമുദ്രത്തില്‍ മുങ്ങിയ ഒരിടമാണ്.

PC:Debnathsonu1996

കെ ആര്‍ മാര്‍ക്കറ്റ്

കെ ആര്‍ മാര്‍ക്കറ്റ്

കെ ആര്‍ മാര്‍ക്കറ്റ് എന്നറിയപ്പെടുന്ന കൃഷ്ണ രാജേന്ദ്ര മാര്‍ക്കറ്റ് ബെംഗളുരുവിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്. എല്ലാത്തരം സാധനങ്ങളും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കുമെങ്കിലും എപ്പോഴും തിരക്ക് അനുഭവപ്പെടും.

PC:Fi11222

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...