ഡൽഹിയിലെത്തി ഒരു ചെറിയ കറക്കം... ആഗ്രയും അമൃത്സറും മഥുരയും ഒക്കെ മതിവരുവോളം കണ്ട് ഒരു യാത്ര. കേട്ടറിഞ്ഞ തലസ്ഥാനത്തെ പരിചയപ്പെടാനും ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലും പഞ്ചാബിലെ അമൃത്സറും വാഗാ അതിർത്തിയും ചണ്ഡിഗഡും ശ്രീകൃഷ്ണന്‍റെ നഗരമായ മഥുരയും ഒക്കെ കണ്ടാസ്വദിച്ച് ഒരു ട്രിപ്പ്. പോയാൽ കൊള്ളാമല്ലോ എന്നു തോന്നുന്നില്ലേ.. ഇതാ മികച്ച ഒരു പാക്കേജ് നിങ്ങള്‍ക്കായി ഐആർസിടിസി ഒരുക്കിയിട്ടുണ്ട്.
ഉത്തരേന്ത്യൻ യാത്ര ഒരു സ്വപ്നമായി മാത്രം കാണുന്നവർക്ക് അത് സഫലമാക്കാനുള്ള അവസരമാണ് ഐആർസിടിസിയുടെ നോർത്ത് ഇന്ത്യൻ ഹെറിറ്റേജ് ഫ്ലൈറ്റ് പാക്കേജ്. ഉത്തരേന്ത്യയിലെ സഞ്ചരികൾ പോകാനാഗ്രഹിക്കുന്ന ഇടങ്ങൾ കോര്‍ത്തിണക്കിയുള്ള പാക്കേജ് ഒരു യാത്ര പ്ലാൻ ചെയ്തു പോകുന്നതിന്‍റെ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ പോയി കണ്ടു വരാൻ നിങ്ങളെ സഹായിക്കുന്നു.

ഐആർസിടിസി കൊച്ചിയുടെ നോർത്ത് ഇന്ത്യൻ ഹെറിറ്റേജ് ഫ്ലൈറ്റ് പാക്കേജ് യാത്ര തിരുവനന്തപുരത്തു നിന്നാണ് പുറപ്പെടുന്നത്. ആറ് രാത്രിയും ഏഴ് പകലും നീണ്ടു നിൽക്കുന്ന യാത്ര ഇന്ത്യയെ അറിയുവാനും പരിചയപ്പെടാവാനും കാഴ്ചകളിലൂടെയും രുചികളിലൂടെയും അനുഭവങ്ങളിലൂടെയും കൂടുൽ മനസ്സിലാക്കുവാനുമുള്ള അവസരമാണ്. ഇതാ യാത്രയിൽ ഓരോ ദിവസവും സന്ദർശിക്കുന്ന ഇടങ്ങളും മറ്റു കാര്യങ്ങളും വിശദമായി അറിയാം.
ഓഗസ്റ്റ് 23 ന് ആരംഭിച്ച് 29 ന് മടങ്ങിയെത്തുന്ന വിധത്തിലാണ് ഈ പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. 23 ന് രാവിലെ 6.45 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും യാത്ര ആരംഭിക്കും. ഉച്ചയ്ക്ക് 12.30 ന് അമൃത്സർ വിമാനത്താവളത്തിൽ എത്തും. അവിടുന്ന് നേരെ ഹോട്ടിലേക്ക് പോകും. നീണ്ട യാത്രയുടെ ക്ഷീണം മാറ്റാനും അത്യാവശ്യം പ്രാദേശിക കാഴ്ചകൾക്കും ഉള്ള സമയമാണിത്. രണ്ടാമത്തെ ദിവസം രാവിലെ ഭക്ഷണത്തിന് ശേഷം മുഴുവൻ കറക്കമാണ്. അമൃത്സർ- ജാലിയൻ വാലാബാഗ്, ഗോൾഡൻ ടെംപിൾ എന്നിവിടങ്ങൾ കാണും. ഉച്ചഭക്ഷണത്തിന് ശേഷം അട്ടാരി - വാഗാ അതിർത്തിയിൽ പതാക താഴ്ത്തൽ ചടങ്ങ് കാണാം. വൈകുന്നേരം ഹോട്ടലിലേക്ക് മടങ്ങും, രാത്രി അമൃത്സറിൽ താമസം.

മൂന്നാമത്തെ ദിവസം ഓഗസ്റ്റ് 25 ന് ചണ്ഡീഗഢലേക്ക് പോകും. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത് ഉച്ചകഴിഞ്ഞ് സുഖ്ന തടാകം സന്ദർശിക്കും. ബാക്കി സമയം നിങ്ങൾക്ക് അടുത്തുള്ള കാഴ്ചകളൊക്കെ കാണം, രാത്രി താമസം ഹോട്ടലിൽ. അഞ്ചാം ദിവസം ചണ്ഡീഗഢ് എക്സ്പ്ലോർ ചെയ്യാനുള്ള സമയമാണ്. പ്രഭാതഭക്ഷണത്തിന് ശേഷം ചെക്ക് ഔട്ട് ചെയ്ത് റോക്ക് ഗാർഡനും റോസ് ഗാർഡനും സന്ദർശിക്കും. തുടർന്ന് ഡൽഹിയിലേക്ക് പോകും. ഡൽഹിയിൽ അക്ഷർധാം ക്ഷേത്രം മാത്രമാണ് ഈ ദിവസം കാണുന്നത്. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്‌ത് ഡൽഹിയിൽ രാത്രി താമസം.
ഓഗസ്റ്റ് 27, ആറാം ദിവസം ഡൽഹി സൈറ്റ് സീയിങ്ങിനുള്ള സമയമാണ്. രാജ്ഘട്ട്, ചെങ്കോട്ട, ഇന്ത്യാ ഗേറ്റ്, കുത്തബ് മിനാർ, ലോട്ടസ് ടെമ്പിൾ എന്നിവയാണ് കാണുന്നത്. അന്ന് രാത്രി ഡൽഹിയിലെ ഹോട്ടലിൽ താമസം. 28 ന് രാവിലെ ആഗ്രയിലേക്ക് പോയി താജ്മഹൽ കാണും. പ്രധാന കാഴ്ചകളൊക്കെ കണ്ട് വൈകുന്നേരത്തോടെ എത്തിച്ചേരുന്ന വിധത്തിൽ മഥുരയിലേക്ക് പോകും. അവിടെ ഹോട്ടയിൽ താമസം. പിറ്റേന്ന് മഥുര ശ്രീകൃഷ്ണ ജന്മക്ഷേത്രം ഉൾപ്പെടെയുള്ള സ്ഥലങ്ങള് കണ്ട് ഡൽഹിയിലേക്ക് മടക്ക യാത്ര. രാത്രി 8.25 ന് ഡൽഹിയിൽ നിന്നുള്ള വിമാനത്തിൽ 1.45 ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും.
ഇക്കണോമി ക്ലാസിൽ ഇൻഡിഗോ എയർലൈൻസിൽ വിമാന ടിക്കറ്റുകൾ (തിരുവനന്തപുരം-അമൃത്സർ), (ഡൽഹി-തിരുവനന്തപുരം) വിമാനടിക്കറ്റ്, 02 രാത്രിൾ ഡൽഹി, 2 രാത്രി അമൃത്സറിൽ, 1 രാത്രി ചണ്ഡീഗഢി, 1 രാത്രി മഥുരയിൽ എന്നിങ്ങനെ താമസം, ഈ ദിവസങ്ങളിൽ പ്രഭാത ഭക്ഷണവും അത്താഴവും, എസി വാഹനത്തിൽ യാത്ര, ടൂർ എസ്കോർട്ട് എന്നിവയും ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 40570 രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 43540 രൂപ, സിംഗിൾ ഒക്യുപൻസയിൽ 55160 രൂപ എന്നിങ്ങനെയാണ് നിരക്ക്.
ആകെ 29 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. കൂടുതൽ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും ഐആർസിടിസി കൊച്ചി 0484-2382991, 8287932117, 8287932082, 8287932095, 8287932064, 8287932098 തുടങ്ങിയ നമ്പറുകളിൽ ബന്ധപ്പെടാം.
North Indian Heritage Flight Package By IRCTC യിലും കൂടുതൽ വിവരങ്ങള്‍ ലഭ്യമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













