Search
  • Follow NativePlanet
Share
» » രാഷ്ട്രപതി ഭവനിലെ ‘അമൃത് ഉദ്യാൻ’ തുറന്നു, ഡൽഹിയിലെ വസന്തകാലം സന്ദർശകർക്ക് സ്വന്തം, പോകാം

രാഷ്ട്രപതി ഭവനിലെ ‘അമൃത് ഉദ്യാൻ’ തുറന്നു, ഡൽഹിയിലെ വസന്തകാലം സന്ദർശകർക്ക് സ്വന്തം, പോകാം

ഡൽഹി എന്നും സഞ്ചാരികൾക്കായി എന്തെങ്കിലുമൊക്കെ കരുതി വയ്ക്കാറുണ്ട്. ഓരോ സീസണിനനുസരിച്ച് ഇത് മാറുമെങ്കിലും എന്നും എന്തെങ്കിലും ഒക്കെ കൗതുക കാഴ്ചകൾ തലസ്ഥാനം നല്കും. ഇപ്പോൾ ഇവിടുത്തെ കാഴ്ച 'അമൃത് ഉദ്യാൻ' ആണ്. രാഷ്ട്രപതി ഭവനിലെ വസന്തകാല കാഴ്ചകൾ സമ്മാനിക്കുന്ന ഇതാ സന്ദർശകർക്കായി ഇപ്പോൾ തുറന്നിരിക്കുകയാണ്.

രാഷ്ട്രപതി ഭവനെ മനോഹരമാക്കുന്ന ഉദ്യാനങ്ങളിലൊന്നായ അമൃത് ഉദ്യാനില് ഈ മാർച്ച് 30 വരെയാണ് പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നത്. ഈ അവധിക്കാലത്ത് ഡൽഹി സന്ദർശിക്കാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങളുടെ യാത്രയിൽ ഉറപ്പായും അമൃത് ഉദ്യാൻ ഉൾപ്പെടുത്താൻ മറക്കരുത്. രാഷ്ട്രപതി ഭവനിലെ പൂക്കളുടെ പറുദീസാ എന്നാണ് ഈ ഉദ്യാനത്തെ സന്ദർശകർ സ്നേഹത്തോടെ വിളിക്കുന്നത്.

Delhi Travel Amrit Udyan In Rashtrapati Bhavan Opened

സാധാരണക്കാരായ സഞ്ചാരികൾക്ക് രാഷ്ട്രപതിഭവനിലെ ഉദ്യാനം കാണാൻ കിട്ടുന്ന അവസരം ആയി കണക്കാക്കി വേണം വരാൻ. സ്ഥിരം ചെടികളും പൂക്കളും കൂടാതെ, ഈ സീസണിൽ പ്രത്യേകമായി വിരിയുന്ന ചെടികളടക്കമുള്ള കാഴ്ചകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. രാഷ്ട്രപതി ഭവൻ കാണാൻ സാധിച്ചില്ലെങ്കിലും അതിന്‍റെ ഭാഗമാ ഉദ്യാന കാഴ്ചൾ ഇവിടെ എത്തുന്ന ആരും വേണ്ടന്നുവയ്ക്കാറില്ല.

അമൃത് ഉദ്യാൻ പ്രവേശനം

തിങ്കളാഴ്ച ഒഴികെ രാവിലെ 10.00 മുതൽ വൈകിട്ട് 4.00 മണി വരെയാണു പ്രവേശനം ആറ് സ്ലോട്ടുകളാണ് ഓരോ ദിവസവും ഉള്ളത്. അവസാന പ്രവേശനം വൈകുന്നേരം 5:15 ന് ആയിരിക്കും. ഓരോ സ്ലോട്ടിലും ഒരു മണിക്കൂർ ആണ് സമയം. ഇത് കൂടാതെ, ഉദ്യാനത്തിന് അകത്തു കടക്കുന്നതിനും നിയന്ത്രണമുണ്ട്. പ്രസിഡന്റ്സ് എസ്റ്റേറ്റ് 35-ാം നമ്പർ ഗേറ്റിലൂടെ മാത്രമേ പ്രവേശനം ലഭിക്കൂ.

Delhi Travel Amrit Udyan In Rashtrapati Bhavan Opened

അമൃത് ഉദ്യാന്‍- ബുക്കിങ്

അമൃത് ഉദ്യാന്‍ സന്ദർശിക്കാൻ ബുക്കിങ് ആവശ്യമാണ്. വെബ്സൈറ്റ് വഴി നേരത്തോയെ അല്ലെങ്കിൽ നേരിട്ട് ചെന്നോ ബുക്കിങ് നടത്താം.
രാഷ്ട്രപതി ഭവൻ വെബ്സൈറ്റ് - https://visit.rashtrapatibhavan.gov.in വഴി ഓൺലൈൻ ബുക്കിംഗുകൾ നടത്താം. നിർദ്ദിഷ്ട മണിക്കൂർ സ്ലോട്ടുകൾക്ക് റിസർവേഷൻ ലഭ്യമാണ്; ഓൺലൈൻ ബുക്കിംഗുകൾക്ക് ഒരു മൊബൈൽ നമ്പർ ആവശ്യമാണ്. ഒരു മൊബൈൽ നമ്പറിന് ഒരു ബുക്കിംഗ് മാത്രമേ അനുവദിക്കൂ, ഒരു ബുക്കിംഗിൽ പരമാവധി 30 സന്ദർശകരെ മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ.

ഗേറ്റ് നമ്പർ 35 വഴി പ്രവേശിക്കുന്നതിന് മുമ്പ് വാക്ക്-ഇൻ സന്ദർശകർ രജിസ്ട്രേഷൻ/ഇൻഫർമേഷൻ സെന്ററിലോ സെൽഫ് സർവീസ് കിയോസ്കുകളിലോ രജിസ്റ്റർ ചെയ്യണം. മൊബൈൽ ഫോണിൽ ഡിജിറ്റൽ സന്ദർശക പാസ് കരുതുക. സന്ദർശക പാസിനൊപ്പം നിങ്ങളുടെ ഐഡി കാർഡും കരുതുവാൻ മറക്കരുത്.

ഓരോ സ്ലോട്ടിലും പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണത്തിന് നിയന്ത്രണങ്ങളുള്ളതിനാൽ ദൂരെനിന്നും രുന്നവരും ഉഇത് കാണാനായി മാത്രം എത്തുന്നവരും നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് പ്രവേശനം ഉറപ്പാക്കേണ്ടതാണ്. പ്രവേശനം സൗജന്യമാണ് എന്ന കാര്യം മറക്കേണ്ട. മൊബൈൽ ഫോണുകൾ അനുവദനീയമാണ്, എന്നാൽ ക്യാമറകൾ, ഭക്ഷണ സാധനങ്ങൾ, ബാക്ക്പാക്കുകൾ, പുകയില ഉൽപ്പന്നങ്ങൾ എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു.

രാഷ്ട്രപതി ഭവനിൽ അമൃത് ഉദ്യാന്‍ ഉദ്യാനോത്സവം കാണാനായി വരുന്നവർക്ക് മെട്രോ സൗകര്യം പ്രയോജനപ്പെടുത്താം, സന്ദർശകർക്ക് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷനുകൾ സെൻട്രൽ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷനും ശിവാജി സ്റ്റേഡിയം മെട്രോ സ്റ്റേഷനുമാണ്. ഇവ രണ്ടും രാഷ്ട്രപതി ഭവനിൽ നിന്ന് രണ്ട് കിമി അകലെയാണ് സ്ഥിതി ചെയ്യുന്നത്.

തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ മാർച്ച് 30 വരെയാണ് അമൃത് ഉദ്യാൻ സന്ദർശിക്കുവാൻ പൊതുജനങ്ങൾക്ക് അവസരം ഉള്ളത്. ഇത് കൂടാതെ, ഫെബ്രുവരി 5 (നിയമസഭാ തിരഞ്ഞെടുപ്പ്), ഫെബ്രുവരി 20,21 (രാഷ്ട്രപതി ഭവനിൽ സന്ദർശക കോൺഫറൻസ്), മാർച്ച് 14 (ഹോളി) എന്നീ ദിവസങ്ങളിലും സന്ദർശകരെ അനുവദിക്കില്ല.

ഇത് കൂടാതെ, ചില പ്രത്യേക തിയതികളിൽ പ്രത്യേക വിഭാഗക്കാർക്കായി മാത്രം പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. മാർച്ച് മാസത്തിലെ ദിവസങ്ങളിലാണ് ഇത്.
മാർച്ച് 26 ന് ഭിന്നശേഷിക്കാർക്ക്
27ന്: പ്രതിരോധ, അർധസൈനിക വിഭാഗം
28ന്: വനിത, ഗോത്ര വിഭാഗ വനിതാ സ്വയംസഹായ സംഘങ്ങൾ
29ന്: മുതിർന്ന പൗരന്മാർ എന്നിങ്ങനെയാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi travel plans
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+