Search
  • Follow NativePlanet
Share
» » റാണിഖേത് മുതൽ ബിർ വരെ.. കൂടെ കാണാം കരൗലിയും, ഡൽഹിയിൽ നിന്ന് ഹിൽസ്റ്റേഷനുകൾ തേടിയൊരു യാത്ര

റാണിഖേത് മുതൽ ബിർ വരെ.. കൂടെ കാണാം കരൗലിയും, ഡൽഹിയിൽ നിന്ന് ഹിൽസ്റ്റേഷനുകൾ തേടിയൊരു യാത്ര

ഡൽഹിയിലേക്ക് വരുന്ന മിക്ക സഞ്ചാരികൾക്കും അവരുടെ യാത്രയുടെ വലിയ സ്റ്റോപ്പാണ് തലസ്ഥാനം. ഇടത്താവളം എന്ന നിലയിലാണ് മിക്കവരും ഡൽഹിയെ കണക്കാക്കുന്നത്. വന്നിറങ്ങി ഒന്നോ രണ്ടോ ദിവസം ചെലവഴിച്ച് യാത്രയുടെ യഥാർത്ഥ ലക്ഷ്യസ്ഥാനം തേടി പോകും. അങ്ങനെ ഡൽഹിയിൽ വരുമ്പോൾ കൂട്ടുകാർക്കും കുടുംബക്കാർക്കും ഒപ്പം പോകാൻ പറ്റിയ ഹില്‍ സ്റ്റേഷനുകൾ പരിചയപ്പെട്ടാലോ..

ഡൽഹിയുടെ നഗരാതിർത്തി കടന്നു കുറച്ചങ്ങു പോയാൽ തിരിഞ്ഞു നോക്കാൻ പോലും അനുവദിക്കാത്ത വിധത്തിൽ മനോഹരമായ കാഴ്ചകളാണ്. അത്തരത്തിൽ ഏറ്റവും ഭംഗിയാർന്ന ഹിൽ സ്റ്റേഷനുകളിലേക്ക് യാത്ര പോകാം. യാത്രയുടെ ചെലവ്
ഓർത്ത് പേടിക്കേണ്ട കേട്ടോ... വളരെ കുറ‍ഞ്ഞ ചെലവിൽ ഡൽഹിയിൽ നിന്ന് പോയി വരാൻ സാധിക്കുന്ന ഹിൽ സ്റ്റേഷനുകളാണ് മലയാളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുന്നത്.

Cheapest Hill Station Near Delhi To Travel With Friends And Family

കരൗലി

ഒരുപക്ഷേ, ഡൽഹിയിൽ നിന്നു ഏറ്റവും അടുത്തു പോകാൻ സാധിക്കുന്ന ഇടമാണെങ്കിലും അധികംപേർക്കൊന്നും അറിയാ്ത്ത സ്ഥലമാണ് രാജസ്ഥാനിലെ കരൗലി. ഡൽഹിയിൽ നിന്ന് 281 കിലോമീറ്റര്‍ ദൂരം മാത്രമേ കരൗലിയിലേക്കുള്ളൂ. വലിയ ഹിൽ സ്റ്റേഷൻ എന്നൊന്നും അവകാശപ്പെടുവാൻ സാധിക്കില്ലെങ്കിലും വ്യത്യസ്തമായ ഇടം തേടുന്നവർക്ക് യാത്ര ഒന്നു വഴിതിരിച്ചുവിട്ടാൽ കരൗലിയിൽ എത്താം.
ഡൽഹി, ആഗ്ര, ജയ്പൂർ എന്നിവ ഉൾപ്പെടുന്ന ഗോൾഡൻ ട്രയാംഗിളിൽ നിന്നുള്ള ചെറിയ വഴിത്തിരിവ് നിങ്ങളെ ഇവിടേക്ക് എത്തിക്കും. ആഗ്രയിൽ നിന്നും ജയ്പൂരിൽ നിന്നും ഇവിടേക്ക് ഒരേ ദൂരമാണുള്ളത്.

വാലി ഓഫ് ഫ്ലവേഴ്സ്

ഡൽഹിയില്‍ നിന്നും പോകാൻ പറ്റിയ ആവേശം നിറഞ്ഞ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡിലെ വാലി ഓഫ് ഫ്ലവേഴ്സ്. മൺസൂൺ സീസണിൽ ഏറ്റവും മികച്ച ട്രെക്കിങ് അനുഭവങ്ങൾ നല്കുന്ന ഇടമാണ് ചമേലി ജില്ലയിലെ പൂക്കളുടെ താഴ്വര. എല്ലാ വർഷവും ജൂൺ മുതൽ ഒക്ടോബർ വരെയാണ് ഇവിടെ ട്രെക്കിങ് അനുവദിക്കുക. ഹിമാലയ പർവ്വത നിരകളുടെ താഴ്വാരത്ത് അപൂർവ്വ പൂക്കളും ഭൂപ്രകൃതിയും കണ്ടുള്ള യാത്ര നിങ്ങൾക്ക് പോകാൻ പറ്റിയ ഏറ്റവും വ്യത്യസ്തത നിറഞ്ഞ യാത്ര കൂടിയാണ്. സമുദ്രനിരപ്പിൽ നിന്നും 3,352 മീറ്റർ മുതൽ 3,658 മീറ്റർ വരെ ഉയരത്തിലാണ് പൂക്കളുടെ താഴ്വരയുള്ളത്. നന്ദാദേവി ദേശീയോദ്യാനത്തോടൊപ്പം നന്ദാദേവി ബയോസ്ഫിയർ റിസർവും ഇവിടെയുണ്ട്

റാണിഖേത്

പടിഞ്ഞാറൻ ഹിമാലയ നിരകളോട് ചേർന്ന് കിടക്കുന്ന
റാണിഖേത് ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്‍റെ ഭാഗമാണ്. സമുദ്രനിരപ്പിൽ നിന്ന് 1869 മീ ഉയരത്തില്‌ സ്ഥിതി ചെയ്യുന്ന ഇവിടം അതിന്‍റെ ഭൂപ്രകൃതിക്കാണ് പ്രസിദ്ധം.ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല ആസ്ഥാനമായിരുന്ന റാണിഖേതിന്‍റെ ഭംഗിക്ക് ഇന്നും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഇന്ന് ഇത് കുമയോൺ റെജിമെന്‍റിന്‍റെ ആസ്ഥാനമാണ്. പണ്ട് കുമയൂണിൽ നിന്നുള്ള ഒരു രാജ്ഞി ഇവിടെ ഒരു കൊട്ടാരം നിർമ്മിച്ചു. അങ്ങനെയാണ് രാജ്ഞിയുടെ നാട് എന്ന അർത്ഥത്തിൽ ഇത് റാണിഖേത് ആയിമാറിയത്. റാണിഖേത് ഗോൾഫ് കോഴ്‌സ് ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഗോൾഫ് ക്ലബുകളിലൊന്നാണ്. ഡൽഹിയില്‍ നിന്ന് റാണിഖേതിലേക്ക് 377 കിലോമീറ്ററാണ് ദൂരം.

ബിർ

ഡൽഹിയില്‍ നിന്ന 469 കിലോമീറ്റർ അകലെയാണ് പാരാഗ്ലൈഡേഴ്സിന്‍റെ സ്വര്‍ഗ്ഗമായ ബിർ സ്ഥിതി ചെയ്യുന്നത്. പൊതുവേ ബിർ ബില്ലിങ് എന്നീ രണ്ട് സ്ഥലങ്ങൾ ഒരുമിച്ചാണ് ആളുകൾ കണക്കാക്കുന്നത്. . ബിര്‍ ഉും ബില്ലിങ്ങും തമ്മിൽ 14 കിലോമീറ്ററോളം വ്യത്യാസമുണ്ട്.
കണ്ടു നിൽക്കുന്നവരെപ്പോലും ഒന്നു പറക്കുവാൻ പ്രേരിപ്പിക്കുന്ന ഇടമാണ് ഇത്. കാംഗ്ര ജില്ലയിലെ ബെജിനാഥ്‌ തെഹ്‌സിലിന്‍റെ ഭാഗമാണ് ബിർ. ആകാശത്ത് ഭാരമറിയാതെ ഒന്നു പറക്കണം എന്നാഗ്രഹമുണ്ടെങ്കിൽ ഇവിടേക്ക് വരാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+