Search
  • Follow NativePlanet
Share
» »ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ് വേ വരുന്നു; 212 കിമി നിലംതൊടാതെ പറക്കാം,ആറര മണിക്കൂർ നീണ്ടയാത്ര ഇനിവേണ്ട

ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ് വേ വരുന്നു; 212 കിമി നിലംതൊടാതെ പറക്കാം,ആറര മണിക്കൂർ നീണ്ടയാത്ര ഇനിവേണ്ട

എക്സ്പ്രസ് വേ അഥവാ അതിവേഗ പാതകൾ നമ്മുടെ യാത്രകളിൽ കൊണ്ടുവന്ന മാറ്റങ്ങൾ ചെറുതല്ല. യാത്രകളുടെ ദൈർഘ്യം മണിക്കൂറുകള്‍ ചുരുക്കുവാൻ ഈ അതിവേഗ പാതകൾക്ക് സാധിക്കുന്നു. അതുകൊണ്ടുതന്നെ റോഡ് യാത്രകള്‍ ആയാസരഹിതവും സമയലാഭവും നല്കുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട്. പുതിയതായി നിരവധി അതിവേഗ പാതകളാണ് പണി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിൽ പ്രധാനപ്പെട്ടതാണ് , ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ് വേ.

2025 ജനുവരിയോടെ യാത്രകൾക്കായി തുറന്നു കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ് വേ പലകാരണങ്ങളാൽ പ്രത്യേകതകൾ നിറഞ്ഞതാണ്. ഡൽഹിക്കും ഡെറാഡൂണിനും ഇടയിലുള്ള യാത്രയെ മറ്റൊരു ലെവലിലേക്ക് മാറ്റുവാൻ സാധിക്കുന്ന ഈ പാത ഇവിടുള്ളവർക്ക് മാത്രമല്ല, വിനോദസഞ്ചാരികൾക്കും ഏറെ ഉപകാരപ്രദമാകുന്ന പാതയാണ്. ഡൽഹി-ഡെറാഡൂൺ അതിവേഗ പാതയുടെ പ്രത്യേകതകൾ, സവിശേഷതകൾ എന്നിവ അറിയാം

ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ് വേ

ഡൽഹിയിലെ അക്ഷർധാമിൽ നിന്നാരംഭിച്ച് ദേശീയപാത 72 ൽ ഡെറാഡൂൺ വരെ 210 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഡൽഹി-ഡെറാഡൂൺ അതിവേഗ പാത. ഗാസിയാബാദ്, ബാഗ്പത്, ഷാംലി, സഹരൻപൂർ, ഹരിദ്വാർ വഴിയാണ് ഇത് കടന്നു പോകുന്നത്. ഗതാഗതക്കുരുക്കിന് സ്ഥിരം ഇടയാകുന്ന സ്ഥലങ്ങളെ കടന്നു പോകുന്ന ഈ പാത തടസ്സമില്ലാതെ, സുഗമമായ യാത്ര ഉറപ്പു നല്കുന്നു. ഗ്രീൻഫീൽഡ് ആക്‌സസ് കൺട്രോൾഡ് എക്‌സ്‌പ്രസ് വേയാണിത്.

യാത്രാ സമയം കുറയ്ക്കുന്നു

നിലവിലെ അവസ്ഥയിൽ റോഡ് മാർഗം , ആറ് മണിക്കൂറാണ്
ഡൽഹി-ഡെറാഡൂൺ യാത്രയ്ക്ക് വേണ്ടത്. എന്നാൽ അതിവേഗ പാത വരുന്നതോടെ ഈ യാത്ര രണ്ടര മണിക്കൂറായി കുറയും. ഡല്‍ഹി- ഹരിദ്വാർ യാത്രയ്ക്ക് ഇപ്പോഴുള്ള അഞ്ച് മണിക്കൂർ രണ്ടു മണിക്കൂറായും കുറയും.

പ്രകൃതിസൗഹൃദ പാത

ഒരുപാട് പ്രത്യേകതകളോടെ, പ്രകൃതി സൗഹൃദപരമായ രീതിയിൽ പരിസ്ഥിതിയേയും കൂടി കണക്കിലെടുത്താണ് ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ് വേ നിർമ്മിച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ വന്യജീവി ഇടനാഴി ഈ പാതയുടെ ഭാഗമാണ്. രാജാജി നാഷണൽ പാർക്കിന് സമീപം 12 കിലോമീറ്റർ എലിവേറ്റഡ് കോറിഡോർ ഉള്ളത്. എക്‌സ്‌പ്രസ് വേയുടെ അവസാന 20 കി മീ ദൂരം രാജാജി നാഷണൽ പാർക്കിലെ ഇക്കോ സെൻസിറ്റീവ് സോണിലൂടെ കടന്നുപോകുന്നു. വന്യജീവികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഇത്.

മൃഗങ്ങൾക്കുള്ള ശല്യം തടയുന്നതിനുള്ള ശബ്ദ തടസ്സങ്ങള്‍, പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിന് സുസ്ഥിര വസ്തുക്കളുടെയും ഹരിത സാങ്കേതികവിദ്യയുടെയും ഉപയോഗം തുടങ്ങിയവ അതിവേഗ പാതുടെ നിർമ്മാണത്തിന്‍റെ ഭാഗമായിട്ടുണ്ട്. കൂടാതെ, ഗണേഷ്പൂരിൽ നിന്ന് ഡെറാഡൂണിലേക്കുള്ള പാത വന്യജീവികൾക്ക് സുരക്ഷ നല്കുന്ന വിധത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഈ അതിവേഗ പാത.ിൽ വന്യജീവികളെക്കൂടി കണക്കിലെടുത്ത് 12 കിമീ എലിവേറ്റഡ് റോഡ്, 6 ആനിമൽ അണ്ടർപാസുകൾ, 2 എലിഫന്‍റ് അണ്ടർപാസുകൾ , 2 വലിയ പാലങ്ങൾ, 13 ചെറിയ പാലങ്ങൾ എന്നിവയും ഉണ്ട്.

ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ് വേ നിർമ്മാണ പുരോഗതി

മുൻ റിപ്പോർട്ടുകൾ പ്രകാരം ഡൽഹി-ഡെറാഡൂൺ എക്‌സ്‌പ്രസ്‌വേ 2024 ഡിസംബറോടെ പൂർത്തിയാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ച് ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ് വേ 2025 ജനുവരിൽ പൂർത്തിയാത്തി യാത്രകൾക്കായി തുറന്നു കൊടുക്കും. 12,000 കോടി രൂപയാണ് ഇതിന്‍റെ നിർമ്മാണ ചെലവ്.

ഏഴ് എൻട്രി പോയിന്‍റുകൾ ആണ് പാതയ്ക്കുള്ളത്. ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലേക്കുള്ള വാഹനങ്ങൾക്ക് ഏഴ് എൻട്രി പോയിൻ്റുകൾ ഉണ്ടായിരിക്കും, അക്ഷർധാമിൽ തുടങ്ങി തുടർന്ന് ഗീതാ കോളനി, ഷംഷൻ ഘട്ട്, വിജയ് വിഹാർ, സോണിയ വിഹാർ, മണ്ടോള എന്നിവയാണ് എൻട്രി പോയിന്‍റുകൾ .

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: expressway delhi dehradun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+