Search
  • Follow NativePlanet
Share
» »കോട്ടയത്തെ 5 ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങ‌ള്‍

കോട്ടയത്തെ 5 ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങ‌ള്‍

By Maneesh

കേരളത്തിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ ജില്ലയായ കോട്ടയത്ത് എത്ര ക്രിസ്ത്യന്‍ പള്ളികള്‍ ഉണ്ടെന്ന് ചോദിക്കുന്നതില്‍ കാര്യമില്ല. നിരവധി സഭാവിഭാഗങ്ങളും അതിന്റെ കീഴില്‍ നിരവധി പള്ളികളും കോട്ടയത്തുണ്ട്. അവയില്‍ ‌പലതും ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കൂടിയാണ്.

കോട്ടയത്തെ ‌പ്രശസ്തമായ 5 ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ പരിചയപ്പെടാം

01. അതിരമ്പുഴ

കേരളത്തിലെ പഴയകാല പള്ളികളില്‍ ഒന്നാണ് അതിരമ്പുഴയിലെ സെന്റ് മേരീസ് കത്തോലിക്ക പള്ളി. 835 എ ഡിയില്‍ ആണ് ഈ പള്ളി നിര്‍മ്മിച്ചത്. ക്രിസ്തുവിന്റെ അമ്മയായ മേരിയുടെ നാമത്തിലാണ് ഈ പള്ളിയെങ്കിലും സെബസ്റ്റ്യനോസ് പുണ്യാളന്റെ തിരുനാളാണ് ഇവിടെ പ്രശസ്തം. ജനുവരി 24, 25 തീയ്യതികളിലാണ് ഇവിടുത്തെ പ്രധാന തിരുനാള്‍. കോട്ടയം നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയായിട്ടാണ് അതിരമ്പുഴ സ്ഥിതി ചെയ്യുന്നത്. ഏറ്റുമാനൂരില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മതിയാകും ഇവിടെ എത്തിപ്പെടാന്‍.

കോട്ടയത്തെ 5 ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങ‌ള്‍

Photo Courtesy: Sivavkm

02. ഭരണങ്ങാനം

വിശുദ്ധ അല്‍ഫോന്‍സയുടെ ജീവിതവുമായി ബന്ധപ്പെട്ട പ‌ള്ളിയാണ് ഭരണങ്ങാനം. അതിനാല്‍ തന്നെ ഭരണങ്ങാനം കത്തോലിക്കരുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. ഇവിടെ എത്തുന്ന വിശ്വാസികള്‍ ആദ്യം സന്ദര്‍ശിക്കുന്നത് അല്‍ഫോന്‍സയുടെ ശവകുടീരമാണ്. കോട്ടയം ജില്ലയിലെ പാലയ്ക്ക് അടുത്താണ് ഭരണങ്ങാനം സ്ഥിതി ചെയ്യുന്നത്. പാലയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഭരണങ്ങാനത്ത് എത്താം.

കോട്ടയത്തെ 5 ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങ‌ള്‍

Photo Courtesy: Jovianeye

03. കുടമാളൂര്‍

കോട്ടയത്ത് നിന്ന് 7 കിലോമീറ്റര്‍ അകലെയുള്ള കുടമാളൂരാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മസ്ഥലവും. വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ പ്രവര്‍ത്തന കേന്ദ്രമായിരുന്ന മാന്നാനവും ഈ പള്ളിയുടെ ഇടവക പരിതിയില്‍പ്പെടുന്ന സ്ഥലങ്ങളാണ്. എ ഡി 1125ല്‍ ചെമ്പകശ്ശേരി രാജാവാണ് ഈ പള്ളി പണിതത്.

04. കുറവിലങ്ങാട്

കിഴക്കിന്റെ ലൂര്‍ദ് എന്നാണ് കുറവിലങ്ങാട് അറിയപ്പെടുന്നത്. മാര്‍ത്താമറിയം ഫൊറോന പള്ളിയുടെ സന്നിധ്യമാണ് കുറവിലങ്ങാടിന് ഇങ്ങനെ ഒരു വിശേഷണം കിട്ടാന്‍ കാരണം. കോട്ടയം എം സി റോഡില്‍ കൂത്താട്ടുകുളത്തിനും ഏറ്റുമാനൂരിനും ഇടയിലായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

കോട്ടയത്തെ 5 ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങ‌ള്‍

Photo Courtesy: Sivavkm

05. പുതുപ്പള്ളി

ഗീവര്‍ഗീസ് പുണ്യാളന്റെ നാമത്തിലുള്ള കേരളത്തിലെ പ്രശസ്തമായ പള്ളിയാണ് പുതുപ്പള്ളി പള്ളി. ഇവിടെ ഉണ്ടായിരുന്ന പഴയ പള്ളി പുതുക്കി പണിതതുകൊണ്ടാണ് ഈ സ്ഥലത്തിന് പുതുപ്പള്ളി എന്ന പേര് ലഭിച്ചത്. ഓര്‍ത്തഡോക്സ് സഭയുടെ കീഴിലാണ് ഈ പള്ളി പ്രവര്‍ത്തിക്കുന്നത്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X