Search
  • Follow NativePlanet
Share
» »ബെത്ലഹേമിലാണ് ക്രിസ്മസ്!! തിരുപ്പിറവിയും ആഘോഷങ്ങളും

ബെത്ലഹേമിലാണ് ക്രിസ്മസ്!! തിരുപ്പിറവിയും ആഘോഷങ്ങളും

ഇതാ െബത്ലഹേമിലെ ക്രിസ്മസ് രീതികളും ആഘോഷങ്ങളും പരിചയപ്പെടാം..

കാത്തിരുന്ന ക്രിസ്മസ് കാലം ഇതാ ഇങ്ങെത്തിക്കഴിഞ്ഞു. രക്ഷകന്‍റെ ജനനം ലോകമൊന്നായി ആഘോഷിക്കുന്ന ദിവസത്തിനായി നാടും നഗരവും ഒരുങ്ങുകയാണ്. വ്യത്യസ്തമായ പല ക്രിസ്മസ് ആഘോഷങ്ങളെക്കുറിച്ചും നമ്മൾ കേട്ടിട്ടുണ്ടെങ്കിലും യേശു ജനിച്ച ബത്ലഹെമിലെ ക്രിസ്മസ് ആഘോഷങ്ങൾ ഒന്നു വേറെ തന്നെയാണ്. യേശുവിന്‍റെ ജന്മസ്ഥലം എന്ന പ്രത്യേകത മാത്രം തേടിയാണ് ഓരോ വർഷവും ആയിരക്കണക്കിന് വിശ്വാസികൾ ക്രിസ്മസ് കാലത്ത് ഇവിടേക്കെത്തുന്നത്. ക്രിസ്മസ് സന്തോഷങ്ങളിൽ ഓരോ സന്ദര്‍ശകരെയും ആത്മീതയുടെയും വിശ്വാസങ്ങളുടെയും മറ്റൊരു ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തുവാൻ ഈ ദേശത്തിനു പ്രത്യേക കഴിവുണ്ട്. ഇതാ ബത്ലഹേമിലെ ക്രിസ്മസ് രീതികളും ആഘോഷങ്ങളും പരിചയപ്പെടാം..

ഒരിക്കൽ മാത്രം കിട്ടുന്ന അനുഭവം

ഒരിക്കൽ മാത്രം കിട്ടുന്ന അനുഭവം

വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അസുലഭമായ അവസരങ്ങളിൽ ഒന്നായിരിക്കും ബത്ലഹേമിലെ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കുക എന്നത്. ക്രിസ്തു ജനിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന ഇടത്തു തന്നെ നൂറ്റാണ്ടുകളുടെ വിശ്വാസത്തിനും പാരമ്പര്യത്തിനും സാക്ഷ്യം വഹിക്കുന്നത് ജീവിതകാലം മുഴുവൻ മനസ്സിൽ സൂക്ഷിക്കുവാനുള്ള ഓർമ്മകൾ നല്കുന്നു. വിശ്വാസികളാല്‍ സജീവമാകുന്ന ക്രിസ്മസ് കാലം അനുഭവിച്ചറിയുവാനും അതേ സ്ഥലത്ത് പാതിരാ കുർബാനയിൽ പങ്കെടുക്കുവാനും എല്ലാം ബത്ലഹേം യാത്ര അവസരമൊരുക്കും.

PC: Birmingham Museums Trust/ Unsplash

ക്രിസ്മസ് എന്നാൽ ഇതല്ലേ!!

ക്രിസ്മസ് എന്നാൽ ഇതല്ലേ!!

ക്രിസ്മസിന്‍റെ ഉത്ഭവ സ്ഥാനത്ത് ക്രിസ്മസ് ആഘോഷിക്കുക.. ഇതിലും വലിയ കാര്യങ്ങളൊന്നും ക്രിസ്മസ് ആഘോഷത്തിനായി വേറെ ചെയ്യുവാനില്ല. വര്‍ഷം മുഴുവൻ തീർത്ഥാടകരാലും സഞ്ചാരികളാലും നിറഞ്ഞു നിൽക്കുന്ന ഇവിടുത്തെ ക്രിസ്മസ് കാലം വേറെ തന്നെയൊരു അനുഭവമാണ്. നഗരത്തിന് പുതുജീവൻ ലഭിക്കുന്ന സമയമാണിത്. വർഷത്തിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന സമയവും കൂടിയാണിത്.

അലങ്കാരങ്ങളാലും ആഘോഷങ്ങളാലും നാട് നിറഞ്ഞുനിൽക്കും. ക്രിസ്മസ് ട്രീകളും സാന്താക്ലോസും ആഘോഷങ്ങളും അലങ്കാരവും ക്രിസ്മസ് മാർക്കറ്റുകൾ, ക്രിസ്മസ് പരേഡ് എന്നിങ്ങനെ കാണുവാൻ ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. ഈ നാട് മാത്രം കാണുക എന്നതല്ല, ഇവിടുത്തെ ആളുകളെയ പരിചയപ്പെടുവാനും പുത്തൻ രീതികളും സംസ്കാരങ്ങളും അറിയുവാനുമെല്ലാം ക്രിസ്മസ് കാലം തന്നെയാണ് മികച്ചത്.

PC:Jonathan Chng/ Unsplash

ക്രിസ്മസ് ആചാരങ്ങളും ചടങ്ങുകളും

ക്രിസ്മസ് ആചാരങ്ങളും ചടങ്ങുകളും

ക്രിസ്തുവിന്‍റെ ജനനസ്ഥലം എന്ന നിലയിൽ മതപരമായ പ്രത്യേക പ്രാധാന്യം വിശ്വാസികൾ ബത്ലഹേമിനു കല്പിച്ചു നല്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വിശ്വാസികൾക്ക് ഇവിടെ ക്രിസ്മസ് കാലത്ത് ആയിരിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ ക്രിസ്മസ് ആഘോഷങ്ങളിൽ ഒന്നാണ്. യേശു ജനിച്ച സ്ഥലത്ത് നിർമ്മിക്കപ്പെട്ടിരിക്കുന്ന തിരുപ്പിറവി ദേവാലയം
അഥവാ Church of Nativity സന്ദർശിക്കുവാൻ കഴിയുന്നതു തന്നെയാണ് ഇവിടുത്തെ ക്രിസ്മസിന്റെ പ്രത്യേകത. ഗ്രീക്ക് ഓർത്തഡോക്സ്, അർമേനിയൻ, കത്തോലിക്ക, പ്രൊട്ടസ്റ്റന്റ്, എത്യോപ്യൻ തുടങ്ങി ക്രിസ്തുമതത്തിലെ വ്യത്യസ്ത വിഭാഗങ്ങൾ അവരുടേതായ ആഘോഷം ഇവിടെ സംഘടിപ്പിക്കുന്നു. ക്രിസ്മസ് പ്രദക്ഷിണങ്ങളും ഘോഷയാത്രകളും ഇവിടുത്തെ പ്രധാന കാഴ്ചയാണ്.

PC:Darko Tepert Donatus

നീണ്ട ക്രിസ്മസ് കാലം!

നീണ്ട ക്രിസ്മസ് കാലം!

ലോകത്തിലെ മറ്റു പ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി ഇവിടുത്തെ ക്രിസ്മസ് കാലം നീണ്ടതാണ്. ഡിസംബർ ആദ്യ ആഴ്ച മുതൽത്തന്നെ ഇവിടെ ആഘോഷങ്ങൾക്ക് തുടക്കമാകും. ഇത് ജനുവരി 7 വരെയാണ് നീണ്ടുനിൽക്കുന്നത്. ഈ സമയത്തെല്ലാം ക്രിസ്മസ് ഇവിടെ വളരെ സജീവമായിരിക്കും. ഡിസംബർ 25 നു തന്നെ വരുവാൻ കഴിഞ്ഞില്ലെങ്കിൽപ്പോലും ഈ സമയത്ത് എപ്പോഴെങ്കിലും വന്നാൽ ക്രിസ്മസ് ആഘോഷിക്കാം. അർമേനിയൻ അപ്പോസ്‌തോലിക് പള്ളികൾ ജനുവരി ആറിനും ഗ്രീക്ക് ഓർത്തഡോക്‌സ് സഭ ജനുവരി ഏഴിനും ആണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്.

PC:Robert Thiemann/ Unsplash

ക്രിസ്മസ് രുചികൾ

ക്രിസ്മസ് രുചികൾ

പരമ്പരാഗത ക്രിസ്മസ് രുചികളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ക്രിസ്മസ് കാലത്തു മാത്രം ഇവിടെ പ്രത്യേക തരം കുക്കിൽ തയ്യാറാക്കാറുണ്ട്. റവയും ബട്ടറും ചേർത്തുണ്ടാക്കുന്ന ഇത് ഇവിടെയെത്തുന്ന സഞ്ചാരികൾ മറക്കാതെ പരീക്ഷിക്കാറുമുണ്ട്. ഈന്തപ്പഴം, പിസ്ത തുടങ്ങിയവയെല്ലാം ചേർക്കുന്ന ഇത് വളരെ രുചികരമായ ഒന്നാണ്.

PC:Alexandra Kusper/ Unsplash

ക്രിസ്മസ് യാത്രകൾ പ്ലാൻ ചെയ്യാം.. ആഘോഷിക്കുവാൻ ഈ നഗരങ്ങൾക്രിസ്മസ് യാത്രകൾ പ്ലാൻ ചെയ്യാം.. ആഘോഷിക്കുവാൻ ഈ നഗരങ്ങൾ

പലവിധ സംസ്കാരങ്ങൾ

പലവിധ സംസ്കാരങ്ങൾ

ക്രിസ്മസ് കാലത്ത് ബത്ലഹേമിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് വ്യത്യസ്തമായ കുറേയേറെ സംസ്കാരങ്ങളെയും ആളുകളെയും പരിചയപ്പെടുവാനുള്ള അവസരമാണ്. ബെത്‌ലഹേമിലെ ക്രിസ്തുമസ് കൂടുതലും ക്രിസ്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ടെങ്കിലും, ടെൽ അവീവ്, ജറുസലേം, നസ്രത്ത് എന്നിവിടങ്ങളിൽ നിന്നും ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നും വിശ്വാസികളല്ലാത്തവരും സഞ്ചാരികളുമെല്ലാം ഇവിടേക്ക് വരുന്നു.

ചുട്ടുപൊള്ളുന്ന വേനലിൽ ക്രിസ്തുമസ് ആഘോഷിച്ച് ഈ രാജ്യങ്ങൾ, ശരിക്കും കടുപ്പംചുട്ടുപൊള്ളുന്ന വേനലിൽ ക്രിസ്തുമസ് ആഘോഷിച്ച് ഈ രാജ്യങ്ങൾ, ശരിക്കും കടുപ്പം

43 ദിവസത്തെ ക്രിസ്മസ് നോയമ്പും ജനുവരിയിലെ ആഘോഷവും... വ്യത്യസ്തമായി എത്യോപ്യ!43 ദിവസത്തെ ക്രിസ്മസ് നോയമ്പും ജനുവരിയിലെ ആഘോഷവും... വ്യത്യസ്തമായി എത്യോപ്യ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X