ആരും കൊതിക്കുന്ന ഹിമാലയ കൊടുമുടികളും യുനസ്കോ പൈതൃക ലക്ഷ്യസ്ഥാനങ്ങളും പർവ്വത നിരകളും ആശ്രമങ്ങളും കണ്ട് ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ആറു ദിവസങ്ങൾ .. ഡല്‍ഹിയിൽ നിന്ന് അങ്ങനെയേതാണ് ഒരിടം എന്നല്ലേ.. അത് നേപ്പാൾ ആണ്. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിദേശ ലക്ഷ്യസ്ഥാനം. ബാക്ക്പാക്ക് ടൂറിസ്റ്റുകളുടെ ഫേവറേറ്റ് സ്ഥലമായ നേപ്പാൾ കാണാൻ നമുക്കും പോയാലോ..
മലഞ്ചെരിവുകളും സാഹസിക കാഴ്ചകളും കൊണ്ട് അത്ഭുതപ്പെടുത്തുന്ന നേപ്പാളിലേക്ക് യാത്ര ഒരുക്കുന്നത് ഐആർസിടിസിയാണ്. വിമാന യാത്രയും ഹോട്ടൽ ബുക്കിങും ഭക്ഷണവും ടൂർ ഗൈഡും ഉള്‍പ്പെടെ വളരെ കുറഞ്ഞ ചെലവിൽ ഡൽഹിയിൽ നിന്നും പോയി വരാൻ പറ്റുന്ന ഐആർസിടിസി പാക്കേജാണ് മലയാളം നേറ്റീവ് പ്ലാനറ്റ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.

അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന ഡല്‍ഹി- നേപ്പാൾ യാത്രയിൽ പശുപതിനാഥ് ക്ഷേത്രം, പടാൻ ദർബാർ സ്ക്വയർ, സ്വയംഭൂനാഥ് സ്തൂപം, മനകമന ക്ഷേത്രം തുടങ്ങി കാഠ്മണ്ഡുവിലെയും പൊഖാറയിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് സന്ദർശിക്കുന്നത്. ഇതാ പാക്കേജിനെക്കുറിച്ചും ഓരോ ദിവസത്തെ സന്ദര്‍ശനത്തെക്കുറിച്ചും വിശദമായി വായിക്കാം.
മേയ് 25, ജൂൺ 15 എന്നീ രണ്ടു തിയതികളിലാണ് ഡൽഹി- നേപ്പാൾ യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. രാവിലെ 10.40 ന് ഡൽഹി വിമാനത്താവളത്തിൽ നിന്ന് നേപ്പാൾ എയർലൈൻസിൽ ആരംഭിക്കുന്നയാത്ര 12.40 ന് കാഠ്മണ്ഡുവിൽ എത്തും. ആദ്യ ദിവസം പ്രത്യേക സ്ഥല സന്ദർശനമൊന്നും പ്ലാൻ ചെയ്തിട്ടില്ല. രണ്ടാം ദിവസം കാഠ്മണ്ഡു സൈറ്റ് സീയിങ് ആണ്. ഭക്ഷണത്തിന് ശേഷം പശുപതിനാഥ ക്ഷേത്രം, ഭൂത്നാഥ സ്തൂപ, ദര്‍ബാർ സ്ക്വയർ, ടിബറ്റൻ റഫ്യൂജീ സെന്‍റർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. ബുദ്ധനീലകാന്ത ക്ഷേത്രവും കൂടി ഈ ദിവസം സന്ദർശിക്കും.
മൂന്നാം ദിവസം രാവിലെ കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് പോകും. യാത്രയിൽ മനകമന ക്ഷേത്രം സന്ദർശിക്കും. നാലാം ദിവസം ഹിമാലയത്തിലെ സൂര്യോദയം ആസ്വദിക്കാനായി സുരങ്ക്കോട്ടിലേക്ക് പോകും. തുടർന്ന് ഭക്ഷണത്തിന് ശേഷം ബിന്ദ്യാവാസിനി ക്ഷേത്രം, ഡെവിള്‍സ് ഫാൾ, ഗുപ്തേശ്വർ മഹാദേവ ഗുഹ എന്നിവിടങ്ങളും സന്ദർശിക്കും. അഞ്ചാം ദിവസം പൊഖാറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് വരും.
ആറാം ദിവസം തിരികെ ഡൽഹിയിലേക്ക് മടങ്ങും. കാഠ്മണ്ഡുവിൽ നിന്ന് ഉച്ചയ്ക്ക് 1.25 നാണ് മടക്കവിമാനം. അത് 2.50 ന് ഡൽഹിയിൽ എത്തും.
യാത്ര ചെയ്യാനായി കുറഞ്ഞത് യാത്രാ തിയതിക്ക് ശേഷം ആറു മാസം സാധുതയുള്ള പാസ്പോർട്ടോ അല്ലെങ്കിൽ നിങ്ങളുടെ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡോ ഉണ്ടായിരിക്കണം. ആകെ 36 പേർക്കാണ് ഈ പാക്കേജിൽ യാത്ര പോകാൻ അവസരമുള്ളത്. സിംഗിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 45500 രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 37000 രൂപ, ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 36500 രൂപ എന്നിങ്ങനെയാണ് നിരക്ക്. കുട്ടികൾക്ക് 25600 രൂപാ മുതൽ നിരക്ക് ആരംഭിക്കും.
പാക്കേജിനെക്കുറിച്ച് കൂടുതൽ അറിയുവാനും ബുക്കിങ്ങിനും https://www.irctctourism.com/pacakage_description?packageCode=NDO04 ഇവിടെ ക്ലിക്ക് ചെയ്യുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












