Search
  • Follow NativePlanet
Share
» »വിസ്മയ കാഴ്ചകളുമായി മൈസൂർ വിന്‍റർ ഫെസ്റ്റിവൽ! ഇത്തവണത്തെ ക്രിസ്മസും പുതുവർഷാഘോഷവും മൈസൂരിലാക്കാം

വിസ്മയ കാഴ്ചകളുമായി മൈസൂർ വിന്‍റർ ഫെസ്റ്റിവൽ! ഇത്തവണത്തെ ക്രിസ്മസും പുതുവർഷാഘോഷവും മൈസൂരിലാക്കാം

കൊവിഡ് നല്കിയ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മൈസൂർ വിന്‍റർ ഫെസ്റ്റിവലിമായി ഒരുങ്ങിയിരിക്കുകയാണ്.

മലയാളികളുടെ യാത്രകളിൽ ഏറ്റവുമാദ്യം ഇടംപിടിക്കുന്ന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് മൈസൂർ. കേരളത്തിൽ എവിടെ നിന്നും എളുപ്പത്തിൽ എത്തിച്ചേരാം എന്നതു മാത്രമല്ല, ഒന്നോ രണ്ടോ ദിവസം കാണുവാൻ വേണ്ട കാഴ്ചകളും ഇവിടെയുണ്ട്. ഒപ്പം തന്നെ, കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന കാഴ്ചകളുടെ വൈവിധ്യവും മൈസൂരിനെ ജനപ്രിയ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നു.
ഇത്തവണത്തെ ക്രിസ്മസ് ന്യൂ ഇയർ യാത്രകളിലും മൈസൂർ മുന്നിലുണ്ട്. കേരളത്തിൽ നിന്നുള്ള സഞ്ചാരികൾ മൈസൂർ വിനോദയാത്രകൾക്കായി അവിടെ എത്തിക്കഴിഞ്ഞു. കുടുംബവുമായി വരുന്ന ആളുകളാണ് കൂടുതലും മൈസൂരിനെ യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത്.

ബുക്കിങ്ങുകൾ പൂർത്തിയാകുന്നു

ബുക്കിങ്ങുകൾ പൂർത്തിയാകുന്നു

കേരളം കഴിഞ്ഞാൽ മൈസൂരിലെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും തമിഴ്നാട്, കർണ്ണാടക, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇത് കൂടാതെ, ബാംഗ്ലൂരിൽ നിന്നുള്ളവരും ഇവിടെ എത്തിച്ചേരുന്നു. നഗരത്തിൽ നിന്നും എളുപ്പത്തിൽ വരാം എന്നതു തന്നെയാണ് ബാംഗ്ലൂരുകാരെ മൈസൂരിലേക്ക് ആകർഷിക്കുന്നത്.

ഹോട്ടലുകളിലെയും ഹോം സ്റ്റേകളിലെയും ഇവിടുത്തെ റിസോർട്ടുകളിലെയും മുറികളുടെ ബുക്കിങ് വേഗത്തിൽ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഡിസംബർ 23 മുതൽ ജനുവരി രണ്ടാം തിയതി വരെ ഇവിടുത്തെ പ്രധാന ഹോട്ടലുകളിലെല്ലാം ബുക്കിങ് തീർന്നിരിക്കുകയാണ്.

രണ്ടു വർഷത്തിനു ശേഷം

രണ്ടു വർഷത്തിനു ശേഷം

കഴിഞ്ഞ രണ്ടു വർഷവും ക്രിസ്മസും പുതുവർഷവും കൊവിഡ് ഭീതിയിൽ ആയിരുന്നതിനാൽ ആഘോഷങ്ങളധികം ഉണ്ടായിരുന്നില്ല. നിലവിൽ ഭീതിയില്ലാത്ത സാഹചര്യമായതിനാലാലാണ് നേരത്തത്തെ പോലെ സഞ്ചാരികൾ മൈസൂരിനെ യാത്രകൾക്കായി തിരഞ്ഞെടുക്കുന്നത്. വിദ്യാർത്ഥികളുൾപ്പെടെയുള്ളവർ ഈ സീസണിൽ കൂട്ടമായി മൈസൂരിലേക്ക് വരുന്നു. കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഒറ്റ ദിവസത്തെ യാത്രയക്കായും ആളുകൾ മൈസൂരിനെ തിരഞ്ഞെടുക്കുന്നു.

PC:Anmol Ramanujam/ Unsplash

മൈസൂർ വിന്‍റർ ഫെസ്റ്റിവൽ 2022

മൈസൂർ വിന്‍റർ ഫെസ്റ്റിവൽ 2022

കൊവിഡ് നല്കിയ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മൈസൂർ വിന്‍റർ ഫെസ്റ്റിവലിമായി ഒരുങ്ങിയിരിക്കുകയാണ്. ക്രിസ്മസ്-പുതുവർഷ സീസണിൽ മൈസൂരിലേക്ക് യാത്ര ചെയ്യുവാനുള്ള മറ്റൊരു കാരണമാണ് ഈ ഫെസ്റ്റിവൽ. വിന്റർ ഫെസ്റ്റിവൽ പൂർണതോതിൽ തിരിച്ചെത്തുന്നതിനാൽ മൈസൂരിലെ വർഷാവസാന വിനോദസഞ്ചാരം കുതിച്ചുയർന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബർ 24 ന് ആരംഭിച്ച് 2023 ജനുവരി 2 വരെ മൈസൂർ വിന്‍റർ ഫെസ്റ്റിവൽ നീണ്ടുനിൽക്കും.

PC:Arun Prakash/ Unsplash

മൈസൂർ കൊട്ടാരത്തിൽ

മൈസൂർ കൊട്ടാരത്തിൽ

വിന്‍റർ ഫ്ലവർ ഷോ നടക്കുന്ന മൈസൂർ കൊട്ടാരത്തിനു സമീപമാണ്
മൈസൂർ വിന്‍റർ ഫെസ്റ്റിവലും നടക്കുന്നത്. മൈസൂരു പാലസ് ബോർഡാണ് രാവിലെ 10 മുതൽ രാത്രി 9 വരെ നടക്കുന്ന പുഷ്പമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. പൂക്കളാൽ തീർത്ത കാശി വിശ്വനാഥ ക്ഷേത്ര സമുച്ചയമാണ് ഷോയുടെ ഇത്തവണത്തെ പ്രധാന ആകർഷണം. വന്ദേ ഭാരത് ട്രെയിൻ, കാന്താര സിനിമയുടെ പ്രശസ്തിക്ക് ശേഷം കരാവലി മേഖലയിലെ കമ്പള, നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ചീറ്റകൾ തുടങ്ങിയവയുടെ രൂപങ്ങളും ഇവിടെ പൂക്കളാൽ അലങ്കരിക്കും.
55 അടി നീളവും 28 അടി ഉയരവും 12 അടി വീതിയുമുള്ളതാണ് കാശി ക്ഷേത്ര സമുച്ചയം.25,000-ത്തിലധികം പൂച്ചട്ടികൾ വെച്ച് അതിന്റെ പരിസരവും അലങ്കരിക്കും, വിവിധ ഇനങ്ങളിലുള്ള നാല് ലക്ഷത്തിലധികം പൂക്കളാണ് പുഷ്പോത്സവത്തിൽ കണ്ണുകളെ അതിശയിപ്പിക്കുവാനായി ഒരുങ്ങിയിരിക്കുന്നത്.

രാവിലെ 10 മുതൽ രാത്രി 9.00 വരെയാണ് പുഷ്പപ്രദർശനം ഉണ്ടാവുക.

ഉത്സവത്തിന്റെ ഭാഗമായി കൊട്ടാരം ഏഴുമണി മുതൽ 9 മണി വരെ രണ്ടു മണിക്കൂർ സമയം വൈദ്യുത ദീപങ്ങൾ തെളിയിക്കും.
PC:Raghavendra Prasad/ Unsplash

ക‌ൊട്ടാരങ്ങളു‌ടെ നഗരമാക്കി മൈസൂരിനെ മാറ്റുന്ന ഏഴ് ഇടങ്ങള്‍ക‌ൊട്ടാരങ്ങളു‌ടെ നഗരമാക്കി മൈസൂരിനെ മാറ്റുന്ന ഏഴ് ഇടങ്ങള്‍

വിന്‍റർ ഫെസ്റ്റിവൽ പരിപാടികൾ

വിന്‍റർ ഫെസ്റ്റിവൽ പരിപാടികൾ


ഡിസംബർ 25 - 6:00 PM മുതൽ 6:45 PM വരെ - ഗുരുദത്ത് നടരാജിന്റെ കർണാടക ശാസ്ത്രീയ സംഗീത കച്ചേരി

7:00 PM മുതൽ 9:00 PM വരെ - രാജേഷ് കൃഷ്ണൻ, ജോഗി സുനീത എന്നിവരുടെ സംഗീത സന്ധ്യ "സംഗീത രസ സഞ്ജേ"

ഡിസംബർ 26 - 6:00 PM മുതൽ 6:45 PM വരെ - ബി എൻ ഗായത്രി ദേവിയുടെ ശാസ്ത്രീയ സംഗീത കച്ചേരി

7:00 PM മുതൽ 7:30 PM വരെ - നിത്യ നിരന്തര ട്രസ്റ്റിൽ നിന്നുള്ള ഭിന്നശേഷിയുള്ള കുട്ടികളുടെ നൃത്ത പ്രകടനം

7:30 PM മുതൽ 9:30 PM വരെ - ജയ് ഹോ ഫെയിം വിജയ് പ്രകാശിന്റെയും അനുരാധ ഭട്ടിന്റെയും സംഗീത സായാഹ്നം "സംഗീത ഗാനാമൃത"

ഡിസംബർ 31 - 11:00 PM മുതൽ 12:00 AM വരെ - കർണാടക ഇംഗ്ലീഷ് പോലീസ് ബാൻഡ് പ്രോഗ്രാം
12:00 AM മുതൽ 12:15 AM വരെ - പുതുവത്സര ആഘോഷങ്ങളും ശബ്ദമില്ലാത്ത വെടിക്കെട്ട് ആഘോഷങ്ങളും

PC:Austin Neill/ Unsplash

തിരക്ക് തുടരും

തിരക്ക് തുടരും

നിലവിലെ സാഹചര്യത്തിൽ മൈസൂരിൽ ജനുവരി ആദ്യ ആഴ്ച വരെ ഈ തിരക്ക് തുടരുവാനാണ് സാധ്യത. മൈസൂർ കൊട്ടാരം, മൈസൂർ സൂ, ചാമുണ്ഡേശ്വരി ക്ഷേത്രം, വൃന്ദാവൻ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവുമധികം ആളുകൾ സന്ദർശനത്തിനെത്തുന്നത്. തിരക്കു കുറഞ്ഞ യാത്രയാണ് ലക്ഷ്യമെങ്കിൽ ജനുവരി രണ്ടാമത്തെ ആഴ്ച മുതൽ ഇവിടേക്ക് യാത്രകൾ പ്ലാൻ ചെയ്യാം.

PC:Syed Ahmad/ Unsplash

ആവേശമായി ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് 24 മുതൽ, ഒരുങ്ങുന്നത് സാഹസിക വിനോദവും കലാസന്ധ്യയുംആവേശമായി ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് 24 മുതൽ, ഒരുങ്ങുന്നത് സാഹസിക വിനോദവും കലാസന്ധ്യയും

മുതലെടുത്ത് വിമാനക്കമ്പനികൾ, ടിക്കറ്റ് നിരക്കിൽ വൻ വർധനവ്, പോക്കറ്റ് കാലിയാക്കി ക്രിസ്മസ് ന്യൂ ഇയർ യാത്രമുതലെടുത്ത് വിമാനക്കമ്പനികൾ, ടിക്കറ്റ് നിരക്കിൽ വൻ വർധനവ്, പോക്കറ്റ് കാലിയാക്കി ക്രിസ്മസ് ന്യൂ ഇയർ യാത്ര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X