Search
  • Follow NativePlanet
Share
» »പാര്‍ലമെന്‍റ് നിര്‍മ്മാണത്തിനു പ്രചോദനമായ യോഗിനി ക്ഷേത്രം! കാലത്തെ അതിജീവിച്ച വിശ്വാസം

പാര്‍ലമെന്‍റ് നിര്‍മ്മാണത്തിനു പ്രചോദനമായ യോഗിനി ക്ഷേത്രം! കാലത്തെ അതിജീവിച്ച വിശ്വാസം

ന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ നിര്‍മ്മാണത്തിനു പ്രചോദനമായി എന്നു വിശ്വസിക്കപ്പെ‌ടുന്ന മഹാരാഷ്ട്രയിലെ ചൗസാത് യോഗിനി ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ ചരിത്രം, പ്രത്യേകതകള്‍, നിര്‍മ്മാണം എന്നിവയെക്കുറിച്ചും

ഭാരതത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഓരോ ക്ഷേത്രങ്ങള്‍ക്കും ഓരോ കഥകളുണ്ട്. ഒരു തലമുറയു‌ടെ വിശ്വാസത്തിന്റെ ശക്തിയെ എടുത്തു കാണിക്കുന്ന കഥകള്‍. സങ്കീര്‍ണ്ണമായ നിര്‍മ്മാണവും മിത്തുകളും കഥകളും ഇഴപിരിഞ്ഞു ചേര്‍ന്ന ചരിത്രവും കാലങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും തലയുയര്‍ത്തിയുള്ള നില്‍പ്പും എല്ലാം എടുത്തു പറയേണ്ടതു തന്നെയാണ്. അത്തരത്തിലൊരു ക്ഷേത്രമാണ് മഹാരാഷ്ട്രയിലെ ചൗസാത് യോഗിനി ക്ഷേത്രം. എടുത്തു പറയേണ്ട നിരവധി പ്രത്യേകതകള്‍ ഈ ക്ഷേത്രത്തിനുണ്ട്.

ചൗസാത് യോഗിനി ക്ഷേത്രം

ചൗസാത് യോഗിനി ക്ഷേത്രം

മഹാരാഷ്ട്രയിലെ മൊറേന ജില്ലയില്‍ ജബല്‍പൂരിലെ മിതാവാലിയിലാണ്
ചൗസാത് യോഗിനി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയില്‍ ഇന്നും സംരക്ഷിക്കപ്പെ‌ടുന്ന യോഗിനി ക്ഷേത്രങ്ങളില്‍ ഒന്നായ ഇത് 11-ാം നൂറ്റാണ്ടിലാണ് നിര്‍മ്മിച്ചതെന്നാണ് ചരിത്രം പറയുന്നത് .

PC:SUPADHYAYK

യോഗിനി

യോഗിനി

താന്ത്രിക ആരാധനകളോടും ദുർമന്ത്രവാദത്തോടും ഒക്കെ ഏറെ ചേര്‍ന്നു നില്‍ക്കുന്നതാണ് പണ്ടു മുതലേ യോഗിനി എന്ന വാക്ക്. ഏറെ ഭക്തിയോ‌ടും ഭയത്തോടും കൂടി മാത്രമാണ് യോഗിനിമാരെ കണ്ടിരുന്നത്. ശ്രീ യന്ത്രത്തിൽ വിവിധ പദവികൾ വഹിക്കുന്ന യോഗിനിമാർ, അതീന്ദ്രിയ ശക്തിയുടെ ഭാഗമായ സംയോജിത ഊർജ്ജത്തെ പ്രതിനിധീകരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ഊര്‍ജ്ജം അഥവാ ശക്തി ദുര്‍ഗ്ഗാ ദേവിയാണെന്നും വിശ്വാസമുണ്ട്. ജ്യോതി ശാസ്ത്രത്തില്‍ പ്രപഞ്ചത്തിന്‍റെ ഊര്‍ജ്ജമായും യോഗിനിമാരെ കാണുന്നു.
PC:Varun Shiv Kapur

ഏഴാം നൂറ്റാണ്ടില്‍

ഏഴാം നൂറ്റാണ്ടില്‍

ഏഴാം നൂറ്റാണ്ടിലാണ് യോഗിനിമാരെ ആരാധിക്കുന്ന രീതിക്ക് തുടക്കമായതെന്നും 15-ാം നൂറ്റാണ്ട് വരെ അത് തുടര്‍ന്നു വന്നിരുന്നു എന്നുമാണ് വിശ്വാസം. അഗ്നി പുരാണം, കലിക പുരാണ്, സ്കന്ദ പുരാണം. ചതുര്‍വര്‍ഗ ചിന്താമണി തുടങ്ങിയ പല പുരാതന ഗ്രന്ഥങ്ങളിലും മായാ തന്ത്ര. കാമാഖ്യ തന്ത്ര തു‌ടങ്ങിയ താന്ത്രിക ഗ്രന്ഥങ്ങളിലും യോഗിനിമാരെക്കുറിച്ച് പറയുന്നുണ്ട്.

PC:Nonukumar

നാലു ക്ഷേത്രങ്ങളില്‍ ഒന്ന്

നാലു ക്ഷേത്രങ്ങളില്‍ ഒന്ന്

ഒരു കാലത്ത് ഏറെ പ്രചാരത്തിലുണ്ടായിരുന്ന യോഗിനി വിശ്വാസവും യോഗിനി ക്ഷേത്രങ്ങളും ഇന്ന് വളരെ അപൂര്‍വ്വമായിട്ടുണ്ട്. വളരെ കുറച്ച് ക്ഷേത്രങ്ങള്‍ മാത്രമേ ഇന്ന് യോഗിനി ക്ഷേത്രങ്ങളായി അവശേഷിക്കുന്നുള്ളു. ചൗസത്ത് യോഗിനി ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്ന യോഗിനി ആരാധനാലയത്തിലെ നിലവിലുള്ള നാല് പ്രധാന ക്ഷേത്രങ്ങളിൽ രണ്ടെണ്ണം മധ്യപ്രദേശിലും രണ്ടെണ്ണം ഒഡീഷയിലുമാണ്.

PC:Ramakrishna Kongalla

1323 സിഇയില്‍

1323 സിഇയില്‍

1323 സിഇയില്‍ ദേവപാലൻ എന്ന രാജാവായിരുന്നു ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്നാണ് ചരിത്രം. കച്ചപഘട്ട വംശത്തിലെ രാജാവായിരുന്നു അദ്ദേഹം.

PC:Dharmendra106

100 പടികള്‍ക്കു മുകളില്‍

100 പടികള്‍ക്കു മുകളില്‍

സങ്കീര്‍ണ്ണമായ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തിന് നിരവധി പ്രത്യേകതകളുണ്ട്. ഏകദേശം 100 അടി ഉയരത്തിലുള്ള ഒരു കുന്നിനു മുകളിലാണ് ക്ഷേത്രമുള്ളത്. 100 പ‌ടികള്‍ കയറി വേണം ക്ഷേത്രത്തിലെത്തുവാന്‍. 170 അടി അഥവാ 52 മീറ്റര്‍ ആരത്തില്‍ വൃത്താകൃതിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ 64 ചെറിയ ചേംബര്‍ അഥവാ അറകളും കാണാം. വൃത്താകൃതിയിലുള്ള ക്ഷേത്രത്തിനു നടുവില്‍ തുറസ്സായി നിറയെ തൂണുകളുള്ള മറ്റൊരു മണ്ഡപവും കാണുവാന്‍ സാധിക്കും. വൃത്താകൃതിയാണ് ക്ഷേത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.
നടുവിലുള്ള ശ്രീ ചക്രത്തിനു ചുറ്റുമായി യോഗിനിമാര്‍ അധിവസിക്കുന്നു എന്നതിനെയാണ് ഈ വൃത്താകൃതിയിലുള്ല നിര്‍മ്മിതി സൂചിപ്പിക്കുന്നത് എന്നാണ് വിശ്വാസം.
PC:Dharmendra106

64 യോഗിനിമാര്‍

64 യോഗിനിമാര്‍

64 ചെറിയ അറകളിലും 64 യോഗിനിമാരെ പ്രതിഷ്ഠിച്ചി‌ട്ടുണ്ട് എന്നാണ് വിശ്വാസം. എന്നാല്‍ ഇന്ന് അതൊന്നും ഇവിടെ കാണുവാനില്ല. പകരം ഓരോ ഓറോ അറകളിലും ഇന്ന് ഓരോ ശിവലിംഗങ്ങള്‍ കാണുവാന്‍ സാധിക്കും. നടുവിലെ പ്രധാന മണ്ഡപത്തിലും യോഗിനി പ്രതിമയ്ക്ക് പകരം ശിവലിംഗം തന്നെയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.
PC:Varun Shiv Kapur

അക്കാലത്തും

അക്കാലത്തും

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നിര്‍മ്മിച്ചതാണെങ്കിലും അതിശയപ്പിക്കുന്ന പല പ്രത്യേകതകളും ക്ഷേത്രത്തിനു കാണാം. പ്രധാന മേല്‍ക്കൂരയില്‍ മഴവെള്ളം സംഭരിക്കുവാന്‍ കഴിയുന്ന രീതിയിലാണ് നിര്‍മ്മാണം. മേല്‍ക്കൂരയില്‍ നിന്നും പൈപ്പ് വഴി ഭൂഗര്‍ഭ ടാങ്കില്‍ മഴവെള്ളം സംഭരിക്കുന്നതും ഇവിടെ കാണാം. ഭൂമികുലുക്കത്തെ അതിജീവിക്കുന്ന തരത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈ കാലയളവിലുണ്ടായ നിരവധി ഭൂകമ്പങ്ങളെ അതിജീവിച്ചാണ് ക്ഷേത്രം നിലനില്‍ക്കുന്നത്.

PC:Soumya Mukherji

പാര്‍ലമെന്‍റിന്‍റെ നിര്‍മ്മിതിക്ക് പ്രചോദനം

പാര്‍ലമെന്‍റിന്‍റെ നിര്‍മ്മിതിക്ക് പ്രചോദനം

ലോകത്തിലെ മഹത്തായ നിര്‍മ്മിതികളില്‍ ഒന്നായി കരുതപ്പെടുന്ന ഇന്ത്യന്‍ പാര്‍ലമെന്‍റിന്റെ നിര്‍മ്മാണത്തിനു പ്രചോദമായത് ചൗസത് യോഗിനി ക്ഷേത്രമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ ഇതിന് ചരിത്രപരമായ തെളിവുകളൊന്നുമില്ല. പാര്‍ലമെന്‍റിന്റെ വൃത്താകൃതിയിലുള്ള രൂപത്തിനാണ് ചൗസത് യോഗിനി ക്ഷേത്രം പ്രചോദനമായത് എന്നാണ് കരുതപ്പെടുന്നത്. പാർലമെന്റ് മന്ദിരത്തിന്റെ ഭൂകമ്പത്തിൽ നിന്നുള്ള സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ച വന്നപ്പോഴാണ് വൃത്താകൃതിയിലുള്ള രൂപവും ചൗസത് യോഗിനി ക്ഷേത്രവും പരാമര്‍ശിക്കപ്പെട്ടത്.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയു‌‌ടെ പുരാതന ചരിത്ര സ്മാരകമാണ് ക്ഷേത്രം.

PC:Ramakrishna Kongalla

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

മഹാരാഷ്ട്രയിലെ ഗ്വാളിയറിൽ നിന്ന് 40 കിലോമീറ്റർ മൊറീന ജില്ലയിലെ പാഡോലിക്ക് സമീപമുള്ള മിതോളി ഗ്രാമത്തിലാണ് ചൗസത്ത് യോഗിനി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Soumyamukherji

92 വര്‍ഷം പഴക്കമുള്ള പാര്‍ലമെന്‍റ് മന്ദിരം..ലോകത്തിലെ ഏറ്റവും മികച്ച നിര്‍മ്മിതികളിലൊന്ന്92 വര്‍ഷം പഴക്കമുള്ള പാര്‍ലമെന്‍റ് മന്ദിരം..ലോകത്തിലെ ഏറ്റവും മികച്ച നിര്‍മ്മിതികളിലൊന്ന്

പതിറ്റാണ്ടിലെ രണ്ടാമത്തേതും 2020ലെ അവസാനത്തെയും സൂര്യഗ്രഹണം...പ്രത്യേകതകളും സമയവും ഇങ്ങനെപതിറ്റാണ്ടിലെ രണ്ടാമത്തേതും 2020ലെ അവസാനത്തെയും സൂര്യഗ്രഹണം...പ്രത്യേകതകളും സമയവും ഇങ്ങനെ

സൗദി പഴയ സൗദി അല്ല; ഈ 8 സ്ഥലങ്ങൾ നിങ്ങളെ വണ്ടർ അടിപ്പിക്കും തീർച്ചസൗദി പഴയ സൗദി അല്ല; ഈ 8 സ്ഥലങ്ങൾ നിങ്ങളെ വണ്ടർ അടിപ്പിക്കും തീർച്ച

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X