വൈവിധ്യങ്ങളുടെ നാടാണ് ഭാരതം... മതങ്ങളോ ഭാഷകളോ ആചാരങ്ങളും പാരമ്പര്യങ്ങളും ഭക്ഷണമോ വസ്ത്രധാരണമോ എന്തുമാവട്ടെ, ആ വൈവിധ്യത്തിനു നമ്മെ ഒരുമിപ്പിക്കുവാന്‍ കഴിയും എന്നതാണ് നാനത്വത്തിലും ഇന്ത്യയെ ഒരുമിപ്പിക്കുന്ന ഏകത്വം! ക്രിസ്മസ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷവേളകളിൽ ഒന്നാകുന്നതിന്റെ അടിസ്ഥാന കാരണങ്ങളിൽ ഒന്നും ഈ തിരിച്ചറിവ് തന്നെയാണ്.
ക്രിസ്മസ് ആഘോഷം വലിയ രീതിയില്‍ കൊണ്ടാടുന്നില്ല എങ്കില്‍ പോലും ക്രിസ്മസിന് കാര്യമായ സ്വീധീനം ഇന്ത്യയില്‍ കാണാം. നക്ഷത്രം തൂക്കുന്നതില്‍ മാത്രം പലപ്പോളും ഒതുങ്ങുന്ന ക്രിസ്മസ് ആഘോഷങ്ങളും നമുക്ക് കാണാം.
മേഘാലയ, നാഗാലാൻഡ്, മിസോറാം,അരുണാചൽ പ്രദേശ്, ആസാം, മണിപ്പൂർ, കേരളം, ഗോവ, പുതുച്ചേരി എന്നിവിടങ്ങളില്‍ താരതമ്യേന ക്രിസ്ത്യന്‍ ജനസംഖ്യ ഉള്ളതിനാല്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെയായിരിക്കും കൂടുതല്‍ ക്രിസ്മസ് ആഘോഷം നടക്കുക. ഇതാ ഇന്ത്യയിലെ ക്രിസ്മസ് പാരമ്പര്യങ്ങളെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും വായിക്കാം.
പുല്‍ക്കൂട്
ക്രിസ്മസ് അലങ്കാരങ്ങള്‍
നാട്ടിലെ എല്ലാ ഭവനങ്ങളിലും നക്ഷത്രങ്ങള്‍ തൂക്കുന്നത് ഒരു പതിവു തന്നെയാണ്,
ക്രിസ്മസ് വിഭവങ്ങള്‍
കേക്കും വൈനും ആണ് മറ്റൊരു പ്രത്യേക. ഇവയ്ക്കുള്ല ഒരുക്കം ഏകദേശം ഒരു മാസം മുന്നേ തന്നെ ആരംഭിക്കും.
ക്രിസ്മസ് ഷോപ്പിങ്
ക്രിസ്മസ് എന്നത് ഷോപ്പിങ്ങിന്റെ സമയം കൂടിയാണ്. എല്ലാവരും പുതിയ വസ്ത്രങ്ങളും സാധനങ്ങളും വാങ്ങുവാന്‍ തിരഞ്ഞെടുക്കുന്ന സമയമാണിത്. എല്ലാവരും ക്രിസ്‌മസിന് മുമ്പ് പുതിയ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാങ്ങാൻ ഒരു ഷോപ്പിംഗ് തിരക്കിലായിരിക്കും.
ക്രിസ്മസ് രാവ്
ക്രിസ്മസ് ഈവ് പുതുവർഷ രാവ് പോലെ തന്നെ അവിസ്മരണീയമാണ്.
രാജ്യത്തുടനീളമുള്ള എല്ലാ പള്ളികളിലും പാതിരാ കുര്‍ബാന നടക്കും. കരോളുകളാണ് ആ സമയത്തെ മറ്റൊരു ആകര്‍ഷണം.
ക്രിസ്മസ്
പള്ളികളിലെ അർദ്ധരാത്രി കുർബാനയ്ക്കും ക്ലബ്ബുകളിൽ പാർട്ടിക്കും ശേഷം, ക്രിസ്മസ് പ്രഭാതം പൊതുവെ വൈകിയാണ് ആരംഭിക്കുക. ക്രിസ്മസ് ദിനം കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം കഴിയാനുള്ള അവസരം സൃഷ്ടിക്കുന്നതിനാൽ, കുടുംബങ്ങൾ ഒരുമിച്ച് ദിവസം ചെലവഴിക്കുകയും അവർ തയ്യാറാക്കിയ ഭക്ഷണം അയൽക്കാരുമായും സുഹൃത്തുക്കളുമായും പങ്കിട്ടുകൊണ്ട് ദിവസം ആസ്വദിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications












