ഡൽഹി ചൂടിൽ ചുട്ടുപൊള്ളുകയാണ്. ഇതിൽ നിന്ന് ഒന്നു രക്ഷപെട്ട് തണുപ്പുള്ള ഏതെങ്കിലും സ്ഥലത്ത് കുറച്ച് ദിവസം പോയി നില്ക്കാൻ പറ്റിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കാത്ത ഒരു ഡൽഹി നിവാസിപോലും കാണില്ല. ജോലിയും മറ്റു സാഹചര്യങ്ങളും കാരണം നീണ്ട യാത്രകൾ പോകാൻ കഴിഞ്ഞില്ലെങ്കിലും വാരാന്ത്യം നോക്കി, അല്ലെങ്കിൽ ഒു ദിവസം അവധിയെടുത്ത് ഒരു യാത്ര പോയാലോ...
ഒരുപാട് ദൂരേയ്ക്കൊന്നുമല്ല, അടുത്ത് പെട്ടന്നു പോയി വരാൻ സാധിക്കുന്ന തണുപ്പുള്ള ഇടങ്ങളിലേക്ക് നമുക്ക് യാത്രകൾ പ്ലാൻ ചെയ്യാം. നാല്പത് ഡിഗ്രക്ക് മുകളിൽ ചൂട് നിൽക്കുമ്പോൾ പോയില്ലെങ്കില്ഡ പിന്നെ എപ്പോളാണ് ഒരു യാത്ര പോവുക. വീട്ടുകാരെയും കൂട്ടി ഒരു ചെറിയ യാത്ര പ്ലാൻ ചെയ്യുന്നവർക്കും ഉപകാരപ്രദമായ സ്ഥലങ്ങളാണിത്. ഇതാ, ഡല്‍ഹിക്ക് സമീപത്തെ കൂള്‍ ഡെസ്റ്റിനേഷനുകൾ പരിചയപ്പെടാം.

1. ഋഷികേശ്
ഡൽഹിയില്‍ നിന്നും പെട്ടന്ന് പോയിവരാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ് ഋഷികേശ്. ഗംഗാനദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഋഷികേശിലേക്ക് ഡൽഹിയിൽ നിന്ന് വെറും 250 കിലോമീറ്റർ ദൂരമേയുള്ളൂ. അതിരാവിലെ ഇറങ്ങിയാൽ പകൽ മുഴുവൻ കറങ്ങി വൈകിട്ട് ഗംഗാ ആരതിയും കണ്ട് രാത്രി ഡല്‍ഹിയിൽ മടങ്ങിയെത്താം. റിവർ റാഫ്ടിങ്, ബംഗീ ജമ്പിങ് പോലുള്ള സാഹസിക വിനോദങ്ങൾ ചെയ്യാനും മറക്കരുത്.
2. ലാൻഡ്സ്ഡോൺ
ഡൽഹിയിലെ പൊള്ളുന്ന ചൂടിൽ നിന്നും കുളിരു വേണമെങ്കിൽ പോകാൻ പറ്റിയ സ്ഥലം ലാൻഡ്സ്ഡോൺ ആണ്. ഡൽഹിയിൽ നിന്നും 250 കിലോമീറ്റർ ദൂരെയുള്ള ലാൻഡ്സ്ഡോൺ ഉത്തരാഖണ്ഡിലെ ഒരു ഹിൽ സ്റ്റേഷനാണ്. പതിവ് ഉത്തരാണ്ഡ് കാഴ്ചകളിൽ നിന്നും വ്യത്യസ്തമായി കൊളോണിയൽ കാലഘട്ടവുമായി ബന്ധപ്പെട്ട കാഴ്ചകളും സ്ഥലങ്ങളുമാണ് ഇവിടെ കാണാനുള്ളത്. പച്ചപ്പ് നിറഞ്ഞ വനങ്ങൾ, ഗർവാലി മെസ്, ഭുള്ള തടാകം തുടങ്ങിയവ ഇവിടെ കാണാം.
18 മുതൽ 33 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് ഇവിടുത്തെ താപനില.
3. നഹാൻ
വളരെ സമാധാനത്തിൽ ഒരു യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ നഹാനിലേക്ക് പോകാം. ഹിമാച്‍ പ്രദേശിൽ ശൈാവാലിക് മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഒരു സാധാരണ ഗ്രാമമാണ് നഹാനെങ്കിലും ഇവിടുത്തെ മൊത്തം ആംബിയൻസ് വേറെ ലെവലാണ്. വെക്കേഷന്‍ ഡെസ്റ്റിനേഷനായ ഇവിടേക്ക് തണുപ്പാസ്വദിക്കാനായാണ് അധികമാളുകളും എത്തുന്നത്. ഇബ്രാഹം ലോധിയുടെ ശവകുടീരം, ഹേമചന്ദ്ര വിക്രമാധിത്യയുടെ പ്രതിമ, പാനിപത് മ്യൂസിയം,മോസ്‌ക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. ഡൽഹിയില്‍ നിന്നും 285 കിലോമീറ്റർ ദൂരമുണ്ട് നഹാനിലേക്ക്.
4. ഡെറാഡൂൺ
വർഷം മുഴുവനും പ്രസന്നമായ കാലാവസ്ഥയുള്ള ഇടമാണ് ഡെറാഡൂൺ. തണുപ്പു നോക്കി വരുന്നവർക്ക് ഒന്നുമാലോചിക്കാതെ ഇവിടേക്ക് വരാം. പൊതുവായ കാഴ്ചകൾ കണ്ടുമടങ്ങാനാണ് പ്ലാനെങ്കിൽ ഒരു ദിവസം മതി. എന്നാൽ പ്രാദേശിക കാഴ്ചകൾ, മ്യൂസിയം തുടങ്ങിയവ ഉൾപ്പെടുത്തുന്നുണ്ടെങ്കില്‍ രണ്ടു ദിവസം വേണ്ടി വരും. വേണമെങ്കിൽ മസൂറിയും കൂടി കാണാം. ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്ക് 253 കിലോമീറ്ററാണ് ദൂരം. ഡൽഹിയിൽ നിന്ന 260 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
5. മസൂറി
ഡെറാഡൂണിൽ നിന്നും വീണ്ടും പോയാൽ മസൂറിയിലെത്താം. ഇങ്ങനെ രണ്ടിടങ്ങളും ഒരുമിച്ച് പ്ലാൻ ചെയ്തു വരുന്നതാണ് നല്ലത്. ഡൽഹി-മസൂറി ദൂരം 279 കിലോമീറ്റർ ആണ്. മലനിരകളുടെ റാണി എന്നാണ് മസൂറി അറിയപ്പെടുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെയാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ സമയം. ഇവിടെ എത്തുന്ന സഞ്ചാരികളിലധികവും ചൂടിൽ നിന്നും രക്ഷപെട്ട് ഒരു യാത്ര പ്ലാൻ ചെയ്തു വരുന്നവരാണ്. മഞ്ഞുകാലത്ത് ഇവിടെ മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ട്.
6. പർവാനോ
ഡല്‍ഹിയിൽ നിന്നും ഒരു ഔട്ടിങ് മാത്രം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഹിമാചൽ പ്രദേശിലെ പർവാനോ പറ്റിയ സ്ഥലമാണ്. ഈ നഗരം തന്നെയാണ് ഇവിടെ കാണുവാനുള്ളത്, ഗരത്തിന് പുറമെ, ക്ഷേത്രങ്ങളും പൂന്തോട്ടങ്ങളും പാർക്കുകളും പൂന്തോട്ടങ്ങളും നഗരത്തിലെ പ്രധാന ആകർഷണങ്ങളാണ്. മുഗൾ ഉദ്യാനം, കള്ളിച്ചെടി ഉദ്യാനം, ഫലവൃക്ഷത്തോട്ടങ്ങൾ എന്നിവ ഇവിടെയുണ്ട്.
Cover Image: Kunal Parmar/ Unsplash
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














