ഡൽഹി യാത്രയിൽ അല്ലെങ്കിൽ ജീവിതത്തിൽ ഏറ്റവും കുഴപ്പിക്കുന്ന ചോദ്യങ്ങളിലൊന്ന് കുട്ടികളെയും കൂട്ടി കറങ്ങാൻ പറ്റിയ ഏതൊക്കെ ഇടങ്ങൾ ഉണ്ടെന്നതാണ്. പാർക്കുകളും മാളുകളും ഒന്നോ രണ്ടോ ദിവസത്തെ യാത്ര പോകാൻ പറ്റിയ ഇടങ്ങളും ഒരു പകലിൽ പോയി വരാൻ പറ്റിയ സ്ഥലങ്ങളും ഇഷ്ടംപോലെ ഉണ്ടെങ്കിലും കുട്ടികള്‍ക്ക് സന്തോഷമാകുമ്മ, അവരിഷ്ടപ്പെടുന്ന ഇടങ്ങൾ കണ്ടെത്തുകയെന്നത് എളുപ്പമല്ല.
ഒരു ഒഴിവു ദിവസം കിട്ടുമ്പോൾ പ്രകൃതിയിലേക്ക് അവരെ കൊണ്ടുപോകുവാനും ഓടിച്ചാടി നടക്കുവാനും ഒക്കെ പറ്റിയ ഇടങ്ങൾ ഡൽഹിയിൽ അവിടെയിവിടെയായി ഒത്തിരിയുണ്ട്. ഇതാ അടുത്ത വാരാന്ത്യത്തിലോ അവധി ദിവസങ്ങളിലോ കുട്ടികളെയും കൂട്ടി ഡല്‍ഹിയില്‍ എവിടെ കറങ്ങും എന്ന സംശവം വേണ്ട. ഡല്‍ഹി/ എൻസിആർ ഏരിയയിൽ കുട്ടികൾക്ക് പോകാൻ പറ്റിയ സ്ഥലങ്ങൾ നോക്കാം.

1. നാഷണൽ സുവോളജിക്കൽ പാർക്ക്, പ്രഗതി മൈതാൻ
ഡൽഹി മൃഗശാല എന്നറിയപ്പെടുന്ന നാഷണൽ സുവോളജിക്കൽ പാർക്ക് ഡൽഹിയിലെ ഏറ്റവും പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ന്യൂഡൽഹിയിലെ മഥുര റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഇവിടം 176 ഏക്കർ വിസ്തൃതിയിലാണ് വ്യാപിച്ചു കിടക്കുന്നത്. 1959 നവംബർ 1 നാണ് ദേശീയ സുവോളജിക്കൽ പാർക്ക് പ്രവർത്തന ആരംഭിച്ചത്. ആനകൾ, സിംഹം, വെള്ളക്കടുവ, ബംഗാൾ കടുവാ, കരടി, ചെന്നായ പുലി, വ്യത്യസ്തങ്ങളായ പക്ഷികൾ, , ഇഴജന്തുക്കൾ എന്നിങ്ങനെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകം തോന്നിക്കുന്ന ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. പാഠപുസ്തകളിലൂടെയും വീഡിയോകളിലൂടെയും മാത്രം കണ്ടിട്ടുള്ള ജീവികളെ നേരിട്ടുകാണുവാനുള്ള അവസരമാണ് കുട്ടികൾക്ക് ഇവിടെയുള്ളത്.
വെള്ളിയാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും നാഷണൽ സുവോളജിക്കൽ പാർക്ക് തുറക്കും.രണ്ട് സ്ലോട്ടുകളാണ് ഉള്ളത്. 8:30 മുതൽ 12:30 വരെയും 12:30 മുതൽ 04:30 വരെയും. അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. 5-12 പ്രായത്തിലുള്ള കുട്ടികൾക്കും 60 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് 40 രൂപയും മുതിർന്നവർക്ക് 80 രൂപയുമാണ് നിരക്ക്. ഇവിടേക്ക് വരാൻ ന്യൂ ഡല്‍ഹി റെയിൽവേ സ്റ്റേഷനാണ് അടുത്തുള്ളത്. മൃഗശാലയ്ക്ക് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷനായ ബ്ലൂ ലൈനിലെ പ്രഗതി മൈതാൻ മെട്രോ സ്റ്റേഷനിൽ ഇറങ്ങിയും ഇവിടേക്ക് വരാം.
2. നാഷണല്‍ റെയിൽ മ്യൂസിയം, ചാണക്യപുരി
കുട്ടികൾക്ക് ട്രെയിൻ എന്നും ഒരു കൗതുകമാണ്. ട്രെയിനുകളുടെ കൗതുകകരമായ കാഴ്ചകളും എൻജിനുകളും കാണാനും കൊതിതീരെ ട്രെയിനില്‍ കയറുവാനും ഒരവസരം കുട്ടികൾക്ക് നല്കുന്ന ഇടമാണ് ചാണക്യപുരിയിലെ നാഷണല്‍ റെയിൽ മ്യൂസിയം. ഇന്ത്യന്‍ റെയിൽവേയുടെ 166 വർഷത്തെ മാറ്റങ്ങളും ചരിത്രവും കാണാന്‍ 11 ഏക്കർ സ്ഥലത്തായി ഒരുക്കിയിരിക്കുന്ന റെയിൽ മ്യൂസിയത്തിലേക്ക് പോകാം.
നീരാവി, ഡീസൽ, ഇലക്ട്രിക് ലോക്കോമോട്ടീവുകൾ, രാജകീയ സലൂണുകൾ, വാഗണുകൾ, വണ്ടികൾ, കവചിത ട്രെയിനുകൾ, റെയിൽ കാറുകൾ, ടർടേബിൾ ഇന്‍ററാക്ടീവ് ഡിസ്പ്ലേകൾ, മോഡലുകള‍് തുടങ്ങിയവ ഇവിടെ കാണാം. എല്ലാ ദിവസവും രാവിലെ 10.00 മുതൽ വൈകിട്ട് 5.00 മണി വരെയാണ് പ്രവർത്തന സമയം.
3. വേസ്റ്റ് ടൂ ആർട് പാർക്ക് ഡിനോസർ തീം
ഡൽഹിയിലെ കൗതുകം നിറയ്ക്കുന്ന പ്രധാന ഇടങ്ങളിലൊന്നാണ് വേസ്റ്റ് ടൂ ആർട് പാർക്ക്. സരായ് കാലെ ഖാനിൽ സ്ഥിതി ചെയ്യുന്ന ഈ പാർക്കിലെ വസ്തുക്കളും കാഴ്ചകളും വേസ്റ്റ് സാധനങ്ങളിൽ നിന്നും പുനർനിർമ്മിച്ചതാണ് എന്നു പറഞ്ഞാൽ വിശ്വസിക്കാൻ പാടാണ്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അതിൻ്റെ ആദ്യത്തെ മാലിന്യ-കല പാർക്ക് ആണിത്.
വേസ്റ്റിൽ നിന്ന് നിർമ്മിച്ച 40 ദിനോസർ പകർപ്പുകൾ ഇവിടെയുണ്ട്. ഏകദേശം 300 ടൺ മാലിന്യം ആണ് ഇതിന്‍റെ നിർമ്മാണത്തിനായി വേണ്ടിവന്നത്. . 3-അടി മുതൽ 60 അടി വരെ ഉയരമുള്ള ദിനോസർ ഇവിടെ കാണാം. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 11 വരെ ഇത് തുറന്നിരിക്കും. മുതിർന്നവർക്ക് പ്രവൃത്തിദിവസങ്ങളിൽ 50 രൂപയും വാരാന്ത്യത്തിൽ 100 രൂപയുമാണ് നിരക്ക്, കുട്ടികൾക്ക് (3 മുതൽ 12 വയസ്സ് വരെ), പ്രവൃത്തിദിവസങ്ങളിൽ ₹25 ഉം വാരാന്ത്യങ്ങളിൽ ₹50 ഉം ആണ് പ്രവേശന ഫീസ്.
4. ഇഒഡി അഡ്വഞ്ചർ പാർക്ക്, മയൂർ വിഹാർ
ഡൽഹിയിലെ ഏറ്റവും വലിയ പാർക്കുകളിൽ ഒന്നാണ് മയൂർ വിഹാറിലെ ഇഒഡി അഡ്വഞ്ചർ പാർക്ക്. എവരി അദർ ഡേ എന്നാണ് E-O-D പാർക്കിന്‍റെ പൂർണ്ണരൂപം. കിഴക്കൻ ഡൽഹിയിലെ സഞ്ജയ് തടാകത്തിൻ്റെ സമൃദ്ധമായ വനപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ ബോട്ടിങ് സൗകര്യങ്ങളും ഉണ്ട്. വെറുതേ സമയം ചിലവഴിക്കുക എന്നതിനേക്കാൾ ശാരീരിക ക്ഷമതയും സാഹസികതയും വളർത്തുവാനും കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കും ഒപ്പം ഔട്ടിങ് നടത്താനും ഇവിടം സഹായിക്കുന്നു.
ആഴ്ചയിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് 12.00 മുതൽ രാത്രി 8.00 മണി വരെയാണ് പ്രവര്ത്തന സമയം. 600 രൂപയാണ് ടിക്കറ്റ് നിരക്ക്.
5. നാഷണൽ സയന്‍സ് സെന്‍റർ, പ്രഗതി മൈതാന്‍
ഏഷ്യയിലെ ഏറ്റവും വലിയ സയൻസ് മ്യൂസിയങ്ങളിലൊന്നാണ് ഡൽഹി പ്രഗതി മൈതാനിൽ സ്ഥിതി ചെയ്യുന്ന നാഷണൽ സയന്‍സ് സെന്‍റർ. ഈ കെട്ടിടത്തിന്‍റെ രൂപം തന്നെ അതിശയിപ്പിക്കുന്ന ഒന്നാണ്. 1992 ജനുവരി 9-ന് ആണ് നാഷണൽ സയന്‍സ് സെന്‍റർ പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യൻ സർക്കാരിന്‍റെ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












