Search
  • Follow NativePlanet
Share
» »തൃശൂരിലെ ചേറ്റുവ കായല്‍

തൃശൂരിലെ ചേറ്റുവ കായല്‍

By Maneesh

ആലപ്പുഴയും കുമരകവും കായല്‍ടൂറിസത്തിന്റെ പേരില്‍ പ്രശസ്തമായ സ്ഥലങ്ങളാണ്. അതിനാല്‍ തന്നെ ഹൗസ്‌ബോട്ട് യാത്രയ്ക്കും മറ്റും നമ്മള്‍ തിരഞ്ഞെടുക്കുന്നത് ഈ സ്ഥലങ്ങളാണ്. ഈ പ്രാവിശ്യം നമുക്ക് തൃശൂരിലേക്ക് ഒരു യാത്ര പോയാലോ? എന്തിനാണന്നല്ലേ? കായല്‍ ഭംഗി ആസ്വദിക്കാനും ഹൗസ്‌ബോട്ടില്‍ യാത്ര ചെയ്യാനും തന്നേ.

എക്‌സ്പീഡിയ ഒരുക്കുന്ന മാര്‍ച്ച് മാഡ്‌നസ് ഓഫറുകള്‍ക്ക് ക്ലിക്ക് ചെയ്യുക

തൃശൂരിലും കായലോ

തൃശൂരിനെ നന്നായി മനസിലാക്കാത്തവര്‍ ഒരു പക്ഷെ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാല്‍ അത്ഭുതപ്പെടേണ്ട ആവശ്യമില്ലാ. സുന്ദരമായ കയലുകള്‍ തൃശൂര്‍ ജില്ലയുടെ പ്രത്യേകതയാണ്. ചേറ്റുവ കായല്‍, എനമ്മാവ് കായല്‍, കാനോലി കനാല്‍ എന്നിവയൊക്കെ തൃശൂരിലെ കായലുകളാണ്.

തൃശൂരിലെ ചേറ്റുവ കായല്‍

Photo Courtesy: Karipparasunil at ml.wikipedia

ഗുരുവായൂരില്‍ നിന്ന്

തൃശൂര്‍ ജില്ലയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണ് ചേറ്റുവ. ഗുരുവായൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയായിട്ടാണ് ചേറ്റുവ കായല്‍ സ്ഥിതി ചെയ്യുന്നത്.

വായിക്കാം: ഗുരുവായൂരിലെ ക്ഷേത്രങ്ങള്‍

എത്തിച്ചേരാന്‍

ഗുരുവായൂരില്‍ നിന്ന് ചാവക്കാടേക്ക് വന്ന്, അവിടെ നിന്ന് ദേശീയ പാത 17 ലൂടെ തെക്കോട്ട് ഒരു 15 മിനുറ്റ് യാത്ര ചെയ്താല്‍ ചേറ്റുവ കായലിന് സമീപത്ത് എത്തിച്ചേരാം.

താമസിക്കാന്‍

ചേറ്റുവയില്‍ എത്തുന്നവര്‍ക്ക് ഗുരുവായൂരില്‍ തങ്ങുന്നതാണ് ഏറ്റവും നല്ലത്. ഗുരുവായൂരില്‍ താമസിക്കാന്‍ പറ്റിയ മികച്ച ഹോട്ടലുകള്‍ ഉണ്ട്. ഗുരുവായൂരിലെ ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം.

ചേറ്റുവ കായലിനേക്കുറിച്ച്

തൃശൂര്‍ ജില്ലയിലെ ചാവക്കാട് നഗരത്തിന് സമീപത്തായാണ് ചേറ്റുവ കായല്‍ സ്ഥിതി ചെയ്യുന്നത്. ചാവക്കാട് നഗരത്തില്‍ നിന്ന് ദേശീയ പാത 17ലൂടെ ഏകദേശം അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ചേറ്റുവ കായലില്‍ എത്തിച്ചേരാം. പ്രാചീന കാലത്തെ ഒരു തുറമുഖം കൂടിയായിരുന്നു ചേറ്റുവ. ചേറ്റുവകായലും അറബിക്കടലും സംഗമിക്കുന്ന അഴിമുഖവും സഞ്ചാരികള്‍ക്ക് പ്രിയങ്കരമാണ്.

ഹൗസ്‌ബോട്ട് യാത്ര

ചേറ്റുവ കായലിലെ വേട്ടക്കെഹരന്‍ കടവില്‍ നിന്നാണ് ഹൗസ് ബോട്ട് യാത്ര ആരംഭിക്കുന്നത്. ഗുരുവായൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള തൊയക്കാവ് ഗ്രാമത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. തൃശൂരില്‍ നിന്ന് 21 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാം.

തൃശൂരിലെ ചേറ്റുവ കായൽ

Photo Courtesy: Satheesan.vn

കായല്‍ക്കാഴ്ചകള്‍

ഹൗസ് ബോട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ കാണാവുന്ന കായല്‍ കാഴ്ചകളില്‍ ഒന്ന് കണ്ടല്‍ക്കാടുകളുടെ സുന്ദരമായ ഭംഗിയാണ്. കായല്‍ തീരത്ത് നിറയെ കണ്ടല്‍ക്കാടുകള്‍ ഉണ്ട്. കയ്യില്‍ ഒരു ബൈനോക്കുലര്‍ കരുതിയാല്‍ കണ്ടാല്‍ക്കാടുകളില്‍ ചേക്കാറുന്ന സുന്ദരമായ പക്ഷികളെ കാണാന്‍ കഴിയും.

കായല്‍ ഉപജീവനം

കായലില്‍ മത്സ്യബന്ധനം നടത്തുന്നവര്‍, കയര്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നവര്‍, ഞണ്ടിനെ പിടിക്കുന്നവര്‍ അങ്ങനെ നിരവധി കാഴ്ചകാണ് കായല്‍ പരിസരത്ത് നിങ്ങള്‍ക്ക് കാണാനാവുന്നത്.

പാക്കേജുകള്‍

മൂന്ന് മണിക്കൂര്‍ ഹൗസ് ബോട്ട് യാത്രയ്ക്ക് 3500 രൂപ മുതലുള്ള പാക്കേജുകള്‍ ഇവിടുത്തെ പല ഹൗസ് ബോട്ട് ഓപ്പറേറ്റമാര്‍ നല്‍കുന്നുണ്ട്. ചില ഹൗസ് ബോട്ടുകളില്‍ ഭക്ഷണം അടക്കമാണ് പാക്കേജ്.

മറ്റു കാഴ്ചകള്‍

വില്ല്യം ഫോര്‍ട്ട് എന്ന കോട്ടയുടെ അവശിഷ്ടങ്ങളാണ് ഇവിടുത്തെ പ്രധാന കാഴ്ചകളില്‍ ഒന്ന്. ചേറ്റുവ ബംഗ്‌ളാവ്, രാജാ ദ്വീപ്, ചേറ്റുവ ഹാര്‍ബര്‍ എന്നിവയും ഇവിടുത്തെ കാഴ്ചകളാണ്.

തൃശൂരിലെ ചേറ്റുവ കായല്‍

Photo Courtesy: Sreejith K

കോട്ടയേക്കുറിച്ച്

കൊച്ചി രാജാവിന്റെ അനുമതിയോടെ ഡച്ചുകാര്‍ 1714ല്‍ പണികഴിപ്പിച്ച കോട്ടയാണ് വില്ല്യം കോട്ട. എന്നാല്‍ പിന്നീട് കോഴിക്കോട്ടെ സാമൂതിരി രാജാവും ടിപ്പു സുല്‍ത്താനും ഈ കോട്ട പിടിച്ചടക്കുകയായിരുന്നു. ടിപ്പുവിന്റെ കോട്ട എന്നാണ് പ്രാദേശികമായി ഈ കോട്ട അറിയപ്പെടുന്നത്.

തൃശൂരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

കോട്ടയുടെ പ്രത്യേകതകള്‍

2010ല്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്ത ഈ കോട്ടയുടെ നിര്‍മ്മാണത്തില്‍ ചില പ്രത്യേകതകളൊക്കെയുണ്ട്. തേക്കിന്‍തടികള്‍ ഉപയോഗിച്ചാണ് കോട്ടയുടെ ഫൗണ്ടേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കോട്ടയ്ക്ക് ചുറ്റും തോടുപോലെ വെള്ളം ഒഴുകുന്ന ഒരു കിടങ്ങും നിര്‍മ്മിച്ചിട്ടുണ്ട്.

Read more about: thrissur guruvayur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X