Search
  • Follow NativePlanet
Share
» » ഒരു വീട്ടിലേക്കാവശ്യമുള്ളതെല്ലാം കിട്ടും! കല്യാണം വരെ നടത്താം.. ഡൽഹിയിലെ കിടിലൻ ഷോപ്പിങ് മാർക്കറ്റുകൾ

ഒരു വീട്ടിലേക്കാവശ്യമുള്ളതെല്ലാം കിട്ടും! കല്യാണം വരെ നടത്താം.. ഡൽഹിയിലെ കിടിലൻ ഷോപ്പിങ് മാർക്കറ്റുകൾ

ഡൽഹി എന്ന യാത്രാ മോഹം സഫലീകരിച്ച് തലസ്ഥാന നഗരിയിൽ വന്നിറങ്ങുമ്പോൾ ഏതൊക്കെ സ്ഥലങ്ങൾ കാണും എന്നതിനേക്കാള്‍ എന്തൊക്കെ മേടിക്കും, എവിടെയൊക്കെ ഷോപ്പിങ് നടത്തും എന്നതായിരിക്കും പലരുടെയും മനസ്സിലെ ചിന്ത. വഴിയിലെ കച്ചവടങ്ങളും തെരുവോരങ്ങളിലെ ചന്തകളും വില്പനയും ഒക്കെ കാണുമ്പോൾ എല്ലാം മേടിച്ചിങ് പോരാൻ തോന്നും. വഴിയിൽ കണ്ടെല്ലാം വാങ്ങിക്കൂട്ടുന്നതിനേക്കാൾ നല്ലത് യാത്രയിലെ ഒന്നോ രണ്ടോ ദിവസം ഷോപ്പിങ്ങിനു മാത്രമായി മാറ്റിവെക്കുന്നതാണ്.

അടുത്ത സംശയം ഡൽഹിയിൽ എവിടെ ഷോപ്പിങ് നടത്തും എന്നാണ്. വിശാലമായി ഡല്‍ഹി ഇങ്ങനെ നീണ്ടുപരന്നു കിടക്കുമ്പോൾ ഈ സംശയം സ്വാഭീവികമാണ്. ഇതാ നിങ്ങളുടെ ഡൽഹി യാത്ര ചെലവു കുറച്ചതാക്കാൻ സഹായിക്കുന്ന, ഇവിടുത്തെ പ്രധാനപ്പെട്ട അഞ്ച് മാർക്കറ്റുകൾ പരിചയപ്പെടാം.

5 Most Cheapest Markets In Deli Inclding Sarojini Nagar And Janpath

സരോജിനി നഗർ

ഡല്‍ഹിയിലെ ഏറ്റവും ചെലവ് കുറഞ്ഞ ഷോപ്പിങ് മാർക്കറ്റ് ഏതാണെന്ന് ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. അത് സരോജിനി നഗർ ആണ്. എന്താണ് ഇവിടെ കിട്ടാത്തത് എന്നൊരു ചോദ്യമില്ല. നിങ്ങൾക്ക് വേണ്ട ഷോപ്പിങ് മുഴുവനും ഇവിടെ നടത്താം. ഏതു ഫാഷനിലുമുള്ള വസ്ത്രങ്ങൾ, വീട് അലങ്കരിക്കാനുള്ള സാധനങ്ങള്‍, കുറഞ്ഞ നിരക്കിലുള്ള ബാക്ക്പാക്കുകള്‍, എന്നിങ്ങനെ എല്ലാം കിട്ടും.

5 Most Cheapest Markets In Deli Inclding Sarojini Nagar And Janpath

ചാന്ദിനി ചൗക്ക്

ഡൽഹിയിലെ ഏറ്റവും പഴയതും തിരക്കേറിയതും പേരുകേട്ടതുമായ മാർക്കറ്റാണ് ചാന്ദിനി ചൗക്ക്. ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ചാന്ദിനി ചൗക്കിൽ വന്നാൽ വേണമെങ്കിൽ ഒരു കല്യാണത്തിനുള്ള വസ്ത്രങ്ങൾ വരെ എടുത്തുകൊണ്ടുപോകാം എന്നാണ് ആളുകൾ രസകരമായി പറയുന്നത്. അതില്‍ തെറ്റില്ലാതില്ല. മധുരപലഹാരങ്ങൾ, സാരികൾ, ഷൂ, തുകൽ ഉല്പന്നങ്ങൾ എന്നിങ്ങനെ എന്തും ഇവിടുന്ന് മേടിക്കാം. തീർത്തും കുറഞ്ഞ വിലയിൽ ലഭിക്കുന്ന എന്നതാണ് പ്രത്യേകത. ഞായറാഴ്ച ഒഴികെ ബാക്കിയെല്ലാ ദിവസങ്ങളിലും ഇത് തുറന്നിരിക്കും.

ലജ്പത് നഗര്‍ മാർക്കറ്റ്

ഡല്‍ഹിയിലെ ഒരു ഓൾ-റൗണ്ടർ ഷോപ്പിങ് മാർക്കറ്റ് ആണ് ലജ്പത് നഗര്‍ മാർക്കറ്റ്. ഭക്ഷണം ആയാലും പാനീയമായാലും ഷോപ്പിങ്ങിനുള്ളതും എല്ലാം ഇവിടെ സുലഭമാണ്. ഡല്‍ഹിയിലെ ഏറ്റവും വലിയ ഫ്ലീ മാർക്കറ്റുകളിലൊന്നും ഇതുതന്നെയാണ്.
വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിങ്ങനെ എന്തും നിങ്ങൾക്കിവിടെ ലഭിക്കും. രാവിലെ 10.00 മുതൽ രാത്രി 9.00 മണി വരെയാണ് ലജ്പത് നഗര്‍ മാർക്കറ്റ് തുറന്നിരിക്കുന്നത്. തിങ്കളാഴ്ചകളിൽ ഇത് അടച്ചിട്ടിരിക്കും എന്ന കാര്യം മറക്കാതിരിക്കുക.

ദില്ലി ഹാത്ത്

ബജറ്റ് ഷോപ്പിങ് ഇടം എന്നു പറയുവാൻ പറ്റില്ലെങ്കിലും ഡല്‍ഹിയിൽ പോയിരിക്കേണ്ട മാർക്കറ്റുകളിൽ ഒന്നാണ് ദില്ലി ഹാത്ത്. . ഡൽഹി ഗവൺമെൻറ് സ്ഥാപിച്ച കോട്ടേജുകളുടെ ഒരു കൂട്ടമാണ് ദില്ലി ഹാത്ത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അപൂർവ കരകൗശല വസ്തുക്കള്‍ ഇവിടെ ലഭിക്കും. പാദരക്ഷകൾ, പൈതൃക തുണിത്തരങ്ങൾ, ആഭരണങ്ങൾ, ഫർണിച്ചറുകൾ, പെയിൻ്റിംഗുകൾ, മൺപാത്രങ്ങൾ, നാടോടി പ്രകടനങ്ങൾ, സുവനീറുകൾ എന്നിങ്ങനെ ഡല്‍ഹി യാത്രയെ ഏതുവിധത്തിൽ അടയാളപ്പെടുത്താന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അതെല്ലാ ഇവിടെ കിട്ടും. എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി 11 വരെ ഇത് പ്രവര്‍ത്തിക്കും.

കരോൾബാഗ് മാർക്കറ്റ്

ഡൽഹിയിലെ ചെലവ് കുറഞ്ഞ മറ്റൊരു മാർക്കറ്റാണ് കരോൾബാഗ് മാർക്കറ്റ്. ഡൽഹിയിലെ പഴയകാല മാർക്കറ്റുകളിൽ ഒന്നുകൂടിയാണിത്. പഴയതും പുതിയതുമായ ആംബിയൻസ് ഒരുപോലെ സൂക്ഷിക്കുന്ന ഇടമാണിത്. ഇന്ത്യയുടെ പരമ്പരാഗത വസ്ത്രങ്ങൾ മാത്രമല്ല, വെസ്റ്റേൺ സ്റ്റൈലിലുള്ള വസ്ത്രങ്ങളും ഇവിടെ നിന്ന് ഷോപ്പിങ് നടത്താം. ബ്രാൻഡഡ് ഷോറൂമുകളും ഇവിടെ കാണാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi shopping market travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+