യാത്രകളിലെ പുതിയ താരം ഇപ്പോള്‍ കാരവാന്‍ യാത്രകളാണ്. വീട്ടിലിരുന്ന് നാടുകാണുന്ന പോലെ എല്ലാ സൗകര്യങ്ങളുമുള്ള കാരവാനിലിരുന്ന് നാടുകാണുന്നത് നാട്ടുകാരും വിദേശികളും ഒരുപോലെ ഏറ്റെടുത്തു കഴിഞ്ഞു. കാരവാന്‍ ടൂറിസം കേരളത്തിലും സജീവമായതോടെ മൂന്നാര്‍ അടക്കമുള്ള പ്രദേശങ്ങളിലേക്ക് കിടിലന്‍ പാക്കജും ഒരുക്കിയിട്ടുണ്ട്. വര്‍ക് ഫ്രം ഹോം ചെയ്യുവാന്‍ സാധിക്കുന്നവര്‍ക്ക് വീട്ടിലിരുന്ന് ചെയ്യുന്ന അതേ സുഖത്തില്‍ കാരവനില്‍ താമസിച്ച് യാത്ര ചെയ്തു പാചകം ചെയ്ത് നാടുകണ്ട് പോകുവാനുള്ള വലിയ സാധ്യതയാണ് കാരവാന്‍ ടൂറിസം തുറന്നിടുന്നത്. നമുക്കിഷ്ടമുള്ള പോലെ സ്ഥലങ്ങള്‍ കണ്ട് പുതി ആളുകളെ പരിചയപ്പെട്ട് പോകുവാനുള്ള സൗകര്യങ്ങളും പാക്കേജുകളില്‍ ലഭ്യമാണ്.
കാരവന്‍ യാത്രകള്‍ ഒരാവേശമാണെങ്കിലും ആദ്യ യാത്രയ്ക്ക് ഒരുങ്ങുംമുന്‍പായി അറിഞ്ഞിരിക്കേണ്ടതായ കുറച്ച് കാര്യങ്ങളുണ്ട്. നമ്മുടെ നാട്ടില്‍ നടത്തുന്ന കാരവന്‍ യാത്രകള്‍ എളുപ്പമുള്ളതാക്കുവാന്‍ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങള്‍ നോക്കാം...

എവിടെ സന്ദര്‍ശിക്കുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്
നിലവില്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കാരവാന്‍ ടൂറിസം സജീവമായിട്ടുണ്ട്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു പുറമേ സ്വകാര്യ ഗ്രൂപ്പുകളും കാരവന്‍ സേവനങ്ങള്‍ നല്കുന്നുണ്ട്. അതുകൊണ്ടു തന്നെ കാരവാന്‍ യാത്രയ്ക്ക് പോകുമ്പോള്‍ ഏതുതരത്തിലുള്ള ഇടമാണ് നിങ്ങള്‍ക്ക് വേണ്ടതെന്ന് ആലോചിച്ച് അതനുസരിച്ചു വേണം പ്ലാന്‍ ചെയ്യുവാന്‍. ആദ്യമായാണ് പോകുന്നതെങ്കില്‍ നേരത്തെ ആളുകള്‍ പോയി വിജയിച്ച റൂട്ടുകള്‍ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. യാത്രയുടെ ഒന്നാം ദിവസം മുതല്‍തന്നെ പ്ലാന്‍ ചെയ്യുക.
PC: Blake Wisz

യാത്ര എത്രദിവസം വേണ്ടിവരും!!
കാരവാന്‍ യാത്ര നിങ്ങള്‍ എത്രദിവസത്തേയ്ക്കാണ് പ്ലാന്‍ ചെയ്യുന്നതെന്ന് നേരത്തെ തന്നെ തീരുമാനിക്കുക.നിങ്ങള്‍ പോകുവാന്‍ നേരത്തെ തീരുമാനിച്ച സ്ഥലം അനുസരിച്ച്, അവിടുത്തെ കാഴ്ചകളും നിങ്ങള്‍ സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്ന ഇടങ്ങളും ഉള്‍പ്പെടുത്തി വേണം ദിവസം തീരുമാനിക്കുവാന്‍. ഇത് യാത്ര കൃത്യമായി പ്ലാന്‍ ചെയ്യുവാന്‍ മാത്രമല്ല, ബജറ്റ് തീരുമാനിക്കുവാനും സഹായിക്കും.
PC:Kevin Schmid

സമയം തീരുമാനിക്കാം
നേരത്തെ എടുത്ത തീരുമാനങ്ങള്‍ അനുസരിച്ച് യാത്രയില്‍ ഓരോ ദിവസവും എവിടെയൊക്കെ പോകണമെന്നും എന്തൊക്കെ സന്ദര്‍ശിക്കണമെന്നും മുന്‍കൂട്ടി തീരുമാനിക്കുക. നേരത്തെ നോക്കിവെച്ചില്ലാത്ത പക്ഷം, ചിലപ്പോള്‍ ചില പ്രധാന ഇടങ്ങള്‍ യാത്രാ പട്ടികയില്‍ ഉള്‍പ്പെടാതെ പോയേക്കാം. മാത്രമല്ല, പര്യവേക്ഷണത്തിനും വിശ്രമത്തിനുമായി നിങ്ങളുടെ സമയം തുല്യമായി വിഭജിക്കുകയും വേണം.

യാത്രകളിലെ ഭക്ഷണം
സോഫ-കം- ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവന്‍, ഡൈനിംഗ് ടേബിള്‍, ടോയ്ലറ്റ് ക്യുബിക്കിള്‍, ഡ്രൈവര്‍ ക്യാബിനുമായുള്ള വിഭജനം, എസി, ഇന്‍റര്‍നെറ്റ് കണക്ഷന്‍, ഓഡിയോ വീഡിയോ സൗകര്യങ്ങള്‍, ചാര്‍ജിംഗ് സംവിധാനം, ജിപിഎസ് തുടങ്ങി സുഖകരമായ യാത്രയ്ക്ക് വേണ്ടതെല്ലാം കാരവനില്‍ സജ്ജീകരിച്ചിരിക്കും! അതുകൊണ്ടുതന്നെ യാത്രയ്ക്കിടയിലെ ഭക്ഷണത്തെക്കുറിച്ചും വിശ്രമത്തെക്കുറിച്ചും ഒട്ടുംതന്നെ ഭയപ്പെടേണ്ടതില്ല. പാചകം ചെയ്യുവാനുള്ള അത്യാവശ്യം സാധനങ്ങള്‍ നിങ്ങള്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുവാന്‍ മറക്കരുത്. യാത്ര പുറപ്പെടുന്നതിനു മുന്‍പ് ഉത്തരവാദിത്വപ്പെട്ടവരെ വിളിച്ച് അവിടെ ലഭ്യമായ സാധനങ്ങള്‍ എന്തൊക്കയെന്ന് തിരക്കിയ ശേഷം മാത്രം വേണം നമുക്ക് വേണ്ടത് പാക്ക് ചെയ്യുവാന്‍യ
PC:Brina Blum

കാര്യങ്ങള്‍ ക്രമീകരിക്കാം
കാരവനില്‍ യാത്ര തുടരുന്നിടത്തോളം കാലം അത് നിങ്ങളുടെ വീടായി വേണം കണക്കാക്കുവാന്‍. അതുകൊണ്ടുതന്നെ കാര്യങ്ങളിലെല്ലാം ഒരു ക്രമീകരണം അത്യാവശ്യമാണ്. നിങ്ങളുടെ കാരവാനിലെ കാര്യങ്ങൾ ക്രമീകരിച്ച് തുടരുകയാണെങ്കിൽ അത് നിങ്ങളുടെ യാത്ര എളുപ്പമാക്കും.
PC: Togo RV
പുത്തന്‍ സാധ്യതകളിലൂടെ കേരളം...കാരവന്‍ ടൂറിസവും സ്റ്റേക്കേഷനും പിന്നെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങും!
ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന്‍ വാടകയ്ക്കെടുക്കാം