Search
  • Follow NativePlanet
Share
» »ചോറ്റാനിക്കരയമ്മയ്ക്ക് കാണിക്കപ്പണം; ചുവന്നപട്ടിൽ കിഴികെട്ടി 21 ഒറ്റനാണയം, ദാരിദ്രം മാറി ഐശ്വര്യം പടികയറും

ചോറ്റാനിക്കരയമ്മയ്ക്ക് കാണിക്കപ്പണം; ചുവന്നപട്ടിൽ കിഴികെട്ടി 21 ഒറ്റനാണയം, ദാരിദ്രം മാറി ഐശ്വര്യം പടികയറും

വിളിച്ചാൽ വിളിക്കുത്തരം നല്കി അനുഗ്രഹിക്കുന്ന അമ്മയാണ് വിശ്വാസികൾക്ക് ചോറ്റാനിക്കര അമ്മ. അതുകൊണ്ടു തന്നെ അതേ സ്നേഹത്തോടെ വിശ്വാസികൾ വീണ്ടും വീണ്ടും ഇവിടേക്ക് വരുകയും അമ്മയുടെ വാത്സല്യവും അനുഗ്രഹവും നേടി മടങ്ങുകയും ചെയ്യും. കേരളത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികളെത്തുന്ന ക്ഷേത്രങ്ങളിലൊന്നായ ചോറ്റാനിക്കര അതിന്‍റെ വഴിപാടുകൾക്കും പേരുകേട്ടതാണ്.

എന്തുചെയ്തിട്ടും പ്രതവിധി കാണാതെ നിൽക്കുന്ന പ്രതിസന്ധികളില്‍ അവസാന ആശ്രയമായാണ് പലപ്പോഴും വിശ്വാസികൾ ചോറ്റാനിക്കരയെത്തുന്നത്. മഹാവിഷ്ണുവിനെ മഹാലക്ഷ്മിക്കൊപ്പം പ്രാധാന്യം നല്കി ആരാധിക്കുന്ന ഇവിടം പ്രസിദ്ധമായ 108 ദുർഗ്ഗാ ക്ഷേത്രങ്ങളിലൊന്നും കൂടിയാണ്. ഇവിടെ എത്തി അമ്മയെ കണ്ടാൽ മതി ആശ്വാസം നേടാനെന്നാണ് വിശ്വാസികളുടെ സാക്ഷ്യം.

Chottanikkara Temple Kaanikkappanam Vazhpadu
PC:Vinayaraj

അഞ്ചു ഭാവങ്ങളാണ് ചോറ്റാനിക്കരയമ്മയ്ക്കുള്ളതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഓരോ ഭാവത്തിനും ഓരോ പ്രത്യേകതയും ഫലവുമാണ് ലഭിക്കാറുള്ളത്. സരസ്വതി ദേവിയായി പുലർച്ചെയും ഭദ്രകാളിയുടെ ഭാവത്തിൽ ഉച്ചയ്ക്കും ദുര്‍ഗ്ഗയായി വൈകിട്ടും ദൈവിയെ ഇവിടെ ദര്‍ശിക്കാം. സരസ്വതിയെ ദർശിച്ചാൽ വിദ്യാഭാഗ്യവും ഭദ്രകാളിലെ ആശ്രയിച്ചാൽ ശത്രുനാശവും ദുര്‍ഗ്ഗയെ ദർശിച്ചാൽ ദുഖങ്ങൾക്ക് ആശ്വാസവും ലഭിക്കുന്നാണ് വിശ്വസിക്കപ്പെടുന്നത്.

അതേസമയം, മഹാലക്ഷ്മിയായും പാർവ്വതി ദേവിയായും അതീവ പ്രാധാന്യത്തോടെ തന്നെ ഇവിടെ ദേവിയെ ആരാധിക്കുന്നു. ഇങ്ങനെ അഞ്ച് ഭാവങ്ങളുള്ളതിനാൽ രാജരാജേശ്വരീ ആയും ചോറ്റാനിക്കരയമ്മയെ വിശേഷിപ്പിക്കുന്നു. വിശ്വസിച്ച് പ്രാർത്ഥിക്കുന്നവർക്ക്, ആശ്രയം തേടിയെത്തുന്നവർക്ക് അവരാഗ്രഹിക്കുന്ന എന്തും ദേവി നല്കുമെന്നാണ് വിശ്വാസം.

ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധവും പ്രധാനപ്പെട്ടതുമായ വഴിപാടുകളിലൊന്നാണ് കാണിക്കപ്പണം വഴിപാട്. ഒരുപാട് നല്ല ഫലങ്ങൾ ഈ വഴിപാട് വഴി ലഭിക്കുമെന്നാണ് വിശ്വാസം. ജീവിതത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും സമ്പത്തും വേണമെങ്കിൽ ഇവിടെ ഈ വഴിപാട് കഴിച്ചാൽ മതിയാവും. കാണിക്കപ്പണം വഴിപാട് സമർപ്പിക്കുന്നതിനു മുൻപായി ചിലകാര്യങ്ങൾ അറിയുവാനുണ്ട്.

ചോറ്റാനിക്കര ക്ഷേത്രത്തിൽ മേലേക്കാവില്‍ മഹാലക്ഷ്മിയ്ക്കും കീഴേക്കാവില്‍ അമ്മയ്ക്കും ഒരേപോലെയാണ് കാണിക്കപ്പണം വഴിപാട് അർപ്പിക്കുന്നത്. 21 ഒറ്റനാണയം ഒന്നിനുമുകളിലൊന്നായി വെച്ച് ചുവന്ന പട്ടിൽ കിഴികെട്ടി ക്ഷേത്രനടയില്‍ സമർപ്പിക്കുകയാണ് ചെയ്യേണ്ടത്. ജീവിതത്തിലെ ദാരിദ്രവും ദുഖങ്ങളും കടങ്ങളും നഷ്ടങ്ങളുമെല്ലാം ഇതുവഴി മാറിപ്പോകുമെന്നും പകരം തുടർന്നുള്ള ജീവിതത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും സമ്പത്തും ആവശ്യത്തിലധികം ലഭിക്കുമെന്നുമാണ് വിശ്വാസികൾ പറയുന്നത്.

മാത്രമല്ല, എല്ലാ ദിവസവും ഇതു ചെയ്യുവാനും സാധിക്കില്ല. വിശ്വാസമനുസരിച്ച് ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളാണ് കാണിക്കപ്പണം വഴിപാട് നടത്താൻ യോജിച്ച ദിവസങ്ങൾ. ഇതുകൂടാതെ വേറെയും വഴിപാടുകൾ ഇവിടെയുണ്ട്.

Chottanikkara Temple Kaanikkappanam Vazhpadu

PC:Ssriram mt

ചോറ്റാനിക്കരയമ്മയെ പ്രസാദിപ്പിക്കുവാൻ ആരതി ഉഴിഞ്ഞു തൊഴുന്നതു നലല്താണത്രെ. ക്ഷേത്രത്തിനുള്ളിൽ കയറുന്നതിനു മുൻപ് കൊടിമരച്ചുവട്ടിൽ നെയ്ദീപം തെളിച്ച് ആപതി ഉഴിഞ്ഞു തൊഴുകയാണ് വേണ്ടത്. ഇതുകൂടാതെ ശർക്കരപ്രിയയായ അമ്മയുടെ നടയിൽ ഉണ്ടശർക്കര സമർപ്പിച്ചാൽ പ്രതിസന്ധികളൊക്കെയും അകവുമെന്നും ആഗ്രഹങ്ങളും അഭിലാഷങ്ങളും സഫലമാവുകയും ചെയ്യുമത്രെ.

ഇത് കൂടാതെ, സ്വസ്വതി ഭാവത്തിലുള്ള ചോറ്റാനിക്കരയമ്മയെ തൊഴുാൽ വിദ്യാഭാഗ്യവും ദുർഗ്ഗയെ തൊഴുതാൽ മാംഗല്യഭാഗ്യവും ലഭിക്കും. സാമ്പത്തിക ബാധ്യതകൾ അനുഭവിക്കുന്ന ഒരാളാണെങ്കിൽ ക്ഷേത്രത്തിലെ പവിഴമല്ലിത്തറയില്‍ പോയി പ്രാർത്ഥിച്ചാലും മതിയാവും. ദേവി ചൈതന്യം ആദ്യം കണ്ടയിടമാണ് പവിഴമല്ലിത്തറ.

മകം തൊഴൽ

ചോറ്റാനിക്കര ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ദിവസങ്ങളിലൊന്നാണ് മകം. കുംഭമാസത്തിലെ മകം നക്ഷത്ര ദിവസത്തിൽ നടക്കുന്ന മതം തൊഴലിൽ ദേവി ദർശനം നടത്തി പ്രാർത്ഥിച്ചാൽ ആഗ്രഹങ്ങൾ സഫലമാകുമെന്നാണ് വിശ്വാസം. കുംഭത്തിലെ രോഹിണിയിൽ കൊടിയേറുന്ന ചോറ്റാനിക്കര ഉത്സവത്തിൽ ഏഴാം നാൾ ആയ മകത്തിലാണ് ഉച്ചകഴിഞ്ഞ് മകം തൊഴൽ നടക്കുന്നത്. വിവാഹിതരായ സ്ത്രീകൾക്ക് ദീർഘമാംഗല്യം ലഭിക്കുവാനും സന്താനഭാഗ്യം ലഭിക്കുവാനും അവിവാഹിതരായവർക്ക് വിവാഹഭാഗ്യം നടക്കുവാനും മകം തൊഴുതാൽ മതിയെന്നാണ് വിശ്വാസം. 2023 മാർച്ച് 06-ന് ഈ വർഷത്തെ മകം തൊഴൽ കഴിഞ്ഞു.

Cover PC:Roney Maxwell

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+