Search
  • Follow NativePlanet
Share
» »ഡാര്‍വിന്‍റെ കമാനം ഇനി ചിത്രങ്ങളില്‍ മാത്രം, കടലെടുത്തത് ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന്

ഡാര്‍വിന്‍റെ കമാനം ഇനി ചിത്രങ്ങളില്‍ മാത്രം, കടലെടുത്തത് ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന്

ഗാലപാഗോസ് ദ്വീപുകളിലെ ഏറെ പ്രശസ്തമായ പ്രകൃതിദത്ത പാറ രൂപീകരണമായ ഡാർവിന്റെ ആർച്ച് കടലിൽ ഇടിഞ്ഞു വീണു

ഗാലപാഗോസ് ദ്വീപുകളിലെ ഏറെ പ്രശസ്തമായ പ്രകൃതിദത്ത പാറ രൂപീകരണമായ ഡാർവിന്റെ ആർച്ച് കടലിൽ ഇടിഞ്ഞു വീണു. മണ്ണൊലിപ്പിന്റെ ഫലമായാണ് ഇത് സംഭവിച്ചതെന്ന് ഇക്വഡോറിയൻ പരിസ്ഥിതി ഉദ്യോഗസ്ഥർ അറിയിച്ചു.

darwins arch

തെക്കേ അമേരിക്കയിൽ നിന്ന് 600 മൈൽ (1,000 കിലോമീറ്റർ) അകലെയുള്ള പസഫിക് സമുദ്രത്തിലെ ദ്വീപസമൂഹത്തിന്റെ വടക്കേ അറ്റത്തുള്ള രണ്ട് പാറ സ്തംഭങ്ങൾമ കമാനമില്ലാതെ മാത്രമായി നില്‍ക്കുന്ന ചിത്രം ചൊവ്വാഴ്ച ഇക്വഡോര്‍ പരിസ്ഥിതി മന്ത്രാലയം ഫേസ്ബുക്ക് പേജില്
പങ്കുവെച്ചിരുന്നു. ഇവിടുത്തെ സ്വാഭാവീകമായ മണ്ണൊലിപ്പിന്റെ അനന്തഫലമാണിതെന്നാണ് വിശദീകരണത്തില്‍ പറഞ്ഞിരിക്കുന്നത്. ഡാർവിന്റെ കമാനം പ്രകൃതിദത്ത കല്ലുകൊണ്ട് നിർമ്മിക്കപ്പെട്ടതാണ്. 43 മീറ്റര്‍ അഥവാ 141 അടിയാണ് ഇതിന്റെ ഉയരം,

പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 11.20 ന് ഒരു ഡൈവിംഗ് ബോട്ടിലെ സന്ദർശകർ കമാനം തകരുന്ന കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചതായി ഡൈവിംഗ് വെബ്‌സൈറ്റ് സ്‌കൂബ ഡൈവർ ലൈഫ് വെബ് സൈറ്റ് അറിയിച്ചു.
സ്രാവുകളുടെയും മറ്റ് ജീവജാലങ്ങളുടെയും കൂട്ടങ്ങളെ ഏറ്റവും മനോഹരമായി കാണുവാനും അടുത്തിടപഴകുവാനും പഠനങ്ങള്‍ നടത്തുവാനും നിരീക്ഷിക്കാനുമുള്ള ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ് ഇവിടം അറിയപ്പെടുന്നത്.

അവതാര്‍ സിനിമയിലെ പാറിനടക്കുന്ന ഹാലേല്ലൂയ കുന്നുകള്‍.. ഗ്രാഫിക്സിനെ വെല്ലുന്ന അസ്സല്‍ ഇവിടെ ചൈനയില്‍അവതാര്‍ സിനിമയിലെ പാറിനടക്കുന്ന ഹാലേല്ലൂയ കുന്നുകള്‍.. ഗ്രാഫിക്സിനെ വെല്ലുന്ന അസ്സല്‍ ഇവിടെ ചൈനയില്‍

ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ചാൾസ് ഡാർവിൻ 1835 ൽ എച്ച് എം എസ് ബീഗിൽ ഈ ദ്വീപുകൾ സന്ദർശിക്കുകയും ഗാലപാഗോസ് ഫിഞ്ചുകൾ പരിശോധിച്ച് പരിണാമ സിദ്ധാന്തം വികസിപ്പിക്കുകയും ചെയ്തതിരുന്നു. അതിന്റെ ബഹുമാനാര്‍ത്ഥമാണ് ഈ കമാനം ചാള്‍സ് ഡാര്‍വിന്റെ പേരില്‍ അറിയപ്പെടുന്നത്.

1978 ൽ ആദ്യത്തെ യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളിലൊന്നായി പ്രഖ്യാപിക്കപ്പെട്ട ഗാലപാഗോസ് ദ്വീപുകളിൽ ഭൂമിയിൽ മറ്റെവിടെയും കാണാത്ത സസ്യജന്തുജാലങ്ങളുടെ വൈവിധ്യം അടങ്ങിയിരിക്കുന്നു, അവ ഒരു ജൈവമണ്ഡലത്തിന്റെ ഭാഗമാണ്. ജനവാസമുള്ള നാല് ദ്വീപുകളിലായി പരന്നുകിടക്കുന്ന ഈ ദ്വീപസമൂഹത്തിൽ 30,000 ത്തോളം ആളുകൾ താമസിക്കുന്നു.

മാസ്ക് ഇനി വേണ്ട, ആഘോഷങ്ങള്‍ പഴയതു പോലെ!! മാസ്ക് ഉപേക്ഷിച്ച രാജ്യങ്ങള്‍മാസ്ക് ഇനി വേണ്ട, ആഘോഷങ്ങള്‍ പഴയതു പോലെ!! മാസ്ക് ഉപേക്ഷിച്ച രാജ്യങ്ങള്‍

Read more about: world mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X