Search
  • Follow NativePlanet
Share
» »ക്രിസ്മസ് യാത്ര: മഞ്ഞും അലങ്കാരവും ആഘോഷവും എല്ലാമുണ്ട്...പക്ഷേ, പോകരുത്.. ക്രിസ്മസിന് പോകരുതാത്ത 5 ഇടങ്ങൾ

ക്രിസ്മസ് യാത്ര: മഞ്ഞും അലങ്കാരവും ആഘോഷവും എല്ലാമുണ്ട്...പക്ഷേ, പോകരുത്.. ക്രിസ്മസിന് പോകരുതാത്ത 5 ഇടങ്ങൾ

ക്രിസ്മസ് 2024: ക്രിസ്മസ് യാത്രകൾ പ്ലാന്‍ ചെയ്യുവാനുള്ള സമയമായി. അവധികൾ ഒക്കെ പലരും ഇപ്പോഴേ സെറ്റ് ചെയ്തു കഴിഞ്ഞു. അഞ്ചും ആറും ദിവസം കയ്യിലുണ്ട്. അപ്പോൾ സ്വാഭാവീകമായും അടുത്ത ചോദ്യം എവിടേക്ക് പോകണം എന്നതാണ്. ക്രിസ്മസ് യാത്രകൾ എങ്ങോട്ടേയ്ക്കാവണം എന്നത് അവിടെ നിൽക്കട്ടെ. പകരം എത്ര ആഗ്രഹമുണ്ടെങ്കിലും നിങ്ങൾ ഈ ക്രിസ്മസിന് പോകാൻ പാടില്ലാത്ത ചില സ്ഥലങ്ങൾ ഇന്ന് അറിയാം.

നാലഞ്ച് ദിവസം അവധി കിട്ടിയാൽ ഡൽഹിക്ക് വിട്ടാലോ അതല്ലെങ്കില്‍ ഷിംലയിൽ ഒന്നു പോയി കറങ്ങിയാലോ അതുമല്ലെങ്കിൽ രാജസ്ഥാൻ കണ്ടുവന്നാലോ എന്നൊക്കെ പലരും ആലോചിക്കുന്നുണ്ടാവും.. ഒരു മിനിറ്റ്.. കൂടുതൽ ആലോചിച്ച് യാത്ര പ്ലാൻ ചെയ്യുന്നതിനു മുൻപ് ഒന്നു വായിച്ചു നോക്ക്. ക്രിസ്മസ് യാത്രയിൽ എന്തുകൊണ്ട് ഈ സ്ഥലങ്ങൾ ഒഴിവാക്കണം എന്നു നിങ്ങൾക്ക് മനസ്സിലാകും.

Avoid These 5 Places In India From Your Xmas Travel List

ഡൽഹി

കുറച്ചു ദിവസം അടുപ്പിച്ച് അവധി കിട്ടുമ്പോൾ പലരും ആദ്യം തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലൊന്ന് ഡൽഹി ആണ്. വിന്‍റര്‍ സീസൺ, കാണാൻ ഇഷ്ടംപോലെ കാഴ്ചകൾ, താജ് മഹൽ പോലെ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലേക്കുള്ള യാത്ര എന്നിങ്ങനെ ഡല്‍ഹി യാത്ര തിരഞ്ഞെടുക്കാൻ പലർക്കും പല കാരണങ്ങളുണ്ട്. ഇതിനെല്ലാം ഉപരിയായി, മറ്റു പല ഇടങ്ങളിലേക്കും ഡൽഹിയിൽ നിന്ന് എളുപ്പത്തിൽ എത്തുകയും ചെയ്യാമെന്നതാണ്.

എന്നാൽ ക്രിസ്മസ് യാത്രകൾക്ക് നിങ്ങൾ പ്രതീക്ഷിക്കുന്ന ഒരു വൈബ് തരാൻ ഡൽഹിക്ക് സാധിച്ചേക്കില്ല. ആഘോഷങ്ങളും ഒരുക്കങ്ങളും ഇവിടെയും ഉണ്ടെങ്കിലും ബാംഗ്ലൂരും ചെന്നൈയും പോലുള്ള പല നഗരങ്ങളിലും കാണുന്ന ആഘോഷങ്ങൾ ഇവിടെയുണ്ടാവില്ല.

ഷിംല

മഞ്ഞുവീണു കിടക്കുന്ന പാതയോരങ്ങൾ, മഞ്ഞിൽ പൊതിഞ്ഞ് നിൽക്കുന്ന ദേവാലയം... ഇരുണ്ട മഞ്ഞവെളിച്ചം.. ആഘോഷങ്ങളും അലങ്കാരങ്ങളും പറഞ്ഞറിയിക്കാനും പറ്റില്ല. ഇങ്ങനെ നിങ്ങൾ പ്രതീക്ഷിക്കുന്ന, മനസ്സിൽ സ്വപ്നം കണ്ടിട്ടുള്ള ക്രിസ്മസ് കാഴ്ചകൾ നിങ്ങള‍്ക്ക് ഉറപ്പായും ഷിംലയിൽ കണ്ടെത്താം. പുൽക്കൂട്ടും ക്രിസ്മസ് അലങ്കാരങ്ങളും തണുപ്പും ഒക്കെയായി രാജ്യത്ത് മറ്റൊരിടത്തും അനുഭവിക്കാൻ സാധിക്കാത്ത ഒന്നാണ് ഷിംലയിലെ ക്രിസ്മസ്.

ഇങ്ങനെയൊക്കെയാണെങ്കിലും എന്തുകൊണ്ടാണ് ഷിംലയില്‍ ക്രിസ്മസിന് വരരുതെന്ന് പറയുന്നതെന്നലേ ആലോചിക്കുന്നത്. മറ്റൊന്നുമല്ല, ഇവിടുത്തെ തിരക്ക് തന്നെയാണ്. ഇവിടുത്തെ ക്രിസ്മസ് ആഘോഷങ്ങൾ കാണാൻ രാജ്യത്തിന്‍റെ പല ഭാഗത്തു നിന്നും ആളുകൾ എത്തും. അവധികൂടിയായതിനാൽ തിരക്കിന്‍റെ കാര്യത്തിൽ ഒന്നും പറയേണ്ടല്ലോ. അങ്ങനെ വരുമ്പോൾ നിങ്ങൾ ആഗ്രഹിക്കുന്ന വിധത്തിൽ ഇവിടുത്തെ കാഴ്ചകൾ കാണൻ സാധിച്ചില്ലെന്നു വരും. അപ്പോൾ ക്രിസ്മസ് ഒഴിവാക്കി അതിനു മുന്നേയോ ശേഷമോ ഉള്ള മറ്റൊരു അവസരം തിര‍ഞ്ഞെടുക്കുന്നതാവും നല്ലത്.

വാരണാസി

അവധി ചെലവഴിക്കാന്‍ വാരണാസി നല്ലതാണെങ്കിലും ക്രിസ്മസ് പോലുള്ള ആഘോഷത്തിൽ നിങ്ങൾ വാരണാസി തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്. ഹൈന്ദര വിശ്വാസങ്ങളിലെ പുരാതന നഗരമായ ഇവിടെ ക്രിസ്മസിന് പ്രത്യേകിച്ച് ആഘോഷങ്ങളൊന്നും ഉണ്ടാകില്ല. ക്രിസ്മസ് അല്ല, മറിച്ച് അവധി മാത്രം ആഘോഷിച്ചാൽ മതിയെങ്കിൽ വാരണാസിയിലേക്ക് പോകാം.

ജയ്പൂര്‍

വിന്‍റർ സീസണ്‍ ആഘോഷിക്കാനെത്തുന്നവരുടെ തിരക്കിലായിരിക്കും ജയ്പൂർ ഡിസംബർ മാസത്തിൽ. അതുകൊണ്ടു തന്നെ തിരക്ക് ഒഴിവാക്കുവാൻ നിങ്ങൾ ജയ്പൂർ ഒഴിവാക്കി യാത്ര പ്ലാൻ ചെയ്യുന്നതാണ് നല്ലത്.

കൊൽക്കത്ത

ഇന്ത്യയിൽ മികച്ച ക്രിസ്മസ് ആഘോഷങ്ങൾ നടക്കുന്ന നഗരങ്ങളുടെ പട്ടികയിൽ കൊൽക്കത്ത എന്നുമുണ്ട്. എന്നാൽ തിരക്കാണ് ഇവിടെ ഈ സമയത്തെ പ്രധാന പ്രശ്നം. കൊൽക്കത്തയിലെ ക്രിസ്മസ് ആഘോഷങ്ങൾ പൂർണ്ണമായും നടക്കുന്നത് പാർക്ക് സ്ട്രീറ്റിലാണ്. പക്ഷേ, ഈ സമയത്ത് ഇവിടെ വലിയ തിരക്കായിരിക്കും അനുഭവപ്പെടുന്നത്. അതിനാൽ കൊൽക്കത്തയും നിങ്ങളുടെ ക്രിസ്മസ് യാത്രകളിൽ നിന്ന് ഒഴിവാക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: christmas india travel plans
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+