ഓസ്ട്രേലിയ
തെക്കൻ അർദ്ധഗോളത്തിൽ സ്ഥിതി ചെയ്യുന്ന ഓസ്ട്രേലിയയിലെ ക്രിസ്മസ് കാലം വേനൽ അതിന്‍റെ മൂര്‍ധന്യാവസ്ഥയിൽ നിൽക്കുമ്പോഴാണ് വരുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ മഞ്ഞുപെയ്യുന്ന ക്രിസ്മസ് കാലത്തിന്‍റെ കഥ ഇവിടെ എത്തുമ്പോൾ കടുത്ത വേനലിന്‍റെ കഥയായി മാറും. ഇവിടുത്തെ ഡിസംബർ-ജനുവരി സമയം ഏറ്റവും വേനൽക്കാലമാണ്. ശൈത്യകാലം ജൂൺ-ജൂലൈ മാസങ്ങളിലാണ് വരുന്നത്.
അതുകൊണ്ടുതന്നെ പാർക്കുകളിലോ പുറത്തോ ആയിട്ടായിരിക്കും ഇവിടുത്തെ ക്രിസ്മസ് ആഘോഷങ്ങൾ നടക്കുന്നത്. കാറ്റുകടക്കുവാൻ പാകത്തിലുള്ള വസ്ത്രങ്ങളാണ് ഈ സമയത്ത് ഇവർ ധരിക്കുന്നതും. കടൽത്തീരം ക്രിസ്മസ് ആഘോഷത്തിനായി തിരഞ്ഞെടുക്കുന്നതും ഇവിടെ സാധാരണമാണ്. ആളുകൾക്ക് പരസ്പരം ഒത്തുചേരുവാൻ സാധിക്കുന്ന വിധത്തിലുള്ള ആഘോഷങ്ങൾക്കാണ് ക്രിസ്മസ് കാല്തത് ഓസ്ട്രേലിയക്കാർ പ്രാധാന്യം നല്കുന്നത്.
PC:Ben White/ Unsplash
ന്യൂ സീലാന്‍ഡ്
ഓസ്ട്രേലിയയ്ക്ക് അടുത്തു തന്നെ സ്ഥിതി ചെയ്യുന്ന ന്യൂസിലാൻഡിലും ക്രിസ്മസ് കാലം വേനലിലാണ് വരുന്നത്. അവധി ദിവസമായതിനാൽ ആളുകൾ പരമാവധി ഈ ദിവസം പലകാര്യങ്ങൾക്കായി പ്രയോജനപ്പെടുത്തും. ക്യാംപിങ്, ബീച്ചിൽ പോയുള്ള ആഘോഷം തുടങ്ങിയ കാര്യങ്ങളിലാണ് ന്യൂസിലൻഡുകാർ ക്രിസ്മസ് സമയത്ത് വ്യാപൃതരാവുന്നത്. കരോളും സാന്‍റാ ക്ലോസും നാടെങ്ങും സജീവമായി കാണാം. ക്രിസ്മസ് സമ്മാനങ്ങൾ ഒരുമിച്ച് തുറക്കാൻ ആളുകൾ ഉച്ചഭക്ഷണത്തിന് മുമ്പ് ഒത്തുകൂടുന്ന ഒരു പതിവും ഇവിടെ നിലനിൽക്കുന്നുണ്ട്.
PC: Jeremy McKnight/ Unsplash
അർജന്‍റീന
വേനൽക്കാലത്ത് ക്രിസ്മസ് ആഘോഷിക്കുന്ന മറ്റൊരു രാജ്യമാണ് അർജന്‍റീന. രാജ്യം മുഴുവൻ ഒരേ പോലെ ആഘോഷിക്കുന്ന ഈ ദിനം ഇവരെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനപ്പെട്ട ദിവസമാണ്. കാണുന്ന എല്ലായിടവും വളരെ മനോഹരമായി ഇവിടെ അലങ്കരിക്കും. ഒരു മരത്തപ്പോലും വിടാതെ, എല്ലാം ഇവിടെ ക്രിസ്മസ് ട്രീ ആയി അലങ്കരിച്ചിരിക്കുന്നു. മഞ്ഞുകാലത്തിന്റെ ഓർമ്മയ്ക്കായി മഞ്ഞുപെയ്യുന്ന രീതിയിലുള്ള അലങ്കാരങ്ങൾ നിങ്ങൾക്കിവിടെ കാണാം. മിക്ക ആളുകളും അർദ്ധരാത്രി കുർബാനയിൽ പങ്കെടുക്കാൻ പോകുന്നു. ക്രിസ്നസ് വിശ്വാസങ്ങൾക്കു വലിയ പ്രാധാന്യം ഇവിടുത്തുകാർക്കിടയിലുണ്ട്.
PC: Ryan Wallace/ Unsplash
ബൊളിവിയ
തെക്കേ അമേരിക്കൻ രാഷ്ട്രമായ ബൊളിവിയയിലും ക്രിസ്മസ് വരുന്നത് വേലൽക്കാലത്താണ്. ക്രിസ്തുമത വിശ്വാസികളാണ് ഇവിടെ വസിക്കുന്നവരിലധികവും. എപ്പിഫാനി ദിനമായ ജനുവരി 6നാണ് ഇവിടെ പൊതുവെ ആളുകൾ ക്രിസ്മസ് ആഘോഷിക്കുന്നത്. സമ്മാനങ്ങൾ പരസ്പരം കൈമാറുവാനും ഈ ദിവസമാണ് മിക്കവരും തിരഞ്ഞെടുക്കുന്നത്. പാതിരാ കുർബാനയ്ക്ക് പോകുന്ന ഒരു രീതിയും ഇവിടെ നിലനിൽക്കുന്നു.
PC: Alain Bonnardeaux/ Unsplash
ദക്ഷിണാഫ്രിക്ക
തെക്കൻ അർദ്ധഗോളത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന ദക്ഷിണാഫ്രിക്കയിലും ക്രിസ്മസ് വേനൽക്കാലത്താണ് വരുന്നത്. സാന്താക്ലോസിനെ സ്വീകരിക്കുവാൻ കാത്തിരിക്കുന്ന ജനങ്ങളും ക്രിസ്മസ് വിരുന്നും എല്ലാം ഇവിടെ മറ്റുസ്ഥലങ്ങളിലെ പോലെ തന്നെ കാണാം. സാധാരണ തരത്തിലുള്ള ചൂട് മാത്രമേ ഉള്ളുവെങ്കിൽ ആഘോഷങ്ങളെല്ലാം പുറത്തുതന്നെയായിരിക്കും.
PC: Ben White/ Unsplash
മഡഗാസ്കർ
ആഫ്രിക്കയിലെ ഒരു ദ്വീപ് രാഷ്ട്രമായ മഡാഗാസ്കറിലും ക്രിസ്മസ് വരുന്നത് വേനൽക്കാലത്താണ്. എന്നാൽ ഇവിടുത്തെ ആഘോഷങ്ങളും അലങ്കാരങ്ങളും ഒക്കെ കാണുമ്പോൾ ഇത് നടക്കുന്നത് ശൈത്യകാലത്താണോ എന്നു തോന്നിപ്പോകും. പള്ളിയിൽ പോകുന്നതു തന്നെയാണ് ആഘോഷങ്ങളിലെ പ്രധാന കാര്യം. മധുരപലഹാര വിതരണം, കുട്ടികളുടെ കലാപരിപാടികൾ, കരോളുകൾ തുടങ്ങിയവ ഇവിടെ നടത്തുന്നു.