Search
  • Follow NativePlanet
Share
» »ചത്പാല്‍..ജമ്മുകാശ്മീരിലെ മോഹിപ്പിക്കുന്ന 'ഭൂമിയിലെ സ്വർഗം'

ചത്പാല്‍..ജമ്മുകാശ്മീരിലെ മോഹിപ്പിക്കുന്ന 'ഭൂമിയിലെ സ്വർഗം'

ഓരോ ദിവസവും കൂടിക്കൊണ്ടുവരുന്ന ചൂടില്‍ നിന്നും രക്ഷപെടുന്നോര്‍ക്കുമ്പോള്‍ യാത്രകളായിരിക്കും മനസ്സില്‍ വരിക. തണുപ്പും കുളിരും കോടമഞ്ഞും ഒക്കെയുള്ള ഇടത്തേയ്ക്കുള്ള യാത്ര. നാട്ടിലെ കൊടുംചൂടില്‍ നിന്നും രക്ഷപെട്ട് പോകുവാന്‍ പറ്റിയ നിരവധി സ്ഥലങ്ങളുണ്ട്. സ്ഥിരം പോകുന്ന മൂന്നാറും ഊട്ടിയും കൊടൈക്കനാലും ഒക്കെ മാറ്റിപ്പിടിക്കേണ്ട സമയവും ഇതാണ്. അങ്ങനെ വ്യത്യസ്തമായ ഇടം തേടിയുള്ള യാത്രയാണെങ്കില്‍ പറ്റിയ ഒരിടമുണ്ട്. അങ്ങകലെ കാശ്മീരില്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന ഒരിടം!! ചത്പാല്‍!! കുന്നുകളും പച്ചപ്പും തണലും കാഴ്ചകളും ഒക്കെയായി സഞ്ചാരികളെ കാത്തിരിക്കുന്ന ഒരു അറിയപ്പെടാത്ത സ്വര്‍ഗ്ഗം. നാലുവശവും പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ചത്പാലിന്‍റെ വിശേഷങ്ങളിലേക്ക്!!

 അറിയപ്പെടാത്ത ഇടാം

അറിയപ്പെടാത്ത ഇടാം

കാശ്മീരില്‍ പഹല്‍ഗാമും കാശ്മീര്‍ വാലിയും ഒക്കെ കണ്ടും കേട്ടും പരിചയമുണ്ടെങ്കിലും കാശ്മിരിലെ സ്ഥിരം യാത്രികര്‍ക്കു പോലും അത്രയധികം പരിചിതമല്ലാത്ത ഉടമാണ് ചത്പാല്‍. കാശ്മീരിലെ മറ്റേതു ഇടങ്ങളെയുംകാള്‍ മനോഹരം എന്നുറപ്പിച്ചു പറയാം. വാക്കുകള്‍ക്കു വിവരിക്കുവാന്‍ കഴിയുന്നതിലും അധികമുണ്ട് ഈ സ്ഥലത്തിനെന്ന കാര്യത്തില്‍ തര്‍ക്കമേയില്ല. നീണ്ടു കിടക്കുന്ന പച്ചപ്പും മഞ്ഞയും വെള്ളയും ഇടകലര്‍ന്ന കാട്ടുപൂക്കളും കാട്ടുചെ‌ടികളുടെ സുഗന്ധവും നീലാകാശവും ഒക്കെ ചേരുന്ന ചത്പാല്‍.

PC: taNvir kohli

പ്രകൃതിയിലയിയാം

പ്രകൃതിയിലയിയാം

വിനോദസഞ്ചാര കേന്ദ്രം എന്നുള്ള ലേബല്‍ പലപ്പോഴും ശ്രീനഗര്‍ പോലുള്ള സ്ഥലങ്ങള്‍ക്ക് ലഭിച്ചതിനാല്‍ വളരെ പതുക്കെയാണ് ഇവിടം വിനോദ സഞ്ചാര ഭൂപടത്തിലേക്ക് എത്തിച്ചേര്‍ന്നത്. ഏകദേശം ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടം സഞ്ചാരികളെ സ്വീകരിക്കുവാന്‍ തുടങ്ങിയ കാലത്ത് വൈദ്യുതി പോലും ഇവി‍ടെ എത്തിച്ചേര്‍ന്നിട്ടില്ലായിരുന്നു. മാറ്റങ്ങള്‍ വളരെകുറച്ച് മാത്രമേ ഇവിടെ വന്നിട്ടുള്ളു എന്നതിനാല്‍ ഇന്നും പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുവാന്‍ ഇതിലും യോജിച്ച ഇടങ്ങള്‍ കശ്മീരില്‍ കണ്ടെത്തുവാന്‍ കഴിഞ്ഞെന്നു വരില്ല. മാത്രമല്ല, പ്രകൃതി മനോഹരമായ കാഴ്ചകള്‍ തന്നെയാണ് ഇവിടുത്തെ ആകര്‍ഷണവും.

PC:Mike Princes

നടക്കുവാനിറങ്ങാം

നടക്കുവാനിറങ്ങാം

ആദ്യകാഴ്ചയില്‍ തന്നെ മനസ്സില്‍ കയറിപ്പറ്റുന്ന ഇവിടെ കൂടുതല്‍ കണ്ടുനടക്കുവാനും കുറേയധികം ദിവസങ്ങള്‍ ചിലവഴിക്കുവാനും വേണ്ട കാര്യങ്ങള്‍ കണ്ടുവെന്നു വരില്ല. സ്വസ്ഥമായി കുറേയധികം ദിവസങ്ങള്‍ ചിലവഴിക്കുക എന്നതാണ് യാത്ര കൊണ്ടുദ്ദേശിക്കുന്നതെങ്കില്‍ ഉറപ്പായും ഇവിടം തിരഞ്ഞെടുക്കാം. പച്ചപ്പു നിറഞ്ഞു നില്‍ക്കുന്ന താഴ്വാരത്തിലൂടെ നടന്നു തന്നെ കാണുവാന്‍ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. പ്രദേശത്തിന്റെ ഭംഗി ആസ്വദിക്കുവാന്‍ പറ്റിയ കാര്യം ഇതാണ്.

PC: Radhika Mamidi

ട്രക്കിങ്ങിനു പോകാം

ട്രക്കിങ്ങിനു പോകാം

മറ്റൊന്ന് ട്രക്കിങ്ങാണ്. ട്രക്കിങ്ങിനു മുന്‍പ് പ്രദേശവാസികളെ പരിചയപ്പെടാം.ഇവിടുത്തെ ചായ രുചിച്ചു നോക്കുവാന്‍ മറക്കരുത്. ചത്പാലിലെ കുന്നുകളിലുടെ കയറിയിറങ്ങിയുള്ള ട്രക്കിങ്ങാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ഈ പർവതങ്ങൾ ചെറിയ പട്ടണത്തെ കശ്മീർ താഴ്‌വരയുമായി ബന്ധിപ്പിക്കുന്നു, അവിടെ നിങ്ങൾക്ക് പ്രകൃതിയുടെ സൗന്ദര്യത്തിന് കൂടുതൽ സാക്ഷ്യം വഹിക്കാനാകും. ഈ പ്രദേശങ്ങളിൽ കാണപ്പെടുന്ന ആപ്പിൾ, വാൽനട്ട് തോട്ടങ്ങൾ എന്നിവയിലൂടെ നിങ്ങൾക്ക് നടക്കാം.

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള സമയമാണ് ചത്പാല്‍ സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്. നാട്ടിലെ ചൂ‌ടില്‍ നിന്നും രക്ഷപെട്ട് എത്തിച്ചേരുവാന്‍ പറ്റിയ സ്ഥലം ആണിത്. 11 ഡിഗ്രി മുതല്‍ തണുപ്പു കാലത്തും ഇവിടെ വരാം. എന്നാല്‍ കൊല്ലുന്ന തണുപ്പ് എന്നത് എന്താണെന്ന് ഇവിടെ നിന്നും മനസ്സിലാക്കാം.

 എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ചത്പലിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം ശ്രീനഗറാണ്. ഇന്ത്യയിലെ മിക്ക വിമാനത്താവളങ്ങളുമായും ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നു. 222 കിലോമീറ്റര്‍ ദൂരത്തിലുള്ള ജമ്മു താവി റെയില്‍വേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

റോഡ് മാര്‍ഗ്ഗം വരുമ്പോള്‍ അനന്ത്നാഗ്-ചിറ്റെർഗുൾ റോഡില്‍ അചബാൽ വരെ വരാം. അവിടെ നിന്നും ജീപ്പില്‍ ചിറ്റെർഗുളിലെത്തണം തുടര്‍ന്ന് വേറെ ജീപ്പില്‍ ചത്പലില്‍ എത്താം.

ശിവരാത്രി മുതല്‍ ഹോളി വരെ.. പിന്നെ കൊടുങ്ങല്ലൂര്‍ ഭരണിയും.. മാര്‍ച്ചിലെ ആഘോഷങ്ങളിതാ

ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന്‍ വാടകയ്ക്കെടുക്കാം

മുംബൈയില്‍ നിന്നും ബജറ്റ് യാത്ര!! പോക്കറ്റ് കാലിയാക്കാതെ ‌ട്രക്കിങ്ങ് 200 രൂപയ്ക്ക്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X