» »മൂന്നാര്‍ യാത്രകളിലെ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാം..

മൂന്നാര്‍ യാത്രകളിലെ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാം..

Written By: Elizabath

കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ളവര്‍ വരുന്ന ഒരു സ്ഥലമാണ് ഇടുക്കിയിലെ മൂന്നാര്‍. മൂന്നാര്‍ വളരെ ചെറിയ പട്ടണമാണെങ്കിലും അതിനു ചുറ്റുമുള്ള കാഴ്ചകള്‍ ഒറ്റദിവസം കൊണ്ടൊന്നും കണ്ടുതീര്‍ക്കാന്‍ കഴിയില്ലെങ്കിലും കൃത്യമായ പ്ലാനിങ്ങുണ്ടെങ്കില്‍ മൂന്നാര്‍ കറക്കം വിജയകരമാക്കാം.

ഇടുങ്ങിയ പട്ടണം

ഇടുങ്ങിയ പട്ടണം

മൂന്നാറിനെക്കുറിച്ച് വായിച്ചും കേട്ടും അറിഞ്ഞെത്തുന്ന സഞ്ചാാരികള്‍ വലിയ ഒരു ടൗണ്‍ പ്രതീക്ഷിച്ചാണ് മൂന്നാറിലെത്തുന്നത്. എന്നാല്‍ വളരെ ചെറിയ ഒരു പട്ടണമാണ് മൂന്നാര്‍. മിക്കസമയവും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഒരിടം കൂടിയാണിത്. വീതി കുറഞ്ഞ റോഡുകളും സഞ്ചാരികളുടെ ഒഴുക്കുമെല്ലാം മൂന്നാറിനെ തിരക്കുള്ളതാക്കുന്നു.

PC:Aruna

രാവിലെ എത്തിയാല്‍

രാവിലെ എത്തിയാല്‍

മൂന്നാര്‍ കാണാന്‍ വരുന്നവര്‍ പുലര്‍ച്ചെ തന്നെ ടൗണിലെത്താന്‍ ശ്രമിക്കണം. ഇതിനായി തലേദിവസം രാത്രിയില്‍ ഇവിടെ വന്നു താമസിച്ചാലും കുഴപ്പമില്ല. അതിരാവിലെ തന്നെ യാത്ര തുടങ്ങുകയാണെങ്കില്‍ ബ്ലോക്കുകളില്‍ നിന്ന് രക്ഷപെട്ട് പോകാന്‍ സാധിക്കും.

PC:Abhinaba Basu

അടയാളങ്ങള്‍ നോക്കിവെയ്ക്കാം

അടയാളങ്ങള്‍ നോക്കിവെയ്ക്കാം

മൂന്നാറില്‍ ആദ്യമായി എത്തുന്നവര്‍ക്ക് വഴിതറ്റിപ്പോകാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഇതിനായി കുറച്ച് അടയാളങ്ങള്‍ നോക്കിവെച്ചാല്‍ വഴി തെറ്റാതെ പോകാം.
മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി. റോഡില്‍ നിന്നാണ് ഇവിടെ വഴി രണ്ടായി പിരിയുന്നത്. വലത്തേക്കുള്ള വഴി ഒപരു പാലത്തിലൂടെയാണ് പോകുന്നത്. ഇടത്തേക്കുള്ള വഴിയില്‍ ഒരു പെട്രോള്‍ പമ്പ് കാണാം. ഈ രണ്ടു വഴികളില്‍ നിന്നാണ് മൂന്നാറിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലേക്ക് പോകുന്നത്.

PC:കാക്കര

ഏതുവഴി പോയാലും

ഏതുവഴി പോയാലും

ഇടത്തുവശത്തെ വഴി തിരഞ്ഞെടുത്താലും വലതുവശത്തെ വഴിയിലൂടെ പോയാലും കാഴ്ചകള്‍ക്ക് ഒരു ക്ഷാമവും ഉണ്ടാവില്ല. ഓരോ വളവുകളിലും ഓരോ കാഴ്ചകള്‍ ഒരുക്കിയാണ് മൂന്നാര്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

PC:Kerala Tourism

 വട്ടവട വരെ നീളുന്ന വഴി

വട്ടവട വരെ നീളുന്ന വഴി

ആദ്യം പറഞ്ഞ പാലം കടന്ന് ഇടത്തോട്ട് പോകുന്ന വഴി വട്ടവട വരെ നീളും. ഈ വഴി തിരഞ്ഞെടുത്താലുള്ള കാഴ്ചകള്‍ ഏതൊക്കെയാണെന്ന് നോക്കാം.


PC:NSiddhu

 റോസ് ഗാര്‍ഡന്‍

റോസ് ഗാര്‍ഡന്‍

വിവിധ തരത്തിലുള്ള റോസകളെയും മറ്റു പൂക്കളുടെയും അതിമനോഹരമായി ഒരുക്കിയിരിക്കുന്ന റോസ് ഗാര്‍ഡനാണ് ഈ വഴിയിലെ ആദ്യ കാഴ്ച.

PC:Youtube

 മാട്ടുപ്പെട്ടി ഡാം

മാട്ടുപ്പെട്ടി ഡാം

റോസ് ഗാര്‍ഡനില്‍ നിന്നും ഇറങ്ങിയാല്‍ അടുത്ത പ്രധാനപ്പെട്ട കാഴ്ച മാട്ടുപ്പെട്ടി ഡാമാണ്. മൂന്നാറില്‍ നിന്നും വട്ടവടയിലേക്കുള്ള വഴി ഡാമിനു മുകളിലൂടെയാണ് കടന്നു പോകുന്നത്. ഭാഗ്യമുണ്ടെങ്കില്‍ ഡാമിനു സമീപത്തെ പുല്‍മേടുകളിലൂടെ ആനയും കാട്ടുപോത്തുമുള്‍പ്പെടെയുള്ള മൃഗങ്ങള്‍ വിഹരിക്കുന്നത് കാണാന്‍ സാധിക്കും.

PC:Bimal K C

എക്കോ പോയിന്റ്

എക്കോ പോയിന്റ്

ഡാമിന്റെ കാഴ്ചകളില്‍ നിന്നും മുന്നോട്ട് പോയാല്‍ കാത്തിരിക്കുന്നത് വിദേശ രാജ്യങ്ങളോട് കിടപിടിക്കുന്ന ഒരു സീനറിയാണ്. മലയാളമടക്കം ഒട്ടേറെ സിനിമകളില്‍ തലകാണിച്ചിട്ടുള്ള ഈ സ്ഥലമാണ് എക്കോ പോയിന്റ്. ഇവിടെ എത്തിയാല്‍ പിന്നെ ബഹളങ്ങള്‍ മാത്രമായിരിക്കും.

PC:Kerala Tourism

 കുണ്ടള ഡാം

കുണ്ടള ഡാം

എക്കോ പോയിന്റില്‍ നിന്നും ഇനി കാണാന്‍ കഴിയുന്ന സ്ഥലം കുണ്ടള ഡാമാണ്. റിസര്‍വോയറിനരികിലെ കാഴ്ചകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. താല്പര്യമുള്ളവര്‍ക്ക് ഫോട്ടോഗ്രഫിയും ബോട്ടിങ്ങും ആസ്വദിക്കാം.

PC: Kerala Tourism

ടോപ് സ്റ്റേഷന്‍

ടോപ് സ്റ്റേഷന്‍

മൂന്നാറില്‍ സഞ്ചാരികള്‍ ഏറ്റവുമധികം തേടിയെത്തുന്ന സ്ഥലമാണ് മൂന്നാറിലെ ഏറ്റവും ഉയരംകൂടിയ സ്ഥലമായ ടോപ് സ്റ്റേഷന്‍. ഇവിടുത്തെ സൂര്യോദയവും സൂര്യസ്തമയവുമാണ് സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന കാഴ്ചകള്‍. സ്വകാര്യ ഏജന്‍സികളുടെ കീഴില്‍ ഇവിടെ ക്യാംപിങ്ങിനും മറ്റും സൗകര്യമുണ്ട്.

PC:Varkeyparakkal

പാമ്പാടുംചോല നാഷണല്‍ പാര്‍ക്ക്

പാമ്പാടുംചോല നാഷണല്‍ പാര്‍ക്ക്

ടോപ് സ്റ്റേഷനില്‍ നിന്നുള്ള യാത്ര മുന്നോട്ട് നയിക്കുന്നത് പാമ്പാടുംഷോല നാഷണല്‍ പാര്‍ക്കിലേക്കാണ്. ഇതുവരെയും 37 കിലോമീറ്റര്‍ ദൂരമാണ് മൂന്നാറില്‍ നിന്നും സഞ്ചരിച്ചിരിക്കുന്നത്.

PC:Jusjose

വട്ടവട

വട്ടവട

പുത്തന്‍കാല സഞ്ചാരികള്‍ ഏറ്റെടുത്തു വിജയിപ്പിച്ച മറ്റൊരു പ്രധാനപ്പെട്ട സ്ഥലമാണ് വട്ടവട. പാശ്ചാത്യ കൃഷിവിഭവങ്ങല്‍ കൃഷി ചെയ്യുന്ന വട്ടവടയുടെ പ്രത്യേകത തട്ടുതട്ടായുള്ള കൃഷിരീതിയാണ്.

PC:Joseph Lazer

വലത്തോട്ട് തിരിഞ്ഞാല്‍

വലത്തോട്ട് തിരിഞ്ഞാല്‍

ഇനി മൂന്നാറിലെ പാലം കടന്നു വലതു വശത്തെ വഴിയിലേക്ക് തിരികെ വരാം. മൂന്നാറില്‍ നിന്നും മധുര വരെ നീളുന്ന ഹൈവേയുടെ ഇരുവശങ്ങളും കാഴ്ചകളാലും പ്രകൃതിഭംഗിയാലും സമ്പന്നമാണ്. ക്യാമറ കയ്യില്‍ കരുതിയിട്ടുണ്ടെങ്കില്‍ മറ്റൊന്നും ചിന്തിക്കാതെ വണ്ടി തിരിക്കാം. തോയിലത്തോട്ടങ്ങള്‍ നിറഞ്ഞ പാതയിലൂടെ യാത്ര തുടരാം. ദേവികുളവും ചൊക്രമുടിയും ടീ ഫാക്ടറിയും കണ്ട് ആനയിറങ്കല്‍ ഡാമും കണ്ട് തിരിച്ചുവരാം.

PC:Kerala Tourism

പാലം കടക്കുന്നതിനു മുന്‍പ്

പാലം കടക്കുന്നതിനു മുന്‍പ്

മൂന്നാറിലെ പാലം കടക്കുന്നതിനു മുന്‍പ് ഇടത്തേക്കു തിരിയുന്ന വഴി കണ്ടില്ലേ.. ഇതാണ് കോയമ്പത്തൂരിലേക്കുള്ള വഴി. ഈ വഴിയിലും നിരവധി കാഴ്ചകളാണ് നമ്മളെ കാത്തിരിക്കുന്നത്.

PC:prathap ramamurthy

ഇരവികുളം നാഷണല്‍ പാര്‍ക്ക്

ഇരവികുളം നാഷണല്‍ പാര്‍ക്ക്

വരയാടുകളെ കാണുവാന്‍ താല്പര്യമുള്ളവര്‍ക്ക് ഈ വഴി തിരഞ്ഞെടുക്കാം.നാഷണല്‍ പാര്‍ക്കിലേക്കുള്ള വഴി തിരിയുന്ന രാജമല എന്ന സ്ഥലത്തു വരയെ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമുള്ളൂ. വരയാടുകളെ കാണുവാന്‍ താല്പര്യമുള്ളവര്‍ക്ക് ഇവിടെ നിന്നും അനുമതി വാങ്ങി വനംവകുപ്പിന്റെ വണ്ടിയില്‍ പോകാം.

PC:Arun Suresh

കാന്തല്ലൂര്‍

കാന്തല്ലൂര്‍

രാജമലയില്‍ നിന്നും പിന്നീടു യാത്ര തുടരുന്രോള്‍ എത്തുന്ന സ്ഥലമാണ് കോവില്‍മല. ഇവിടെ നിന്നും വലത്തേക്ക് തിരിഞ്ഞാല്‍ കാന്തല്ലൂരിനുള്ള വഴിയാണ്. വെളുത്തുള്ളി കൃഷിക്ക് പേരുകേട്ടതാണ് കാന്തല്ലൂര്‍.

PC:Dhruvarahjs

 മറയൂര്‍

മറയൂര്‍

കോവില്‍ക്കടവില്‍ നിന്നും നേരേയുള്ള വഴി പോകുന്നത് മറയൂരിലേക്കാണ്. സ്വാഭാവീകമായി ചന്ദനമരങ്ങള്‍ വളരുന്ന ഇവിടം ശര്‍ക്കരയ്ക്കും ഏറെ പ്രസിദ്ധമാണ്.

PC:Sajith Erattupetta

ചിന്നാര്‍ വന്യജീവി സങ്കേതം

ചിന്നാര്‍ വന്യജീവി സങ്കേതം

യാത്ര തുടരാനാണ് ഭാവമെങ്കില്‍ മുന്നോട്ട് പോകാം. റോഡ് ചെന്നു നില്‍ക്കുന്നത് ചിന്നാര്‍ വന്യജീവി സങ്കേതത്തിലാണ്. വംശനാശം സംഭവിക്കുന്ന അപൂര്‍വ്വങ്ങളായ ധാരാളം മൃഗങ്ങളെ ഇവിടെ കാണുവാന്‍ സാധിക്കും.

PC:N. A. Naseer

മീശപ്പുലിമല

മീശപ്പുലിമല

മീശപ്പുലിമലയിലെ മഞ്ഞുകാണാന്‍ പോകുന്നതിനു മുന്‍പ്..!!!


PC: Niyas8001

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...