» »മാട്ടു‌പ്പെട്ടിയിലെ കൗബോയ് പാർക്ക്

മാട്ടു‌പ്പെട്ടിയിലെ കൗബോയ് പാർക്ക്

Written By:

മാട്ടു‌പ്പെട്ടി സന്ദർശിക്കുന്ന സഞ്ചാരികൾക്ക് ആഹ്ലാദിക്കാൻ മറ്റൊരു കാരണം കൂടി. മാട്ടു‌പ്പെട്ടിയിൽ പുതുതായി ആരംഭിച്ച കൗബോയ് പാർക്ക് സന്ദർശിക്കുന്ന സഞ്ചാരികളുടെ എണ്ണം കൂടിവരുന്നു. മാട്ടുപ്പെ‌ട്ടി തടാകത്തിന്റെ കരയിലാണ് കുട്ടികളേയും മുതിർന്നവരേയും ഒരു പോലെ ആകർഷിപ്പിക്കുന്ന കൗബോയ് ‌പാർക്ക് സ്ഥിതി ചെയ്യുന്നത്.

കെ എസ് ഇ ബിയുടെ മേൽനോട്ടത്തിലുള്ള കേരളാ ഹൈഡൽ ടൂറിസവും ഫൺ ഫാക്ടറി ഗ്രൂപ്പും ചേർന്നാണ് കൗബോയ് പാർക്ക് എന്ന പേരിൽ ഈ പാർക്ക് ആരംഭിച്ചിരിക്കുന്നത്. മാട്ടുപെട്ടിയിലെ സൺ മൂൺ വാലി പാർക്കിലെ ബോട്ടിംഗ് സെന്ററിന് സമീപത്തായിട്ടാണ് ഈ പാർ‌ക്ക് സജ്ജീകരിച്ചിരിക്കുന്നത്.

KSEB യുടെ ഹൈഡെല്‍ ടൂറിസം എന്താണെന്ന് അറിയേണ്ടേ?

മൂന്നാറില്‍ പോയാല്‍ ടോപ്സ്റ്റേഷനില്‍ പോകാന്‍ മറക്കല്ലേ!

യുവാക്കളെ ആകർഷിപ്പിക്കുന്ന നി‌രവധി വ്യത്യസ്തമായ ആക്റ്റിവിറ്റികളും ഫ്ലവർ ഗാർഡൻസും ഈ പാർക്കിന്റെ പ്രത്യേകതയാണ്.

12 ഡി തിയേറ്റർ

12 ഡി തിയേറ്റർ

കുട്ടികളേയും മുതിർന്നവരേയും ഒരു പോലെ ആകർഷിപ്പിക്കുന്ന ഒന്നാണ് കൗബോയ് പാർക്കിലെ 12 ഡി തിയേറ്റർ. സിനിമ കാണുന്നതിനോടൊപ്പം അനുഭവിക്കാനും പറ്റുന്ന 13 സ്പെഷ്യൽ ഇഫെക്റ്റുകളാണ് ഈ തിയേറ്ററിന്റെ പ്ര‌ത്യേകത. 10 മിനുറ്റാണ് ഇവിടുത്തെ ഷോയുടെ ദൈർഘ്യം. 10 പേർക്ക് ഇരിക്കാവുന്നതാണ് തിയേറ്റർ.
Photo Courtesy: Dinesh Kumar

അ‌ഡ്വഞ്ചർ സോൺ

അ‌ഡ്വഞ്ചർ സോൺ

യുവാക്കൾക്കുള്ള അഡ്വഞ്ചർ സോൺ ആണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. 100 മീറ്റർ ദൈർഘ്യമുള്ള സിപ് ലൈൻ ആണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. 100 മീറ്റർ നീളത്തിൽ വ‌ലിച്ച് കെട്ടിയ കമ്പിയിലൂടെയുള്ള സാഹസിക യാത്ര ശരിക്കും ത്രില്ലടിപ്പിക്കുന്ന ഒന്നായിരിക്കും.
Photo Courtesy: Dinesh Kumar (DK)

കുട്ടികൾക്ക്

കുട്ടികൾക്ക്

കുട്ടികളെ ആകർഷിപ്പിക്കുന്ന നിരവധി റൈഡുകളും ഇവിടെയുണ്ട്. കുട്ടികളുടെ മള്‍ട്ടിപ്ലേ ഏരിയ, ക്രിക്കറ്റ് സിമുലേറ്റര്‍, പെഡല്‍ കാറുകള്‍, പോണി റൈഡ്, ഹാപ്പി കാര്‍, ക്ലൈമ്പിംഗ് വാള്‍ എന്നിവ കുട്ടികളെ ലക്ഷ്യമിട്ടുള്ള റൈഡുകളാണ്
Photo Courtesy: Dinesh Kumar (DK)

ഗെയിംസ്

ഗെയിംസ്

നിരവധി ഗെയിമുകളും ഇവിടെയുണ്ട്. അമ്പയ്ത്ത് നടത്താൻ ആഗ്രഹിക്കുന്നർക്ക് ആധുനിക സൗകര്യങ്ങളുള്ള ആര്‍ച്ചറി, ഷൂട്ടിങ് റേഞ്ച്, സ്പാനിഷ് ബുള്‍, പത്തിലേറെ കാര്‍ണിവല്‍ ഗെയിംസ് എന്നിവയാണ് പാര്‍ക്കിലെ പ്രധാന ആകര്‍ഷണങ്ങള്‍.

ട്രാവൽ ടിപ്സ്

ട്രാവൽ ടിപ്സ്

പാര്‍ക്കിങ് സൗകര്യം, ആധുനിക റസ്റ്റോറന്റ് തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ടു മാസത്തേക്ക് 200 രൂപയാണ് ടിക്കറ്റ് നിരക്ക്. ഫോണ്‍: 99952 44490

എത്തിച്ചേരാ‌ൻ

എത്തിച്ചേരാ‌ൻ

മൂന്നാർ ടൗണിൽ നിന്ന് 10 കിലോമീറ്റർ അകലെയായാണ് കൗബോയ് പാർക്ക് സ്ഥിതി ചെയ്യുന്നത്. മൂന്നാറിൽ നിന്ന് മാട്ടുപെട്ടിയിലേക്ക് കെ എസ് ആർ ടി സി ബസുകൾ ലഭ്യമാണ്.
Photo Courtesy: Dinesh Kumar (DK)

Please Wait while comments are loading...