Search
  • Follow NativePlanet
Share
» » ജഡ്ജിയെ ആരാധിക്കുന്ന ജഡ്ഡി അമ്മാവന്‍ കോവില്‍...ന്യായത്തിനു വേണ്ടി ഇവിടെ പ്രാര്‍ഥിക്കാം

ജഡ്ജിയെ ആരാധിക്കുന്ന ജഡ്ഡി അമ്മാവന്‍ കോവില്‍...ന്യായത്തിനു വേണ്ടി ഇവിടെ പ്രാര്‍ഥിക്കാം

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ വിശ്വാസങ്ങള്‍ കൊണ്ടും ആചാരങ്ങള്‍കൊണ്ടും സമ്പന്നമായ ക്ഷേത്രങ്ങള്‍ ഒരുപാടുണ്ട്. യാഥാര്‍ഥ്യമാണെന്ന് ഒരിക്കല്‍ പോലും തോന്നിപ്പിക്കാത്ത തരത്തിലുള്ല ആചാരങ്ങളും വിചിത്രങ്ങളായ പ്രതിഷ്ഠകളും രീതികളുമെല്ലാം ഇത്തരം ക്ഷേത്രങ്ങളുടെ പ്രത്യേകതകയാണ്. ഇങ്ങനെയുള്ള ക്ഷേത്രങ്ങളു‌ടെ പട്ടികയില്‍ വിശ്വാസികള്‍ ചേര്‍ത്തുവച്ചിരിക്കുന്ന ക്ഷേത്രമാണ് കോട്ടയം കാഞ്ഞിരപ്പള്ളിക്കു സമീപത്തുള്ള ചെറുവള്ളി ദേവി ക്ഷേത്രം. സത്യത്തിന്റെ ഭാഗത്ത് നില്‍ക്കുന്ന ജഡ്ജി അമ്മാവനും പ്രാര്‍ഥനകള്‍ക്കുത്തരം നല്കുന്ന ആദിപരാശക്തിയുമാണ് ഇവിടെ വിശ്വാസികള്‍ക്കുള്ളത്.

ചെറുവള്ളി ദേവി ക്ഷേത്രം

ചെറുവള്ളി ദേവി ക്ഷേത്രം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കു സമീപത്താണ് പ്രസിദ്ധമായ ചെറുവള്ളി ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അപൂര്‍വ്വങ്ങളായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്ന ക്ഷേത്രം എന്ന നിലയില്‍ വിശ്വാസികള്‍ക്കി‌‌ടയില്‍ ഏറെ പ്രസിദ്ധമാണ് ഇവിടം. ചെറുവള്ളിക്കാവ് ദേവി ക്ഷേത്രം എന്നുമിതിന് പേരുണ്ട്.

PC:Praveenp

ആയിരക്കണക്കിന് വര്‍ഷങ്ങളു‌ടെ പഴക്കം

ആയിരക്കണക്കിന് വര്‍ഷങ്ങളു‌ടെ പഴക്കം

ക്ഷേത്രത്തിന്‍റെ പഴക്കത്തെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലെങ്കിലും ആയിരത്തിലധികം വര്‍ഷങ്ങളു‌ടെ പഴക്കം ക്ഷേത്രത്തിനുണ്ട് എന്നു വിശ്വസിക്കപ്പെടുന്നു. ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതി, അയ്യപ്പൻ, പരമശിവൻ, ശ്രീ പാർവ്വതി, മഹാവിഷ്ണു, സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ, യക്ഷിയമ്മ, ബ്രഹ്മരക്ഷസ്സ്, കൊടുംകാളി, ശ്രീദുർഗ്ഗ, വീരഭദ്രൻ കൂടാതെ ജഡ്ജി അമ്മാവന്‍ എന്നൊരു അത്യപൂര്‍വ്വ പ്രതിഷ്ഠ കൂ‌ടി ഇവിടെയുണ്ട്.

വള്ളിയിലിരുന്ന് ഊഞ്ഞാലാടുന്ന ദേവി‌

വള്ളിയിലിരുന്ന് ഊഞ്ഞാലാടുന്ന ദേവി‌

ചെറുവള്ളി ദേവി ക്ഷേത്രം എന്ന പേരിനു പിന്നില്‍ ഒരു കഥയുണ്ട്. ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം പണ്ട് വലിയ ഒരു കാടായിരുന്നുവത്രെ. സധാരണ ആളുകളൊന്നും കന്നുവരാത്ത ഇവിടെ സാധാരണ ആദിവാസികള്‍ മാത്രമാണ് പുല്ലരിയുവാനും മറ്റും വന്നിരുന്നത്. അങ്ങനെ ഒരിക്കല്‍ ഇവി‌ടെ എത്തിയ ഒരു സ്ത്രീ അരിവാളിന് മൂര്‍ച്ച കൂ‌ട്ടുവാനായി കത്തി കല്ലില്‍ ഉരച്ചപ്പോള്‍
കല്ലില്‍ നിന്നും രക്തപ്രവാഹമുണ്ടായത്രെ. ഇക്കാര്യമറിഞ്ഞ് ഇവിടെ എത്തിയ ഒരു ബ്രാഹ്മണന്‍ പൂജ നടത്തിയത്രെ. അതിനു തൊട്ടു മുന്‍പായി അദ്ദേഹം കുളിക്കുവാനായി കുളത്തിലിറങ്ങിയപ്പോള്‍ ദേവീ ചൈതന്യം കുളത്തില്‍ വ്യാപിച്ചു എന്നും ദേവിയെ ചെറിയ ഒരു വള്ളിയില്‍ ഊഞ്ഞാലാടുന്ന രൂപത്തില്‍ അദ്ദേഹം കാണുകയും ചെയ്തുവത്രെ. അങ്ങനെയാണ് ഇവിടം ചെറുവള്ളിയായതും ദേവി ചെറുവള്ളി ദേവിയായതും എന്നുമാണ് വിശ്വാസം.

അകത്തു ക‌ടന്നാല്‍

അകത്തു ക‌ടന്നാല്‍

അതിവിശാലമായ ക്ഷേത്രക്കുളം ക‌ടന്നു വേണം ക്ഷേത്രത്തിലെത്തുവാന്‍. ആനക്കൊട്ടിലും കൊ‌‌ടിമരവും ബലിക്കല്‍പ്പുരയും ഇവിടെ കാണാം. ആറ‌‌ടിയോളം ഉയരമുള്ള ദാരുവിഗ്രഹമാണ് ഇവിടെയുള്ളത്. വലിയ വട്ടശ്രീകോവിലാണ് ഇവിടെയുള്ളത്.

ജഡ്ജിയമ്മാവന്‍ കോവില്‍

ജഡ്ജിയമ്മാവന്‍ കോവില്‍

ചെറുവള്ളി ക്ഷേത്രത്തിലെ പ്രധാന സവിശേഷതകളിലൊന്നാണ് ഇവിടുത്തെ ജഡ്ജിയമ്മാവന്‍ കോവില്‍. വാദിയാണെങ്കിലും പ്രതിയാണെങ്കിലും നീതിയുടെ ഭാഗത്തു നില്‍ക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ജഡ്ജിയമ്മാവനെ തേടി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഇവിടെ എത്തുന്നു. കോടതിയുടെ വിധികളെ പോലും ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ ജഡ്ജിയമ്മാവനു സ്വാധീനിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.

ജ‍ഡ്ജി അമ്മാവന്‍റെ കഥ

ജ‍ഡ്ജി അമ്മാവന്‍റെ കഥ

പതിനെട്ടാം നൂറ്റാണ്ടില്‍ നടന്ന ഒരു സംഭവത്തില്‍ നിന്നുമാണ് തിരുവിതാംകൂറില്‍ ജഡ്ജിയായിരുന്ന തിരുവല്ല രാമപുരത്തുമഠത്തിലെ ഗോവിന്ദപ്പിള്ള ജഡ്ജിയമ്മാവനായി മാറുന്നത്. സത്യസന്ധനും നീതിമാനുമായി പേരുകേട്ട ഗോവിന്ദപ്പിള്ള തിരുവിതാംകൂര്‍ രാജാവായിരുന്ന ധര്‍മ്മരാജ കാര്‍ത്തിക തിരുന്നാള്‍ രാമവര്‍മ്മയുടെ കോടതിയിലെ ജഡ്ജിയായിരുന്നു. ഒരിക്കല്‍ സ്വന്തം അനന്തരവനെതിരായ ഒരു കേസില്‍ തെറ്റിദ്ധാരണയുടെ പേരില്‍ അദ്ദേഹം വധശിക്ഷ വിധിച്ചു. വധശിക്ഷ നടപ്പാക്കി കഴിഞ്ഞപ്പോളാണ് വിധി തെറ്റായെന്ന കാര്യം അദ്ദേഹം തിരിച്ചറിയുന്നത്. തന്റെ നടപടിയില്‍ വിഷമിച്ച ഗോവിന്ദപ്പിള്ള രാജാവിനോട് തനിക്കു തക്കതായ ശിക്ഷ നല്കണമെന്ന് അപേക്ഷിച്ചു. സ്വയം ശിക്ഷിക്കാന്‍ അനുവാദം ലഭിച്ചപ്പോള്‍ തന്റെ ഉപ്പൂറ്റി മുറിച്ച ശേഷം മരണംവരെ തൂക്കിലിടണമെന്ന് പിള്ള പറഞ്ഞു. അങ്ങനെ ദുര്‍മ്മരണം സംഭവിച്ച പിള്ളയുടെ ആത്മാവ് അലഞ്ഞു നടന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ അദ്ദേഹത്തെ ചെറുവള്ളി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചുവത്രെ. അങ്ങനെയാണ് ജഡ്ജി ഗോവിന്ദപ്പിള്ള ജഡ്ജിയമ്മാവനായത്. പിന്നീട് കോടതിവിധികളിലും വ്യവഹാരങ്ങളിലും പെടുന്നവര്‍ ഇവിടെയെത്തി ജഡ്ജിയമ്മാവനോട് പ്രാര്‍ഥിക്കാന്‍ തുടങ്ങി. അങ്ങനെയാണ് നിയമം അറിയുന്ന ജഡ്ജിയമ്മാവന്റെ പേരില്‍ പ്രാര്‍ഥനകളും പൂജകളും തുടങ്ങിയതത്രെ. പിന്നീട് അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും അനന്തരാവകാശികളുടെയും ആഗ്രഹ പ്രകാരമാണ് പ്രതിഷ്ഠയ്ക്കു പകരം 1978 ല്‍ ഇപ്പോള്‍ കാണുന്ന ശ്രീകോവില്‍ പണിയുന്നത്.

പൂജകള്‍ രാത്രി മാത്രം‌

പൂജകള്‍ രാത്രി മാത്രം‌

ക്ഷേത്രത്തിലെ സാധാരണ പൂജകള്‍ ഒക്കെ കഴിഞ്ഞ് രാത്രി മാത്രമേ ഈ കോവില്‍ തുറക്കാറുള്ളൂ. അത്താഴപൂജയ്ക്ക് ശേഷം ക്ഷേത്രം അ‌ടച്ചതിനു ശേഷം മാത്രമേ ഈ കോവില്‍ തുറക്കാറുള്ളൂ. രാത്രി 8.00 മുതല്‍ 8.45 വരെയാണ് ക്ഷേത്രം തുറന്നിരിക്കുന്നത്. ഈ സമയത്താണ് ജഡ്ജിയമ്മാവനോ‌ട് പ്രാര്‍ഥിക്കുവാനായി വിശ്വാസികള്‍ എത്തുന്നത്.

കരിക്കഭിഷേകവും അടനിവേദ്യവും

കരിക്കഭിഷേകവും അടനിവേദ്യവും

കരിക്കഭിഷേകവും അടനിവേദ്യവും ആണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. പൂജയ്ക്കു ശേഷം അട വിശ്വാസികള്‍ക്ക് പ്രസാദമായി നല്കും. ഇവിടുത്തെ പൂജാ വസ്തുക്കള്‍ നാളികേരവും പൂവും പഴവുമാണ്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കോട്ടയത്തു നിന്നും 35 കിലോമീറ്ററും കാഞ്ഞിരപ്പള്ളിയില്‍ നിന്നും 10 കിലോമീറ്ററും പൊന്‍കുന്നത്തു നിന്നും ഏഴു കിലോമീറ്ററും ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്.
പൊന്‍കുന്നത്തു നിന്നും ചിറക്കടവ്-മണിമല റൂട്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ വഴി എട്ടു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം.

മുരുഡേശ്വര്‍...ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന അത്ഭുതംമുരുഡേശ്വര്‍...ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന അത്ഭുതം

സന്താനഭാഗ്യത്തിനും ആയൂരാരോഗ്യത്തിനും പോകാം പൂർണ്ണത്രയീശ ക്ഷേത്രംസന്താനഭാഗ്യത്തിനും ആയൂരാരോഗ്യത്തിനും പോകാം പൂർണ്ണത്രയീശ ക്ഷേത്രം

സ്ത്രീകൾക്കു പ്രവേശനം രാത്രിയിൽ...മംഗല്യഭാഗ്യത്തിനു പോകാം ഈ ശിവക്ഷേത്രത്തിൽസ്ത്രീകൾക്കു പ്രവേശനം രാത്രിയിൽ...മംഗല്യഭാഗ്യത്തിനു പോകാം ഈ ശിവക്ഷേത്രത്തിൽ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X