Search
  • Follow NativePlanet
Share
» »കേരളത്തിന്റെ കുന്നിലെ തമിഴ്നാടൻ കാഴ്ചകൾ

കേരളത്തിന്റെ കുന്നിലെ തമിഴ്നാടൻ കാഴ്ചകൾ

കയ്യെത്തിപ്പിടിച്ചാല്‍ മേഘങ്ങൾ കൂട്ടുവരുന്ന ഒരിടം.... കയറിച്ചെല്ലുമ്പോൾ ഈ യാത്ര സ്വര്‍ഗ്ഗത്തിലേക്കാണോ എന്നു തോന്നിക്കുന്ന നാട്..

ശക്തിയായി വീശിയടിക്കുന്ന കാറ്റിൽ പിടിച്ചു നിന്നില്ലെങ്കിൽ പണി പാളിയതു തന്നെ... കാറ്റാടി മരങ്ങളും തമിഴ്നാടൻ കാഴ്ചകളും ഒക്കെയായി സഞ്ചാരികളുടെ ചങ്കിൽ കയറിക്കൂടി, ഒരൊറ്റ ഫ്രെയിമിൽ തന്നെ ഇടുക്കിയുടെയും തമിഴ്നാടിന്റെയും കാഴ്ചകൾ കാണിച്ചു തരുന്ന ചതുരംഗപ്പാറ. കാറ്റിനെയും കാറ്റാടി മരങ്ങളെയും കൂട്ടുപിടിച്ച് കാണേണ്ട ചതുരംഗപ്പാറയുടെ വിശേഷങ്ങൾ...

ചതുരംഗപ്പാറ

ചതുരംഗപ്പാറ

ഇടുക്കിക്കാരുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ ചതുരംഗപ്പാറ പുറത്തുള്ളവർക്ക് അത്ര പിടിയില്ല. ഉടുമ്പൻചോലയോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഇവിടം മനോഹരമായ കാഴ്ചകൾക്കും വ്യൂ പോയിന്റിനും ഒക്കെയാണ് പേരു കേട്ടിരിക്കുന്നത്. നിലയ്ക്കാതെ വീശിയടിക്കുന്ന കാറ്റും അതിൽ കറങ്ങിത്തിരിയുന്ന കാറ്റാടി മരങ്ങളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ.

എവിടെയാണിത്

എവിടെയാണിത്

ഇടുക്കി ജില്ലയിൽ ഉടുമ്പൻചോലയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് ചതുരംഗപ്പാറ സ്ഥിതി ചെയ്യുന്നത്. ചതുരംഗപ്പാറ കവലയിൽ നിന്നും മുകളിക്ക് കയറിയാണ് വ്യൂ പോയിന്റിൽ എത്തുന്നത്. കവലയിൽ നിന്നും രണ്ട് കിലോമീറ്റർ മുകളിലേക്ക് കയറ്റം കയറിവേണം എത്താൻ

അല്പം അധ്വാനം

അല്പം അധ്വാനം

കവലയിൽ നിന്നും മുകളിലേക്കുള്ള രണ്ടു കിലോമീറ്റർ ദൂരം ഒരല്പം പരീക്ഷണം നിറ‍ഞ്ഞ വഴിയാണ്. വണ്ടികളൊക്കെ ഒരു രസത്തിൽ ഓടിച്ചു കയറാറാമെങ്കിലും നടന്നു കയറിയാൽ കുറച്ച് പാടാകും എന്നത് യാഥാർഥ്യം. എന്നാലിപ്പോൾ മുകളിൽ വരെ വണ്ടി പോകുന്നുള്ളതുകൊണ്ട് ആർക്കും എളുപ്പത്തിൽ കയറിച്ചെല്ലാം.

മുകളിലെത്തിയാൽ

മുകളിലെത്തിയാൽ

മുകളിലെത്തിയാൽ ആദ്യം സ്വാഗതം ചെയ്യുന്നത് ഇവിടുത്തെ കാറ്റാണ്. സമതലത്തെയും മറ്റും അപേക്ഷിച്ച് ഇവിടുത്തെ കാറ്റിന് ശക്തി കുറച്ച് കൂടുതലാണ്. ഇതിനു കാരണമായി പറയുന്നത് കേരളത്തിന്റെ ഭൂപ്രകൃതിയും തമിഴ്നാടിന്റെ ഭൂപ്രകൃതിയും തമ്മിലുള്ള വ്യത്യാസമാണ്. തമിഴ്നാട്ടിൽ അടിക്കുന്ന കാറ്റ് നമ്മുടെ കേരളത്തിലെ മലയിടുക്കുകളിൽ തട്ടി സമ്മർദ്ദം കൂടുന്നതുകൊണ്ടാണത്രെ ഇവിടുത്തെ കാറ്റിന് ശക്തി കൂടുന്നത്. അതിൽ കറങ്ങുന്ന കാറ്റാടി യന്ത്രങ്ങളുടെ കാഴ്ച കാണേണ്ടതു തന്നെമാണ്

കാറ്റാടിപ്പാടങ്ങൾ

കാറ്റാടിപ്പാടങ്ങൾ

കാഴ്ചയിൽ രാമക്കൽമേടിനോട് സാദൃശ്യം തോന്നിക്കുന്ന മറ്റൊരിടമാണ് ചതുരംഗപ്പാറ. കൂറ്റൻ കാറ്റാടി യന്ത്രങ്ങൾ കുറേയുണ്ടിവിടെ. വീശിയടിക്കുന്ന കാറ്റിന്‍റെ ശക്തിയിൽ തിരിയുന്ന കാറ്റാടി യന്ത്രങ്ങള്‍ കാണേണ്ടതു തന്നെയാണ്. എപ്പോഴും മഞ്ഞിൽ പുതച്ചു നിൽക്കുന്ന മലയിൽ കാറ്റാടി മരങ്ങൾ ചേർന്നു കറങ്ങുന്ന കാഴ്ച കാണേണ്ടതു തന്നെയാണ്. ഇവിടേക്ക് സഞ്ചാരികളെആകർഷിക്കുന്നതും ഇതാണ്.

വിശാലമായ പുൽമേടുകളും തമിഴ്നാട് കാഴ്ചകളും

വിശാലമായ പുൽമേടുകളും തമിഴ്നാട് കാഴ്ചകളും

ഇവിടുത്തെ മറ്റൊരു കാഴ്ച എന്നത് പുല്‍മേടുകളാണ്. ഇത് കൂടാതെ മലകളുടെയും പാറക്കെട്ടുകളുടെയും കാഴ്ചകളും ആസ്വദിക്കാം.

കേരളത്തിലെ പാറകൾ കൂടിക്കിടക്കുന്ന ഈ ചതുരംഗപ്പാറയുടെ മുകളിൽ കയറി നിന്നാൽ കാണുന്നത് തമിഴ്നാട്ടിലെ കാഴ്ചകളാണ്. ചതുരത്തിൽ മുറിച്ചു വച്ചതുപോലെ തോന്നിക്കുന്ന പരന്നു കിടക്കുന്ന കൃഷിയിടങ്ങളും അതിലും ദൂരെ നഗരത്തിന്റെ വ്യക്തമല്ലാത്ത കാഴ്ചകളും ഒക്കെ ഇവിടെ നിന്നും ലഭിക്കും.

PC:Ardra Balakrishnan

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടെ വരാം. രാവിലെയോ ല്ലെങ്കിൽ വൈകുന്നേരമോ ഇവിടെ വരുന്നതാണ് നല്ലത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഇടുക്കി ജില്ലയിൽ ഉടുമ്പൻചോലയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് ചതുരംഗപ്പാറ സ്ഥിതി ചെയ്യുന്നത്. തേക്കടി-മൂന്നാർ സംസ്ഥാന പാത വഴി ഇവിടെ എത്താം. ഇത് കൂടാതെ കോതമംഗലം-അടിമാലി-രാജകുമാരി-പൂപ്പാറ-കുമളി വഴിയും ചതുരംഗപ്പാറയിലെത്താം.

ഈ കണ്ടതൊന്നുമല്ല ഇടുക്കി...യഥാർഥ ഇടുക്കിയെ കാണാം!!

കുട്ടപ്പൻ സിറ്റി മുതൽ കുവൈറ്റ് സിറ്റി വരെ, കൂടെ ആത്മാവ് സിറ്റിയും

പ്രകൃതിയുടെ വികൃതിയുമായി രാമന്റെ കാല്‍ പതിഞ്ഞ രാമക്കല്‍മേട്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X