കൊറോണയില്‍ അടിമുടി മാറി കാര്യങ്ങളിലൊന്നാണ് യാത്രകള്‍. പ്ലാന്‍ ചെയ്ത യാത്രകള്‍ എല്ലാം മാറിമറിഞ്ഞു എന്നു മാത്രമല്ല, ഇനിയെന്ന് എന്നറിയാതെ നില്‍ക്കുകയാണ് മുന്നോട്ടുള്ള യാത്രകളും. യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എടുക്കേണ്ട മുന്‍കരുതലുകളും ഇപ്പോള്‍ നിരവധിയുണ്ട്. എവിടേക്ക് എന്തുകാരണത്താല്‍ പോവുകയാണങ്കിലും കൂടുതല്‍ ചിലവും കൂടുതല്‍ സമയവും ഇപ്പോഴത്തെ യാത്രകളുടെ ഭാഗമായി മാറിക്കഴിഞ്ഞു. ഇതാ കൊണോണക്കാലത്തെ ട്രെയിന്‍, വിമാന യാത്രകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നു നോക്കാം.
വിമാനത്തിലാണ് യാത്രയെങ്കില്‍
ഒരു ക്യാബിന്‍ ലഗേജും ഒരു ചെക്ക് ഇന്‍ ബാഗും മാത്രമേ ഇപ്പോള്‍ യാത്രകളില്‍ അനുവദിക്കുന്നുള്ളൂ. അതിനനുസരിച്ച് മാത്രം അത്യാവശ്യം വേണ്ടുന്ന സാധനങ്ങള്‍ പാക്ക് ചെയ്യുക.
ഭക്ഷണം നല്കും
ആഭ്യന്തര, അന്തർദ്ദേശീയ വിമാനങ്ങളിൽ ഭക്ഷണമോ പാനീയങ്ങളോ വിളമ്പുമ്പോൾ ഒരിക്കല്‍ മാത്രം ഉപയോഗിക്കുവാന്‍ സാധിക്കുന്ന ഡിസ്പോസിബിൾ ട്രേകൾ, പ്ലേറ്റുകൾ തുടങ്ങിയവ മാത്രമായിരിക്കും ഉപയോഗിക്കുക.
പുതിയ ട്രാക്കില്‍ റെയില്‍വേ
കൊവിഡ് കാലത്തെ ട്രെയിന്‍ യാത്രകള്‍ പുതിയ പാതയിലാണ്. മുന്‍പത്തേക്കാല്‍ തികച്ചും വൃത്തിയായ ഒരു അന്തരീക്ഷമാണ് ട്രെയിനുകളിലുള്ളത്. വളരെ അത്യാവശ്യമുള്ള യാത്രകള്‍ മാത്രം നടത്തുന്നതിനാല്‍ തിരക്കും വളരെ കുറവാണ്. ട്രെയിനില്‍ കയറുന്നതിനു മുന്‍പായി ബാഗുകള്‍ സാനിറ്റൈസ് ചെയ്യും.
ഭക്ഷണം കരുതാം
പുതപ്പും ടവ്വലും കരുതാം
എസി കോച്ചില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നേരത്തെ റെയില്‍വേ പുതപ്പും തലയിണയും ടവ്വലും അടക്കമുള്ള സൗകര്യങ്ങള്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഏറ്റവും പുതിയ അറിയിപ്പുകള്‍ പ്രകാരം ഇത്തരം സൗകര്യങ്ങള്‍ റെയില്‍വേ അനുവദിക്കുന്നില്ല.
പകർച്ചവ്യാധി അവസാനിച്ചതിനുശേഷവും മുഴുവൻ സർവീസുകൾ പുനരാരംഭിക്കുമ്പോൾ ഇന്ത്യൻ റെയിൽവേ അതിന്റെ എയർകണ്ടീഷൻഡ് കോച്ചുകളിൽ പുതപ്പുകൾ, തലയിണകൾ, ഹാൻഡ് ടവലുകൾ, ഷീറ്റുകൾ എന്നിവ നൽകുന്നത് നിർത്തിയേക്കാം എന്നും അറിയിപ്പില്‍ പറയുന്നു.
90 മിനിട്ട് മുന്‍പ്
ട്രെയിന്‍ പുറപ്പെടുന്നതിന് 90 മിനിട്ട് മുന്‍പ് എങ്കിലും റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുവാന്‍ ശ്രദ്ധിക്കണം. അങ്ങനെയെങ്കില്‍ തെര്‍മല്‍ സ്ക്രീനിങ്, സെല്‍ഫ് ഡിക്ലറേഷന്‍ ഫോം ചെക്കിങ്, സാനിറ്റൈസേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ആവശ്യത്തിന് സമയം ലഭിക്കും.
എന്തെല്ലാം ധരിക്കണം
ലക്ഷ്യ സ്ഥാനത്ത് എത്തിയാലുടന്‍ വസ്ത്രങ്ങളും ഷൂകളും അഴിക്കുക, വസ്ത്രങ്ങൾ കഴുകുക, കുളിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുക.



Click it and Unblock the Notifications













